പെൺകരുത്ത്: ഭാഗം 1

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

പപ്പക്ക് അമ്മയെ ഇഷ്ടമല്ലായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അമ്മയെ വിവാഹം കഴിച്ചത് എന്തിനാണ് ഞങ്ങൾ രണ്ടു മക്കൾക്ക് ജന്മം തന്നത്. മോളെ നീ ആരോടാ സംസാരിക്കുന്നതെന്ന് വല്ല ബോധവും നിനക്കുണ്ടോ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. അലീനയുടെ അമ്മ അലീനയെ താക്കീതു ചെയ്തു. എനിക്കു നല്ല ബോധ്യം ഉണ്ട് ഞാൻ ആരോടാ എന്താ പറയുന്നതെന്ന്. പപ്പ അന്നു ധൈര്യം കാണിക്കണമായിരുന്നു സ്നേഹിച്ച പെണ്ണിനെ കെട്ടാൻ. അല്ലാതെ വീട്ടുകാരുടെ നിർബദ്ധത്തിന് 'വഴങ്ങി ഞങ്ങളുടെ അമ്മയെ കെട്ടി ഞങ്ങൾക്ക് ജന്മവും തന്നിട്ട് .ആ സ്ത്രീയെ മനസ്സിൽ ധ്യാനിച്ച് കെട്ടിയ പെണ്ണിനേയും ജന്മം കൊടുത്ത മക്കളേയും ദ്രോഹിക്കുകയല്ല ചെയ്യേണ്ടത്. മോളെ....... അമ്മയൊന്നു മിണ്ടാതിരി ഓർമ്മ വെച്ച നാൾ മുതൽ കാണുന്നതും അനുഭവിക്കുന്നതുമാണ്.മടുത്തു ഞങ്ങൾ. സ്നേഹിച്ച പെണ്ണിനെ കെട്ടാൻ വീട്ടുകാർ സമ്മതിച്ചില്ലങ്കിൽ ജീവിതം കാലം മുഴുവൻ ആ പെണ്ണിനേയും ധ്യാനിച്ച് ജീവിക്കണമായിരുന്നു. അമ്മക്ക് ധൈര്യം ഉണ്ടോ ഇപ്പോ ഈ വീട്ടിൽ നിന്നിറങ്ങി വരാൻ ആരുടെയെങ്കിലും വീട്ടിലെ പാത്രം കഴുകിയിട്ടാണേലും രണ്ടു വർഷം കൂടി അമ്മ എന്നെ പ്ലസ് ടു വരെ പഠിപ്പിക്ക് അതു കഴിഞ്ഞ് ഞാൻ എന്തേലും ജോലി ചെയ്ത് ഇവളെ പഠിപ്പിച്ചോളാം. നിങ്ങളെ രണ്ടു പെൺമക്കളേയും കൊണ്ട് അമ്മ എവിടേക്ക് പോകും.

ഈ സമൂഹത്തിലെ കഴുകൻ കണ്ണുകളിൽ നിന്ന് ഞാൻ ഒറ്റക്ക് എങ്ങനെ എൻ്റെ മക്കളെ സംരക്ഷിക്കും' ഇപ്പോ ആരാണ് ഞങ്ങളെ സംരക്ഷിക്കുന്നത് പപ്പയാണോ.? കൂട്ടും കൂടി കുടിച്ച് ബോധമില്ലാത്ത പപ്പയെ വീട്ടിലെത്തിക്കാൻ ദിവസവും എത്തുന്നവർക്ക് കഴുകൻ കണ്ണ് ഇല്ലന്നാണോ അമ്മ കരുതിയിരിക്കുന്നത്. അവരിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്നത് ഞങ്ങളു തന്നെയാണ്. അമ്മക്ക് ധൈര്യം ഉണ്ടേൽ അമ്മ വാ അലീന പറഞ്ഞതുപോലെ ഞാനും എന്തെങ്കിലും ജോലിക്ക് പോകാം മൂത്തമകൾ അജ്ഞലി കൂടി അങ്ങനെ പറഞ്ഞപ്പോൾ :ഡെയ്സിക്ക് തോന്നി തുടങ്ങി ഈ ദുരിതത്തിൽ നിന്ന് രക്ഷപ്പെടണം എന്ന്. ഇരുപതാം വയസിൽ കൈ പിടിച്ചു കൊണ്ടുവന്നതാണ് ഇങ്ങേര് .അന്നു മുതൽ തുടങ്ങിയ ദുരിതമാണ്. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൻ്റെ ദേഷ്യവും വാശിയും എല്ലാം തീർത്തത് എന്നോടായിരുന്നു.രണ്ടു മക്കൾ ജനിച്ചിട്ടും ഒരു മാറ്റവും അദ്ദേഹത്തിന് വന്നില്ല. സ്നേഹിച്ച പെണ്ണിനെ വിവാഹം കഴിച്ചു വിട്ടെങ്കിലും അവൾ ഭർത്താവിനോട് പിണങ്ങി തിരിച്ച് അവളുടെ വീട്ടിലെത്തിയെന്നറിഞ്ഞ നാൾ മുതൽ വീണ്ടും അവളുമായി അടുപ്പത്തിലായി മക്കൾക്ക് വേണ്ടി എല്ലാം സഹിച്ചു മക്കളുടെ നല്ല ഭാവിക്ക് വേണ്ടി അവരുടെ പപ്പ കൂടെ വേണമെന്ന് ആഗ്രഹിച്ചു. സ്വന്തം വീട്ടിലേക്ക് ചെല്ലാനാണങ്കിൽ അപ്പച്ചനും അമ്മച്ചിയും ഇല്ല.

