പെൺകരുത്ത്: ഭാഗം 2

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

റംല അലീനയേയും ചേച്ചിയേയും അമ്മയേയും കൂട്ടികൊണ്ട് അവരുടെ പഴയ വീട്ടിലേക്ക് പോയി. അലീനയോട് ചേർന്ന് ഹസീനയും ഉണ്ട്. പൂട്ടി കിടന്ന ആ വീട് തുറന്ന് റംല അകത്തേക്ക് കയറി അകത്തേക്ക് കയറി വന്നോളു റംല എല്ലാവരോടുമായി പറഞ്ഞു. അലീനയാണ് ആദ്യം ആ വീട്ടിലേക്ക് കയറിയത് പിന്നാലെ ഡെയ്സിയും അഞ്ജലിയും. നല്ല വീട് ചെറുതാണങ്കിലും നല്ല ഭംഗിയായി പെയിൻ്റടിച്ച് വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു ഹസീന അലീനയെ വീട് മുഴുവനും കാണിച്ചു കൊടുത്തു. നിനക്ക് വീട് ഇഷ്ടമായോ രണ്ട് ബെഡ് റൂം ഒരു ഹാൾ കിച്ചൺ ഇതു തന്നെ ധരാളം വീട് ഇഷടമായോന്നോ ? ഒത്തിരി ഇഷ്ടമായി ചെറിയ ഒരുമുറി കിട്ടിയാലും മതി ഹസീന..

ഞങ്ങൾ മൂന്നു പേരല്ലേയുള്ളു. ചെറിയ മുറി തരാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ഇന്നു മുതൽ ഈ വീട് നിങ്ങളുടെ സ്വന്തം വീടായി കണ്ടു കൊണ്ടു ഇവിടെ താമസം ആരംഭിക്കാം റംല ഡെയ്സിയോടായി പറഞ്ഞു. ഹസീനയുടെ ഉമ്മച്ചിയോട് എങ്ങനാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല അലീനയുടെ വാക്കും കേട്ട് വീട്ടിൽ നിന്നിറങ്ങി കഴിഞ്ഞപ്പോൾ നല്ല ഭയുണ്ടായിരുന്നു മനസ്സിന് പെൺകുട്ടികളായ ഇവരെ കൊണ്ട് എവിടേക്ക് പോകും എങ്ങനെ ജീവിക്കുമെന്ന് .അപ്പോഴും അലീനക്ക് നല്ല ധൈര്യം ഉണ്ടായിരുന്നു. ഹസീനമോളെ പോലെ നല്ലൊരു കൂട്ടുകാരി എൻ്റെ മോൾക്ക് ഉണ്ടന്ന് ഞാൻ അറിഞ്ഞിരുന്നില്ല. .ഹസീന ഒറ്റമോളാണോ ഹസീനയുടെ വാപ്പിച്ചി എവിടെയാണ്.

അതെ ഹസീന ഒറ്റമോളാണ്.പിന്നെ ഇവളുടെ വാപ്പിച്ചി ഗൾഫിലാണ് അവിടെ ബിസിനസ്സ് ആണ്. നിങ്ങളൊറ്റക്കാണോ ആ വീട്ടിൽ താമസിക്കുന്നത്. അല്ല ഇക്കാടെ ഉമ്മയും വാപ്പയും ഉണ്ട്. അവരിന്ന് മോൾടെ വീട്ടിൽ പോയിരിക്കുകയാണ് നാളെ എത്തും ഞങ്ങൾ സംസാരിച്ചിരുന്ന് നിങ്ങളുടെ സമയം കളയുന്നില്ല അത്യാവശ്യം ഫർണിച്ചറുകളും പാത്രങ്ങളുമെല്ലാം ഇവിടെയുണ്ട് എല്ലാം പഴയതാണന്നേയുള്ളു. എന്തേലും വാങ്ങണമെങ്കിൽ പുറത്തു പോയി വാങ്ങണം. ഏയ്യ് ഇതു തന്നെ ധരാളം.പിന്നെ ഞാൻ പോയി കുറച്ച് പലചരക്ക് സാധനങ്ങളും പച്ചകറിയും വാങ്ങി കൊണ്ടു വരാം. റംലയും ഹസീനയും .യാത്ര പറഞ്ഞിറങ്ങി.

