ഭാര്യ: ഭാഗം 7

bharya asiya ponnus

എഴുത്തുകാരി: ആസിയ പൊന്നൂസ്‌

അന്ന് രാത്രി ഹർഷനു ഉറങ്ങാനേ കഴിഞ്ഞില്ല ......അവൻ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നിട്ടും അവന് ഉറങ്ങാനായില്ല കണ്ണടക്കുമ്പോൾ അനുവിന്റെ ചിരിക്കുന്ന മുഖം ആണ് അവന് കാണാൻ കഴിഞ്ഞത് നിമിഷങ്ങൾ നീങ്ങും തോറും അവളെ നഷ്ടപ്പെടുമെന്ന ഭയം അവനിൽ ഉടലെടുക്കാൻ തുടങ്ങി .....അവളെ ഒരുനോക്ക് കാണാൻ അവന്റെ ഉള്ളം വെമ്പി അവൻ ബെഡിൽ നിന്ന് എണീറ്റ് ഡോർ തുറന്ന് പുറത്തേക്ക് പോയി ..... അനുവിന്റെ മുറിയുടെ മുന്നിൽ എത്തിയതും അവൻ ഒന്ന് ചുറ്റും നോക്കി ആരുമില്ലാന്ന് ഉറപ്പ് വരുത്തി പതിയെ ശബ്ദമുണ്ടാക്കാതെ ഡോർ തുറന്ന് അകത്തേക്ക് നോക്കി .....

അനു നല്ല ഉറക്കത്തിലാണെന്ന് കണ്ടതും ഹർഷൻ ശബ്ദമുണ്ടാക്കാതെ അകത്തു കയറി ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ ചുരുണ്ടു കൂടി ചെരിഞ്ഞു കിടക്കുന്ന അവളെ കണ്ടതും അത്രേം നേരം അവന്റെ മനസ്സിൽ ഉണ്ടായിരുന്ന ഭാരം ഇല്ലാണ്ടായത് പോലെ അവനു തോന്നി അവൻ ഒരു ചെയർ എടുത്ത് അവൾക്കരികിൽ ഇട്ട് അതിൽ ഇരുന്നു അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി "എന്റെ ഉറക്കവും സമാധാനവും കളഞ്ഞിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ .... കുട്ടിപ്പിശാശ് .....ആകെ ഇത്തിരിയെ ഉള്ളൂ എന്നാൽ കാണിക്കുന്ന അഹങ്കാരം ആണ് സഹിക്കാൻ വയ്യാത്തെ ..... നീ എന്നോട് ഇപ്പൊ കാണിക്കുന്നതിന് ഒക്കെ നിനക്ക് ഞാൻ തരുന്നുണ്ടെടി കുട്ടി ഡോക്ടറെ 😬

" അവളെ മുഖത്ത് നോക്കി രണ്ടു പറഞ്ഞ നിർവൃതിയിൽ ഹർഷൻ അവിടുന്ന് എണീറ്റു അവൻ അവളെ നോക്കി പല്ല് കടിച്ചു അവിടെ നിന്ന് പോകാൻ നിന്നതും പെട്ടെന്ന് എന്തോ ഒർത്തപൊലെ അവനൊന്നു തിരിഞ്ഞു നോക്കി..... അവളുടെ നീളമേറിയ മുടിയിഴകൾ അവളുടെ മുഖത്ത് വീണു കിടക്കുന്നത് കണ്ടതും അവൻ യാന്ത്രികമായി അവളുടെ അടുത്തേക്ക് നടന്നു.... അവിടെ കുനിഞ്ഞിരുന്നു അവളുടെ കവിളിലൂടെ വിരലോടിച്ചതും അവന്റെ മനസ്സിൽ ഒരു തണുപ്പ് പരക്കുന്നത് പോലെ അവനു തോന്നി..... അവൻ മെല്ലെ അവളുടെ മുടിയിഴകളെ വിരലുകൊണ്ട് വകഞ്ഞു മാറ്റി അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു

"വിട്ടു കൊടുക്കില്ല പെണ്ണെ നിന്നെ..... എന്നും എന്റെ നെഞ്ചോട് ചേർന്നുറങ്ങാൻ എന്റെ ഒപ്പം നീയുമുണ്ടാവും " ഉറങ്ങിക്കിടക്കുന്ന അവളെ നോക്കി ആർദ്രമായി അവൻ പറഞ്ഞുകൊണ്ട് അവളുടെ വിരിനെറ്റിയിൽ അമർത്തി ചുംബിച്ചു തന്റെ പാതിക്ക്‌ കൊടുക്കുന്ന ആദ്യചുംബനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് അവന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി...... യഥാർത്ഥ പ്രണയം അറിയുകയായിരുന്നു ഹർഷൻ അപ്പോൾ അവൾ ഒന്ന് തിരിഞ്ഞു കിടന്നതും അവൻ ഞെട്ടി പിറകിലേക്ക് മാറി .... അവൾ ഉണർന്നാൽ അന്തരീക്ഷം രൂക്ഷമാകുമെന്ന ബോധം വന്നതും അവൻ ശബ്ദം ഉണ്ടാക്കാതെ പുറത്തു പോയി

അവൻ പോയതും ഹർഷനെ കണ്ട് തൂണിന് മറവിലേക്ക് മാറി നിന്ന വിക്കി പുറത്തേക്ക് വന്നു "അപ്പൊ ഞാൻ ഊഹിച്ചത് ശെരിയാണ് ..... ആശാന് ആട്ടണ്ട് .....ഇനിയാണ് ന്റെ കളി തുടങ്ങാൻ പോകുന്നത് .....നിന്റെ മനസ്സിലുള്ള പ്രണയം എങ്ങനെ പുറത്തു കൊണ്ടുവരണമെന്ന് എനിക്കറിയാം ...... ഇത്രേം കാലം എന്റെ ചങ്ക് കൊറേ ഉരുകിയതല്ലേ ...... ഇനി മോൻ കുറച്ചു ഉരുകിക്കൊ ..... സേട്ടൻ പണി തുടങ്ങി കഴിഞ്ഞു " നടന്നകലുന്ന ഹർഷനെ നോക്കി ചിരിയോടെ വിക്കി പറഞ്ഞു ••••••••••••••••••••••••••••••••••••• പിറ്റേന്ന് ഹര്ഷന്റെ മുഖത്തു ഒരു പ്രസന്നത ഉണ്ടായിരുന്നു ..... U know കിസ്സ്‌ കൊടുക്കാൻ പറ്റിയതിന്റെ സന്തോഷം 😂

അവൻ ഓഫീസിലേക്ക് പോകാൻ റെഡി ആയി താഴെ വന്നപ്പോൾ വിക്കിയും അനുവും അച്ഛനും കൂടി സംസാരിക്കുന്നത് കണ്ടു .... അവൻ അവരെ ശ്രദ്ധിക്കാതെ പോകാൻ നോക്കിയെങ്കിലും അനുവിനെ നോക്കാതിരിക്കാൻ അവന്റെ കണ്ണുകൾക്ക് ആയില്ല ..... അവൻ വേഗം പോയി ഫുഡ് കഴിക്കാൻ ഇരുന്നു "മോനെ വിക്കി ....നിങ്ങൾ രണ്ടും ഹോസ്പിറ്റലിലേക്ക് അല്ലെ അപ്പൊ പിന്നെ മോൻ അനുവിന്റെ കൂടെ കാറിൽ പോയാൽ മതി " വിജയൻ അത് പറഞ്ഞതും ഹർഷൻ കഴിപ്പ് നിർത്തി അവരെ നോക്കി "ഇത്രയും കാലം ഞാനും അവളും രണ്ട് വണ്ടിയിൽ ഹോസ്‌പിറ്റലിലേക്ക് പോയത് ഒന്നും അച്ഛൻ കണ്ടില്ലായിരിക്കും 😏"

