പെൺകരുത്ത്: ഭാഗം 18

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

ഡോർ തുറന്ന് പുറത്തിറങ്ങിയ അലീന കണ്ടത് വാതിലിന് വെളിയിൽ നിൽക്കുന്ന കിരണിനെയാണ് സാറായിരുന്നോ എന്താ സാർ? എനിക്കു അലീനയോ;ട് .....ഞാൻ അലീനയോട് സംസാരിക്കാൻ വന്നതാണ്. അതിനെന്താ സാർ കയറി വരു അലീന തിരിഞ്ഞ് മുറിയിലേക്ക് കയറി പിന്നാലെ കിരണും . മുറിയിൽ കിടന്ന കസേര ചൂണ്ടിക്കാട്ടി അലീന പറഞ്ഞു ഇരിക്കു സാർ അലീന ചൂടിക്കാട്ടിയ കസേരയിൽ കിരൺ ഇരുന്നു. ഉം ഇനി പറ എന്താ സാറിന് സംസാരിക്കാനുള്ളത്. വളച്ചുകെട്ടില്ലാതെ തുറന്നു പറയാം ഞാൻ. ഞാൻ പറയുന്ന കാര്യം അലീനക്ക് ഏതു രീതിയിൽ വേണമെങ്കിലും എടുക്കാം.

തൻ്റെ അഭിപ്രായം നോ എന്നാണെങ്കിലും യെസ് എന്നാണെങ്കിലും തുറന്നു തന്നെ പറയാം സാർ ഇനിയും പറഞ്ഞില്ല കിരൺ കസേരയിൽ നിന്നും എഴുന്നേറ്റ് അലീനയുടെ അരികിലെത്തി നിന്നു. അലീന എനിക്കു തന്നെ ഇഷ്ടമാണ് എനിക്കു മാത്രമല്ല എൻ്റെ വീട്ടുകാർക്കും. അലീനയെ വിവാഹം ചെയ്ത് എൻ്റെ ജീവിതത്തിലേക്ക് കൂട്ടണം എന്നാഗ്രഹമുണ്ട്. ഇനി എല്ലാം താൻ ആണ് തീരുമാനിക്കേണ്ടത്.പെട്ടന്ന് ഒരു മറുപടി പറയണ്ട അലോചിച്ച് പറഞ്ഞാൽ മതി. സാർ ഞാൻ ഇതുവരെയും ഒരു വിവാഹത്തെ കുറിച്ചും ചിന്തിച്ചിട്ടില്ല. എനിക്കിപ്പോ ഇരുപത്തിമൂന്ന് വയസ് കഴിഞ്ഞു.ഇരുപത്തിയഞ്ച് വയസ് കഴിഞ്ഞ ഒരു ചേച്ചിയുണ്ട് എനിക്ക്.അവൾ ഉടൻ നാട്ടിൽ എത്തും

ആദ്യം അവളുടെ വിവാഹം അതു കഴിഞ്ഞേ ഞാൻ എൻ്റെ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നുള്ളു. അതു മതി ഞാൻ വെയിറ്റ് ചെയ്യാം തനിക്ക് ഇഷ്ടമാണെങ്കിൽ കല്യാണം വരെ നമുക്ക് പ്രണയിക്കാം ആ സമയം നമുക്ക് പരസ്പരം മനസ്സിലാക്കാൻ പറ്റും.എന്താ തൻ്റെ അഭിപ്രായം പ്രണയിക്കുന്നതിൽ തെറ്റില്ല. എൻ്റേയും ആഗ്രഹം ഇതൊക്കെ തന്നെയാണ്. അപ്പോ തനിക്ക് എന്നെ വിവാഹം ചെയ്യാൻ സമ്മതമാണല്ലേ അലീനയുടെ കണ്ണുകൾ തിളങ്ങി മുഖം നാണത്താൽ വിടർന്നു അലീന തൻ്റെ തലയാട്ടി സമ്മതം അറിയിച്ചു. അലീനക്ക് നാണമോ ?പറയടോ സമ്മതമാണന്ന്. ഉം സമ്മതമാണ്. തന്നെ ആദ്യമായി കണ്ട നിമിഷം തന്നെ എൻ്റെ മനസ്സിൽ കയറി കൂടിയതാ താൻ. അന്നു പറയൻ മടിച്ചു.അതിനു കാരണമുണ്ട്

