പെൺകരുത്ത്: ഭാഗം 15

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഏട്ടൻ്റെ ബാങ്കിൽ പുതുതായി വന്ന സംഗീത മാഡം റാം സാറിൻ്റെ പഴയ കാമുകി ആണന്നും സാറിനെ തിരക്കിയാണ് ഈ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി വന്നതെന്നും ഞാൻ അലീനയോട് പറയും അലീന അറിയട്ടെ റാം സാർ ആരാണന്നുള്ളത് എന്തിനാ വെറുതെ ആ കുട്ടിയോട് ഇതൊക്കെ പറയുന്നത്. പറയണം അല്ലങ്കിൽ ശരിയാവില്ല അവളോട് ഇത് നേരത്തെ പറയണം എന്നു വിചാരിച്ചതാ ഞാൻ പക്ഷേ ഏട്ടൻ പറഞ്ഞില്ലേ ആരോടും പറയരുതെന്ന് ഇനി ഞാൻ പറയും ഇന്നു പറയാൻ ഞാൻ ഒരുമ്പെട്ടതാ എന്നിട്ട് വേണ്ടാന്നു വെച്ചു നാളെ ഞാനിത് അലീനയോട് പറയും നീ എന്താന്നു വെച്ചാ ചെയ്യ് അല്ലാതെ ഞാനിപ്പോ എന്താ പറയുക

വീട്ടിൽ എത്തിയ ഉടൻ മിയ എല്ലാവരോടും ഇന്നുണ്ടായ സംഭവവികാസങ്ങൾ വിവരിച്ചു. : ഇതാ ഞാൻ അന്നു പറഞ്ഞത് അവളുടെ വീട്ടിൽ ചെന്ന് വാക്കു പറഞ്ഞ് വെയ്ക്കാന്ന്. അന്ന് ആങ്ങളയും പെങ്ങളും കൂടി എന്നെ തടഞ്ഞു ഇപ്പോ കണ്ടോ? ഇന്ന് റാം ആണെങ്കിൽ നാളെ മറ്റൊരാൾ വന്ന് തൻ്റെ ഇഷ്ടം അലീനയോട് പറയും അവസാനം ആ കുട്ടിയെ ആരേലും കൊണ്ടു പോകും നീ കാത്തിരിക്കുന്നത് വെറുതെയാകും നീ നോക്കിക്കോ ഞാൻ പറഞ്ഞതല്ലേ സംഭവിക്കാൻ പോകുന്നതെന്ന് :ഇനി വെച്ചു താമസിപ്പിക്കുന്നില്ല നാളെ ഞാനും പപ്പയും അവിടെ വരെ ഒന്നു പോയി സംസാരിക്കാം. ഒരു ഉറപ്പ് കിട്ടിയാൽ മതി

അമ്മ വെറുതെ ഓരോന്ന് ചിന്തിച്ച് കാടുകയറണ്ട അമ്മക്ക് അലീനയെ ശരിക്കും അറിയാത്തതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത്. ആ കുട്ടി ഇപ്പോ ഒരു കല്യാണത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ ആയിരിക്കില്ല ചിന്തിക്കുന്നത് സ്വന്തം കാലിൽ നിൽക്കാനുള്ള നെട്ടോട്ടത്തിലാണ് അതിനിടയിൽ കല്യാണാലോചനയുമായി അങ്ങോട്ട് ചെന്നാൽ സമ്മതിക്കണം എന്നില്ല എല്ലാറ്റിനും അതിൻ്റേതായ സമയം ഉണ്ട്. ആദ്യം ആ കുട്ടീടെ ചേച്ചീയുടെ വിവാഹം കഴിയട്ടെ എന്നിട്ടു മതി ഇവിടുന്ന് ആലോചനയുമായി അങ്ങോട്ട് ചെല്ലാൻ. നീ ഇങ്ങനെ പറഞ്ഞിരുന്നോ അപ്പോഴേക്കും അവളെ ആരേലും കൊണ്ടു പോകും നീ കാത്തിരുന്നത് വെറുതെയാകും

അങ്ങനെ ആരേലും കൊണ്ടുപോവുകയാണങ്കിൽ കൊണ്ടു പോകട്ടെ എനിക്കുള്ളതാണെങ്കിൽ എനിക്കു തന്നെ കിട്ടും. അതും പറഞ്ഞ് കിരൺ അവിടെ നിന്നും പോയി. പിന്നാലെ മിയ തൻ്റെ റൂമിലേക്കും പോയി. ഷോപ്പ് അടച്ചു വീട്ടിലെത്തിയപ്പോൾ അലീന റാം സാർ ഇന്നു തന്നോടു പറഞ്ഞ കാര്യം അമ്മയോട് പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു. മോളെ നീ എന്തു തീരുമാനം എടുത്താലും അതു നല്ലതിനായിരിക്കും എന്ന് അമ്മക്കറിയാം. അമ്മയുടെ മറുപടി കേട്ടപ്പോൾ അലീനക്ക് സന്തോഷമാണ് തോന്നിയത്. ഭക്ഷണം കഴിച്ച് അമ്മക്കൊരുമ്മയും കൊടുത്ത് അലീന കിടക്കാനായി തൻ്റെ മുറിയിലേക്കു പോയി.

