പെൺകരുത്ത്: ഭാഗം 17

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

റാം സാറിനെ കാത്തിരിക്കുന്ന ഒരു പെണ്ണുണ്ടന്നോ എന്നിട്ടാണോ സാർ എൻ്റെ മോളോട് പ്രണായാഭ്യർത്ഥന നടത്തിയത്. കഴിഞ്ഞ ദിവസം ആ കുട്ടി എന്നെ കാണാൻ വരുന്നതുവരെ ഞാനും അറിഞ്ഞിരുന്നില്ല ഇങ്ങനെ പെൺകുട്ടിയെ കുറിച്ച് ആ കുട്ടി മാഡത്തിനെ കാണാൻ വന്നോ?ആരാണ് ആ പെൺകുട്ടി.? ഡിഗ്രിക്ക് പഠിക്കുന്നോൾ തുടങ്ങിയ പ്രണയമാണന്നാ ആ കുട്ടി പറയുന്നത്. ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ അവൻ അവളോട് ബൈ പറഞ്ഞ് അവിടെ നിന്നും ഇറങ്ങി.എന്നാൽ ആ കുട്ടിക്ക് റാമിനെ മറക്കാൻ പറ്റിയിരുന്നില്ലന്ന് .അവൾ പല പ്രാവശ്യം കോണ്ടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും അവൻ പരിചയം പുതുക്കാൻ താത്പര്യപ്പെട്ടില്ലന്ന് .

ആ കുട്ടി പഠിച്ച് ബാങ്ക് ടെസ്റ്റ് എഴുതി ബാങ്കിൽ ജോലി കിട്ടി. അവളിപ്പോ നമ്മുടെ നാട്ടിലെ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം റാമിൻ്റെ അഡ്രസ്സ് തേടിപ്പിടിച്ചു വീട്ടിൽ വന്നു. പാവപ്പെട്ട വീട്ടിലെ കുട്ടിയാ എന്നു വെച്ച് നമ്മുടെ മോൻ സ്നേഹിച്ച് പറ്റിച്ച അവളെ നമുക്ക് ഉപേക്ഷിക്കാൻ പറ്റുമോ.റാമിൻ്റെ അച്ഛനും ഇതു തന്നെയാ പറയുന്നത്.നല്ല കുട്ടിയാട്ടോ അവനോട് ഇതുവരെ പറഞ്ഞില്ല ആ കുട്ടി വീട്ടിൽ വന്ന കാര്യം എനിക്കും അവൻ്റെ അച്ഛനും ഇഷ്ടപ്പെട്ടു ആ കുട്ടിയെ അവനോട് കൂടി സംസാരിച്ചിട്ടു വേണം ഒരു ദിവസം അവളുടെ വീട്ടിൽ ചെന്ന് പെണ്ണു ചോദിക്കാൻ അതെന്തായാലും നന്നായി.

ഒരാളെ മനസ്സിൽ പ്രതിഷ്ഠിച്ച് മറ്റൊരാളുടെ ഭാര്യ അകാൻ ആ കുട്ടി മനസ്സു കാണിച്ചില്ലാലോ അങ്ങനെ വിവാഹം കഴിച്ചാലും കൂടെ കഴിയുന്ന ഇണയോട് നീതി പുലർത്താൻ സാധിക്കില്ല എൻ്റെ അനുഭവത്തിൽ നിന്നാട്ടോ ഞാൻ പറയുന്നത്. ഇതെല്ലാം അകത്തെ മുറിയിലിരുന്ന് അലീന കേൾക്കുന്നുണ്ടായിന്നു അപ്പോ മിയ പറഞ്ഞ കാര്യങ്ങൾ സത്യമാണല്ലേ. എവിടെ അലീന? അകത്തിരുന്ന് പഠിക്കുകയാകും.പിന്നെ ഞങ്ങൾ അധികം താമസിയാതെ ഇവിടെ നിന്നും താമസം മാറുട്ടോ അതെന്തു പറ്റി ഇവിടെ അസൗകര്യമാണോ? അതല്ല ഒരു വീടും സ്ഥലവും നോക്കി അഡ്വാൻസും കൊടുത്തു. മൂത്ത മോൾ അഞ്ജലി ലോണെടുത്ത് ഒരു വീട് വാങ്ങാൻ തീരുമാനിച്ചു.