തൻ്റെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിന് ഞാനൊരു തടസ്സമാകരുതെന്ന് എനിക്കു നിർബന്ധം ഉണ്ടായിരുന്നു അതു നന്നായി. ഇനിയും എനിക്ക് ഒരു പാട് സ്വപ്നങ്ങൾ ഉണ്ട്. ലക്ഷ്യം നേടുന്നതുവരെ പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ ചിന്തിച്ചിരുന്നില്ല. ഇപ്പോ സ്വന്തം കാലിൽ നിൽക്കാറായി. ഇനി അടുത്ത സ്വപ്നം ചേച്ചീടെ വിവാഹമാണ്. തൻ്റെ സ്വപ്നങ്ങൾ ഇനി എൻ്റേതും കൂടിയാണ്. തൻ്റെയൊപ്പം ഞാനുണ്ടാകും ചേച്ചീടെ വിവാഹം വരെ നമുക്ക് പ്രണയിക്കാം അല്ലേ. എൻ്റെ മിയയുടെ ഏട്ടൻ്റെ ഭാര്യയായി ആ വീട്ടിലേക്ക് വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ അതും എൻ്റെ സ്വപ്നങ്ങൾക്ക് നിറം നൽകാൻ തയ്യാറാകുന്ന ഒരാളുടെ ഭാര്യയായി വരാൻ ഇഷ്ടമാണ് ഈ സമയം റോസിയും മിയയും കൂടി അലീനയുടെ അമ്മയുടെ അടുത്ത് അലീനയും കിരണും തമ്മിലുള്ള വിവാഹ കാര്യത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു.

അലീനക്ക് ഇഷ്ടമാണെങ്കിൽ എനിക്ക് എതിർപ്പൊന്നും ഇല്ല വിവാഹം എന്നത് ഒരു ഉടമ്പടിയാണ് ജീവിത പങ്കാളിയായി ആരെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവരാണ് വീട്ടുകാരുടെ ഇഷ്ടത്തിന് തൻ്റെ മനസ്സിനിണങ്ങിയ ആളെ തള്ളികളഞ്ഞിട്ട് വീട്ടുകാരു പറയുന്നവരെ സ്വീകരിച്ചാൽ ഒരിക്കലും അവർക്ക് തൻ്റെ ജീവിത പങ്കാളിയെ മനസ്സു തുറന്ന് സ്നേഹിക്കാൻ പറ്റില്ല അതുകൊണ്ട് ഞാനൊരിക്കിലും എൻ്റെ ഇഷ്ടം എൻ്റെ മക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ താത്പര്യപ്പെടുന്നില്ല. എൻ്റെയും അഭിപ്രായം അതാണ്. അലീനയുടെ അഭിപ്രായം എന്താന്ന് ഇന്ന് അറിയാൻ പറ്റും എന്നിട്ടു സംസാരിക്കാം നമുക്ക് അപ്പോളാണ് അലീനയും കിരണും തോളോടുതോൾ ചേർന്ന് ചിരിച്ചു സംസാരിച്ചുകൊണ്ട് നടന്നു വരുന്നത് മിയ കണ്ടത്.

ആ കാഴ്ച രണ്ട് അമ്മമാരേയും തോണ്ടി വിളിച്ചു കാണിച്ചു കൊടുത്തുകൊണ്ട് മിയ പറഞ്ഞു. അവരുടെ ഭാഗം ഓക്കെ ആയി എന്നാണ് തോന്നുന്നത്. രണ്ടുപേരും അവരുടെ അടുത്തെത്തി നിന്നു. അലീനയുടെ തോളിൽ പിടിച്ചു ചേർത്തു നിർത്തി കൊണ്ടു പറഞ്ഞു. ഞങ്ങൾ കുറച്ചുകാലം പ്രണയിക്കാൻ തീരുമാനിച്ചു. ബാക്കിയെല്ലാം ഞങ്ങൾ വഴിയെ പറയാം അമ്പടി കള്ളി പ്രണയം ഇഷ്ടമല്ലന്നും പറഞ്ഞു നടന്നവളാ എൻ്റെ ഏട്ടനെ കണ്ടപ്പോ അതെല്ലാം മറന്നുന്നാ തോന്നണത് അരാടി പറഞ്ഞത് പ്രണയം ഇഷ്ടമല്ലന്ന് .എനിക്കു പ്രണയിച്ച് നടക്കാൻ സമയമില്ലന്നല്ലേ പറഞ്ഞത് പിന്നെ നിൻ്റെ ഏട്ടനെ കണ്ടപ്പോ അല്ല പ്രണയിക്കാൻ തീരുമാനിച്ചത്. പിന്നെ?

