വിശ്വാമിത്രം: ഭാഗം 93

viswamithram

എഴുത്തുകാരി: നിലാവ്‌

വിശ്വയുടെ വിളി ദിച്ചിയുടെ റൂമിന്റെ പടിവാതിൽക്കൽ എത്തിയതും കേക്കാൻ കാത്തിരുന്ന പോലെ ബക്കറ്റും വെള്ളവും എടുത്ത് ദിച്ചി ഹാളിൽ ഹാജർ വെച്ചു.... നീ ഇതെന്തിനുള്ള പുറപ്പാടാ... ബക്കറ്റും താങ്ങി പിടിച്ചുള്ള വരവ് കണ്ടതും മിത്ര ഉള്ള വയറ് താങ്ങി പിടിച്ചു എഴുന്നേറ്റ് നിന്നു... അപ്പച്ചൻ പറഞ്ഞിട്ടുണ്ടെടി നേരത്തെ എണീറ്റ് പഠിക്കുമ്പോൾ ഉറക്കം വരാതിരിക്കാൻ ചൂട് വെള്ളത്തിൽ കാലിട്ട് വെച്ചാൽ മതിയെന്ന്.. ഇതാവുമ്പോ കാലിന് ഒരു സുഖവും കിട്ടും പഠിക്കേം ചെയ്യാം.. എങ്ങനെ ഉണ്ട് 😁... ദിച്ചി തേച്ചു വെളുപ്പിച്ച പല്ലും കാട്ടി വെളുക്കനെ ചിരിച്ചു... ഞാൻ വിചാരിച്ചു നീ പഠിപ്പ് മറന്ന് ലൈവ് കുളി സീൻ കാണിപ്പിക്കാൻ വന്നതാണെന്ന്... മിത്ര വായ പൊത്തി ചിരിച്ചു... പഫാ നാണം കെട്ടവളേ.. അത് ഞാൻ എന്റെ വിച്ചേട്ടന് മാത്രേ കാണിക്കു... ബുക്കിലെ പേജ് നുള്ളി പറിച്ചു കൊണ്ട് ദിച്ചി വെള്ളത്തിലേക്ക് കാലിട്ടിരുന്നു... എന്ത് കാണിക്കുന്ന കാര്യാ പറയണേ... വിശ്വ ചാടി കേറി സീറ്റിൽ ഇരുന്ന് കൊണ്ട് ചോദിച്ചു... കുളി സീ..... ദിച്ചി പറഞ്ഞു വന്നപ്പോൾ അബദ്ധം മനസിലാക്കി വായ അടച്ചു മിത്രയെ നോക്കി...

മിത്ര ആണേൽ വിശ്വയുടെ എക്സ്സ്പ്രെഷൻ എന്താണെന്ന് പരതുവാണ്.... എന്താ.... കേട്ടത് അത് തന്നെ അല്ലെ എന്നർത്ഥത്തിൽ വിശ്വ ദിച്ചിയെ ഒന്നൂടെ നോക്കി.... കുഴി ഇല്ലേ കുഴി.... കുഴിയിൽ... കുഴിയിൽ ഇട്ട് കുഴിമന്തി ഉണ്ടാക്കുന്നത്.. എനിക്കിന്ന് കുഴിമന്തി വേണം വക്കീലേ... മിത്ര എടുത്തടിച്ച പോലെ പറഞ്ഞു... നേരം ഒന്ന് വെളുക്കട്ടെ കുഞ്ഞേ.. പേജ് മറിച്ചു കൊണ്ട് വിശ്വ പറഞ്ഞു... എന്നാ മൂന്നെണ്ണം... അഞ്ച് വിരലും നിവർത്തി കാണിച്ചു കൊണ്ട് ദിച്ചി ഇളിച്ചു... ആദ്യം കുത്തിരുന്ന് പഠിക്കാൻ നോക്ക്...5 മണിക്ക് ഞാൻ എണീറ്റ് ചോദ്യം ചോദിക്കും... കോട്ടുവാ ഇട്ട് കൊണ്ട് വിശ്വ പറഞ്ഞു... അപ്പോ വക്കീലേട്ടൻ എവടെ പോവാ 🙄.. ദിച്ചിക്ക് സംശയം... ഉറങ്ങാൻ.. നിങ്ങള് പഠിക്ക് അതുവരെ ഞാൻ ഉറങ്ങട്ടെ.. അതുകൊള്ളാം... വിശ്വ അതും പറഞ്ഞു താടിക്ക് കൈ കൊടുത്ത് കണ്ണ് ചിമ്മി.. ങേ.. 🙄 ദിച്ചി ഞെട്ടി... ഇങ്ങേര് നമ്മടെ മുന്നിൽ കിടന്ന് ഉറങ്ങാൻ വേണ്ടി ആയിരുന്നോ പല്ലും തേച്ചു കുളിച്ചു കുട്ടപ്പനായി മുന്നിൽ വന്ന് ഇരുന്നേ... ദയാഥാക്ഷിണ്യം ഇല്ലാത്ത മനുഷ്യൻ.. ഇങ്ങേരെങ്ങനെ ആടി വക്കീൽ ആയത്.... ലെ മിത്ര പ്രാകി കൊണ്ട്...😬