ഫോണെടുത്ത് മെസ്സേജുകൾ നോക്കി മെസ്സേജുകൾക്ക് reply നൽകി ഫോൺ എടുത്ത് വെച്ചതിന് ശേഷം ഉറങ്ങാൻ കിടന്നു. ഇന്നു റാം സാർ തന്നോട് പറഞ്ഞ കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു. ആദ്യമായി റാം സാറിനെ കണ്ട ദിവസം സാറിൻ്റെ കളിയാക്കലുകളെ തമാശയായേ കണ്ടിരുന്നുള്ളു. ഒരിഷ്ടവും തോന്നിയിരുന്നു.എന്നാൽ പരിസരം നോക്കാതെ ഇകഴ്ത്തി സംസാരിക്കാൻ തുടങ്ങിയപ്പോൾ എന്തോ ഉള്ളിൻ്റെ ഉള്ളിൽ വിഷമം തോന്നി തുടങ്ങി. അതോടെ മനസ്സിൽ തോന്നിയ ഇഷ്ടവും പോയി മറഞ്ഞു.. ചില കളിയാക്കലുകളും പരിഹാസങ്ങളും വിജയിക്കാനുള്ള ചവിട്ടുപടികളാണ് അങ്ങനെയാണ് റാം സാറിൻ്റെ കളിയാക്കലുകളേയും കണ്ടത്.

റാം സാറിൻ്റെ മനസ്സിൽ ഇങ്ങനെ ഒരാഗ്രഹം മറഞ്ഞിരിക്കുന്നുണ്ടന്ന് അറിഞ്ഞിരുന്നില്ല. പ്രണയത്തേയും സ്ത്രികളുടെ മനസ്സിനേയും നിസ്സാരമായി കാണുന്ന സാറിന് നാളെ വിവാഹം കഴിക്കുന്ന പ്പെണ്ണും പെണ്ണിൻ്റെ സ്വപ്നങ്ങളും നിസാരമായി തോന്നാം അങ്ങനെ ഒരാളുടെ ഇഷ്ടത്തെ സ്വീകരിക്കുന്നതിൽ അർത്ഥം ഇല്ലന്നു തോന്നി അതാണ് ഇന്നു തന്നെ തൻ്റെ അനിഷ്ടം തുറന്നു പറഞ്ഞത്. അതു നന്നായി. എന്നേയും എൻ്റെ സ്വപ്നങ്ങളേയും മനസ്സിലാക്കുന്ന ഒരുവൻ എവിടെയോ ഉണ്ട് ഓരോന്നോർത്തു കിടന്ന അലീന ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് മിയ കോളേജിൽ എത്തി അലീന വരുന്നതും കാത്തു നിന്നു. എന്നാൽ പതിവിനു വിവരിതമായി റാം സാറിനെ അവിടെ കണ്ടില്ല

അലീന പറയാതെ തന്നെ മിയക്കു മനസ്സിലായി അലീന എന്താണ് സാറിനോട് പറഞ്ഞിട്ടുണ്ടാകുകയെന്ന് പരസ്പരം സോറി പറഞ്ഞ് രണ്ടു പേരും പിണക്കം മാറ്റി. അലീന മിയയോട് ഇന്നലെ റാം സാർ പറഞ്ഞ കാര്യങ്ങളും അതിനു താൻ കൊടുത്ത മറുപടിയും മിയയോട് പറഞ്ഞു. റാം സാർ ഇന്നലെ നിന്നോടു പറഞ്ഞ സംഗീത ഏട്ടൻ്റെ ബാങ്കിലെ സ്റ്റാഫ് ആണ് അതെങ്ങനെ നീ അറിഞ്ഞു. മിയ തൻ്റെ ഏട്ടൻ പറഞ്ഞറിഞ്ഞ സംഗീതയുടെ കാര്യങ്ങൾ അലീനയോട് പറഞ്ഞു. എല്ലാം കേട്ട് അലീന സ്തംഭിച്ചു നിന്നു പോയി. നാളെ ഞാനുമൊരു സംഗീതയായി മാറിയേനെ പ്രണയിച്ചു മടുക്കുമ്പോൾ എന്നെ മറന്ന് മറ്റൊരാളെ തേടി പോയിരുന്നെങ്കിൽ?