അതൊരു സീക്രട്ടാണ്.അതിപ്പോ നീ അറിയണ്ട. അപ്പോ എങ്ങനാ ഇപ്പോ തന്നെ വാക്കുറപ്പിച്ചു പോവുകയല്ലേ. അമ്മ ഇങ്ങനെ ധൃതി പിടിക്കല്ലേ ആദ്യം അഞ്ജലി നാട്ടിൽ വരട്ടെ ഭാവികാര്യങ്ങൾ അവർ ചർച്ച ചെയ്തു തീരുമാനിക്കട്ടെ. എന്നിട്ടാകാം കല്യാണം.അതുവരെ ഞങ്ങളെ ഒന്നു വെറുതെ വിടു. ഞങ്ങളൊന്ന് പ്രണയിക്കട്ടെ. നിങ്ങളുടെ ഇഷ്ടം പോലെ.എന്നാൽ നമുക്ക് ഇറങ്ങിയാലോ. അലീനയോടും അമ്മയോടും യാത്ര പറഞ്ഞ് അവർ മൂവരും ഇറങ്ങി. ഒരു ദിവസം അലീന കടയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രി കടയിലേക്ക് കയറി വന്നത്. സെയിൽസ് ഗേൾ നിറഞ്ഞ പുഞ്ചിരിയോടെ അവരെ സ്വീകരിച്ചു എന്താണ് മാഡം വേണ്ടത് ഞാൻ അലീനയെ ഒന്നു കാണാൻ വന്നതാണ്. അലീന മാഡം കൗണ്ടറിൽ ഉണ്ട് അവിടേക്കു ചെന്നോളു . ആ സ്ത്രി കൗണ്ടറിന് മുന്നിലെത്തിയപ്പോൾ അലീന ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു. അലീന.....

തന്നെ വിളിച്ച ആളുടെ മുഖത്തേക്കു ഒന്നു നോക്കിയിട്ട് കോൾ അവസാനിപ്പിച്ചു. എവിടെയോ വെച്ച് കണ്ട് നല്ല പരിചയം അലീന ആ പരിചിത മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു. പതുക്കെ ആ മുഖം തൻ്റെ മനസ്സിൽ തെളിഞ്ഞു വന്നു. ഇത് അവരല്ലേ അമലിൻ്റെ അമ്മ നിങ്ങളോ? എന്താണ്. മോൾക്ക് എന്നെ മനസ്സിലായോ? മനസ്സിലാകാതെ വരുമോ? മോൾക്ക് ഇപ്പോഴും എന്നോട് ദേഷ്യം ആണന്ന് തോന്നുന്നല്ലോ. തൻ്റെ മക്കളെ അടിമയാക്കി വെച്ച് അവരെ ഭരിക്കുന്ന അവരുടെ അഭിപ്രായത്തിന് യാതൊരു വിലയും കൽപ്പിക്കാത്ത ഏതൊരു സ്ത്രിയോടും എനിക്ക് ദേഷ്യമാണ്. മോളെന്നോട് പൊറുക്കണം എനിക്കു തെറ്റുപറ്റി പോയി ഞാൻ മോൾടെ കാലുപിടിക്കാനും തയ്യാറാണ് എന്തു കാര്യത്തിന് എനിക്കൊരു അബദ്ധം പറ്റി ഞാനെല്ലാം പറയാം ഞാൻ പറയുന്നതു കേൾക്കാനുള്ള മനസ്സു കാണിക്കണം

