വിശ്വാമിത്രം: ഭാഗം 94

viswamithram

എഴുത്തുകാരി: നിലാവ്‌

എല്ലാം എടുത്ത് വെച്ചുന്നു ഉറപ്പല്ലേ.. ഇനി അവിടെ ചെന്നിട്ട് വിച്ചേട്ടാ അതെടുത്തില്ല ഇതെടുത്തില്ല എന്ന് പറയിപ്പിക്കരുത്..... മേക്കപ്പ് ഇട്ട് കൊണ്ടിരിക്കുന്ന ദിച്ചിയെ നോക്കി വിച്ചു ചോദിച്ചു... ഒന്ന്,, രണ്ട്,, മൂന്ന്... പെട്ടിയെല്ലാം ഉണ്ട്... എണ്ണുന്നതിനിടയിൽ വിച്ചുവിനെ പാളി നോക്കി കൊണ്ട് ദിച്ചി പറഞ്ഞു... ഹ്മ്മ്.. ഒന്നമർത്തി മൂളി കൊണ്ട് വിച്ചു റൂം വിട്ടിറങ്ങി... ഏട്ടാ... റൂമിൽ നിന്നിറങ്ങിയതും വിശ്വയെ കണ്ട് വിച്ചു വിളിച്ചു... ആ എന്താടാ... ഷർട്ട് നേരെയാക്കി വിച്ചുവിന് നേരെ തിരിഞ്ഞു കൊണ്ട് വിശ്വ ചോദിച്ചു... ഏട്ടൻ ഒന്ന് രണ്ടാളെയും ശ്രദ്ധിക്ക്.. എനിക്കെന്തോ ഉടായിപ്പ് മനക്കുന്നുണ്ട്.. വക്കീൽ ബുദ്ധിയിൽ എന്തേലും കിട്ടാതിരിക്കില്ല... വിശ്വയുടെ അടുത്തേക്ക് നീങ്ങി നിന്ന് കൊണ്ട് വിച്ചു പറഞ്ഞു... ഒക്കെ i will manage it... വിച്ചുവിന്റെ പുറത്തൊന്ന് തട്ടി ചിരിച്ചു കൊണ്ട് വിശ്വ താഴേക്ക് ചെന്നു... രണ്ട് റൂമിലേക്കും മാറി മാറി നോക്കി വിച്ചുവും താഴേക്ക് പോയി.... ✨️✨️✨️✨️✨️ എടി പ്ലാൻ പൊളിയാൻ ചാൻസ് ഒന്നും ഇല്ലല്ലോ... വിച്ചു പോയത് കണ്ടതും മിത്രയുടെ അടുത്തേക്ക് ഓടി വന്ന് കൊണ്ട് ദിച്ചി ചോദിച്ചു...

ഇതുവരെ കുഴപ്പം ഒന്നുല്ല്യ.. എന്നാലും എനിക്കൊരു ടെൻഷൻ.... നഖം കടിച്ചു കൊണ്ട് മിത്ര പറഞ്ഞു... എന്തിന് ഇക്കാര്യത്തിൽ നീ എന്നെക്കാളും പ്രൊഫഷണൽ അല്ലെ.. Take it easy girl... മിത്രക്ക് മോട്ടിവേഷൻ കൊടുത്ത് കൊണ്ട് ദിച്ചി പറഞ്ഞു.... അതൊക്കെ അങ്ങനെ തന്നെ.. പക്ഷെ ഇപ്പൊ ഞാൻ പഴേ പോലെ അല്ലല്ലോ... മിത്ര വയറിലേക്ക് കൈ ചേർത്ത് പിടിച്ചു... കുഞ്ഞുങ്ങൾ കള്ളത്തരം ഒക്കെ പഠിക്കുമോ എന്നാ പേടി.. അറിഞ്ഞു തുടങ്ങിയല്ലോ എല്ലാം... മിത്ര ടെൻഷനോടെ പറഞ്ഞു... ഇത്ര സില്ലി കാര്യത്തിന് നീ ഇങ്ങനെ ഹൈപ്പർ ആവാതെ മിത്രേ.. നമ്മടെ മക്കളും ഇതൊക്കെ ചെയ്യുവാ എന്ന് പറയുന്നത് നമുക്ക് അഭിമാനമല്ലേ... അവരും നമ്മളുടെ പാത പിന്തുടരുവല്ലേ അവരുടെ അപ്പനെ പോലെ ആവാതെ.. കർത്താവിന് സ്തുതി... ദിച്ചി കുരിശ് വരച്ചു കൊണ്ട് എണീറ്റു.... മിത്രയും ചിരിയോടെ ദിച്ചിക്കൊപ്പം താഴേക്ക് ചെന്നു... അച്ഛനും അമ്മയും മൂകതയിൽ ആണ്.. മക്കള് പോയാൽ പിന്നെ അവരൊറ്റക്കല്ലേ.... 😌 നാളെ പോയാൽ പോരെ.. രാഹുകാലം കഴിഞ്ഞു... അവസാന അടവെന്നോണം അച്ഛൻ എടുത്തിട്ടു...

