പെൺകരുത്ത്: ഭാഗം 4

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

അമ്മേ അഞ്ജലിയുടെ പoനം 'കഴിയുന്നതുവരെ ഞാൻ പഠിക്കുന്നില്ല പകരം ഏതെങ്കിലും ഷോപ്പിൽ ജോലി അന്വേഷിച്ചാലോ എന്താ മോളെ നീ ഈ പറയുന്നത് അഞ്ജലിയുടെ പഠനം കഴിയണമെങ്കിൽ ഇനിയും രണ്ടര വർഷം കഴിയണം അതു വരെ നീ പഠിക്കാൻ 'പോകാതിരുന്നാൽ ? അതൊന്നും ശരിയാകില്ല ഞാനും കൂടി പഠിക്കാൻ പോയാൽ അമ്മ ഒറ്റക്ക് ആവും അഞ്ജലിയുടെ പoനത്തിന് ഇനിയും എത്ര ക്യാഷ് വേണം അതെല്ലാം ഉണ്ടാക്കണമെങ്കിൽ അമ്മക്ക് ഒറ്റക്ക് ആവില്ല. അതൊന്നും പറഞ്ഞാൽ പറ്റില്ല. എല്ലാം ഇതുപോലെ തന്നെ മുന്നോട്ട് പൊയ്ക്കൊള്ളും മോളു തുടർന്നും പഠിക്കണം. ഡിഗ്രിക്ക് ചേരാലോ മോൾക്ക് അലീന അലോചിച്ചപ്പോൾ അതു ശരിയാണന്ന് തോന്നി.

ഡിഗ്രിക്ക് പോകാം BScക്ക് അപേക്ഷിക്കാം അമ്മ പറഞ്ഞതു ശരിയാണ് മൂന്നു വർഷം പഠിക്കാൻ പോകാതിരുന്നാൽ ശരിയാവില്ല. അലീന തീരുമാനമെടുത്തതിന് ശേഷം ശാന്തമായ മനസ്സോടെ ഉറങ്ങാൻ കിടന്നൂ പിറ്റേന്ന് രാവിലെ തന്നെ ഹസീനയുടെ അടുത്തെത്തി തൻ്റെ പുതിയ തീരുമാനത്തെ കുറിച്ച് റംലയോടും ഹസീനയോടും പറഞ്ഞു. മോൾ എന്താ പറഞ്ഞേ പഠിത്തം നിർത്താൻ തീരുമാനിച്ചിരുന്നു എന്നോ .പ്ലസ് ടു വിന് ഫുൾ A+ വാങ്ങിയത് പഠിത്തം നിർത്താൻ വേണ്ടി ആയിരുന്നോ ? ഇത്രയും കഷ്ടപെടുന്ന മോളെ കാത്ത് നല്ലൊരു ഭാവിയുണ്ട്. അത് കളയരുത്. മോൾ പഠിച്ച് കളക്ടർ ആകണം എന്നാണ് എൻ്റെ ആഗ്രഹം മോൾക്കത് പറ്റും.

ഞാൻ ശ്രമിക്കാം ആൻ്റി ആദ്യം പഠിച്ച് ഒരു ജോലി നേടണം എന്നിട്ട് സ്വന്തമായി ചെറിയ ഒരു വീടും സ്ഥലവും വാങ്ങണം. അഞ്ജലിയുടെ പഠിത്തം കഴിഞ്ഞ് അവള് പുറത്തുവന്നിട്ടു വേണം രണ്ടു വർഷം വിദേശത്തൊന്നു പോയി വന്നാൽ അവളു രക്ഷപ്പെടില്ലേ പിന്നെ അവളുടെ കാര്യം അവളു നോക്കിക്കോളും നല്ലൊരു ജോലി ആയി കഴിഞ്ഞാൽ അവളുടെ ജീവിതം സേഫ് ആകും.പിന്നെ ഞാനും എൻ്റെ അമ്മയും എനിക്കൊരു ജോലി കിട്ടിയിട്ടു വേണം അമ്മയെ വീട്ടിലിരുത്താൻ . അതെല്ലാം നടക്കണമെങ്കിൽ മോളു പഠിച്ച് -

എത്രയും വേഗം ജോലി മേടിക്കണ്ടേ അതിനു പഠിത്തം നിർത്തിയാൽ എങ്ങനാ ഞാനങ്ങനെയൊന്ന് ചിന്തിച്ച് പോയി. അമ്മയെ ഒറ്റക്ക് കഷ്ടപെടുത്താൻ വയ്യാ ഡിഗ്രിക്ക് പോവുകയാണങ്കിൽ മോൾക്ക് പഴയതുപോലെ തന്നെ അമ്മയെ സഹായിക്കാലോ ? അതുകൊണ്ടാണ് ഡിഗ്രിക്ക് പോകാന്നു തീരുമാനിച്ചത്. ഹസീനയും ഡിഗ്രിക്ക് ചേരുവല്ലേടി ഇവളുടെ വാപ്പച്ചി പറയുന്നത് ഇവളെ കെട്ടിച്ചു വിടാന്നാണ് പ്ലസ് ടു കഷ്ടിച്ചു പാസ്സായതല്ലേയുള്ളു. എന്താ റംല ഇത്ത നിങ്ങക്ക് ഭ്രാന്തു പിടിച്ചോ ഹസീനയെ ഇത്ര ചെറുപ്പത്തിലെ കെട്ടിച്ചു വിടാൻ പോകുവാന്നോ.