എന്താ കാര്യം അന്നു നിങ്ങളുടെ വീട്ടിൽ നിന്നിറങ്ങിയ ഉടനെ മകനു വേണ്ടി മറ്റൊരു പെണ്ണിനെ ഞാൻ കണ്ടു പിടിച്ചു. നല്ല കുടുംബം നല്ല സ്ത്രീധനം സുന്ദരിയായ പെൺകുട്ടി എല്ലാം കൊണ്ടും മോന് യോജിച്ചവൾ തന്നെ എന്നു ഞാൻ അഹങ്കരിച്ചു. എല്ലാം അവരെന്നെ തെറ്റിദ്ധരിപ്പിച്ചതായി വിവാഹം കഴിഞ്ഞതോടെ അവൻ ഞങ്ങളെ മറന്നു അവന് അവളെ മാത്രം മതി എന്ന അവസ്ഥ വിവാഹം കഴിഞ്ഞ് രണ്ടു മാസത്തെ അവധി കഴിഞ്ഞ് അവൻ തിരിച്ചു പോയി.അവൾ അവളുടെ വീട്ടിലേക്കും പോയി അവനു കിട്ടുന്ന ശമ്പളമെല്ലാം അവൻ അവൾക്കയച്ചുകൊടുത്തു. അവളാ കാശിന് വീടുവെച്ചു കാറു വാങ്ങി അവൻ ലീവിന് നാട്ടിൽ വന്നപ്പോ വീടു കേറി താമസവും നടത്തി അന്യരെ പോലെ ഞങ്ങൾ പോയി ആ ചടങ്ങിൽ പങ്കെടുത്തു

അവരു സന്തോഷമായല്ലേ ജീവിക്കുന്നത് പിന്നെ എന്താ കുഴപ്പം. അതു കഴിഞ്ഞാ കുഴപ്പം ആയത് അവൻ ലീവു കഴിഞ്ഞ് തിരിച്ചുപോയി കഴിഞ്ഞൊരു ദിവസം ഞാൻ അവൻ്റെ വീട്ടിൽ ചെന്നു - ആ സമയം ഞാൻ കണ്ട കാഴ്ച അവൾക്കൊപ്പം മറ്റൊരുവൻ അവളെൻ്റെ മോനെ ചതിക്കുകയല്ലേ? അതു മാത്രമോ എൻ്റെ മോൻ്റെ കുഞ്ഞിനെ പ്രസവിക്കാൻ ഇതുവരെ അവൾക്ക് സാധിച്ചിട്ടില്ല ഈത്തവണ അവൻ നാട്ടിൽ വരുമ്പോ അവൻ അവളെ ഉപേക്ഷിക്കും. അതിനു വേണ്ടതെല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അതു കഴിഞ്ഞ് വന്നാൽ ഉടൻ ഞങ്ങൾ വരും നിങ്ങളുടെ വീട്ടിൽ മോൾടെ ചേച്ചിയെ അവന് ഒരു പാട് ഇഷ്ടമായിരുന്നു. അവരുടെ കല്യാണം നടത്തി കൊടുക്കാൻ എനിക്കു സമ്മതമാണ്.

ഫ ഫാ നിങ്ങൾക്കെന്താ തള്ളെ വട്ടു പിടിച്ചോ .? മോൻ കെട്ടി കൊണ്ടുവന്ന പെണ്ണ് നിങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തതിന് നിങ്ങൾ കണ്ടു പിടിച്ച കുറ്റം കൊള്ളാം മോനില്ലാത്ത സമയത്ത് മരുമോൾക്ക് അവിഹിതം കൊള്ളാം മകനെ സ്നേഹിക്കുന്ന നല്ലൊന്നാന്തരം അമ്മ. നിങ്ങളുടെ മകൻ എൻ്റെ ചേച്ചിയെ കെട്ടിയാൽ മക്കളുണ്ടാകും എന്നു എന്താ ഉറപ്പ്. നിങ്ങൾക്കു ഒരു മാറ്റവും വന്നിട്ടില്ല പണത്തെ സ്നേഹിക്കാതെ മകനേയും മരുമോളെയും സ്നേഹിക്കാൻ നോക്ക്. നാണമില്ലേ നിങ്ങൾക്ക് വിവാഹിതനായ മകനു വേണ്ടി പെണ്ണു ചോദിച്ച് എൻ്റെ മുന്നിൽ വരാൻ ? നിങ്ങളുടെ ഈ സ്വഭാവം മാറ്റാതെ നിങ്ങൾക്കു ഒരിക്കലും ഒന്നിലും തൃപ്തി കിട്ടില്ല. എൻ്റെ ചേച്ചി കെട്ടാചരക്ക് ആയിട്ടു നിൽക്കുകയല്ല ഇവിടെ അവളിപ്പോ ഇംഗ്ലണ്ടിലാണ്

