വിശ്വാമിത്രം: ഭാഗം 91

viswamithram

എഴുത്തുകാരി: നിലാവ്‌

ദിച്ചി കുറച്ച് ദിവസത്തേക്ക് വീട്ടിൽ നിക്കാൻ പോയിരിക്കുവാണ്... അതിന്റെ കേട് വിച്ചുവിന്റെ മുഖത്ത് കാണാനും ഉണ്ട്... കെട്ടിച്ചു കൊണ്ട് വന്നിട്ട് ഇതുവരെ പോയിട്ടില്ലല്ലോ.. ഏതായാലും കോളേജിലും പോണില്ല.. അല്ലാ പോയിട്ടും കാര്യല്ല.... 🤪 മിത്ര ആണേൽ ദിച്ചി പോയപ്പോ തൊട്ട് തുടങ്ങിയതാണ് മുക്കലും മൂളലും.. രണ്ട് ദിവസായിട്ട് അത് കൂടിയിട്ടും ഉണ്ട്... കുഞ്ഞേ.... ജനലിൽ കൂടി പുറത്തേക്ക് നോക്കി നിൽക്കുന്ന മിത്രയുടെ തോളിൽ കൈ വെച്ച് കൊണ്ട് വിശ്വ വിളിച്ചു... ഹാ... ഞെട്ടലോടെ വിശ്വയെ തിരിഞ്ഞു നോക്കി കൊണ്ട് മിത്ര ഒന്ന് ചിരിക്കാൻ ശ്രമിച്ചു... എന്ത് പറ്റി നിനക്ക്.. ഞാൻ രണ്ട് ദിവസായി ശ്രദ്ധിക്കുന്നു... എന്താടാ.. മിത്രയെ തിരിച്ചു നിർത്തി കയ്യിലെ പാല് ഗ്ലാസ്‌ ടേബിളിലേക്ക് വെച്ച് കൊണ്ട് വിശ്വ നെറ്റി ചുളിച്ചു... ഏയ് ഒന്നുല്ല്യ.. വെറുതെ ഓരോന്ന് ആലോചിച്ചു നിന്ന് പോയതാ.... വീർത്തു വലുതായ വയറിൽ കൈ വെച്ച് ചിരിച്ചു കൊണ്ട് മിത്ര പറഞ്ഞു... എനിക്കറിയാം നിന്റെ വിഷമം.. നീ ഒന്നും ഒളിക്കാൻ നിക്കണ്ട.... മിത്രയുടെ തോളിൽ കൈ വെച്ച് കുനിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞു... എ.. എന്ത്.... മിത്ര പെട്ടെന്ന് ഞെട്ടി കൊണ്ട് ചോദിച്ചു...

ദിച്ചി പോയത് കൊണ്ടല്ലേ നിനക്കിത്ര വിഷമം.. പോട്ടെടാ അവൾക്കും വീട്ടിൽ പോയി നിക്കണ്ടേ.... ഇതുവരെ അവള് പോയില്ലല്ലോ.. രണ്ട് ദിവസം കഴിഞ്ഞാൽ വരൂല്ലോ... വീർത്തു തുടുത്ത അവളുടെ കവിളിൽ തലോടി കൊണ്ട് വിശ്വ പറഞ്ഞു... എന്നിട്ട് നിങ്ങളെന്താ ഏഴാം മാസത്തിന് എന്നെ കൂട്ടി കൊണ്ട് പോവാൻ അപ്പ ചോദിച്ചപ്പോ സമ്മതിക്കാഞ്ഞേ.. എനിക്കും കാണില്ലേ ആഗ്രഹം.... പരിഭവത്തോടെ മിത്ര ചോദിച്ചു... പാലിപ്പോ തണുക്കും.. നീയിത് വലിച്ചു കുടിച്ചേ... ഒഴിഞ്ഞു മാറി കൊണ്ട് വിശ്വ പാലെടുത്തു മിത്രയുടെ ചുണ്ടോട് ചേർത്തു.... മിത്ര പാല് കുടിക്കുന്നുണ്ടെങ്കിലും നോക്കുന്നത് മൊത്തം വിശ്വയെ ആണ്... നിന്നെ വിളിച്ചിട്ട് ദിച്ചി ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞല്ലോ... ടോപ്പിക്ക് ചേഞ്ച്‌ ചെയ്ത് കൊണ്ട് വിശ്വ ചോദിച്ചു... എനിക്ക് സൗകര്യ....ഖോ ഖോ ഖോ.... പറഞ്ഞു തീരുന്നതിനു മുന്നേ പാല് തലയിൽ കേറി മിത്ര ചുമക്കാൻ തുടങ്ങി... ചുമക്കുന്നതിനിടയിൽ ബാക്കി പാല് മേലിലൂടെയും പോയി.... പാല് പോയി... വളിച്ച ചിരിയോടെ നെഞ്ചിലൂടെ ഒഴുകുന്ന പാല് കൈ കൊണ്ട് തുടച്ചു കൊണ്ട് മിത്ര വിശ്വയെ വിഷമത്തോടെ നോക്കി....