അതു നന്നായി. സ്വന്തം ഒരു വീട് അലീനയുടെ സ്വപ്നമാണ് അപ്പോൾ അതു യഥാർത്ഥ്യമാകാൻ പോവുകയാണല്ലേ ഉടനെ മാറുമോ? ഇല്ല ലോൺ ശരിയായി വരണം എന്നിട്ടു വേണം രജിസ്ട്രേഷൻ നടത്താൻ അപ്പോ കുറച്ചു നാൾ കൂടി ഇവിടെ ഉണ്ടാകും അല്ലേ. നിങ്ങൾ പോകുന്നതിന് മുൻപ് റാമിൻ്റെ കല്യാണം കൂടാൻ പറ്റിയേക്കും ഞങ്ങൾ ഇവിടുന്ന് പോയാലും കല്യാണം കൂടാൻ വരും' വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും സന്ധ്യ മാഡം കുറച്ചു നേരം അവിടെ ചിലവിട്ടതിനു ശേഷം സന്ധ്യ പോകാനായി എഴുന്നേറ്റു. എന്നാൽ ഞാനിറങ്ങുന്നു. സന്ധ്യ യാത്ര പറഞ്ഞിറങ്ങി ദിവസങ്ങൾ കടന്നു പോയി.

ഒരു ദിവസം അലീന കോളേജുവിട്ട് കടയിലേക്കു നടന്നു വരുമ്പോളാണ് പുറകിൽ വന്നൊരു ബൈക്ക് നിന്നത്. അലീന പിറകിലേക്ക് തിരിഞ്ഞു നോക്കിയ അലീനയുടെ മുഖത്ത് പുച്ഛം വന്നു നിറഞ്ഞു. പിറകിൽ നിൽക്കുന്ന ആളെ കണ്ട് അലീന മുന്നോട് നടക്കാനാഞ്ഞു. മോളെ...... അലീന ഒന്നു നിന്നു ഒരു നിമിഷം ആ നിൽപ്പു തുടർന്നിട്ട് വീണ്ടും നടന്നു. ജോസ് ഓടി വന്ന് അലീനയുടെ മുന്നിൽ കയറി തടസ്സമായി നിന്നു. എന്താ ? മോളെ അന്നത്തെ സംഭവത്തിൽ പപ്പക്ക് മനസ്സറിവും ഇല്ല മോൾ പപ്പയെ വെറുക്കരുത്. ഞാൻ പറഞ്ഞില്ലല്ലോ നിങ്ങൾക്ക് മനസ്സറിവ് ഉണ്ടന്ന് പിന്നെ ഈ വിഷയത്തിൻ്റെ പേരിൽ നിങ്ങളോട് എനിക്കു വെറുപ്പില്ല പക്ഷേ.....

മറ്റൊരു സ്ത്രിക്ക് വേണ്ടി കൂട്ടുകാരുടെ മുന്നിൽ വെച്ച് എൻ്റെ അമ്മയെ ഒരു പട്ടിയെ പോലെ തല്ലി ചതക്കുന്നതു കണ്ട നാളുകളിൽ ഞാൻ നിങ്ങളെ വെറുത്തു തുടങ്ങിയതാ. മോളെ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലേ. അതൊക്കെ മറക്കു മോളെ ആർക്കു?. നിങ്ങൾക്ക് കഴിഞ്ഞ കാര്യങ്ങൾ മറക്കാം പക്ഷേ എനിക്കു അതൊന്നും മറക്കാൻ പറ്റില്ല. അതു കൊണ്ട് ഇനി ഇതും പറഞ്ഞ് എൻ്റെ പിന്നാലെ വരരുത്. അതും പറഞ്ഞ് അലീന വേഗത്തിൽ നടന്നു. മാസങ്ങൾ അതിവേഗത്തിൽ കടന്നു പോയി. അലീനയുടെ പി ജി പoനം അവസാനിച്ചു. മുഴുവൻ സമയവും അലീന രണ്ടു കടയിലുമായി ചിലവഴിച്ചു. ബിസിനസ്സ് നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്നു