അമ്മാ ഞാൻ പുറത്തു പോയി അരിയും മറ്റ് സാധനങ്ങളും വാങ്ങി വരാം നിങ്ങളുടെ പപ്പ ഒറ്റക്കാണ് മോളെ അവിടെ ഒന്നും തനിയെ വെച്ചു കഴിക്കാനറിയില്ല. എന്തു ചെയ്യുമോ ആവോ. അമ്മ വാ ഞാൻ അമ്മയെ പപ്പയുടെ അടുത്ത് കൊണ്ടുചെന്നാക്കാം എന്നിട്ട് പപ്പ ക്ക് കഞ്ഞിയും കറിയും വെച്ചു കൊടുത്ത് തുണിയും അലക്കി ഉണങ്ങി ഇസ്തരി ഇട്ടു കൊടുത്ത് ആ വീട്ടിലെ മുഴുവൻ പണിയും ചെയ്ത് .വൈകിട്ട് പപ്പാടെ കൈയിൽ നിന്ന് കിട്ടുന്ന അടിയും വാങ്ങി അവിടെ കൂടിക്കോ എന്തായാലും ഞങ്ങളിവിടുന്ന് വരുന്നില്ല. എന്നാലും മോളെ അങ്ങേരെൻ്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലേ. ആ ഓർമ്മ പപ്പക്ക് ഇല്ലാലോ ഉണ്ടായിരുന്നെങ്കിൽ ആ സ്ത്രിയുമായി വീണ്ടും അടുപ്പത്തിലാകുമായിരുന്നോ.

അവർക്കു വേണ്ടി താലികെട്ടിയവളെ തല്ലി ചതക്കുമായിരുന്നോ അമ്മയെ ഒന്നിനും കൊള്ളാത്തവളെന്ന് പരിഹസിക്കുമായിരുന്നോ. മക്കളായ ഞങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുമായിരുന്നോ. അതു കൊണ്ട് അമ്മ താലികെട്ടിയതിൻ്റെ മഹാത്മ്യം ഒന്നും വിളമ്പണ്ട അതു കഴുത്തിൽ ചാർത്തിയതുകൊണ്ടു മാത്രം ഒരുവനും ഭർത്താവാകില്ല ഞാനൊന്നും പറയുന്നില്ല നീ പോയി സാധനങ്ങൾ വാങ്ങി വാ സാധനങ്ങൾ വാങ്ങാൻ നിൻ്റെ കൈയിൽ പൈസ ഉണ്ടോ.? ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്.പക്ഷേ അത് ഒന്നിനും തികയില്ല. ഞാൻ ഈ മോതിരം അങ്ങു വിൽക്കാൻ തീരുമാനിച്ചു. തൻ്റെ മോതിരവിരലിൽ കിടന്ന ചെറിയ മോതിരം ഊരി കാണിച്ചു കൊണ്ട് അലീന പറഞ്ഞു.

നീ മോതിരം ഇപ്പോ വിൽക്കണ്ട എൻ്റെ തൊഴിലുറപ്പിൻ്റെ കാശ് അക്കൗണ്ടിൽ കിടക്കുന്നുണ്ട് എത്ര ഉണ്ടന്ന് അറിയില്ല അത് എടുക്ക് ഇപ്പോ അമ്മയുടെ ATM കാർഡും എടുത്ത് അലീന പുറത്തേക്കു പോയി. ബാങ്കിൽ നിന്ന് ക്യാഷ് എടുത്തു.7000 രൂപയുണ്ട് അതിൽ നിന്ന് അയ്യായിരം എടുത്തു വീട്ടിലേക്ക് അത്യാവശ്യത്തിനുള്ള അരിയും സാധനങ്ങളും വാങ്ങി അലീന തിരികെ വീട്ടിലെത്തി. ഡെയ്സി അലീന കൊണ്ടുവന്ന സാധനങ്ങളെല്ലാം എടുത്തു നോക്കി. എല്ലാം ഓരോരു ടിന്നുകളിലാക്കി വെച്ചു. ചോറും കറിയും വെച്ചു. മൂന്നു പേരും ഒരുമിച്ചിരുന്ന് അത്താഴം കഴിച്ചു. നിങ്ങളുടെ പപ്പ എന്തേലും കഴിച്ചു കാണുമോ ആവോ?