അതിനെന്നാ അച്ഛൻ രാഹുകാലം ഒക്കെ നോക്കാൻ തുടങ്ങിയത്.. ഇനി ജ്യോൽസ്യനെ കൊണ്ട് സമയം കുറിപ്പിച്ചിട്ട് വേണോ ഞങ്ങൾ പോവാൻ... വിശ്വ ചിരി അടക്കി കൊണ്ട് ചോദിച്ചു... മീനമ്മേ ഏറ്റില്ല... തൊട്ടടുത്തു നിൽക്കുന്ന മീനമ്മയിലേക്ക് അടുപ്പിച്ചു നിന്ന് കൊണ്ട് അച്ഛൻ പറഞ്ഞു... ഞാൻ പറഞ്ഞില്ലേ ഇതൊന്നും ഏക്കില്ല.. വല്ല അറ്റാക്കും എടുത്തിട് മനുഷ്യാ... മീനാമ്മ സപ്പോർട്ട് കൊടുത്തു... അയ്യടി രണ്ട് ദിവസം എന്നെ വെറുതെ ഹോസ്പിറ്റലിൽ കിടത്താൻ നിനക്കെന്താ ഉശിര്.. വേണേൽ നീ അറ്റാക്കിക്കോ... അച്ഛൻ ഇത്തിരി മാറി നിന്ന് കൊണ്ട് പറഞ്ഞു.... എനിക്കതിനു നിങ്ങടെ അത്ര അഭിനയിക്കാൻ അറിയില്ലല്ലോ....😌😁 അമ്മ ഊതി കൊണ്ട് പറഞ്ഞു..... ഓ മതി മതി തമ്മിൽ തമ്മിൽ പൊക്കിയത്... ഞങ്ങൾ ഇറങ്ങുവാ... വിച്ചു ഒരു പെട്ടി എടുത്ത് കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... എടാ വിച്ചുവെ നമ്മൾ ഒന്നും എടുക്കാൻ മറന്നില്ലല്ലോ ലെ... തുള്ളി കളിച്ചു ആടിപ്പാടി വരുന്ന രണ്ട് പെണ്മണികളെ പാളി നോക്കി കൊണ്ട് വിശ്വ ചോദിച്ചു... ഇല്ലെന്നാ തോന്നുന്നേ.. ഇനി മറന്നോ ഏട്ടാ 😁😁😁..

വിച്ചുവിന്റെ ചുണ്ടിൽ ഒറു ചിരി... ഇത് കേട്ടപ്പാടെ പെണ്ണുങ്ങൾ എന്തോ ഞെട്ടിപ്പോയി.... പണി പാളിയോ... മിത്ര ദിച്ചിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു... എന്ത് പാളാൻ.. നമ്മൾ ഒന്നും മറന്നില്ലല്ലോ വക്കീലേട്ടാ വേഗം പെട്ടി ഒക്കെ കയറ്റി കേറ്.. നമുക്ക് വേഗം പോവാൻ നോക്കാം... ദിച്ചി വിച്ചുവിനെ ഉന്താൻ തുടങ്ങി... അല്ലല്ലോ ഇമ്പോര്ടന്റ്റ്‌ ആയ എന്തോ മറന്നു... ആ കിട്ടിപ്പോയി.. നമ്മൾ എന്തിനാണോ ഇത്ര ധൃതിപ്പെട്ടു പോവുന്നെ അതിന്റെ സാധനങ്ങൾ എടുക്കാൻ മറന്നു... വിശ്വ കി കെട്ടി തിരിഞ്ഞു നിന്ന് പറഞ്ഞതും വിച്ചുവും കാര്യം മനസിലായ പോലെ വിശ്വയുടെ അടുത്ത് വന്ന് നിന്നു... ശ്ശെടാ നിങ്ങള് ഇന്ന് പോണില്ലേ.. അമ്മ കാര്യം അറിയാതെ കയ്യും മൂക്കത്തു വെച്ച് ചോദിച്ചു... ബുക്ക്‌ എവിടെ... വിച്ചു ദേഷ്യത്തോടെ ചോദിച്ചു... ബുക്ക്‌ പെട്ടിയിൽ.. കാറിലേക്ക് ചൂണ്ടി കൊണ്ട് ദിച്ചി പറഞ്ഞു.... പക്ഷെ നിങ്ങള് ബുക്ക്‌ പാക്ക് ചെയ്ത പെട്ടി ഇതുവരെ കണ്ടില്ലല്ലോ... ഇത്തവണ വിശ്വ ഖൻ ചോദിച്ചത്... ഓഓഓ അത്ഭുതം നമ്മൾ ബുക്കിന്റെ പെട്ടി എടുക്കാൻ മറന്നു ലെ... ഈശ്വരാ ബുക്ക്‌ എടുത്തില്ലേൽ എക്സാം എങ്ങനെ എഴുതും..