അജ്ഞലിയുടെ ലോൺ ശരിയായി അഡ്വാൻസ് കൊടുത്ത വീടും സ്ഥലവും അമ്മയുടെ പേരിൽ എഴുതി രജിസ്റ്റർ ചെയ്തു ആ വീട്ടിലേക്കു താമസം മാറുന്നതിന് മുൻപായിരുന്നു റാം സാറിൻ്റെ വിവാഹം ആർഭാടമായ നടന്ന ആ വിവാഹത്തിൽ പങ്കെടുക്കാനായി കിരണും കുടുംബവും എത്തിയിരുന്നു. അലീന പട്ടുസാരിയിൽ ആണ് റാമിൻ്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയത്. ഷോൾഡറിനൊപ്പം വെട്ടിയിട്ട മുടി പിൻ ചെയ്തു അഴിച്ചിട്ടു കിരണിൻ്റെ മമ്മി അലീനയെ ചേർത്തു പിടിച്ചു കൊണ്ടു പറഞ്ഞു. അടുത്ത ആഴ്ച മിയയെ പെണ്ണുകാണാൻ ഒരു കൂട്ടർ വരുന്നുണ്ട് ആ സമയം മോളുണ്ടാകണം മിയയോടൊപ്പം ഞാനെന്തിനാ വരുന്നത്.

അവരു വന്ന് മിയയെ കണ്ടു പോകട്ടെ മനസ്സമ്മതത്തിനും കല്യാണത്തിനും ഞാൻ മുന്നിലുണ്ടാകും അതൊന്നും പറഞ്ഞാ പറ്റില്ല നീയും വരണം എനിക്കൊരു കൂട്ടിന് അതിന് നിന്നെയല്ലേ പ്പെണ്ണുകാണാൻ വരുന്നത്. നിന്നെ കാണാൻ വന്നവർ എന്നെ കണ്ടു ഇഷ്ടപ്പെട്ടാൽ അതു ഭയങ്കര പ്രശ്നമാകുട്ടോ ഒന്നാമത്തെ അഞ്ജലിയുടെ കല്യാണം നടന്നട്ടില്ല ഇപ്പോ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാ ബുദ്ധിമുട്ടാകും എനിക്കും ആ പേടി ഉണ്ടേ എന്നെ കാണാൻ വരുന്നവർക്ക് നിന്നെ ഇഷ്ടപെടുമോന്ന് അതല്ലേ ഞാൻ വരുന്നില്ലന്നു പറഞ്ഞത്. ആ കിരൺ സാറിനെ കൊണ്ട് പെണ്ണുകെട്ടിച്ചു പോരെ മിയയെ കെട്ടിച്ചു വിടാൻ.

അതെങ്ങനാ അവനോട് പറഞ്ഞു മടുത്തു് അവൻ്റെ മനസ്സിൽ ഒരു പെണ്ണുണ്ട് അവൾക്കു വേണ്ടി കാത്തിരിക്കുകയാ അവൻ ങ്ങേ കിരൺ സാറിൻ്റെ മനസ്സിലൊരു പെണ്ണോ?എന്നാൽ പിന്നെ രണ്ടു കല്യാണം കൂടി ഒരുമിച്ച് നടത്തിയാൽ ചിലവ് കുറയ്ക്കാലോ. ഹ അതിന് ഏട്ടൻ്റെ മനസ്സിലുള്ള പെണ്ണിൻ്റെ മനസ്സിൽ ഏട്ടൻ ഉണ്ടോ എന്ന് അറിയില്ലാലോ പിന്നെ എങ്ങനെ രണ്ടു വിവാഹവും ഒരുമിച്ചു നടക്കും ഓ അപ്പോ ഇഷ്ടം വൺവേ ആണല്ലേ. ഇനി വെച്ചു താമസിക്കാതെ ആ പെൺകുട്ടിയോട് തുറന്ന് സംസാരിക്കട്ടൊ അല്ലങ്കിൽ കാത്തു കാത്തിരുന്ന കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോയതുപോലെ ആവുട്ടോ.