അവൻ അവരെ ഒന്ന് പുച്ഛിച്ചു കൊണ്ട് മനസ്സിൽ പറഞ്ഞു "ഡ്രൈവർനെ വേണേൽ കൂടെ കൂട്ടിക്കോ " വിജയൻ അവനോട് പറഞ്ഞതും അവൻ ഒന്ന് ഹർഷനെ നോക്കി "എയ്യ്‌ ഡ്രൈവർ ഒന്നും വേണ്ട അങ്കിൾ .... എനിക്ക് ഡ്രൈവിംഗ് അറിയാല്ലോ പിന്നെന്താ .... മാത്രവുമല്ല എനിക്ക് ഇവളോട് ഒരുപാട് സംസാരിക്കാനുണ്ട് ....😉" ഹർഷൻ നോക്കുന്നുണ്ടെന്ന് മനസ്സിലായതും ഒന്ന് കൊഴുപ്പിക്കാൻ എന്ന വണ്ണം വിക്കി പറഞ്ഞു നിർത്തി ഇടങ്കണ്ണിട്ട് വിക്കി ഹർഷനെ നോക്കിയപ്പോ അവനെ വെട്ടിക്കൊല്ലാനുള്ള ദേശ്യത്തോടെ നോക്കുന്ന കണ്ണുകളെയാണ് അവൻ കണ്ടത് ഉള്ളിൽ ചിരിച്ചുകൊണ്ട് വിജയനെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു വിക്കി അനുവിനോട് ചേർന്ന് നിന്നതും ഹർഷൻ അവിടെ നിന്ന് എണീറ്റ് പോയി

പുറത്തു ഇറങ്ങിയ ഹർഷൻ ആരും ഇല്ലാന്ന് ഉറപ്പ് വരുത്തിയ ശേഷം അനുവിന്റെ കാറിന്റെ കാറ്റ് അഴിച്ചു വിട്ട്‌ പുച്ഛത്തോടെ ചിരിച്ചു വിക്കിയും അനുവും ഇറങ്ങി വന്നതും പഞ്ചർ ആയ കാർ കണ്ടു തലക്ക് കയ്യും കൊടുത്തു നിന്ന് .....ഇത് കണ്ട ഹർഷൻ അവന്റെ കാറിൽ ചാരി നിന്ന് വിക്കിയെ നോക്കി വിജയ ഭാവത്തിൽ ചിരിച്ചതും വിക്കിക്ക് കാര്യം പിടികിട്ടി .....അവൻ ഗൂഢമായി ഒന്ന് ചിരിച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയതും ഹർഷൻ നെറ്റി ചുളിച്ചു അവൻ പോകുന്നതും നോക്കി നിന്ന് കുറച് കഴിഞ്ഞതും കയ്യിൽ ബൈക്കിന്റെ കീയും കറക്കി പുറത്തേക്ക് ഇറങ്ങി വന്ന വിക്കി ബൈക്ക് സ്റ്റാർട്ട് ചെയ്തു അനുവിന്റെ മുന്നിൽ നിന്ന് വന്നതും ഹർഷൻ മുഷ്ടി ചുരുട്ടി അവനെ നോക്കി വിക്കി അവളോട് കയറാൻ പറഞ്ഞതും അവൾ ചാടി കയറി .....

ഹർഷനെ നോക്കി ഒന്ന് പുച്ഛിച്ച ശേഷം അവൻ ബൈക്ക് പറപ്പിച്ചു വിട്ടു "ഷിറ്റ്‌ " അവൻ ദേശ്യത്തോടെ കാറിൽ ഇടിച്ചു ...ആ കാഴ്ച ഹര്ഷന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ..... വിക്കിക്ക് ഇതിനുള്ള തിരിച്ചടി കൊടുക്കണമെന്ന് അവൻ മനസ്സിലുറപ്പിച്ചു ...... മനസ്സിൽ പലതും കണക്ക് കൂട്ടി അവൻ കാർ സ്റ്റാർട്ട് ചെയ്തു ഹോസ്പിറ്റലിലേക്ക് പോയി അവൻ പോകുന്നതും നോക്കി നിന്ന് നന്ദിനിയും വിജയനും പരസ്പരം നോക്കി ചിരിച്ചു ഹർഷൻ ഹോസ്പിറ്റലിൽ എത്തിയതിൽ പിന്നെ കിട്ടുന്ന ഫ്രീ ടൈമിൽ ഒക്കെ വിക്കി ഹർഷനെ കാണിക്കാൻ ആയി അനുവിന്റെ പിറകെ നടക്കാൻ തുടങ്ങി അതുകണ്ട ഹർഷൻ അനുവിനെ ക്യാബിനിലേക്ക് വിളിപ്പിച്ചു

