പെൺകരുത്ത്: ഭാഗം 14

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

എന്താ താൻ പറഞ്ഞത് ഇഷ്ടമാണന്നോ ഒരു വട്ടം കൂടി പറയുമോ ഇഷ്ടമാണന്ന്. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലടോ അതുകൊണ്ടാണ് ഒരിക്കൽ കൂടി പറയാൻ പറഞ്ഞത്. എനിക്ക് ഇഷ്ടമാണ് എടോ താൻ പറഞ്ഞത് സത്യമാണോ ഞാൻ ഈ കേട്ടത് സ്വപ്നത്തിൽ അല്ലല്ലോ അല്ലേ. റാം തൻ്റെ കൈതണ്ടയിൽ നുള്ളി കൊണ്ട് അലീനയോട് ചോദിച്ചു. സാർ നമ്മളിപ്പോ കോളേജിൻ്റെ മുന്നിലെ മുറ്റത്താണ് നിൽക്കുന്നത് സാർ കണ്ടതും കേട്ടതും സ്വപ്നം ഒന്നും അല്ല അലീനാ ..... റാം പ്രണയത്തോടെ അലീനയുടെ പേരു വിളിച്ചു. സാർ സ്വപ്ന ലോകത്തു നിന്ന് അല്പനേരം യഥാർത്യത്തിലേക്കു വരു അലീന പറയു . സാർ എന്നോട് ചോദിച്ചു സാറിനെ ഇഷ്ടമാണോ എന്ന് ഞാനതിന് മറുപടി ഇപ്പോ പറഞ്ഞാലും പിന്നെ അലോചിച്ചു പറഞ്ഞാലും "ഇഷ്ടമാണ്: എന്നു പറയണം എന്ന് സാർ നിർബദ്ധം പിടിക്കുന്നു.

അതു കൊണ്ട് കൂടുതലൊന്നും ആലോചിച്ചില്ല എനിക്ക് സാറിനെ ഇഷ്ടമാണ് എന്ന് ഞാൻ പറയണം എന്നല്ലെ സാർ ആഗ്രഹിച്ചത് അതെ അപ്പോ ഈ കാര്യത്തിൽ എൻ്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും ഇല്ലന്നാണോ സാർ പറയുന്നത്. താനല്ലേ പറഞ്ഞത് തനിക്ക് ആരോടും പ്രണയം ഇല്ലന്ന് . ആരോടും പ്രണയം ഇല്ലന്നു വെച്ച് സാറിനെ പ്രണയിക്കണം എന്നുണ്ടോ അലീന എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് അതു പോലെ താനും ഇഷ്ടപെടണം അതാണ് എൻ്റെ ആഗ്രഹം. എല്ലാ ആഗ്രഹങ്ങളും നടക്കണം എന്നു വാശി പാടില്ല സാർ ഞാൻ ആരെ പ്രണയിക്കണം എപ്പോ പ്രണയിക്കണം എന്നുള്ളത് എൻ്റെ തീരുമാനമാണ്. എനിക്ക് സാറിനോട് 'ഇഷ്ടമുണ്ട് അതൊരിക്കലും പ്രണയമല്ല

എനിക്ക് സാറിനോടുള്ള ഇഷ്ടം ഒരു വിദ്യാർത്ഥിക്ക് തൻ്റെ അദ്ധ്യാപകനോടുള്ള ഇഷ്ടം എങ്ങനെയാണോ അങ്ങനെയുള്ള ഇഷ്ടമാണ്. അതിനെ പ്രണയം എന്നു വിളിക്കാൻ പറ്റില്ലല്ലോ എന്താ അലീന പറഞ്ഞു വരുന്നത്. സാർ എനിക്ക് ഇതുവരെസാറിനോട് പ്രണയം തോന്നിയിട്ടില്ല .ഇനി തോന്നുമോ എന്നും അറിയില്ല. അപ്പോ താൻ എന്നെ പരിഹസിച്ചതാണല്ലേ ഇഷ്ടമാണന്നും പറഞ്ഞ്. എനിക്ക് ഇഷ്ടമാണല്ലോ അതു സാർ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഇഷ്ടമല്ല. എനിക്കിപ്പോ പ്രണയിക്കാനുള്ള മൂഡ് അല്ല സാർ.ഇനിയും ചെയ്തു തീർക്കാൻ ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ട്. തൻ്റെ ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാൻ ഞാനൊരു തടസ്സമാകില്ലടോ പ്രണയിക്കാൻ തുടങ്ങും മുൻപ് ഇതെല്ലാം എല്ലാവരും പറയും പ്രണയിച്ചു തുടങ്ങി കഴിഞ്ഞാലോ