സ്വന്തമായി ഒരു കട്ടൻ പോലും ഇടാൻ അറിയില്ലാത്ത ആളാണ്. ഇനി പപ്പയുടെ കാര്യം ഇവിടെ പറഞ്ഞു പോകരുത്. നമ്മളു അവിടെ നിന്ന് ഇറങ്ങിയ നിമിഷം തന്നെ പപ്പ അവരെ കൂട്ടികൊണ്ട് വന്നിട്ടുണ്ടാകും വീട്ടിൽ. നമ്മളിറങ്ങി പോന്നതിൻ്റെ ആഘോഷമായിരിക്കും ഇപ്പോ അവിടെ ' ഇതേ സമയത്ത് ജോസിൻ്റെ വീട്ടിൽ അലീന പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചത്. ഡെയ്സിയും മക്കളും വീടുവിട്ടിറങ്ങിയ നിമിഷം തന്നെ ജോസ് പോയി ഷീജയെ കൂട്ടികൊണ്ടു വന്നു. അതിൻ്റെ അഘോഷമാണ് ഇന്നവിടെ കൂട്ടുകാർക്കെല്ലാം ചിക്കൻ ബിരിയാണിയും കൂടെ മദ്യസത്ക്കാരവും.

എന്നെ വേണ്ടാഞ്ഞിട്ടല്ലേ അവരു പോയത് അവർ പോകട്ടെ എനിക്ക് നീ ഇവളുണ്ടല്ലോ അതു മതി. ഷീജയെ ചേർത്തു പിടിച്ചു കൊണ്ട് ജോസ് തൻ്റെ സുഹൃത്തുക്കളോട് പറഞ്ഞു. ഇവളാണ് എൻ്റെ ജീവിതം ഇവളെ നഷ്ടപ്പെട്ടപ്പോളാണ് ഞാൻ വേദന എന്താണന്നറിഞ്ഞത്. ഇവൾ ഭർത്താവിനെ ഉപേക്ഷിച്ച് തിരിച്ചെത്തിയ അന്നാണ് ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്. ഇനി ഞങ്ങളെ പിരിക്കാൻ ആരും വരില്ല ഇനി എനിക്കൊന്ന് ജീവിക്കണം നാശങ്ങൾ സ്വയം ഒഴിഞ്ഞു പോയത് നന്നായി.അവളുണ്ടല്ലോ ആ ഇളയ സന്താനം അവൾക്കൊരു എല്ല് കൂടുതലാ അവളുടെ നാവ് ഇന്ന് പിഴുതെറിയാൻ എനിക്ക് തോന്നിയതാ

നാശങ്ങൾ അപ്പൻ്റെ നേരെ കൈ ഉയർത്തിയവളാ അവള് ഒരു കാലത്തും ഗതി പിടിക്കില്ല അവള് . എൻ്റെ ഭാര്യ എന്നു പറയുന്നവളുണ്ടല്ലോ അവളെ കൊണ്ട് എന്തിന് കൊള്ളാം അതിലും ഭേദം ഇതിലെ നടക്കുന്ന ചാവാലി പട്ടികളാണ് ദേ ഇവളാ ഇന്നു മുതൽ എൻ്റെ ഭാര്യ ഇനി ഇവളോടൊപ്പം ജീവിക്കണം. ഒരു ദിവസം അവരെന്നെ തേടി വരും അന്ന് ആട്ടിയോടിക്കും ഞാനവരെ . ഹ ഹ തോമസ് ഓരോന്നും പറഞ്ഞ് പൊട്ടിച്ചിരിച്ച് കൂട്ടുകാരോടൊപ്പം ആഘോഷമാക്കി ഡെയ്സിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല എന്തൊക്കെ പറഞ്ഞാലും പതിനെട്ട് വർഷം കൂടെ കഴിഞ്ഞതല്ലേ എന്നോട് ഇഷ്ടമില്ലങ്കിലലും മക്കളുടെ അപ്പനായി പോയില്ലേ ആ സ്നേഹവും ബഹുമാനവും എപ്പോഴും കൊടുത്തിരുന്നു.