ഓഹ് എങ്ങനെ പഠിക്കും.. ഓർത്തത് നന്നായി അല്ലെ ദിച്ചി... മിത്ര എല്ലാം കയ്യീന്ന് പോയിട്ടും പിന്നേം പിടിച്ചു കേറാൻ ശ്രമിക്കുന്നുണ്ട്... അതേ അതേ.. പക്ഷെ നമ്മൾ മറക്കാൻ പാടില്ലായിരുന്നു... 😪 ദിച്ചി കുറച്ച് സെന്റി അടിച്ചു കേറുന്നുണ്ട്... ഇവളുമാരുടെ ഒടുക്കത്തെ അഭിനയം കാണുമ്പോഴാ... വിച്ചു കൈ ചുരുട്ടി കൊണ്ട് പറഞ്ഞു... നിന്റെയൊക്കെ ഒടുക്കത്തെ അഭിനയം ഒക്കെ നിർത്തി പൊന്ന് മക്കള് പൂഴ്ത്തി വെച്ച പെട്ടി എടുത്ത് ഇങ്ങ് പോരെ.... പുസ്തകങ്ങൾ ഒക്കെ വേറെ പാക്ക് ചെയ്തപ്പോഴേ ഡൌട്ട് അടിച്ചതാ.. എവടെ വരെ പോവുമെന്ന് നോക്കിയതാ... വിശ്വ ദേഷ്യത്തോടെ പറഞ്ഞതും ദിച്ചി അകത്തേക്ക് ഓടി.. മിത്ര പിന്നാലെ പതുക്കെ പതുക്കെ ചെന്നു... എന്നാലും ഈ മക്കൾക്ക് പുസ്തകത്തിനോട് എന്താണാവോ ഇത്ര അലർജി... ശ്ശെടാ.. മരുമക്കളുടെ പോക്കും കണ്ട് അച്ഛൻ തലക്കും കൈ കൊടുത്ത് നിന്ന് പോയി... ✨️✨️✨️✨️✨️ ഏറ്റില്ലെടി.. ഇതിപ്പോ എട്ടിന്റെ പണി കിട്ടിയ അവസ്ഥയാ.... ഫ്ലാറ്റിൽ എത്തിയതും സംസാരിക്കാൻ ഒരു ഗ്യാപ് കിട്ടിയപ്പോൾ ഊരക്കും കൈ കൊടുത്ത് മിത്ര പറഞ്ഞു...