അവിടെ പോകാൻ വിലക്ക് ഇവിടെ പോകാൻ അനുവാദം ചോദിക്കാത്തതിൽ പിണക്കം മെസ്സേജിന് മറുപടി താമസിച്ചാൽ പ്രശ്നം കോളെടുക്കാൻ സമയം കിട്ടിയില്ലങ്കിൽ അതിൻ്റെ പേരിൽ തർക്കം കലഹം പിന്നെ കാണണം എന്നു തോന്നുമ്പോൾ കണ്ടില്ലങ്കിൽ വിഷമം ഒന്നു പിണങ്ങിയാൽ സങ്കടം കരച്ചിലായി പിഴിച്ചിലായി ആകെ ബഹളം ഇനി ആരോടെങ്കിലും ചിരിച്ചു സംസാരിച്ചാലോ സംശയമായി ചോദ്യം ചെയ്യലായി .വിളിക്കുന്ന സമയം ഫോണൊന്ന് ബിസി അയാലോ അവിടേയും സംശയം നേരം പോയ നേരത്ത് ഓൺലൈനിൽ കണ്ടാലോ അതും പ്രശ്നം എന്തിനാ സാറെ വെറുതെ അറിഞ്ഞു വെച്ചു കൊണ്ട് ഞാനി പൊല്ലാപ്പിലൊക്കെ ചെന്നു ചാടുന്നത്. അലീനക്ക് പ്രണയിച്ച് പരിചയം ഉണ്ടന്ന് തോന്നുന്നല്ലോ പറച്ചിൽ കേട്ടാൽ. ഇതെല്ലാം അറിയണമെങ്കിൽ പ്രണയിക്കണമെന്നില്ല

സാറേ പ്രണയിക്കുന്നവരുടെ കൂട്ടുകൂടിയാലും മതി. അലീനാ ..... ഉം സാർ പറയു . എനിക്ക് തന്നെ നഷ്ടപെടുത്താൻ വയ്യടോ അത്രക്കും ഇഷ്ടപ്പെട്ടു പോയി തന്നെ :തനിക്ക് എന്നെ ഇഷ്ടപ്പെട്ടു കൂടെ തനിക്ക് എന്നെ പ്രണയിച്ചാൽ എന്താ കുഴപ്പം. ഒരാളോട് ഇഷ്ടം തോന്നുക പ്രണയം തോന്നുക എന്നത് സ്വഭാവികമാണ് സാർ. സാറിന് എന്നോട് ഇഷ്ടം തോന്നി സാർ സാറിൻ്റെ ഇഷ്ടം എന്നോട് തുറന്നു പറഞ്ഞു അതിലൊന്നും ഒരു തെറ്റും ഇല്ല പക്ഷേ ഞാനും തിരിച്ച് സാറിനെ ഇഷ്ടപെടണം എന്നു പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. മറ്റാരുമായി താൻ ഇഷ്ടത്തിൽ അല്ലങ്കിൽ പിന്നെ താനെന്തിനാണ് എൻ്റെ പ്രണയത്തെ നിഷേധിക്കുന്നത്. പ്രണയിക്കുക എന്നതും പ്രണയം നിഷേധിക്കുക എന്നതും എൻ്റെ ഇഷ്ടമാണ് എൻ്റെ സ്വാതന്ത്ര്യമാണ്. ഇനി ഇതിനെ കുറിച്ചൊരു സംസാരം വേണ്ട ഞാൻ ക്ലാസ്സിലേക്കു പോകുന്നു.

അലീന ഞാനൊരു കാര്യം കൂടി ചോദിച്ചോട്ടെ അതിന് വ്യക്തമായൊരരു മറുപടി പറഞ്ഞിട്ടു താൻ പൊയ്ക്കോ താൻ ഇനി ആരേയും പ്രണയിക്കില്ലേ.തൻ്റെ ഉത്തരവാദിത്വങ്ങൾ തീരും വരെ അറിയില്ല സാർ - ഇപ്പോ എൻ്റെ സ്വപ്നം എൻ്റെ ലക്ഷ്യം നേടുക എന്നതാണ് അതിന് പ്രണയം ഒരു തടസ്സമാണ്. ഇനി എനിക്ക് ആരോടെലും ഇതിനിടയിൽ പ്രണയം തോന്നുമോ എന്നറിയില്ല. തോന്നിയാൽ ഞാൻ പ്രണയിക്കും. ഇപ്പോ എന്തായാലും പ്രണയിക്കാൻ ഉദ്ദേശിക്കുന്നില്ല തൻ്റെ ലക്ഷ്യം നേടുന്നതു വരെ ഞാൻ കാത്തിരിക്കാം അതു വേണോ സാർ ? പിന്നെ സാറിനൊരു നഷ്ടബോധം തോന്നരുത് കാത്തിരുന്നിട്ട് . കിട്ടിയില്ലങ്കിൽ അതൊരു സങ്കടമാകരുത്. താൻ വാക്കു തന്നാൽ ഞാൻ കാത്തിരിക്കാം