" ഇത്‌ ഈ വർഷത്തെ annual റിപ്പോർട്ട് ആണ് ..... ഇത് ഫുൾ ഈ കറക്റ്റ് ആണോന്ന് ആ ലാപിലുള്ള ഡാറ്റാസ് നോക്കി ചെക്ക് ചെയ്യ് ....ഇത് ഫുൾ ചെയ്തു തീർക്കാതെ ഇന്ന് നീ വീട്ടിൽ പോകില്ല .... Understand " അവളെ നോക്കി ഗൗരവത്തോടെ പറയുന്ന ഹർഷനെ നോക്കി അവൾ നെറ്റി ചുളിച്ചു "excuseme .... ഞാൻ ഇവിടുത്തെ ഗൈനക്കോളജിസ്റ് ആണ് " മുന്നിലുള്ള ലാപിലേക്ക് നോക്കി ഇരിക്കുന്ന ഹർഷനെ നോക്കി അവൾ പറഞ്ഞു "so what ...?" അവൻ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ ചോദിച്ചു "ഇതൊന്നും എന്റെ ഡ്യൂട്ടി അല്ല ... ഇവിടുത്തെ പേഷ്യന്റ്സിനെ ട്രീറ്റ് ചെയ്യുക എന്നത് മാത്രം ആണ് എന്റെ ഡ്യൂട്ടി " അവൾ നീരസത്തോടെ പറഞ്ഞു

" താൻ എന്റെ എംപ്ലോയ്‌ ആണ് .... So should obey me ... Whatever it is .... Understand " അവൻ അവളെ നോക്കി തറപ്പിച്ചു നോക്കി പറഞ്ഞു "തന്റെ ജോലി ....." "call me sir 😠" പറയാൻ വന്ന അനുവിനെ തടഞ്ഞുകൊണ്ട് ഹർഷൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു അനു ഒന്ന് ശ്വാസം എടുത്തു കൊണ്ട് അവനെ നോക്കി " സാറിന്റെ ഡ്യൂട്ടി ഞാൻ ചെയ്താൽ എന്റെ പേഷ്യന്റ്സിനെ ആര് മാനേജ് ചെയ്യും ...?" അവൾ അവനെ നോക്കി വാക്കുകളിൽ അമർഷം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു " ഞാൻ appointments ന്റെ ലിസ്റ്റ് ചെക്ക് ചെയ്തു ....ഇപ്പോൾ നിനക്ക് ഫ്രീ ആണ് .... അതുകൊണ്ടാ ഈ ഡ്യൂട്ടി നിന്നെ ഏൽപ്പിച്ചത് .... വേഗം വന്നു ചെയ്യ് " ഹർഷൻ അവളെ നോക്കി പറഞ്ഞതും അവൾ ലാപ് എടുത്ത് പുറത്തേക്ക് പോകാൻ നിന്നതും അവൻ അവളെ തടഞ്ഞു " മ്മ് ....എങ്ങോട്ടാ..?"

" ഞാൻ പുറത്തിരുന്ന് ചെയ്തോളാം " അവൾ അവനെ നോക്കാതെ മറുപടി പറഞ്ഞു " അത് വേണ്ട ഇവിടെ ഇരുന്ന് ചെയ്താൽ മതി ..... പുറത്തു പോയിട്ട് കണ്ണിൽ കണ്ടവരുടെ തോളിൽ തൂങ്ങാനേ ഇയാൾക്ക് ടൈമ് ഉണ്ടാകൂ ....അതോണ്ട് ഇവിടിരുന്നു ചെയ്താൽ മതി ..." അവൻ ഗൗരവത്തോടെ പറഞ്ഞത് കേട്ടതും അവൾ തിരിച്ചെന്തോ പറയാൻ വന്നതും അവൻ അവളെ നോക്കി അലറി " just do what I said😠” അത് കേട്ടതും അവൾ അവനെ ഒന്ന് തുറിച്ചു നോക്കി വന്നിരുന്നു ജോലി ചെയ്യാൻ തുടങ്ങി അത് കണ്ടതും ഹർഷൻ ഒരു വിജയഭാവത്തിൽ ചിരിച്ചുകൊണ്ട് പുറത്തു അനുവിനെ തപ്പി നടക്കുന്ന വിക്കിയെ കണ്ട് ഒന്ന് പുച്ഛിച്ചു