പിന്നെ ആകെയുള്ളത് ഒരു ആങ്ങളയാണ്. സമാധാനം നിറഞ്ഞ അവരുടെ ജീവിതത്തിലേക്ക് താനും മക്കളും കൂടി കടന്നു ചെല്ലണ്ട എന്ന് സ്വയം തീരുമാനിച്ചു എല്ലാം സഹിച്ചു. മക്കൾ വളർന്നു വരികയാണ്. മക്കൾ പറഞ്ഞതുപോലെ ഈ വീട്ടിൽ മക്കൾക്ക് യാതൊരു സുരക്ഷിതത്വം ഇല്ല. സർക്കാർ സർവ്വീസിലാണ് കുട്ടികളുടെ പപ്പക്ക് ജോലി. ദിവസവും ജോലി കഴിഞ്ഞ് പാതിരാക്കാണ് വീടെത്തുന്നത് കുടിച്ച് ബോധമില്ലാത്ത ആളെ വീട്ടിലെത്തിക്കുന്നത് കുറെ കള്ളുകുടിയൻമാരാണ്.അവധി ദിനങ്ങളിൽ വീട്ടിലിരുന്നാണ് മദ്യസേവ കൂടെ കുറെ കൂട്ടുകാരും കാണും മടുത്തു. മക്കളുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഞാൻ തന്നെയാണ്. തൊഴിലുറപ്പിന് പോയും വീടിനടുത്തുള്ളവരുടെ വീടുകളിൽ കൂലിപ്പണിക്കുപോയുമാണ് മക്കളെ പഠിപ്പിക്കുന്നതും അവർക്കാവശ്യമായ വസ്ത്രങ്ങളും മറ്റും വാങ്ങുന്നത്.മൂത്ത മകൾ പ്ലസ് ടു കഴിഞ്ഞു. തുടർന്ന് പഠിപ്പിക്കാൻ വിടാൻ അവരുടെ പപ്പക്ക് താത്പര്യമില്ല. ഇളയ മകൾ അലീന പഠിക്കാൻ മിടുക്കിയാണ്. പത്താ ക്ലാസ്സിലെ പരീക്ഷക്ക് ഫുൾ എ പ്ലസ് ആണ്. രണ്ടു പേരേയും പഠിപ്പിക്കണം. അമ്മ എന്താ ആലോചിച്ചിരിക്കുന്നത് ഞങ്ങളെന്തായാലും ഒരു തീരുമാനമെടുത്തു. ഇനി ഒരു നിമിഷം പോലും ഞങ്ങളിവീട്ടിൽ നിൽക്കില്ല അതും പറഞ്ഞ് അലീനയും അഞ്ജലിയും വീട്ടികത്തേക്ക് കയറി പോയി. ഇന്ന് അവധി ദിവസമായതുകൊണ്ടുതന്നെ കുടിക്കാൻ കൂട്ടുകാരുവന്നു.