ഞാൻ വാക്കു തന്നാൽ എനിക്കതു പാലിക്കാൻ പറ്റാതെ വന്നാൽ സാറിനത് നിരാശയാകില്ലേ അതുകൊണ്ട് ഞാൻ വാക്കു തരില്ല. അതും പറഞ്ഞ് അലീന അവിടെ നിന്നും നടന്നകന്നു അലീന കോളേജിലേക്ക് കയറി പോകുന്നതും നോക്കി റാം അവിടെ തന്നെ നിന്നു. അലീനയുടെ വരവും പ്രതീക്ഷിച്ച് മിയ ക്ലാസ്സിനു മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു. എത്ര നേരമായി എന്താടി റാം സാറ് ഇത്രയും നേരം നിന്നോട് സംസാരിച്ചത്. ഏയ്യ് ഒന്നുമില്ലടി. ഒന്നും ഇല്ലാഞ്ഞിട്ടാണോ ഒരു മണിക്കൂർ രണ്ടും കൂടി സംസാരിച്ചുകൊണ്ട് കോളേജിൻ്റെ മുറ്റത്തു കൂടെ തെക്കുവടക്കു നടന്നത്. അതു പിന്നെ ഷോപ്പിനെ കുറിച്ചും ബിസിനസ്സിനെ കുറിച്ചുമൊക്കെ വെറുതെ സംസാരിച്ചതാ

അതെന്താ സാറിനെന്താ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങാൻ പ്ലാനുണ്ടോ നീ ഒന്നു പോയേടി അങ്ങനെയങ്ങ് പോകുന്നില്ല. എന്താടി സാർ പറഞ്ഞത് നിൻ്റെ മുഖം കണ്ടിട്ടു എന്തോ നീ പറഞ്ഞതങ്ങു വിശ്വസിക്കാനൊരു ബുദ്ധിമുട്ട് എടി സാർ എന്നെ കുറെ കളിയാക്കിയില്ലേ അതിന് സാറിന് നല്ല കുറ്റബോധം ഉണ്ട് അതിനെ കുറിച്ചൊക്കെ സംസാരിച്ചു് കഴിഞ്ഞ ദിവസവും ഇതു പറഞ്ഞതാണല്ലോ ഇന്നും വീണ്ടും അതു തന്നെ പറയണമെങ്കിൽ അലീന ഇതു അതു തന്നെ എന്ത്? പ്രണയം ഒന്നു പോടി നിൻ്റെ ഒരു കണ്ടുപിടുത്തം. അതേടി എൻ്റെ കണ്ടുപിടുത്തം തന്നെയാണ്. കുറെ നാളായി എനിക്ക് സംശയം തുടങ്ങിയിട്ട് എന്ത് സംശയം റാം സാറിന് നിന്നോട് പ്രണയം ഉണ്ടോ എന്നൊരു സംശയം.

കാരണം സാറ് നീ വരും മുൻപ് കോളേജിൽ എത്തി ആ വരാന്തയിൽ ഇറങ്ങി നിൽക്കും നിൻ്റെ വരവും പ്രതീക്ഷിച്ച് എന്നിട്ടോ നീ ഗേറ്റ് കടന്ന് കോളേജിലെത്തി ക്ലാസ്സിലേക്ക് കയറി പോകുന്നതുവരെ ആ വരാന്തയിൽ നിൽപ്പു തുടരും. ക്ലാസ്സിൽ വന്നു കഴിഞ്ഞാലും സാറിൻ്റെ നോട്ടം എപ്പോഴും നിൻ്റെ നേരെ ആയിരിക്കും. നീ ഇതൊന്നും ശ്രദ്ധിക്കുന്നില്ലങ്കിലും ഞാനിതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നിട്ട് നീ എന്താ ഇതുവരെ എന്നോട് പറയാതിരുന്നത്. അപ്പോ എൻ്റെ ഊഹം ശരിയാണല്ലേ ആണന്ന് തോന്നുന്നു. എന്നിട്ട് നീ എന്തു പറഞ്ഞു. ഞാനെന്തു പറയാൻ ഞാനൊന്നും പറഞ്ഞില്ല ഒന്നും പറഞ്ഞില്ലന്നോ? നിനക്ക് ഇഷ്ടമാണോ റാം സാറിനെ അലീന ഒന്നും മിണ്ടാതെ ക്ലാസ്സിലേക്ക് കയറി പോയി. അപ്പോ നിനക്ക് ഇഷ്ടമാണല്ലേ റാം സാറിനെ മിയ അലീനയുടെ അടുത്തെത്തി ചോദിച്ചു.