പഠിച്ചിട്ടല്ലേ.... ദിച്ചി മിത്രയെ ഒന്ന് നോക്കി പിന്നെ വിശ്വയെയും.... ഒന്നുല്ല കുഞ്ഞ് പഠിക്ക്... ദിച്ചിയെ അടിമുടി നോക്കിക്കൊണ്ട് മിത്ര പറഞ്ഞു... സൈലെൻസ്.. ഉറങ്ങുമ്പോൾ ശല്യപ്പെടുത്താതെ... ശബ്ദം ഉണ്ടാക്കാതെ പഠിക്ക്.. അഞ്ചു മണിക്ക്.. ഹഹാ... വിശ്വ താക്കീത് പോലെ പറഞ്ഞു വീണ്ടും കൂർക്കം വലിച്ചു ഉറക്കത്തിലേക്ക്.. എടി എനിക്കും ഉറക്കം വരുന്നേടി.. എന്റെ കാല് വെള്ളത്തിലിടാൻ കുറച്ച് സ്പേസ് താടി.. മിത്ര കാലിടാൻ എത്തിച്ചു കൊണ്ട് പറഞ്ഞു... ഇങ്ങേര് മുന്നിൽ കിടന്നുറങ്ങുമ്പോൾ വെള്ളത്തിൽ കാലിട്ടിട്ടൊന്നും കാര്യം ഇല്ലെടി.. ഹാവു... ദിച്ചി കോട്ടുവാ വലിച്ചു വിട്ടു.. (കൂടെ നിൽബുവും 😁) എനിക്ക് വയ്യ തേങ്ങ... മിത്ര ബുക്കും അടച്ചു വെച്ചു ടേബിളിലേക്ക് ചാഞ്ഞു... ദിച്ചി കുറച്ച് എങ്കിലൊയും പഠിക്കാൻ ഇന്റെരെസ്റ്റ്‌ ഉള്ള കൂട്ടത്തിൽ ആയത് കൊണ്ട് രണ്ടേ രണ്ടി വരി വായിച്ചു ദേ ലവളും ഉറക്കത്തിലേക്ക്.. കോളം തികഞ്ഞു.... പിന്നെ മൂന്നും എണീക്കുന്നത് അമ്മ അടുക്കളേൽ കേറാൻ വരുമ്പോൾ ആണ്... വക്കീലിന് ചൂടാവാൻ വോയിസ്‌ ഇല്ലാത്തത് കൊണ്ട് നൈസ് ആയി ചിരിച്ചു കൊണ്ട് മൂപ്പര് മുങ്ങി... പോയി ഇതൊക്കെ എടുത്ത് വെക്ക് പിള്ളാരെ.. നിങ്ങളല്ലാതെ അവനെ കണ്ട് ഉറക്കോം കളഞ്ഞു ബുക്കും എടുത്ത് വരുമോ.. ശ്ശെടാ... മീനാമ്മ താടിക്കും കൈ കൊടുത്ത് പറഞ്ഞു...