ഇന്ന് ആദ്യമായി അലീന അതിനെ എതിർത്തു അതിൻ്റെ പുകിലാണ് ഇപ്പോ ഇവിടെ നടന്നത്.കൂട്ടുകാരെ അപമാനിച്ചതിന് അലീനക്കാണ് ഇന്ന് കിട്ടിയത്. അജ്ഞലിയും ഞാനും പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ അലീന പപ്പയുടെ മേൽ കൈ വെച്ചേനെ . അഞ്ചാം ക്ലാസ്സ് മുതൽ കരാട്ടെ പഠിക്കുന്നതാണ് അലീന .പപ്പയുടെ അടിയെ ആദ്യം തടഞ്ഞില്ലങ്കിലും പിന്നീട് കിട്ടിയ അടിയല്ലാം 'തടഞ്ഞു അമ്മക്ക് എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ എടുത്തോണ്ട് വാ നമുക്ക് ഇറങ്ങാം എവിടേക്ക് മക്കളെ നമ്മൾ പോകുന്നത്. അമ്മ ധൈര്യമായി എൻ്റെയൊപ്പം പോരെ. പട്ടിണി ആണേലും സമാധാനവും സുരക്ഷിതവും ആയി കിടന്നുറങ്ങാനൊരു ഒരു കൊച്ചുമുറി നമുക്ക് തരാന്ന് എൻ്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടുണ്ട്. ഡെയ്സി അകത്തേക്കു പോയി തൻ്റെ ഡ്രസ്സ് എല്ലാം ഒരു കുട്ടിലാക്കി പുറത്തേക്കു വന്നു. മക്കളോടൊപ്പം ഞാൻ പോകുന്നു. ഇനിയും ഞങ്ങളിവിടെ നിന്നാൽ മക്കൾ നിങ്ങളെ തല്ലുന്നത് ഞാൻ കാണേണ്ടി വരും. ഇറങ്ങി പോടി എവിടേലും മനുഷ്യന് സമാധാനം കിട്ടുമല്ലോ അതുവരെ മിണ്ടാതെ ഇരുന്ന ജോസ് കലി തുള്ളി എഴുന്നേറ്റു. പോകാൻ തന്നെയാണ് തീരുമാനം ഇനി പപ്പ ക്ക് തോന്നിയപോലെ ജീവിക്കാൻ ഞങ്ങളൊരു തടസ്സമാകില്ല.

പപ്പക്ക് ഞങ്ങളിവിടുന്ന് പോയാലും ഒന്നും നഷ്ടപ്പെടാനില്ലന്ന് ഞങ്ങൾക്കറിയാം എന്നാലും പറയാം. ഈ കൂട്ടുകാരും ആ സ്നേഹിച്ച പെണ്ണും വെറുക്കുന്ന ഒരു കാലം വരും പപ്പയുടെ ജീവിതത്തിൽ അന്ന് ഈ ഞങ്ങളുടെ മുഖം ഓർമ്മ വന്നാൽ വരാം ഞങ്ങളെ തേടി. ഫും..... നിന്നെയൊക്കെ തേടി ആരു വരാനാടി - നിങ്ങളു പൊയ്ക്കോ അലീന അമ്മയേയും ചേർത്തു പിടിച്ച് അജ്ഞലിയോടൊപ്പം ആ വീടിൻ്റെ പടിയിറങ്ങി മോളെ എന്നാലും പപ്പയെ ഒറ്റക്ക് ആക്കി നമുക്ക് പോകണോ അമ്മ വരുന്നില്ലങ്കിൽ വരണ്ട ഞങ്ങളും പോകും. ഉറച്ച തീരുമാനമായിരുന്നു അലീനയുടെത്. ഡെയ്സി പുറകോട്ട് തിരിഞ്ഞു നോക്കി.എന്നാൽ ജോസ് ആ സമയം അവരുടെ മുന്നിൽ ആ വാതിൽ അടച്ചിരുന്നു. അലീന അമ്മയേയും അജ്ഞലിയേയും കൂട്ടി നേരെ പോയത് തൻ്റെ പ്രിയ കൂട്ടുകാരി ഹസീനയുടെ വീട്ടിലേക്കായിരുന്നു. ഹസീനയുടെ വീടിനു മുന്നിലെത്തി ഡോർ ബെല്ലടിച്ച് കാത്തു നിന്നു. ഹസീനയാണ് വന്നു വാതിൽ തുറന്നത്. അലീനയെ അവിടെ കണ്ട് ഹനീനയുടെ മുഖം തെളിഞ്ഞു. ഓടി വന്ന് അലീനയുടെ കൈയിൽ പിടിച്ചു. വാടി അകത്തേക്ക്. അവരെ അകത്തേക്ക് ക്ഷണിച്ച് കൊണ്ട് ഹസീന വീടിനകത്തേക്കു നോക്കി വിളിച്ചു. ഉമ്മ ഒന്നിങ്ങോട്ട് വന്നേ എന്താ മോളെ ഉമ്മ ഇത് ആരൊക്കെയാ ഈ വന്നിരിക്കുന്നതെന്ന് നോക്കിയെ ഹസീനയുടെ ഉമ്മ റംല മൂന്നു പേരേയും മാറി മാറി നോക്കി. ഇത് അലീന മോളല്ലേ ഹസീന എപ്പോഴും ഇവിടെ പറയുന്ന പേരാണ് മോൾടെ വരു ഇരിക്ക്‌ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നു പറഞ്ഞിട്ട് റംല അടുക്കളയിലേക്ക് പോയി.