മിയ ഒന്നു പതുക്കെ എല്ലാവരും കേൾക്കും. കേൾക്കട്ടെ അദ്ധ്യാപകന് തൻ്റെ വിദ്യാർത്ഥിയോട് പ്രണയം ആണന്ന് എല്ലാവരും അറിയട്ടെ അല്ലങ്കിൽ പറ നീ എന്തു മറുപടിയാ സാറിനോട് പറഞ്ഞതെന്ന് നിനക്കെന്താ മിയ വട്ടു പിടിച്ചോ . എനിക്ക് വട്ടും ഭ്രാന്തും ഒന്നും ഇല്ല ഞാൻ ചോദിച്ചതിന് മറുപടി പറ നീ. ഞാൻ പറയാം ഇപ്പോഴല്ല പിന്നെ ഇപ്പോ പറയണം. ഇപ്പോ പറയാൻ എനിക്കു മനസ്സില്ല അലീന പറഞ്ഞതു കേട്ട് മിയ ഞെട്ടിപ്പോയി. അലീനാ ::,,,,, നീ എന്താ പറഞ്ഞത്. മിയ സോറി ഞാൻ പ്പെട്ടന്ന് നീ ഒന്നും പറയണ്ട. നീ സാറിനോട് എന്താ പറഞ്ഞത് എന്നറിഞ്ഞിട്ടു വേണം എനിക്കൊരു കാര്യം നിന്നോട് പറയാൻ

എന്തു കാര്യം വേണ്ട നീ ഇനി അതറിയണ്ട പറ. മിയ ഇല്ല പറയില്ല. ഞാൻ സാറിനോട് എന്താ മറുപടി പറഞ്ഞതെന്ന് പറയാം വേണ്ട എനിക്ക് അറിയണ്ട. പ്ലീസ് മിയ നിനക്ക് എന്താ എന്നോടു പറയാനുള്ളതെന്തെങ്കിലും പറ ക്ലാസ്സ് തുടങ്ങാൻ സമയമായി സാറിപ്പോ വരും എനിക്കൊന്നും പറയാനില്ല. ആ സമയത്താണ് റാം സാർ ക്ലാസ്സിലേക്ക് കയറി വന്നത്. മിയ അലീനയേയും റാം സാറിനേയും മാറി മാറി നോക്കി. അലീന റാം സാറിനെ ശ്രദ്ധിക്കുന്നേയില്ല റാം സാർ ഇന്നു ഗൗരവത്തിലാണല്ലോ പതിവുപോലെ ക്ലാസ്സെടുക്കുന്നതിനിടയിലുള്ള നോട്ടവും ഇല്ല. രണ്ടു പേരും കൂടി ഒത്തോണ്ടാണോ ആരും പ്രണയം കണ്ടു പിടിക്കാതിരിക്കാനുള്ള ഇവരുടെ അടവാണോ ആവോ മിയ റാം സാറിൻ്റെ ക്ലാസ്സ് ശ്രദ്ധിച്ചതേയില്ല

റാം സാർ ക്ലാസ്സ് അവസാനിപ്പിച്ചു പോയതും അലീന വീണ്ടും മിയയോട് ചോദിച്ചു എന്താ മിയ നിനക്ക് എന്നോട് പറയാനുള്ളത്. എന്നാൽ മിയ അതു പറഞ്ഞതും ഇല്ല ലഞ്ച് ബ്രക്കിൻ്റെ സമയത്ത് കുട്ടുകാരുമായി സംസാരിച്ചു കൊണ്ടിരുന്ന മിയയുടെ അടുത്തെത്തി മിയയെ വിളിച്ചു അലീന പക്ഷേ മിയ അലീനയെ ശ്രദ്ധിച്ചതു പോലുമില്ല കോളേജ് വിട്ട ഉടൻ മിയ അലീനയെ കൂട്ടാതെ ക്ലാസ്സിൽ നിന്നിറങ്ങി നേരെ പോയത് കിരണിൻ്റെ ബാങ്കിലേക്കായിരുന്നു ഏട്ടൻ ബാങ്കിൽ നിന്ന് ഇറങ്ങുന്നതും കാത്ത് മിയ നിന്നു. പതിവില്ലാതെ ബാങ്കിനു മുന്നിൽ മിയയെ കണ്ട് കിരൺ മിയയുടെ അടുത്തേക്ക് വന്നു.