വന്നതു വന്നു. ഇനി ഈ പേരും പറഞ്ഞ് ഇവിടെ വരരുത്. ധാർഷ്യത്തോടെ ചവിട്ടി തുള്ളി അവർ അവിടെ നിന്നും ഇറങ്ങിപ്പോയി. അന്നു വൈകുന്നേരം കിരണിനൊപ്പം കോഫി' ഹൗസിൽ ഒരു ടേബിളിന് ഇരുവശത്തും ഇരുന്ന് കോഫി കുടിച്ചു കൊണ്ടിരിക്കുമ്പോൾ അലീന വിവേകിൻ്റെ അമ്മ തന്നെ കാണാൻ കടയിൽ വന്ന കാര്യം കിരണിനോട് വിവരിച്ചു. നല്ല മറുപടി തന്നെയാ താൻ കൊടുത്തത്.ഇന്നത്തെ കാലത്തും ഇതുപോലെയുള്ള സ്ത്രീകൾ ഉണ്ടോ. ഉണ്ടന്ന് ഇപ്പോ മനസ്സിലായില്ലേ അന്ന് ആ വിവാഹം നടക്കാതെ പോയത് എത്ര നന്നായി അല്ലേ. ഓരോരുത്തർക്ക് അവരവർക്കുള്ള ആളെ ദൈവം നേരത്തെ കണ്ടു വെച്ചിട്ടുണ്ടാകും അതല്ലേ ഈ പെണ്ണിനെ എൻ്റെ മുന്നിൽ എത്തിച്ചത്.

എന്നെ കണ്ടില്ലായിരുന്നെങ്കിൽ ഇച്ചു ആരെ വിവാഹം കഴിക്കുമായിരുന്നു. എൻ്റെ അച്ചൂനെ കണ്ടില്ലായിരുന്നെങ്കിൽ ഇതിലും നല്ലൊരു സുന്ദരിയെ കെട്ടി ഇപ്പോ രണ്ടു മക്കളുടെ അപ്പനായേനെ ഇച്ചു... അപ്പോ അതായിരുന്നു അല്ലേ ആഗ്രഹം എന്നേക്കാളും നല്ല സുന്ദരിയെ കെട്ടണം എന്ന്. ആയിരുന്നു. പക്ഷേ പറ്റിയില്ലല്ലോ ഇനി ഇപ്പോ കിട്ടിയതുകൊണ്ട് തൃപ്തിപെടുകയേ നിവർത്തിയുള്ളു. അങ്ങനെ സഹിക്കണ്ട ഇച്ചു. ഇനിയും താമസിച്ചിട്ടില്ല ഞാൻ ഒഴിവായി തരാം എന്നിട്ട് .? ഇച്ചു ഇച്ചൂൻ്റെ ആഗ്രഹപ്രകാരം എന്നേക്കാളും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടി ജീവിച്ചോ അപ്പോ അച്ചു?

വിവാഹം കഴിക്കാതെയും ഒരു സ്ത്രിക്ക് ഈ ഭൂമിയിൽ ജീവിക്കാൻ പറ്റും. അച്ചൂന് സങ്കടമാകില്ലേ ഞാൻ വേറെ പെണ്ണിനെ കെട്ടിയാൽ എന്നെ വേണ്ടാഞ്ഞിട്ടല്ലേ ഞാൻ പോരാഞ്ഞിട്ടല്ല വേറെ കെട്ടുന്നത്. അപ്പോ പിന്നെ ഞാനെന്തിനാ സങ്കടപ്പെടുന്നത്. അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴെക്കും അലീനയുടെ ശബ്ദം ഇടറി കണ്ണിൽ നീർമണികൾ നിറഞ്ഞു. അച്ചു....... അങ്ങനെ വിട്ടു കളയാനല്ല ഈ പെണ്ണി ഇഷ്ടപ്പെട്ടത്.കൂടെ കൂട്ടിയത്. അച്ചു പറഞ്ഞത് പുരുഷനും ബാധകമാണ്. വിവാഹം കഴിക്കണമെന്നില്ല ഈ ലോകത്ത് ജീവിക്കാൻ ഇച്ചു അല്ലേ പറഞ്ഞത്. എന്നേക്കാളും സുന്ദരിയെ കെട്ടിയേനെ എന്ന് ഞാൻ ഒരു പെണ്ണിൻ്റെയും ബാഹ്യ സൗന്ദര്യത്തിൽ ആകൃഷ്ടനായിട്ടില്ല ഇതു വരെ .അതു കൊണ്ടു തന്നെ ആരുടേയും പിന്നാലെ പോയിട്ടല്ല പഠിക്കണം പഠിച്ച് ജോലി നേടണം എന്നാഗ്രഹിച്ചു.അതു കഴിഞ്ഞപ്പോൾ വീട്ടുകാർ വിവാഹം ആലോചിക്കാൻ തുടങ്ങി.