ആ സ്ത്രിയുമായി ബന്ധം തുടങ്ങിയത് അറിഞ്ഞപ്പോളും വെറുക്കാൻ തോന്നിയില്ല. അതുകൊണ്ടാണ് എല്ലാം സഹിച്ചതും ക്ഷമിച്ചതും അറിയാതെ ഡെയ്സിയിൽ നിന്നും ദീർഘശ്വാസം ഉയർന്നു. അമ്മ ഇതുവരെ ഉറങ്ങിയില്ല അല്ലേ പപ്പയുടെ ഇടി കിട്ടാത്തതിൻ്റെ ആയിരിക്കും ഒന്നു പോടി ഞാൻ നാളയെ കുറിച്ച് ആലോചിച്ചതാണ് അമ്മ ഇപ്പോ കിടന്ന് ഉറങ്ങ് നാളെയെ കുറിച്ചൊന്നും ഇപ്പോ അമ്മ ചിന്തിക്കണ്ട രാവിലെ വെളുപ്പിന് തന്നെ ഡെയ്സി ഉണർന്ന് അടുക്കളയിലെ ജോലിയെല്ലാം തീർത്ത് റംലയുടെ വീട്ടിലേക്ക് ചെന്നു. അല്ല ഇതാര് ഡെയ്സി ചേച്ചിയോ കേറി വാ ചേച്ചി. ഇല്ല റംല കയറുന്നില്ല ഞാൻ ഇന്നലെ റംല പറഞ്ഞ പണിയുടെ കാര്യം തിരക്കാൻ വന്നതാണ്.

ചേച്ചി നമുക്കിവിടെ കുറച്ച് റബർ തോട്ടുണ്ട്. വെട്ടുകാർ വന്ന് റബ്ബർ വെട്ടും അതിൻ്റെ പാല് എടുത്ത് ഷീറ്റാക്കാൻ ഒറ ഒഴിച്ചാൽ മതി. ഉച്ചക്ക് മുൻപ് പണി തീരും. വേറെയും കുറച്ചു പേരുണ്ട് ഞാനവരോട് പറയാം ചേച്ചീടെ കാര്യം. ഇന്നു മുതൽ തുടങ്ങട്ടെ റംലേ പണി? അതിനെന്താ ചേച്ചി ഇന്നു മുതൽ തുടങ്ങിക്കോ. ഡെയ്സി തിരിച്ച് വീട്ടിലെത്തുമ്പോൾ അജ്ഞലിയും അലീനയും ഉണർന്നിരുന്നു. മൂന്നു പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. ഡെയ്സി പണിക്കായി പോയി. അലീനയും അജ്ഞലിയും ഒരുങ്ങി ടൗണിലെ ഇൻ്റർനെറ്റ് കഫയിലേക്ക് പോയി. അലീനക്ക് പ്ലസ് വണിനുള്ള അപേക്ഷ വെച്ചു.

അജ്ഞലിക്ക് നേഴ്സിംഗിന് പോകാനാണ് താത്പര്യം അതിനുള്ള അപേക്ഷയും വെച്ച് അവിടുന്ന് ബസ് സ്റ്റാൻഡ് ൽ എത്തിയപ്പോളാണ് അവരാ കാഴ്ച കണ്ടത്. പപ്പയും പപ്പയുടെ തോളോട് ചേർന്നൊട്ടി ആ സ്ത്രീയും ആ കാഴ്ച കണ്ടപ്പോൾ അലീനക്ക് പപ്പയോട് പുചഛമാണ് തോന്നിയത്. അവരു വീട്ടിലെത്തിയപ്പോൾ അമ്മ പണി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നില്ല. അമ്മ വരാനായി അലീന അക്ഷമയോടെ കാത്തിരുന്നു. തങ്ങൾ ഇന്ന് കണ്ട കാഴ്ച അമ്മയോട് പറയാനായി എന്നാൽ പണി കഴിഞ്ഞ് ക്ഷീണിച്ചവശയായി വരുന്ന അമ്മയെ കണ്ടപ്പോൾ തങ്ങൾ കണ്ടത് ഇപ്പോ അമ്മയോട് പറയണ്ടന്ന് തീരുമാനിച്ചു. ക്ഷീണിച്ച് അവശയായി വന്ന അമ്മയെ കണ്ടപ്പോൾ അലീന പുതിയൊരു തീരുമാനമെടുത്തു............... തുടരും........

 പെണ്‍കരുത്ത്  : ഭാഗം 1

Share this story