ഒന്ന് ശ്രദ്ധിച്ചു കുടിച്ചൂടേ നിനക്ക്.. പാല് പോയത് പോട്ടെ നെറുകിൽ കേറിയത് കണ്ടില്ലേ നീ.. ഒരു ശ്രദ്ധയും ഇല്ലെന്ന് വെച്ചാൽ... വിശ്വ മിത്രയുടെ ചുമ കണ്ടതും വല്ലാതെ പേടിച്ചു പോയിരുന്നു... നിങ്ങൾ സംസാരിക്കാൻ വന്നിട്ടല്ലേ.. പോ അങ്ങോട്ട്... പെട്ടെന്ന് സങ്കടം വന്നതും അടുത്തേക്ക് വന്ന വിശ്വയെ തള്ളി മാറ്റി മിത്ര രണ്ടടി പുറകിലേക്ക് നീങ്ങി.... കൊഞ്ചാതെ ഇങ്ങ് മാറി നിൽക്ക് പെണ്ണെ.. ഡ്രസ്സ്‌ മാറ്റണ്ടേ.. അല്ലേൽ ഒരുമാതിരി സ്മെൽ ഉണ്ടാവും.... ഇങ്ങനെ പെരുമാറിയില്ലേൽ മിത്ര വീണ്ടും സെന്റി ആവുമെന്ന് അറിയുന്നത് കൊണ്ട് വിശ്വ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.... മണത്തോട്ടെ അതിന് നിങ്ങൾക്കെന്താ എന്റെ മേലിൽ അല്ലെ പോയേക്കുന്നെ... ചുളിഞ്ഞു വരുന്ന ചുണ്ട് കടിച്ചു പിടിച്ചു കൊണ്ട് മിത്ര ബെഡിലേക്കിരുന്നു.... നിന്റെ മൂഡ് എത്ര പെട്ടെന്നാ സ്വിങ് ആവുന്നേ.. ഓഹ്... മിത്രയുടെ അടുത്തേക്കിരുന്നു അവളുടുത്തിരിക്കുന്ന സെറ്റ് മുണ്ടിന്റെ പിന്നിൽ വിശ്വ കൈ വെച്ചു... എന്താണ്... വിശ്വയുടെ കൈ ദേഷ്യത്തോടെ തട്ടി മാറ്റി മിത്ര കുറച്ച് നീങ്ങി ഇരുന്നു... ഡ്രസ്സ്‌ മാറ്റാൻ.. ഇതും ഇട്ടോണ്ട് ഇരിക്കാൻ ആണോ...

പുഴുപ്പിച്ച ഡ്രെസ്സും ഇട്ട് എന്റെ അടുത്തേക്ക് കിടക്കാൻ വരണ്ട... വിശ്വ ചിരിയോടെ പറഞ്ഞു... ആര് പറഞ്ഞു ഇത്ര തത്രപ്പെട്ട് നിങ്ങടെ ഒപ്പം എന്നെ കിടത്താൻ.. എന്നെ വീട്ടിൽ കൊണ്ടാക്കിയിരുന്നേൽ നിങ്ങൾക്ക് സുഖിച്ചു കിടക്കായിരുന്നല്ലോ.. കഷ്ടം ഉണ്ട്... റൊമാൻസിലേക്ക് വഴി തിരിച്ചു വിടാൻ ശ്രമിച്ച വിശ്വക്ക് തിരിച്ചു കലിപ്പ് മോഡ് ആണ് കിട്ടിയത്... കുഞ്ഞേ നീയൊന്ന് റിലാക്സ് ആവ്‌... എന്നിട്ട് ഈ സാരി ഒന്ന് മാറ്റും.. ലാസ്റ്റ് നിനക്ക് തന്നെ വോമിറ്റിംഗ് വരുവേ... മിത്രയുടെ പുറകിലൂടെ കയ്യിട്ട് ഷോൾഡറിലേക്ക് വെച്ച് കൊണ്ട് വിശ്വ സമാധാനിപ്പിച്ചു... എന്നാ പിന്നെ മാറ്റാലെ... മൂക്ക് തുടച്ചു കൊണ്ട് മിത്ര അവനെ നോക്കി... കേട്ടപാതി കേൾക്കാത്ത പാതി വിശ്വ മിത്രയുടെ സാരിയുടെ പിന്ന് ഊരി മാറ്റി.... നിങ്ങളിതെങ്ങോട്ടാ വലിച്ചൂരുന്നെ.. പോയി ഒരു ഡ്രസ്സ്‌ എടുത്തോണ്ട് വാ... വിശ്വയുടെ കൈ പിടിച്ചു മാറ്റി ബെഡിൽ നിന്നെഴുന്നേറ്റ് മിത്ര സാരി വാഷിംഗ്‌ പിന്നിലെക്കിട്ടു... ഓ... തൊടാൻ സമ്മതിക്കരുത്... വിശ്വ പിറുപിറുത്തു കൊണ്ട് കബോഡിൽ നിന്ന് സാരി എടുത്ത് മിത്രക്ക് കൊടുത്തു....