വിശക്കുന്നു അമ്മാ... വയറിൽ പിടിച്ചു കൊണ്ട് മിത്ര ദിച്ചിയെ aan നോക്കിയത്... എനിക്കും 😁... അവിടെ പറഞ്ഞതെന്തും ഇവിടെ ഉള്ളത് കൊണ്ട് ദിച്ചിയും ഏറ്റു പിടിച്ചു... ഇനി ആരെങ്കിലും ഇവിടെ നേരത്തെ എണീക്കുന്നത് കാണട്ടെ.. ഹാ.. അമ്മ ഇപ്പൊ പാലും ബന്നും കൊണ്ട് വന്ന് തരാട്ടോ.. മോളിലേക്ക് നോക്കി ചീത്ത പറഞ്ഞു രണ്ടാളെയും നോക്കി കൊണ്ട് അമ്മ വേം അടുക്കളയിലേക്ക് പോയി.... ഇങ്ങനെ പാവം പിടിച്ച ഒരമ്മായിഅമ്മയെ കിട്ടാൻ കഴിഞ്ഞ ജന്മത്തിൽ ഞാൻ എന്തോ ചെയ്തെന്റെ കർത്താവേ... നിർവൃതിയോടെ ദിച്ചി പറഞ്ഞു.... നിന്റെ കെട്ട്യോൻ അവിടെ കിടന്നു സുഖിച്ചു ഉറങ്ങുവാടി.. കുത്തി നീപ്പിക്ക്... രാവിലെ തന്നെ ദിച്ചിയെ മോട്ടിവേറ്റ് ചെയ്ത് കൊണ്ട് മിത്ര പറഞ്ഞു... മിഷൻ സ്റ്റാർട്ട്‌ എന്നും പറഞ്ഞു തുള്ളി തുള്ളി ദിച്ചി റൂമും നോക്കി ഓടി... പിന്നാലെ വക്കീലിന്റെ അടുത്തേക്ക് മിത്രയും... വക്കീലിനെ അങ്ങനെ വിട്ടാൽ പറ്റത്തില്ലല്ലോ 🤭 ✨️✨️✨️✨️✨️

റൂമിൽ ചെന്ന് നോക്കിയപ്പോൾ വക്കീൽ രണ്ടാമത്തെ ഉറക്കം തുടങ്ങിയിരുന്നു... നിങ്ങളെന്താ കുംഭകർണന്റെ അനന്തരവനോ... എണീറ്റെ എന്തൊരു ഉറക്കാണിത്... പുതപ്പ് വലിച്ചു മാറ്റി കൊണ്ട് മിത്ര പറഞ്ഞു... എടി കുഞ്ഞേ ഇന്നലെ കുറെ വൈകിയില്ലേ ഉറങ്ങാൻ കുറച്ച് നേരം കിടക്കട്ടെടി... തലയിണ കെട്ടിപ്പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു... അപ്പോ ഞാനോ.. എനിക്കും ഇല്ലേ ക്ഷീണം ഒക്കെ.. നിങ്ങൾ എണീറ്റ് വരുന്നുണ്ടോ.. ന്താ ഇങ്ങനെ... മിത്ര കെറുവിച്ചു കൊണ്ട് വിശ്വയെ നോക്കി... എന്നാ വാ നമുക്കൊരുമിച്ചു കിടക്കാം... വന്നേ... എത്തിച്ചു മിത്രയുടെ കയ്യിൽ പിടിക്കാൻ തുനിഞ്ഞതും മിത്ര പുറകിലേക്ക് മാറി നിന്നു.... നാണം ഇല്ലല്ലോ കുളിച്ച് പുറപ്പിട്ട് പിന്നേം മൂടി പുതച്ചു ഉറങ്ങാൻ.. വൃത്തിയും വെടിപ്പും ഇല്ലാത്ത മനുഷ്യൻ.. ശ്ശെ... എന്നും പറഞ്ഞു മിത്ര പാടും നോക്കി പോയി ... ഇതേ സമയം തൊട്ടപ്പുറത്തെ റൂമിൽ വിച്ചു നീണ്ടു നിവർന്നു കിടക്കുന്നത് അസൂയ മൂത്തു കാണാൻ വയ്യാത്ത ദിച്ചി,,, ഒരു മുറൈ വന്ത് പാർത്തായാ.. തോം തോം തോം.... ആ തോം തോം തോം മൂന്നെണ്ണം ആയിട്ട് വിച്ചുവിന്റെ നടുംപുറം നോക്കി തന്നെ വീണു ...