കണവന്മാർ മിണ്ടുന്ന ലക്ഷണം ഒന്നും കാണുന്നില്ലല്ലോ.... ദിച്ചി ഹാളിലേക്ക് പാളി നോക്കി കൊണ്ട് പറഞ്ഞു... അതേയ് വന്ന ഉടനെ ഇനി അടുത്ത ഉടായിപ്പ് എടുക്കാതെ അടുക്കളേൽ കേറാൻ നോക്ക്... വിച്ചു റൂമിലേക്ക് തലയിട്ട് നോക്കി കൊണ്ട് പറഞ്ഞു.... ഹോട്ടൽ.... ദിച്ചി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും,,,, എന്തോ... മര്യാദക്ക് വേം കേറി ഉണ്ടാക്കിക്കോ.. എല്ലാം ചെയ്ത് വെച്ചിട്ടും പോരാ.. എനിക്കറിയാം ഇതിന്റെ മാസ്റ്റർ പ്ലാൻ ഒക്കെ നിന്റെ ആണെന്ന്.... വിച്ചു ദേഷ്യത്തോടെ പറഞ്ഞതും ദിച്ചി വായേം തുറന്ന് മിത്രയെ നോക്കി.... മിത്ര ആണേൽ ഞാൻ ഒന്നും അറിഞ്ഞില്ല രാമ നാരായണ എന്നും പറഞ്ഞു വയറിൽ നോക്കി ഇരുന്നു... ആ പിന്നെ ഒറ്റക്ക് കേറി ഉണ്ടാക്കിയാൽ മതി മണിയെ വിളിക്കണ്ട റസ്റ്റ് എടുക്കട്ടെ.. നിങ്ങൾക്കൊക്കെ അധികം ഫ്രീഡം തന്നിട്ടാ തലേല് കേറി ഇങ്ങനെ നിരങ്ങുന്നേ.... വിച്ചു പിറുപിറുത്തു കൊണ്ട് പറഞ്ഞു പോയി... എടി പൂതനെ നിന്റെ പ്ലാൻ ആയിരുന്നില്ലെടി ഇത്.. എന്നിട്ടിപ്പോ എല്ലാം എന്റെ തലയിൽ.. യ്യോ ഒന്നും അറിയാത്തൊരു ഇള്ളക്കുഞ്ഞു ഇരിക്കുന്നത് കണ്ടില്ലേ...

ഇതിനൊക്കെ നാലെണ്ണത്തിനെ ഒപ്പം പ്രസവിച്ചു ഞാൻ പകരം വീട്ടൂടി കുന്തം കുലുക്കി.... മിത്രയെ നോക്കി ഞ ഞ ഞ പറഞ്ഞതും,, ദിച്ചീ നിനക്കിത് വരെ അടുക്കളേൽ കേറാനായില്ലേ... വിച്ചുവിന്റെ വിളിയും വന്നു... എടോ കാലമാടാ വിറകിന് പകരം തന്നെ ഞാൻ മടക്കി അടുപ്പിൽ വെക്കും 😤😤😤... ആ വരുവാ 🤗... ഇളിച്ചും കൊണ്ട് ദിച്ചി ഇറങ്ങി പോയി.... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്ന പോലെ മിത്ര ബുക്ക്‌ പാക്ക് ചെയ്ത പെട്ടിയും നോക്കി നെടുവീർപ്പിട്ടു... ✨️✨️✨️✨️✨️ വക്കീലേ... വിശ്വ മുറിയിലേക്ക് വന്നതും മിത്ര നീട്ടി വിളിച്ചു.... ഇല്ല്യാ മൈൻഡ് ഇല്ല്യാ.... അമ്മേ... വയറിൽ പിടിച്ചു കരഞ്ഞു കൊണ്ട് മിത്ര വിശ്വയെ നോക്കി... എന്താ എന്ത് പറ്റി... എന്തൊക്കെയോ ഫയൽ നോക്കുവായിരുന്ന വിശ്വ എല്ലാം നിലത്തിട്ട് മിത്രയുടെ അടുത്ത് വന്ന് മുട്ട് കുത്തിയിരുന്നു.... ഒന്നൂല്ല്യ🤭... എനിക്കറിയാ നിങ്ങളെ എങ്ങനെ എന്റെ അടുത്ത് കൊണ്ട് വരണം എന്ന്..... മിത്ര ഇളിച്ചു കൊണ്ട് പറഞ്ഞു..... ഒരൊറ്റൊന്ന് നിന്റെ മുഖം നോക്കി തന്നാലുണ്ടല്ലോ.... നിന്റെ കുട്ടിക്കളി ഓവർ ആവുന്നുണ്ട് മിത്രേ..