ഹർഷനവളുടെ മുഖത്തേക്ക് നോക്കി തന്നെ കണ്ണും നട്ടിരുന്നു .... അവൾ അവളുടെ ജോലിയിൽ മുഴുകി ഇരിക്കുന്നത് കണ്ടതും അവൻ അവളെ വായ്നോക്കി ഇരിക്കാൻ തുടങ്ങി ലഞ്ച് ബ്രേക്ക് ആയിട്ടും അനുവിന് അത് കമ്പ്ലീറ്റ് ആക്കാൻ കഴിഞ്ഞില്ല ..... അത് കണ്ട ഹർഷൻ അവിടുന്ന് എണീറ്റ് അവൾക്ക് അരികിലേക്ക് നടന്നു " ഇനി മതിയാക്കിക്കോ ....ബാക്കി ഫുഡ് കഴിച്ചിട്ട് ചെയ്താൽ മതി " ഹർഷൻ പറയുന്നത് കേൾക്കാത്ത ഭാവത്തിൽ അവൾ ജോലി തുടർന്നു അത് കണ്ടതും അവനു ദേശ്യം വന്നു ..... അവളുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് പുറത്തേക്ക് പോകാൻ നിന്നതും അവൾ അവന്റെ കൈകളെ തട്ടി മാറ്റി ....

വീണ്ടും അവൾക്ക് നേരെ അവൻ കൈകൾ ചലിപ്പിച്ചതും "തൊട്ട് പോകരുത് 😡" അവൾ ദേശ്യത്തോടെ പറഞ്ഞു "അതെന്താ ഞാൻ തൊടുമ്പോൾ മാത്രം നിനക്ക് ഇത്ര പൊള്ളുന്നത് ....ആ വിവേകിന്റെ കഴുത്തിൽ തൂങ്ങി നടക്കാൻ ഒന്നും നിനക്ക് ഒരു മടിയുമില്ലല്ലോ ....അതോ ഫ്രണ്ട്ഷിപ്പിനെക്കാൾ വലിയ മറ്റെന്തെങ്കിലും ബന്ധമാണോ ..." അവളെ പിടിച് ഭിത്തിയോട് ചേർത്ത് നിർത്തി കൊണ്ടവൻ പറഞ്ഞു "സൂക്ഷിച്ചു സംസാരിക്കണം " അവനു നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞതും അവൻ അവളുടെ വിരലിൽ പിടിച്ചുകൊണ്ട് കൈ പിടിച്ചു പിറകിലേക്ക് തിരിച്ചുകൊണ്ടു ഒന്നുകൂടി അവളോട് ചേർന്ന് നിന്ന് "എന്നെ വിട് .......

മര്യാദക്ക് മാറി നിൽക്ക്‌ ....അല്ലെങ്കിൽ നിങ്ങൾ എന്നോട് misbehave ചെയ്തുന്നു ഞാൻ മാനേജ്മെന്റിന് പരാതി കൊടുക്കും ..... നിങ്ങൾ ഇവിടുത്തെ MD ആണെന്ന് കരുതി എന്ത് തോന്ന്യാസവും ആകാന്നു കരുതരുത് .....മാറി നിൽ ....." ദേശ്യത്തോടെ അവനു നേരെ ചീറുന്ന അവളുടെ തല പിടിച്ചു ചെരിച്‌ പറയാൻ വന്നത് മുഴുവനാക്കാൻ അനുവദിക്കാതെ ഹർഷൻ അവളുടെ അധരത്തെ അവന്റെ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു അവൾ ഒട്ടും പ്രതീക്ഷിച്ചതല്ലായിരുന്നു അത് .....ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവൾ കുതറിക്കൊണ്ട് അവനെ തള്ളി മാറ്റാൻ ശ്രമിച്ചു .....

പക്ഷെ അവന്റെ ബലത്തിന് മുന്നിൽ അവളുടെ ശ്രമം വിഫലമായി ഹർഷൻ അവന്റെ ദേശ്യം മുഴുവൻ അവളുടെ ചുണ്ടുകളിൽ തീർത്തു ..... അവൻ അവളുടെ അധരത്തെ ആവോളം നുണഞ്ഞുകൊണ്ട് അവന്റെ പല്ലുകളമർത്തി ചോരയുടെ ചവർപ്പ് അറിഞ്ഞതും ഹർഷൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചു "പരാതി കൊടുക്കുമ്പോ ഇതുകൂടി ചേർത്ത് കൊടുത്തേക്ക് 😏" ഞെട്ടൽ വിട്ടുമാറാതെ നില്കുന്ന അവളെ നോക്കി പുച്ഛിച്ചുകൊണ്ട് അവൻ ഡോർ വലിച്ചടച്ചു പുറത്തേക്ക് പോയി ...........തുടരും………

ഭാര്യ : ഭാഗം 6

Share this story