ഔച്.... വല്ലാത്തൊരു എക്സ്സ്പ്രെഷനോടെ വിച്ചു പുറവും ഉഴിഞ്ഞു എണീറ്റിരുന്നു.... നമ്മൾ ഉറങ്ങുന്നത് ഒരുമിച്ചാ പിന്നെന്താ ഒരുമിച്ചു നീറ്റാൽ... അത് ന്യായം... നിന്നെ പോലെ ആണോ ഞാൻ... കഷ്ടം ഉണ്ട് ദിച്ചി ഇത്... വിച്ചു കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു... എന്ത് കഷ്ടം.. ഇപ്പൊ നീറ്റാൽ നിങ്ങൾക്ക് ദോശ കിട്ടും ഇല്ലേൽ നിങ്ങടേം കൂടെ ഞാൻ തിന്നും പിന്നെ ഉച്ചക്ക് നോക്കിയാൽ മതി ഫുഡ്‌.. എന്നെ അറിയാലോ... ഒരു താക്കീത് പോലെ പറഞ്ഞതും വിച്ചു ചാടി എണീറ്റ് ബാത്‌റൂമിലേക്ക് ഓടാൻ തുനിഞ്ഞു... ഒന്ന് നിന്നെ... അരക്കും കൈ കൊടുത്ത് കൊണ്ട് ദിച്ചി വിച്ചുവിനെ നോക്കി... ഇനി എന്താടി... മനസ്സിൽ പ്രാകി കൊണ്ട് വിച്ചു മയത്തോടെ ചോദിച്ചു.... ലാസ്റ്റ് എണീറ്റ് വരുന്നവർ പുതപ്പ് മടക്കി വെക്കണം.. ബെഡ് വിരിച്ചിടണം.... ഇളിച്ചു കൊണ്ട് ദിച്ചി ഓർഡർ ഇട്ടതും,,, നീയൊക്കെ അനുഭവിക്കുമെടി...😬 കുനു കുനു പറഞ്ഞു കൊണ്ട് ദേഷ്യം മൊത്തം ബെഡ്ഷീറ്റിൽ തീർത്തു കൊണ്ട് ചവിട്ടി തുള്ളി വിച്ചു പോയി... രാവിലെ തന്നെ ഒരാളെ ചൊറിഞ്ഞപ്പോൾ എന്ത് സുഖം.. ആഹാ 😁😁... ലാലാലാ.. പാട്ടും പാടി ദോശ തിന്നാൻ റെഡി ആയി ദിച്ചി താഴോട്ട്... ✨️✨️✨️✨️✨️✨️

അച്ഛാ രണ്ട് ദിവസം കൂടിയേ ഇവിടെ നിക്കുന്നുള്ളു.... ഇവർക്ക് എക്സാം അല്ലെ.. പിന്നെ ഞാൻ ലീവ് എടുത്തിട്ടും കുറെ ആയീലെ... കഴിക്കുന്നതിനിടയിൽ വിശ്വ പറഞ്ഞു... ഹാ ഞാനും ചോദിക്കാൻ വരുവായിരുന്നു ജോലി ഒക്കെ പോയോന്ന് 😁.. രണ്ടാളും കൂനി കൂടി ഇരിക്കാൻ തുടങ്ങിയിട്ട് മാസം ഒരുപാട് ആയേയ്... ദോശ പൊട്ട് വായിൽ വെച്ച് കൊണ്ട് അച്ഛൻ ഇളിച്ചു കാണിച്ചു... നല്ല ബെസ്റ്റ് തന്ത.. ഇന്ന് മൊത്തം ശോകം ആണല്ലോ... വിച്ചു താടി ഉഴിഞ്ഞു കൊണ്ട് പറഞ്ഞു... നമ്മൾ പോവാണോടി.. സുഖിച്ചു വരുവായിരുന്നു.. പണ്ടാരം എക്സാം ഇടിത്തീ വീഴും 😒... ദിച്ചി നല്ല പ്രാക് പ്രാകി... മിത്ര ഒന്ന് ചിരിച്ചു കൊടുത്ത് വേഗം എഴുന്നേറ്റ് പോയി.... വിശ്വ അത് ശ്രദ്ധിച്ചിരുന്നു... എന്ത് പറ്റി നിനക്ക് ഫുഡ്‌ ഒന്നും നേരെ കഴിച്ചില്ലല്ലോ... റൂമിൽ വെറുതെ ഇരിക്കുന്ന മിത്രയെ നോക്കി വിശ്വ ചോദിച്ചു.... ഏയ് ഒന്നുല്ല്യ.. ഞാൻ കഴിച്ചല്ലോ... മുഖത്ത് ചിരി പരത്തി കൊണ്ട് മിത്ര പറഞ്ഞു... കുട്ടൂസിനെ കാണണോ... മ്മ്മ്...