ഞാനി കാര്യം ഇവനോട് പല പ്രാവശ്യം പറഞ്ഞു മോളെ അപ്പോ അവന് ഓരോ മുടന്തൻ ന്യായങ്ങൾ എന്താ മാഷേ ഇത്. അവസാനം കൈവിട്ടു പോയിട്ടു കരഞ്ഞിട്ടു കാര്യമില്ലാട്ടോ പറഞ്ഞു കൊടുക്കു മോളെ മോളു പറഞ്ഞാൽ എങ്കിലും അവൻ്റെ കണ്ണു തുറക്കുമോന്നറിയാം അങ്ങനെ ഒന്നും നഷ്ടമാകില്ല എനിക്ക് അവളെ .ഞാൻ ഇപ്പോ എൻ്റെ ഇഷ്ടം തുറന്നു പറഞ്ഞാലായിരിക്കും അവളെ എനിക്കു നഷ്ടപെടുക . അവളൊരു ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ആ യാത്ര തടസ്സപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല അങ്ങനെയാണോ കാര്യങ്ങൾ എന്നാൽ പിന്നെ അവളുടെ യാത്രക്കൊരു മാർഗ്ഗതടസ്സമാകണ്ട മാഷേ എന്നാലും എനിക്കൊരു ചെറിയ അഭിപ്രായം ഉണ്ട്.

സാർ ഇഷ്ടപെടുന്ന കാര്യം അവളെ ഒന്ന് അറിയിച്ചേക്ക്. അവളുടെ യാത്രാമധ്യേ മറ്റാരോടെങ്കിലും അവൾക്ക് ഇഷ്ടം തോന്നിയാൽ മാഷിൻ്റെ കാത്തിരിപ്പു വെറുതെയാകില്ലേ അതു ശരിയാ ഏട്ടാ പിന്നെ അലീന ഞാൻ നിന്നോടൊരു കാര്യം ചോദിക്കട്ടെ നീയും ഒരു യാത്രയിലാണല്ലോ അതു കൊണ്ടാണല്ലോ റാം സാറിൻ്റെ പ്രണയാഭ്യർത്ഥന നീ നിരസിച്ചത്. ഒരു പരിധി വരെ നീ പറഞ്ഞതു ശരിയാണ്. എൻ്റെ ലക്ഷ്യത്തിലേക്കുള്ള യാത്രക്ക് പ്രണയം ഒരു തടസ്സമാണ്. പക്ഷേ അതല്ല റാം സാറിൻ്റെ പ്രണയം നിരസിക്കാൻ കാരണം പിന്നെ എന്താണ്. റാം സാർ ഒരിക്കലും ഒരു പെണ്ണിനോ പെണ്ണിൻ്റെ സ്വപ്നങ്ങൾക്കോ വില കൊടുക്കുന്നവനല്ലന്ന് എനിക്കു തോന്നി.

എൻ്റെ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് എന്നെ പറക്കാൻ അനുവധിക്കുന്ന ഒരാളെയാണ് എനിക്ക് ഇഷ്ടം. റാം സാറ് അങ്ങനെ ഒരാളാണന്ന് എനിക്കു തോന്നിയില്ല അങ്ങനെ ഒരാൾ നിന്നോട് ഇഷ്ടമാണന്നു ഇപ്പോ നിന്നോടു പറഞ്ഞാൽ എന്തായിരിക്കും നിൻ്റെ മറുപടി. രണ്ടാമതൊന്ന് ഞാൻ ആലോചിക്കാനുള്ള സമയം കൊടുക്കാതെ ഞാൻ പറയും ഇഷ്ടമാണന്ന്. അലീന പറഞ്ഞതു കേട്ട് മിയയുടെയും കിരണിൻ്റേയും റോസിയുടെയും കണ്ണുകൾ പരസ്പരം കോർത്തു. കിരണിൻ്റെ കണ്ണുകളിലെ തിളക്കം കണ്ട് പരിസരം പോലും മറന്ന് മിയ പറഞ്ഞു ഏട്ടാ അലീന പറഞ്ഞതു കേട്ടില്ലേ എന്നാൽ പിന്നെ ഏട്ടൻ ഇപ്പോ തന്നെ പറഞ്ഞോളു ഇപ്പഴോ അതിന് പെൺകുട്ടി എവിടെ?