അലീന ഹസീനയുടെ അടുത്തെത്തി ചോദിച്ചു. എടി ഞാൻ അമ്മയേയും ചേച്ചിയേയും കൂട്ടി ആ വീട്ടിൽ നിന്നിറങ്ങി നീ അന്നു പറഞ്ഞ നിൻ്റെ പഴയ വീട് ഒഴിഞ്ഞ് തന്നെയാണല്ലോ അല്ലേ കിടക്കുന്നത്. ഞാൻ ആ പ്രതീക്ഷയിലാണ് വീട്ടിൽ നിന്നിറങ്ങിയത്. ആ വീട് ഒഴിഞ്ഞുതന്നെയാണ് കിടക്കുന്നത് നിങ്ങൾക്ക് അവിടെ താമസിക്കാം അവിടേക്ക് വന്ന റംലയാണ് അതു പറഞ്ഞത്. റംല കൊണ്ടുവന്ന ലൈംജൂസ് കുടിച്ചു കൊണ്ടിരുക്കുകയാണ്. ഹസീനയുടെ ഉമ്മാ എന്തു വാടക ആകും ആ വീടിന്. വാടകയ്ക് കൊടുക്കാൻ താത്പര്യമില്ല ഞങ്ങളുടെ പഴയ തറവാട് വീടാണ്. ഹസീനയുടെ വാപ്പിച്ചി ഗൾഫിന് പോയപ്പോൾ പുതിയ വീടുവെച്ചു ഇങ്ങോട് മാറിയെങ്കിലും ആ വീടു പൊളിച്ചുമാറ്റാൻ ഇവളുടെ വാപ്പിച്ചി സമ്മതിച്ചില്ല. ആ വീട് മെയിൻ്റൻസ് ചെയ്ത് ഭംഗിയാക്കി ഈ വീടിൻ്റെ മതിൽ കെട്ടിനുള്ളിലാക്കിയതും ഇവളുടെ വാപ്പിച്ചിക്ക് ആ വീടിനോടുള്ള ഇഷ്ടം കൊണ്ടാണ്. നിങ്ങൾക്ക് അവിടെ താമസിക്കാം വാടക വേണ്ട പക്ഷേ ഒരു കണ്ടീഷനുണ്ട്.

വീട് നല്ല വൃത്തിയിൽ സൂക്ഷിക്കണം മോളു പറഞ്ഞതു കൊണ്ടു മാത്രമാണ് ഈ വീട് നിങ്ങൾക്ക് തരാൻ ഇവളുടെ വാപ്പ തയ്യാറായത്. അതറിയാം ഞങ്ങൾ വൃത്തിയായി സൂക്ഷിച്ചോളാം വീട്. പിന്നെ അലീനയുടെ അമ്മക്ക് നമ്മുടെ തോട്ടത്തിൽ പണിയാം. എന്നും പണി ഉണ്ടാകും. ഒത്തിരി നന്ദിയുണ്ട് ഹസീന അലീന ഹസീനയെ കെടിപിടിച്ച് പൊട്ടിക്കരഞ്ഞു. നീ എന്നോടല്ലാലോ നന്ദി പറയേണ്ടത്. ഞാൻ നിന്നോടല്ലേ നന്ദി പറയേണ്ടത്. നീ ദാനം നൽകിയതല്ലേ എൻ്റെ ജീവൻ അലീന വേഗം തന്നെ ഹസീനയുടെ വായ് പൊത്തി എന്നിട്ട് തിരിഞ്ഞ് അമ്മയേയും ചേച്ചിയേയും നോക്കി. അവർ മറ്റെന്തോ സംസാരിച്ചിരിക്കുകയാണ്. തുടരും.

Share this story