മിത്രയെ ചേർത്ത് പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചു... മ്മ്മ്.. അപ്പയെയും... വിശ്വയുടെ മാറിൽ മുഖമമർത്തി കൊണ്ട് മിത്ര പറഞ്ഞു... അതങ്ങു പറഞ്ഞാൽ പോരെ.. നീ കണ്ണും നിറച്ചിരുന്നാൽ എങ്ങനെയാ.. നിന്റെ മാഷ് ലീവ് എടുത്ത് ഇവിടെ വന്ന് നിക്കോ... വിശ്വ സംശയത്തോടെ ചോദിച്ചു... എന്നാൽ ഞാൻ അവിടെ പോയി നിക്കാം... നിക്കട്ടെ.... വിശ്വയെ തോണ്ടി കൊണ്ട് മിത്ര തലയുയർത്തി നോക്കി.... മന്യേ....... റൂമിലേക്ക് ഓടി വന്ന് കൊണ്ട് കുട്ടൂസിന്റെ സൗണ്ട് ചെവിയിലേക്ക് വന്നതും മിത്ര അത്ഭുതത്തോടെ എണീറ്റ് നിന്നു.... യാഥാർഥ്യം ആണോ എന്നറിയാൻ വിശ്വയെയും കുട്ടൂസിനെയും മാറി നോക്കി... അതിനെ ഒന്ന് എടുക്ക് പെണ്ണെ... ഇനി പിച്ചണോ സത്യം ആണെന്നറിയാൻ... കയ്യും പൊക്കി നിൽക്കുന്ന കുട്ടൂസിനെ കണ്ണ് കാണിച്ചു കൊണ്ട് വിശ്വ പറഞ്ഞതും,,, മിത്ര കരച്ചിലും സങ്കടവും വന്ന ഭാവത്തോടെ കുട്ടൂസിനെ വാരി എടുത്തു...

മണി നിന്റെ അപ്പൻ... അവന്റെ ചെവിയിൽ വാശിയോടെ പറഞ്ഞു കൊണ്ട് മിത്ര അവനെ തുരുതുരെ ചുംബിച്ചു... ഔ നീ ഭാഗ്യവാൻ ആടാ എനിക്ക് പോലും ഇങ്ങനെ അവള് തന്നിട്ടില്ല... 😒 കുട്ടൂസിനെ തഴുകി കൊണ്ട് വിശ്വ പറഞ്ഞു... ചൊ... ത്തൂ.... റ്റാ.... ചുണ്ടും കൂർപ്പിച്ചു കൊണ്ട് കുട്ടൂസ് വിളിച്ചു.... എന്താ അളിയോ.. നിന്റെ പെങ്ങൾ ഇവിടെ ശോകം അടിച്ചു ഇരിക്കുവായിരുന്നെടാ.. ഇപ്പൊ കണ്ടില്ലേ ആളുഷാറായി... മിത്രയെ കുറിച്ചാണ് പറയുന്നതെന്ന് തോന്നിയത് കൊണ്ടാവണം അവൻ മണിയെ തന്നെ നോക്കി ഇരിക്കുവാണ്... മന്യേ.. വാവു.... 😕 സ്സ്സ് ചുണ്ട് ചുളുക്കി കൊണ്ട് കുട്ടൂസ് മിത്രയുടെ വീർത്ത വയറിൽ പതിയെ തൊട്ടു.... വാവു അല്ലേടാ എന്റെ പ്രോഡക്ടസ് ആണ് ഇതിന്റെ ഉള്ളിൽ.. കുഞ്ഞുവാവകൾ.. നിനക്ക് കളിക്കാൻ ഉള്ളതാ.... കുട്ടൂസിനെ വാങ്ങി പിടിച്ചു കൊണ്ട് വിശ്വ പറഞ്ഞു...

വാവ... ഹ്ഹ്യ്.... അവന്റേതായ സൗണ്ട് ഉണ്ടാക്കി കൊണ്ട് കുട്ടൂസ് വിശ്വയെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു.... നീ നോക്കണ്ട ഞാൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു അപ്പയോട് വരാൻ... മിത്രയുടെ സംശയത്തോടെയുള്ള നോട്ടം കണ്ടതും വിശ്വ പറഞ്ഞു... താഴേക്ക് പോവാ.... അവരൊക്കെ അവിടെ അല്ലെ 😁.... സന്തോഷം കൊണ്ട് മിത്ര ചോദിച്ചു... ഓഹ് നടക്ക്.. എന്തായിരുന്നു ശോകം.... വേം ചെല്ല്....അതേയ് ഒരുമ്മ തരുമോ... പെട്ടെന്നെന്തോ ഓർത്തു കൊണ്ട് വിശ്വ ചോദിച്ചു... പോവാൻ തുനിഞ്ഞ മിത്ര വിശ്വയെ തിരിഞ്ഞു നോക്കി... പിന്നെ അവനോട് അടുപ്പിച്ചു നിന്നു... താങ്ക്സ്... You are my best..😍 കവിളിൽ ഉമ്മ വെച്ച് കൊണ്ട് മിത്ര നാണത്തോടെ പറഞ്ഞു... മന്യേ നാ... നും... രണ്ടാളെയും നെറ്റി ചുളിച് നോക്കി കൊണ്ട് കുട്ടൂസ് മാറി മാറി രണ്ട് പേരെയും ചുംബിച്ചു................. തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story