കള്ളച്ചിരിയോടെ മിത്ര സാരി ഉടുക്കാൻ തുടങ്ങിയതും വിശ്വ അവളെ പൊതിഞ്ഞു പിടിച്ചിരുന്നു.... നമ്മടെ മക്കള് വരാറായി അല്ലെ കുഞ്ഞേ.... ഇനി രണ്ട് മാസം കൂടി... മിത്രയുടെ വയറിലൂടെ തഴുകി കൊണ്ട് വിശ്വ പറഞ്ഞു.... മ്മ്മ്... ചിരിയോടെ മിത്ര വിശ്വയെ തല ചെരിച്ചു നോക്കി... നിനക്കെന്തേലും പ്രശ്നം ഉണ്ടോ... മിത്രയെ തിരിച്ചു നിർത്തി കൊണ്ട് വിശ്വ ചോദിച്ചു... എനിക്കെന്ത് പ്രശ്നം ഒന്നുല്ലല്ലോ... പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും വാതിലിൽ മുട്ട് വീണു... എടി പിശാശ്ശെ.. വാതിലെങ്കിലും തുറക്കെടി... ഫോൺ വിളിച്ചാലും എടുക്കില്ല.. മെസ്സേജസും എടുക്കില്ല... രണ്ട് ദിവസം സ്വന്തം വീട്ടിൽ ഒന്ന് നിക്കാമെന്ന് വെച്ചപ്പോൾ സമാധാനം വേണ്ടേ..എടി കോപ്പേ നീയെന്ത് എടുക്കുവാ അതിന്റെ ഉള്ളിൽ... ദിച്ചി ഒറ്റ ശ്വാസത്തിൽ പറഞ്ഞു കൊണ്ടിരുന്നു... ഇനി തുറന്നില്ലേൽ വക്കീൽ അകത്തുള്ളത് അറിയാതെ ബാക്കി കൂടി വിളിച്ചു പറയുമെന്ന് അറിയാവുന്നത് കൊണ്ട് സാരി നേരെ ഉടുത്തു മിത്ര വിശ്വയെ മാറ്റി ഡോർ വലിച്ചു തുറന്നു... നിനക്ക് എന്താടി ഇത്ര നേരം ഡോർ തുറക്കാൻ... നിന്റെ സ്വർണത്തിന്റെ പെട്ടി തുറക്കാൻ ഒന്നും അല്ലല്ലോ ഞാൻ പറഞ്ഞെ... ദിച്ചി ദേഷ്യത്തോടെ റൂമിലേക്ക് കേറി കൊണ്ട് പറഞ്ഞു... മിത്ര ആണേൽ കണ്ണ് കാണിക്കുവാണ്.. വക്കീൽ ഇവിടെ ഉണ്ടെന്ന രീതിക്ക്..