മനസ്സിനണങ്ങിയ പെണ്ണിനെ കണ്ടെത്തി കഴിയുമ്പോൾ വീട്ടിൽ പറയാം എന്നു പറഞ്ഞ് വന്ന ആലോചനകളിൽ നിന്നെല്ലാം ഒഴിവായി. മിയ വീട്ടിൽ വന്ന് അലീന എന്ന ഫ്രണ്ടിനെ കുറിച്ച് പറഞ്ഞു കേട്ടു കേട്ടു അലീന എന്ന കുട്ടിയോട് ഒരു ആരാധന തോന്നി തുടങ്ങി. തന്നെ അന്നു കണ്ടു കഴിഞ്ഞപ്പോൾ ആ അരാധന ഇഷ്ടമായി മാറി. എൻ്റെ ഇഷ്ടം വീട്ടിൽ അറിയിച്ചു. അപ്പോഴും തന്നോട് എൻ്റെ ഇഷ്ടം തുറന്നു പറയാതിരുന്നതിൻ്റെ കാരണം ഞാൻ പറഞ്ഞിട്ടില്ലേ. താൻ എൻ്റെ ഇഷ്ടം നിരസിച്ചിരുന്നെങ്കിൽ ഞാൻ എന്താകുമായിരുന്നു എന്ന് എനിക്കറിയില്ല. ചിലപ്പോ തന്നേയും മനസ്സിൽ ധ്യാനിച്ച് ഒരു വിവാഹം കഴിക്കാതെ നടന്നേനെ അത്രക്കും ഇഷ്ടമായിരുന്നു എനിക്കു തന്നെ വെറും ഒരു ഇഷ്ടമല്ല ഹൃദയത്തോടു ചേർത്തുവെച്ച ഇഷ്ടം'

ഇനി എന്തിൻ്റെ പേരിലും നഷ്ടപെടുത്താൻ വയ്യ ഈ പെണ്ണിനെ ഞാൻ പറഞ്ഞതു മനസ്സിലായോടി നിനക്ക്. ഇച്ചൂൻ്റെ അച്ചൂന് ഈ ഇച്ചന് ഈ അച്ചൂനെ മതീട്ടോ കിരൺ പറഞ്ഞതു കേട്ട് അലീനയുടെ മുഖം പ്രസന്നമായി. ഇച്ചു അങ്ങനെ പറഞ്ഞപ്പോൾ അച്ചൂന് സങ്കടമായോ ഉം എൻ്റെ അച്ചു ഞാൻ ചുമ്മ തമാശ പറഞ്ഞതല്ലേ. ഇനി പറയോ ഇങ്ങനെയുള്ള തമാശ ഇടക്ക് വെറുതെ എന്നാൽ അല്ല അച്ചു പരിഭവിക്കു അതു കാണാൻ ഇച്ചൂന് ഇഷ്ടാടി അയ്യടാ എന്നാൽ ഞാനിനി പരിഭവിക്കില്ല എന്നാൽ നമുക്ക് പോയാലോ പോകണോ വാ ഞാൻ കൊണ്ടുപോയി വിടാം കിരണിനൊപ്പം കാറിൽ കയറി കടയുടെ മുന്നിൽ വന്നിറങ്ങി. കിരൺ യാത്ര പറഞ്ഞു പോയി ദിവസങ്ങൾ കടന്നു പോയി.