എന്താടി നിന്നെ എന്താ കടന്നലുകൊത്തിയോ എന്നെ കടന്നലുകൊത്തിയില്ല ഏട്ടൻ്റെ ജീവനെ കൊത്തി കൊണ്ടുപോകാൻ ഒരാള് റെഡി ആയിട്ട് നിൽക്കുന്നുണ്ട് നീ ആരുടെ കാര്യമാണ് ഈ പറയുന്നത് എനിക്കൊന്നും മനസ്സിലായില്ല മനസ്സിലാകില്ല വാ വന്നു കാറിൽ കയറ് ഞാനെല്ലാം വിശദമായി പറയാം കിരൺ വന്നു കാറിൽ കയറി ഒപ്പം മിയയും എന്താടി പ്രശ്നം മിയ അലീനയുമായുള്ള സംഭാഷണവും റാം സാറിൻ്റേയും അലീനയുടെയും ഇന്നത്തെ കൂടിക്കാഴ്ചയെ കുറിച്ചും എല്ലാം കിരണിനോട് വിശദീകരിച്ചു. എടി മണ്ടി നീ ഇങ്ങനെ ഒരു പൊട്ടി ആയി പോയല്ലോ.

റാം സാർ ഇഷ്ടം ആണന്നു പറഞ്ഞാലുടൻ തിരിച്ചും ഇഷ്ടം ആണന്ന് അലീന പറയില്ല നിൻ്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അലീന എന്നിട്ടും നീ അവളെ മനസ്സിലാക്കിയിട്ടില്ലല്ലോ ഏട്ടനെങ്ങനെ അറിയാം അലീന :തിരിച്ചും ഇഷ്ടം ആണന്ന് പറഞ്ഞില്ലന്ന് . അതൊക്കെ അറിയാം ഒരാൾ ഇഷ്ടമാണന്നും പറഞ്ഞ് ചെന്നാലൊന്നും കുലുങ്ങുന്ന പെണ്ണല്ല അലീന നല്ല ലക്ഷ്യബോധമുള്ള പെൺകുട്ടിയാണ് അലീന അതുപോലെ ഉറച്ച തീരുമാനങ്ങൾ ഉള്ള അളാണ് അലീന . അപ്പോ ഏട്ടൻ പറയുന്നത് അവൾക്ക് റാം സാറിനെ ഇഷ്ടമല്ലന്നാണോ അല്ല. സാറിനെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങളാന്നുമില്ലല്ലോ അലീനക്ക് റാം സാറിനോട് ഇഷ്ടം പ്രണയം ആണെങ്കിൽ ഏട്ടന് സങ്കടമാകില്ലേ എന്തിന്

അലീനയുടെ ജീവിതമാണ് അലീനയാണ് തീരുമാനിക്കേണ്ടത് ആരെ പ്രണയിക്കണം ആരെ ഇഷ്ടപെടണം ആരെ വിവാഹം കഴിക്കണം എന്നൊക്കെ അല്ലാതെ എന്നെ മാത്രമേ ഇഷ്ടപെടാവു അല്ലങ്കിൽ എന്നെ മാത്രമേ പ്രണയിക്കാവു എന്ന് വാശി പിടിക്കാൻ പറ്റോ ഇതെല്ലാം അവളുടെ സ്വാതന്ത്ര്യത്തിൽ പെടുന്ന കാര്യങ്ങളാണ് ആരേയും നിർബന്ധിച്ച് എൻ്റെ ജീവിതത്തിലേക്ക് ക്ഷണിച്ച് ഇഷ്ടമല്ലാത്ത ജീവിതം നയിക്കാൻ ഞാൻ ഇഷ്ടപെടുന്നില്ല പിന്നെ എന്തിനാണ് ഏട്ടൻ അവൾക്കായി കാത്തിരിക്കുന്നത്‌ അതെൻ്റെ ആഗ്രഹമാണ് അതെൻ്റെ ഇഷ്ടമാണ്. റാം സാറിനെ കുറിച്ച് ഞാനറിഞ്ഞ കാര്യങ്ങൾ അലീനയോട് പറയണോ ഏട്ടാ എന്തിന്?......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story