ദിച്ചിക്ക് ഇത് വല്ലതും മനസ്സിലാവുമോ... നിന്റെ മുണ്ടാട്ടം മുട്ടി പോവോ... പണിയും തൊരയും ഇല്ലാതെ വീട്ടിൽ ഇരുന്ന് അപ്പോം താറാവ് കറിയും കഴിച്ചോണ്ടിരിക്കുമ്പോഴാ അവളുടെയൊരു.... താറാവിറച്ചി തൊണ്ടയിൽ ഇരുന്ന് പോയെടി.. സംഭവം കണ്ടപ്പോൾ വയറ്റിൽ നിന്ന് ക്വാക്ക് ക്വാക്ക് സൗണ്ട്... താറാവിന് പോലും സഹിക്കുന്നില്ലെടി... നമ്മൾ ഇനി എന്തോ ചെയ്യും.. നീയെന്താ മിണ്ടാത്തെ... ദിച്ചി കരച്ചിലും ദേഷ്യവും ദയനീയതയും കൂട്ടി കുഴച്ചു ചോദിച്ചു... എല്ലാം കയ്യീന്ന് പോയ അവസ്ഥയിൽ മിത്ര നിൽക്കുന്നു.... എന്ത് കണ്ടാ നിന്റെ താറാവിറച്ചി തൊണ്ടയിൽ ഇരുന്നേ ദിച്ചി? പാല് ഗ്ലാസും പിടിച്ചു കൊണ്ട് അരങ്ങിൽ നിന്നും വിശ്വ രംഗത്തേക്ക് വന്നു... വിശ്വയെ കണ്ടതും ദിച്ചിക്ക് ആറ്റുനോറ്റ് വളർത്തിയ നായ ചത്ത ഫീൽ ആയിരുന്നു... ഇങ്ങേര് കോട... കോടതിയിൽ പോയില്ലേടി... ഉമിനീരിറക്കി വിറച്ചു കൊണ്ട് ദിച്ചി ചോദിച്ചു... അത് തന്നെ അല്ലെ ഇത്ര നേരം കൊണ്ട് ഞാൻ കണ്ണ് കാണിക്കുന്നേ.. നീയൊന്ന് മനസിലാക്കണ്ടെ... ഒന്നുല്ലെങ്കിലും നിനക്ക് അപ്പുറോം ഇപ്പുറോം ഒന്ന് നോക്കിക്കൂടെ... മിത്ര കണ്ണ് കൊണ്ട് കഥ പറഞ്ഞു...

നിവിൻ പോളി പറഞ്ഞ പോലെ നിന്നെ കണ്ടാ ചുറ്റുള്ളതൊന്നും കാണാൻ പറ്റൂല.. ഭംഗി കൊണ്ടല്ല വാതിൽ മൊത്തം നിറഞ്ഞു നിക്കുവല്ലേ നീ.. ഇനിയിപ്പോ എന്ത് പറയും... ദിച്ചിയുടെ കുരുട്ട് ബുദ്ധി ഉണർന്നു... നിങ്ങൾ തമ്മിൽ ന്തോ ഉണ്ടല്ലോ.. രണ്ട് ദിവസായി ഞാൻ ഇവളെ ശ്രദ്ധിക്കുന്നു.... എപ്പോഴും ആലോചന മൂഡ് ഓഫ്‌.. പ്രെഗ്നൻസി ടൈം ആയത് കൊണ്ടാണെന്ന ഞാൻ കരുതിയെ.. സത്യം പറഞ്ഞോ രണ്ടും കൂടി എന്ത് ഒപ്പിക്കാൻ ഉള്ള പരിപാടിയാ... വിശ്വ ദിച്ചിയുടെ കയ്യിൽ പിടിച്ചു വലിച്ചു ബെഡിൽ കൊണ്ടിരുത്തി മുന്നിൽ വില്ലനെ പോലെ വിരിഞ്ഞു നിന്നു... എന്ത് പറയും കർത്താവേ.. എടി നിനക്ക് വല്ല ഐഡിയയും ഉണ്ടോ... ഇടം കണ്ണിട്ട് ദിച്ചി മിത്രയെ നോക്കി... കൊന്നാലും സത്യം പറയരുതെന്ന്.. എക്സ്സ്പ്രെഷൻ ഇട്ട് മിത്ര വിശ്വയെ നോക്കി... ഇതിപ്പോ ഒക്കെ എന്റെ തലയിൽ ആയല്ലോ... ഞാൻ വന്ന വഴിയാ വല്ലതും കഴിച്ചിട്ട് പറഞ്ഞാൽ പോരെ... ദിച്ചി ഇടങ്ങേറോടെ വിശ്വയെ നോക്കി... പറഞ്ഞിട്ട് കഴിച്ചാൽ മതി.. ഇല്ലേൽ പിന്നെ ഉറക്കം വരൽ ആയി ഉറങ്ങൽ ആയി.. പിന്നെ ഞാൻ അതങ്ങു മറക്കും... വേം പറഞ്ഞോ... വിശ്വ കയ്യും കെട്ടി അതേ നിൽപ്പ് തുടർന്നു...