അലീനയുടെ ചോദ്യം കേട്ട് കിരൺ പറഞ്ഞു ഞാൻ പറഞ്ഞോളാം ഇതിൽ നീ ഇടപെടണ്ട അതാ അതിൻ്റെ ശരി കിരൺ സാറു പറഞ്ഞോളും നീ അടുത്ത ഞായരാഴ്ച വരുന്ന ചെറുക്കനോട് പറഞ്ഞാ മതി. അലീന പറഞ്ഞതു കേട്ട് എല്ലാവരും ചിരിച്ചു. കോളേജിൽ നിന്നു വന്നവരെല്ലാവരും സദ്യ കഴിച്ച് അവരുടെ അടുത്തെത്തി. നിങ്ങൾ കഴിക്കുന്നില്ലേ കഴിക്കണം. വഴിപിരിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും സയാമീസ് ഇരട്ടകളെ പോലെയാണല്ലോ മീര ടീച്ചർ രണ്ടു പേരോടുമായി ചോദിച്ചു.' അതു പിന്നെ അങ്ങനെ വേണ്ടേ ടീച്ചർ ഞങ്ങൾ പിരിയാൻ ആഗ്രഹിക്കുന്നില്ല എന്നാൽ അങ്ങനെ തന്നെ ആകട്ടെ അവർ പോയതും എല്ലാവരും കൂടി ഭക്ഷണം കഴിക്കാനിരുന്നു.

കിരണിൻ്റെ അടുത്താണ് അലീനക്ക് സീറ്റ് കിട്ടിയത്. സ്റ്റേജിൽ ഫോട്ടോ ഷൂട്ട് നടക്കുന്നതിനിടയിൽ റാം സാർ അതു കണ്ടു. അലീനക്ക് കിരണിനോട് ഇഷ്ടം ആയതു കൊണ്ടാകാം തൻ്റെ പ്രണയത്തെ നിരസിച്ചത്. ഭക്ഷണം കഴിച്ചു കഴിഞ്ഞഴുന്നേറ്റ ഉടൻ കൈ കഴുകി വന്ന് മിയയും അലീനയും കിരണും കൂടി വധു വരൻമാർക്ക് ആശംസകൾ അറിയിക്കാനും അവരോടൊപ്പം ഫോട്ടോ എടുക്കാനുമായി സ്റ്റേജിലേക്ക് കയറി ചെന്നു മൂവരും വധുവരൻമാർക്ക് ആശംസകൾ അറിയിച്ചു ഫോട്ടോയും എടുത്ത് തിരിച്ചിറങ്ങുമ്പോളാണ് സംഗീത അതു ചോദിച്ചത് -

കിരൺ സാറേ എന്നാ ഞങ്ങൾക്കും ഇതുപോലെ ഒരവസരം തരുന്നത്- അതിനു സമയമെടുക്കും സംഗീത കിരൺസാറേ സാറിൻ്റെ സെലക്ഷൻ കൊള്ളാം അലീനയെ പോലെ സുന്ദരിയായ ഒരു പെൺകുട്ടിയെ തന്നെ സാറിന് വധുവായി കിട്ടിയല്ലോ രണ്ടു പേരും ഒരുമിച്ചു കയറി വരുന്നതു കണ്ടപ്പോഴെഎൻ്റെ മനസ്സുനിറഞ്ഞു. നല്ല ചേർച്ചയാ നിങ്ങളു രണ്ടു പേരും സാർ പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ലാട്ടോ. സംഗീത എന്താ പറയുന്നതെന്നു പോലും മനസ്സിലാകാതെ അലീന മിയയുടെ നേരെ നോക്കി മിയ അലീനയുടെ നേരെ നോക്കി കണ്ണിറുക്കി - സംഗീത എല്ലാം കുളമാക്കിയല്ലോ എന്നോർത്ത് കിരൺ അലീനയുടെ നേരെ നോക്കി.

രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ കോർത്തു. സംഗീത പറഞ്ഞതു ശരി വെയ്ക്കുന്ന ഒരു ഭാവംകിരണിൻ്റെ കണ്ണുകളിൽ അലീന കണ്ടു. കിരൺ അലീനയെ നോക്കി ഒന്നു പുഞ്ചിരിച്ചു. അലീനക്കും തിരിച്ചും പുഞ്ചിരിക്കാതിരിക്കാനായില്ല. അവരോട് യാത്ര പറഞ്ഞ് ഓഡിറ്റോറിയത്തിന് വെളിയിലിറങ്ങി അലീനക്ക് മുഖം കൊടുക്കാതെ കിരൺ കാറിൽ ചെന്നു കയറി.മിയയും റോസിയും അലീനയോട് യാത്ര പറഞ്ഞ് കാറിൽ ചെന്നു കയറി. അലീന അമ്മയേയും കൂട്ടി വീട്ടിലേക്കു പോയി. പിറ്റേ ഞായറാഴ്ച മിയയുടെ പെണ്ണുകാണൽ നടന്നു. അലീന ആ ചടങ്ങിൽ പങ്കെടുക്കാൻ പോയില്ല.കല്യാണം ഒരു വർഷം കഴിഞ്ഞേയുള്ളു.

ചെറുക്കൻ ലണ്ടനിൽ ആണ് സോഫ്റ്റ്വയർ എഞ്ചിനിയർ ആണ് നാട്ടിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞു ലീവ് തീരാറായി അടുത്ത വരവിനാണ് കല്യാണം മിയ ചെറുക്കൻകൂട്ടർ വന്നു പോയപ്പോൾ തന്നെ അലീനയെ വിളിച്ചു വിശേഷം പറഞ്ഞു. അതെന്തായാലും നന്നായി നിൻ്റെ കല്യാണം പെട്ടന്നു നടന്നാൽ ഞാൻ വീണ്ടും ഒറ്റക്ക് ആയേനെ ഒറ്റക്ക് ആകാതെ കുട്ടിന് ഒരാളെ തരട്ടെ ഞാൻ ആരെ? അതു പിന്നെ പറയാം നിനക്കു കൂട്ടിനൊരാളെ വേണോ? നിന്നോടു കൂട്ടുകുടാനായി തയ്യാറായി ഒരാൾ ഉണ്ട് അത് ആരാണ് ആ ആളുത്തന്നെ നിന്നോട് നേരിട്ടു പറയും എന്ന്? എപ്പോ?

ഉടൻ തന്നെ മിയ അതും പറഞ്ഞ് കോൾ കട്ട് ചെയ്തു പിറ്റേ ഞായറാഴ്ച അലീനയുടെ വീടു കേറി താമസം ആയിരുന്നു. കടയിലെ ജോലിക്കാരെയും കുറച്ച് അയൽപക്കക്കാരേയും ഫ്രണ്ടസിനേയും ക്ഷണിച്ച് ചെറിയ ചടങ്ങായി പുതിയ വീടിൻ്റെ വെഞ്ചിരിപ്പു നടത്തി. മിയയും ഫാമിലിയും റാമും ഫാമിലിയും എത്തിച്ചേർന്നു. വീട് വെഞ്ചരിപ്പു ചടങ്ങ് നടത്തി അതിനു ശേഷം ചെറിയ സദ്യയും ഒരുക്കിയിരുന്നു. എല്ലാറ്റിനും അലീന ഓടി നടന്നു. വന്നവർക്കെല്ലാം വീട് ഇഷ്ടമായി സദ്യക്കു ശേഷം വന്നവരെല്ലാം പോയി തുടങ്ങി അവസാനം മിയയും കിരണും അമ്മയും പപ്പയും അവശേഷിച്ചു.

മിയ കിരണിൻ്റെ അടുത്തുചെന്നു കിരണി നോടായി പറഞ്ഞു. ഏട്ടാ ഇന്നു ഏട്ടൻ പറയണം അലീനയോട് അല്ലാതെ പിന്നെ ഇന്നു വീട്ടിലേക്കു വരണ്ട മിയ കിരണിനെ ഉന്തി തള്ളി അലീനയുടെ അടുത്തേക്കു പറഞ്ഞയച്ചു. അലീന ആ സമയം മുറിയിൽ വിളിച്ചു വന്നവർ തന്ന പ്രസൻ്റേഷനുകൾ അടുക്കി വെയ്ക്കുന്ന തിരക്കിലായിരുന്നു. ഡോറിൽ തട്ടി കിരൺ വെളിയിൽ നിന്നു ഈ സമയം മിയയും റോസിയും അലീനയുടെ അമ്മയുടെ അടുത്തെത്തി അലീനയെ കിരണിന് തരുമോ എന്നു ചോദിക്കാനായി.....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story