അജ്ഞലി വരുന്നു എന്നറിയിപ്പു കിട്ടി. രണ്ടു മാസത്തെ അവധിയുണ്ട്. അജ്ഞലിയുടെ വരവു പ്രമാണിച്ച് അമ്മ തിരക്കിലായി. അഞ്ജലിക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കി പെറുക്കി വെയ്ക്കാൻ അമ്മയോടൊപ്പം അലീനയും കൂടി . അഞ്ജലിയെ വിളിക്കാൻ കിരണിനൊപ്പം അലീനയും കിരണിൻ്റെ കാറിൽ യാത്ര തിരിച്ചു. അഞ്ജലിയേയും കൂട്ടി കിരണും അലീനയും തിരിച്ചെത്തി. പോരുന്ന വഴിയിൽ കിരൺ ആരെന്നും കിരണിന് തൻ്റെ ജീവിതത്തിലുള്ള സ്ഥാനവും അഞ്ജലിയോട് വിവരിച്ചു. അമലിൻ്റെ അമ്മ തന്നെ കാണാൻ എത്തിയ വിവരവും അലീന മറച്ചു വെച്ചില്ല വിവേകും ഭാര്യയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലന്നും അവരുതമ്മിൽ നല്ല സ്നേഹത്തിലാണന്നും അഞ്ജലി പറഞ്ഞു.

ഇതെല്ലാം നീ എങ്ങനെ അറിഞ്ഞു. അമലും ഭാര്യയും എന്നെ വിളിക്കാറുണ്ട്. അമ്മയുടെ സ്വഭാവത്തെ കുറിച്ചെല്ലാം അലിൻ്റെ ഭാര്യ പറയാറുണ്ട്. അന്ന് ആ കല്യാണം നടക്കാതിരുന്നത് നന്നായി. ആ അമ്മയോട് പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കില്ലായിരുന്നു. ഇനി വേറെ ആരെങ്കിലും നിൻ്റെ മനസ്സിൽ ഉണ്ടോ ഉണ്ടെങ്കിൽ പറയണം അയ്യോ ഇല്ല അതാടെ ഇഷ്ടവും പ്രണയവും നിർത്തി. അപ്പോ നിനക്ക് വേണ്ടി വേറെ കല്യാണം ആലോചിക്കാലോ അല്ലേ? ഇച്ചു ഇവൾക്കു പറ്റിയ ഒരു ചെറുക്കനെ കണ്ടു പിടിക്കാൻ എന്നെ സഹായിക്കണേ അതിനെന്താ നാളെ തന്നെ അന്വേഷണം തുടങ്ങിയേക്കാം. അഞ്ജലിയെ വീട്ടിൽ എത്തിച്ച ശേഷം കിരൺ തിരിച്ചുപോയി

അമ്മയെ കെട്ടി പിടിച്ച് ഉമ്മകൾ നൽകി.തൻ്റെ സ്നേഹം പ്രകടിപ്പിച്ചു. അമ്മ സുന്ദരി ആയല്ലോ ഞാൻ പോയപ്പോ ക്ഷീണിച്ച് തിളക്കം നഷ്ടപ്പെട കണ്ണുകളും കരുവാളിച്ച മുഖവും ആയിരുന്നു.എന്നാലിപ്പോ കണ്ടാ ഞങ്ങളുടെ ചേച്ചി ആണന്നേ പറയു . ഒന്നു പോടി കളിയാക്കാതെ അമ്മയേയും കൂട്ടി അഞ്ജലി വീടെല്ലാം കയറി ഇറങ്ങി കണ്ടു. വീട് ഇഷ്ടപെട്ടോ ഇഷ്ടപ്പെടാതെ സൂപ്പർ അല്ലേ വിശേഷങ്ങൾ പറഞ്ഞും ചിരിച്ചും സന്തോഷിച്ചും ആ ദിവസം കടന്നു പോയി. പിറ്റേന്ന് കടയിൽ പോകാനായി ഒരുങ്ങി കൊണ്ടിരുന്നപ്പോളാണ് കിരണിൻ്റെ കാറു വന്ന് മുറ്റത്തു നിന്നത്. കാർ നിർത്തി ഡൈവിംഗ് സീറ്റിൽ നിന്നും കിരൺ ഇറങ്ങി കൂടെ സുമുഖനായ മറ്റൊരു ചെറുപ്പക്കാരനും ഇറങ്ങി .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story