അല്ലെങ്കിലേ തലക്കകത്തു നൂറു കൂട്ടം കാര്യങ്ങൾ ഉണ്ട് അതിനിടയിൽ നിന്റെ ഈ കൊഞ്ചൽ ഉണ്ടല്ലോ... വിശ്വ ദേഷ്യത്തോടെ പറഞ്ഞതും മിത്രയുടെ മുഖം ഇരുണ്ടു... മിണ്ടുന്നില്ല എന്ന് കണ്ടപ്പോൾ.... മിത്ര തല താഴ്ത്തി കൊണ്ട് പറഞ്ഞു... അപ്പോ അങ്ങനെ ആണോ ചെയ്യണ്ടേ.. നിന്റെ ഡെലിവറി ടൈം ആയി തുടങ്ങിയത് എന്നേക്കാൾ നന്നായി നിനക്കറിയില്ലേ.. യാത്ര അത്രയും ഒഴിവാക്കണം എന്ന് പറഞ്ഞിട്ടും ഡോക്ടറുടെ കയ്യും കാലും പിടിച്ചിട്ടാ ഞാൻ സമ്മതിപ്പിച്ചത്.. എത്ര റിസ്ക് എടുത്തിട്ടാണെന്ന് അറിയുമോ ഇവിടെ വരെ എത്തിയത്... അന്നേരം ബുക്ക്‌ മാറ്റലും... പിന്നെന്ത് കാര്യാ ഉള്ളെ ഇവിടം വരെ വന്നതിന്... ഭാവിയിൽ നീ ദുഃഖിക്കരുതെന്ന് വിചാരിച്ചാ ഞാൻ ഇത്രേം കഷ്ടപ്പെടുന്നെ..ഒരിത്തിരി ഡെഡിക്കേഷൻ.. എനിക്ക് വേണ്ടി.. നിന്നോടൊന്നും പറഞ്ഞാൽ മനസിലാവില്ല.... വിശ്വ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് ഇറങ്ങി പോയി... ചുണ്ടുകൾ കടിച്ചു പിടിച്ചിരിക്കുവായിരുന്നെങ്കിലും കണ്ണുനീരിനെ പിടിച്ചു വെക്കാൻ മിത്രക്കയില്ല... മിത്ര ചെയ്ത ഒരു ചെറിയ കാര്യം അവർക്കിങ്ങനെ വേദനിക്കുമെന്ന് മിത്ര കരുതിയിരുന്നില്ല....

അവിടെ ഇരുന്നാൽ ഇനിയും ഓരോന്ന് ആലോചിച്ചു കൂട്ടി മനസ് വിഷമിക്കും എന്ന് മനസ്സിലായതും ഇട്ട ഡ്രെസ്സിൽ മുഖം തുടച്ചു കൊണ്ട് മിത്ര ദിച്ചിയുടെ അടുത്തേക്ക് ചെന്നു... അവിടെ ചെന്നപ്പോൾ ദിച്ചിക്കും ഒരു മുക്കലും ചീറ്റലും... അടുത്തേക്ക് ചെന്നപ്പോൾ മൂപ്പത്തിയും കരയുവാണ്... നീ ഇതുവരെ ഉള്ളി കരയാതെ അരിയാൻ പഠിച്ചില്ലേ... സ്ലാബിനോട് ചേർന്ന് നിന്ന് കൊണ്ട് മിത്ര ചോദിച്ചു... ഇത് ഉള്ളി കണ്ണീര് അല്ല എന്റെ പന്ന കെട്ട്യോൻ ഇല്ലേ അഹങ്കാരത്തിന് കയ്യും കാലും വെച്ച വികാസ് അങ്ങേര് വന്ന് എന്നെ ചീത്ത പറഞ്ഞൂടി... ചുണ്ട് ചുളുക്കി കൊണ്ട് ദിച്ചി വീണ്ടും കരയാൻ തുടങ്ങി... എന്നേം.... 😤 മിത്ര നഖത്തിന്റെ ചന്തം നോക്കി കൊണ്ട് പറഞ്ഞു... വിച്ചേട്ടനോ... ദിച്ചി ഞെട്ടി കൊണ്ട് ചോദിച്ചു... അല്ലല്ല അതിന്റെ ഏട്ടൻ അതായത് എന്റെ കെട്ട്യോന് വിശ്വാസ് 😪... ഫീൽ ആയെടി എനിക്കും മക്കൾക്കും... മിത്ര തല താഴ്ത്തി കൊണ്ട് പറഞ്ഞു... നിനക്കും കേട്ടല്ലെ... ഇപ്പോഴാ എനിക്ക് സമാധാനം ആയത്.. ഇനി ഞാൻ ജോലി ചെയ്യട്ടെ... ഇളിച്ചും കൊണ്ട് ദിച്ചി പാട്ടും പാടി കുക്ക് ചെയ്യാൻ തുടങ്ങി... ശവം... ദിച്ചിയെ നോക്കി പറഞ്ഞു കൊണ്ട് മിത്ര ദിച്ചി ഉണ്ടാക്കിയത് കൊത്തി തിന്നാനും തുടങ്ങി................ തുടരും........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story