അത് പിന്നെ എക്സാം... ദിച്ചി മുഴുമിപ്പിക്കാതെ മിത്രയെ നോക്കി.. എങ്ങനെ ആയാലും തല്ല് ഉറപ്പാ പറഞ്ഞാൽ മിത്ര തല്ലും പറഞ്ഞില്ലേൽ വക്കീൽ തല്ലും... എന്ത് എക്സാം... സെം എക്സാം ആയോ... വിശ്വ മിത്രക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു... സെം... സെം എക്സാമോ ഏയ്.. ഇത് psc എക്സാം.. മിത്ര ഇടയിൽ കേറി കൊണ്ട് പറഞ്ഞു... Psc ടെ ഏത്... വിശ്വ വിടാൻ ഉള്ള ഉദ്ദേശം ഇല്ല്യാ... സെയിൽസ് അസിസ്റ്റന്റ്.... ldc ക്ലാർക്ക്.... പ്ലാനിങ് ഇല്ലാത്തതു കൊണ്ട് രണ്ടും രണ്ടുത്തരം പറഞ്ഞു... എങ്ങനെ.... തല മുന്നോട്ടാക്കി വിശ്വ ഒന്നൂടി ചോദിച്ചു... ഞങ്ങൾക്ക് രണ്ടാൾക്കും വെവ്വേറെ എക്സാം ആണ്.. ഇവൾക്ക് സെയിൽസ് അസിസ്റ്റന്റും എനിക്ക് ldc യും... മിത്ര തന്ത്രപ്പൂർവം പറഞ്ഞു.... അല്ലാതെ നിങ്ങടെ ലാസ്റ്റ് സെം എക്സാം അല്ല ലെ... മിത്രയുടെ ഫോൺ ഉയർത്തി കാണിച്ചു ചാറ്റ് ലിസ്റ്റ് എടുത്ത് കൊണ്ട് വിശ്വ പറഞ്ഞതും,, രണ്ടെണ്ണം പ്ലിങ്ങിത കുണ്ഠിത അവസ്ഥയിൽ ആയി പോയി... വക്കീലിന് കാഞ്ഞ ബുദ്ധി ആടി... ദിച്ചി തലയാട്ടി കൊണ്ട് പറഞ്ഞു.... എക്സാം ഉള്ള കാര്യം അറിയിക്കാതെ ഫീസ് അടക്കാൻ മനഃപൂർവം തീരുമാനിച്ചു എക്സാം എഴുതാൻ ഇരിക്കാൻ aആയിരുന്നില്ലേ നിങ്ങടെ പ്ലാൻ 🤨...

വിശ്വ മിത്രയെയും ദിച്ചിയെയും മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു... ഏയ്... മ്മ് രണ്ടാളും ഒരേ പോലെ തലയാട്ടി... വിച്ചു നിന്റെ പെണ്ണിതാ എക്സാം മറച്ചു വെച്ച് കളിച്ചു നടക്കുന്നു.. വിശ്വ ഉറക്കെ വിളിച്ചു പറഞ്ഞു... മിണ്ടല്ലേ വക്കീലേട്ടാ... ഇല്യാട്ടോ വിച്ചേട്ടാ ഞാൻ പഠിക്കുവാ... ദിച്ചി റൂമിൽ കിടന്നു പരക്കം പാഞ്ഞു.. അതിന് നിന്റെ ചെക്കൻ ഓഫീസിൽ പോയെടി.. കിടന്ന് തുള്ളാതെ... ദിച്ചിയുടെ കയ്യിൽ കേറി പിടിച്ചു കൊണ്ട് മിത്ര പുലമ്പി... നിനക്കുള്ളത് ഞാൻ വെച്ചിട്ടുണ്ട്.. ദിച്ചി റൂമിൽ പോയിരുന്നു പഠിക്ക്.. നീയിങ്ങു വാ... ദിച്ചി റൂമിന് വെളിയിലേക്ക് കാല് വെച്ചതും പിന്നാലെ പോവാൻ നിന്ന മിത്രയെ ഉള്ളിലേക്കു വലിച്ചു വിശ്വ വാതിൽ അടച്ചിരുന്നു... ഐവ ഞാൻ രക്ഷപെട്ടു.... വിച്ചേട്ടൻ വരുന്ന വരെ ഉറങ്ങാലോ.. യാഹ്... ദിച്ചി സന്തോഷത്തോടെ പോവാൻ നിന്നതും,,, ഉറങ്ങാൻ നിക്കണ്ട ഞാൻ വൈകുന്നേരം പഠിച്ചത് ചോദിക്കും.. അന്നേരം ഞഞ്ഞാപിഞ്ഞ പറയാൻ നിക്കണ്ട... റൂമിൽ നിന്നും വിശ്വ വിളിച്ചു പറഞ്ഞു... ഇല്ല്യാ വക്കീലേട്ടാ.. ഞാൻ പഠിക്കാൻ പോവാ.. വാല് പോയ പല്ലിയെ പോലെ ദിച്ചി റൂമിലേക്ക് നടന്നു................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story