പുറംമോടി കണ്ട് ഇഷ്ടപെട്ടിരുന്നെങ്കിൽ? പലയിടത്തു വെച്ചും റാം സാറിനെ കണ്ടെങ്കിലും അലീന പഴയതുപോലെ തന്നെ റാമിനോട് പെരുമാറി. എന്നാൽ റാം സാർ അലീനയെ കണ്ട ഭാവം നടിക്കാറില്ല ദിവസങ്ങൾ കടന്നു പോയി. അലീന കടയിൽ ഇരിക്കുമ്പോളാണ് അഞ്ജലിയുടെ കോൾ അലീനയെ തേടി എത്തിയത്. അജ്ഞലി നിനക്കവിടെ സുഖമാണോ അതെ നിനക്കും അമ്മക്കും സുഖമല്ലേ എങ്ങനെ പോകുന്നു നിൻ്റെ ഷോപ്പ് സുഖ തന്നെ ഷോപ്പ് നല്ല രീതിയിൽ പോകുന്നു. ഞാനിപ്പോ വിളിച്ചത് ഒരു കാര്യം പറയാനാണ് എന്താടി എടി എവിടേലും പത്തു സെൻ്റ് സ്ഥലം നോക്കണം വീടോടുകൂടിയതോ അല്ലാതെയോ അതിനുള്ള ക്യാഷ് ലോൺ എടുക്കാം

എൻ്റെ NRI സർട്ടിഫിക്കറ്റ് വെച്ച് എടി ലോണെടുക്കാന്നു വെച്ചാൽ? ഇവിടെ എൻ്റെ ഫ്രണ്ട്സ് എല്ലാവരും അങ്ങനെ ലോണെടുത്താ വീടു വാങ്ങുന്നത് മാസം അടഞ്ഞു പൊയ്ക്കോളും. എനിക്ക് നല്ല സാലറി ഉണ്ടല്ലോ അതോർത്തു നീ വിഷമിക്കണ്ട. ഇനിയും വാടക വീട്ടിൽ താമസിക്കുക എന്നു വെച്ചാൽ ശരിയാകുമോ. കുറെ നാളായില്ലേ വാടകയ്ക്ക് കഴിയുന്നു. ഉടൻ ഒരു വീട് വാങ്ങി നിങ്ങൾ അങ്ങോട്ട് താമസം മാറണം. ഉം ഞാൻ അന്വേഷിക്കാം അന്വേഷിച്ചാൽ പോര ഉടനടി വീടു കണ്ടെത്തണം. ശരിയടി ദേ അമ്മക്ക് എന്തോ നിന്നോട് പറയാനുണ്ടന്ന്. ഞാൻ അമ്മയുടെ കൈയിൽ കൊടുക്കാം.അമ്മക്ക് ഫോൺ കൊടുത്തു.

അമ്മയോടും പുതിയ വീടു വാങ്ങുന്നതിനെ കുറിച്ച് അഞ്ജലി സംസാരിച്ചു - മോളെന്നാ നാട്ടിലേക്ക് വരുന്നത്. ഞാനിങ്ങോട്ട് വന്നല്ലേമ്മേയുള്ളു അമ്മക്ക് ആധിയാ മോളെ നിങ്ങൾ രണ്ടു പെൺമക്കളും വിവാഹപ്രായം എത്തി നിൽക്കുന്നു. അമ്മക്ക് പെട്ടന്ന് എന്തേലും സംഭവിച്ചാൽ എൻ്റെ മക്കളെ തനിച്ചാക്കി പോകണ്ടെ അതു കൊണ്ട് വീട് പിന്നെ വാങ്ങാം ആദ്യം നിങ്ങളുടെ വിവാഹം നടത്തണം അമ്മയുടെ ആഗ്രഹം അതാണ്. പാഞ്ഞു കഴിഞ്ഞപ്പോഴേക്കും അമ്മ പൊട്ടി കരഞ്ഞു് അയ്യേ അമ്മ കരയുന്നോ എൻ്റെ അമ്മ' ഇപ്പോ ഒരിടത്തേക്കും പോകുന്നില്ല. പോകുന്നതിനെ കുറിച്ച് ചിന്തിക്കുകയും വേണ്ട.

പിന്നെ കല്ല്യാണപ്രായമായ പെൺകുട്ടികളെ ഓർത്ത് എന്തിനാ അമ്മ വിഷമിക്കുന്നത്. അതു നടക്കേണ്ട സമയത്ത് നടന്നോളും. പിന്നെ അമ്മയുടെ പെൺമക്കൾ ഒന്നും ഇല്ലാതെ തെരുവിൽ അല്ലാലോ കഴിയുന്നത്. അമ്മ അമ്മയുടെ മക്കളെ ഓർത്ത് അഭിമാനിക്ക് ഇല്ലായ്മയിൽ നിന്ന് കരകയറി അവരിപ്പോ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരായില്ലേ പിന്നെ എന്തിനാ അമ്മ സങ്കടപ്പെടുന്നത് ആദ്യം ഒരു വീടാണ് നമുക്കാവശ്യം ആ സ്വപ്നം ഉടൻ സാക്ഷാത്കരിക്കും. ബാക്കി എല്ലാം പിന്നാലെ നടന്നോളും. ഒന്നും മിണ്ടാതെ എല്ലാം മൂളി കേട്ടുകൊണ്ട് അമ്മ നിന്നു. ഞാൻ പറഞ്ഞതു വല്ലതും അമ്മ കേട്ടോ കേട്ടു ഇനി ഞങ്ങളെ ഓർത്തു അമ്മസങ്കടപ്പെടുമോ?

അമ്മേ പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിടുമ്പോഴല്ല മതാപിതാക്കൾ സന്തോഷിക്കേണ്ടത്. പെൺമക്കൾ ഒരു ജോലി നേടി സ്വന്തം കാര്യം നോക്കാൻ പ്രാപ്തരാകുമ്പോഴാണ് സന്തോഷിക്കേണ്ടത് . ഉം അമ്മക്ക് സങ്കടമില്ല എന്നാൽ ശരിയമ്മേ എനിക്കു ഡ്യൂട്ടിക്ക് പോകാൻ സമയം ആയമ്മേ ഞാൻ പോയി ഒരുങ്ങട്ടെ ശരി മോളെ. കോൾ കട്ട് ചെയ്തതിനു ശേഷം അലീന അമ്മയോട് അജ്ഞലി പറഞ്ഞ കാര്യങ്ങളെ കുറിച്ച് പറഞ്ഞു. ഉടൻ ഒരു വീട് വാങ്ങാം അല്ലേ അമ്മേ അജലി അങ്ങനെയല്ലേ പറഞ്ഞത് അതുപോലെ ചെയ്യാം പിറ്റേന്നു മുതൽ അലീന വീട് അന്വേഷിക്കാൻ തുടങ്ങി

പലയിടത്തും വീട് കണ്ടെങ്കിലും ഒന്നും ഇഷ്ടമായില്ല കണ്ട വീടുകളെല്ലാം ആഡബരമായി പണിത വീടുകൾ ആയിരുന്നു അതിൻ്റെ ആവശ്യമില്ലന്ന് തോന്നി. ഒരു വീട് കാണാൻ പോയത് അച്ഛൻ താമസിക്കുന്ന വീടിനടുത്തായിരുന്നു.അത് അമ്മക്ക് ഇഷ്ടമായില്ല ദിവസങ്ങൾ കടന്നു പോയി ടൗണിനോട് ചേർന്ന് ഒരു വീട് കണ്ടു എല്ലാം കൊണ്ടും അലീനക്ക് വീട് ഇഷ്ടമായി വീടിൻ്റെ ഫോട്ടോ എടുത്ത് അജ്ഞലിക്ക് അയച്ചു കൊടുത്തു. അഞ്ജലിക്കും വീട് ഇഷ്ടമായി.ആ വീടിന് അമ്മയെ കൊണ്ട് അഡ്വാൻസ് കൊടുപ്പിച്ചു. കൂട്ടുകാരുടെ നിർദ്ദേശപ്രകാരം കോളേജിനടുത്തായി ചെറിയ ഒരു കടമുറി വാടകക്ക് എടുത്ത് ലേഡീസ് കളക്ഷൻ എന്ന പേരിൽ ഒരു ഷോപ്പും തുടങ്ങാൻ അലീന മുന്നിട്ടിറങ്ങി.

അലീന റെഡിമെയ്ഡ് ഷോപ്പ് വളർന്നു നാട്ടിലെങ്ങും അലീന റെഡിമെയ്ഡ് ഷോപ്പിനെ കുറിച്ച് സംസാരമായി. ഇതെല്ലാം കണ്ട് ഷീജയുടെ ദേഷ്യം ഇരട്ടിയായി എങ്ങനെയെങ്കിലും അലീനയെ തറപറ്റിക്കാനുള്ള കുടില ബുദ്ധി ആസൂത്രണം ചെയ്യുവാൻ തുടങ്ങി ഷീജ .അതിനായി കുറച്ചു പേരെ നിയോഗിച്ച് ഷീജ അവരെ അലീന റെഡിമെയ്ഡ് സെൻ്ററിലേക്ക് പറഞ്ഞയച്ചു. ഇതൊന്നും അറിയാതെ അലീന കടയിലേക്ക് വന്നവരെ പുഞ്ചിരിയോടെ സ്വീകരിച്ചു .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story