എന്നിട്ട് അടുത്ത വർഷം ഈ സമയം ആകുമ്പോൾ ഒരു കുഞ്ഞിൻ്റെ അമ്മയും ആകും അതിനൊക്കെയുള്ള പ്രായവും പക്വതയും ഇവൾക്ക് ആയോ.? ഇവളെ ഡിഗ്രിക്ക് വിട്ട് മൂന്നു വർഷം വെറുതെ കളയുന്നതെന്തിനാ മോളെ പഠിക്കാൻ മടിയുള്ള ഇവളെ എന്തിനാ പഠിക്കാൻ വിടുന്നത്. ഹസീനയുടെ ഉമ്മച്ചിയോട് ഞാനൊരു കാര്യം ചോദിക്കട്ടെ. ഹസീനക്ക് പഠിക്കാൻ മടി ആണന്നും പറഞ്ഞ് അവളെ ഇത്ര ചെറുപ്പത്തിൽ വിവാഹം ചെയ്തു വിട്ടാൽ ജീവിതത്തിൽ വിജയിക്കും എന്നു എന്താ ഉറപ്പ്.? ഡിഗ്രി പരീക്ഷയിൽ തോറ്റാലും ജീവിതത്തിൽ ഒന്നും സംഭവിക്കില്ല ഒരു ഉത്തരവാദിത്വം ഒക്കെ വരുമല്ലോ.

ആരാ പറഞ്ഞത് റംല ഇത്തയോട്. ആദ്യം അവൾക്ക് പക്വത എത്തട്ടെ എന്നിട്ടാകാം കല്യാണം അവൾക്ക് ഡിഗ്രിക്ക് പോകാൻ താത്പര്യം ഇല്ലങ്കിൽ ജോലി കിട്ടാൻ പാകത്തിലുള്ള എന്തെങ്കിലും തൊഴിലധിഷ്ടിത കോഴ്സിനെങ്കിലും വിട് റംല ഇത്താ എനിക്ക് ഡിഗ്രിക്ക് പോകാൻ ഇഷ്ടമാണ് ഉപ്പച്ചിയും വാപ്പിച്ചിയും പറയുന്നത് ഡിഗ്രിക്ക് പോയിട്ട് കാര്യം ഒന്നും ഇല്ലന്നാ കേട്ടോ റംല ഇത്താ അവൾക്ക് ആഗ്രഹം പഠിക്കണമെന്നാണ്. അവളുടെ ആഗ്രഹം എന്താന്ന് നോക്കാതെ നിങ്ങളുടെ ഇഷ്ടത്തിന് ഇവളുടെ വിവാഹം നടത്തുകാന്നു വെച്ചു അത് ശരിയാവണന്നില്ല ഞാൻ ഇവളുടെ വാപ്പിച്ചിയോട് ' പറയാം എന്നാൽ ഞാൻ ഇറങ്ങട്ടെ ഹസീന.

അലീന ഡിഗ്രിക്ക് ചേർന്നു. ഹസീനയും വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരമേയുള്ളു കോളജിലേക്ക് . ഹസീന വീടിനടുത്തുള്ള പാരലൽ കോളേജിലാണ് ഡിഗ്രിക്ക് ചേർന്നത്. അലീന പഠനത്തോടൊപ്പം തന്നെ പശുവളർത്തലും ഒഴിവു ദിവസങ്ങളിലുള്ള പച്ചകറികച്ചവടവുമായി മുന്നോട്ട് പോയി. മാസങ്ങളും വർഷങ്ങളും കടന്നു പൊയ്കൊണ്ടിരുന്നു അഞ്ജലി പoനം കഴിഞ്ഞ് നാട്ടിലെത്തി. അലീന ഡിഗ്രി മുന്നാ വർഷം .ജീവിതം പതുക്കെ പച്ച പിടിച്ചു തുടങ്ങി.

അഞ്ജലി ഇനി എന്താ നിൻ്റെ ഉദ്ദേശം? ILTS എഴുതാനുള്ള കോച്ചിംഗിന് പോവുകയാണങ്കിൽ അതെഴുതി എടുത്താൽ പുറത്തേക്കു പോകാം ശരിയാമോളെ നീ രക്ഷപ്പെട്ടാൽ കുടുംബം രക്ഷപ്പെടും എത്ര നാൾ ഇങ്ങനെ ഇവിടെ താമസിക്കും ഞാൻ ഒന്നിനും പോകുന്നില്ല ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ് നിങ്ങൾ എൻ്റെ വിവാഹം നടത്തി തരണം ങേ നീ എന്താ പറഞ്ഞത് ഒരാളുമായി ഇഷ്ടത്തിലാണന്നോ?

വിവാഹം നടത്തണമെന്നോ അതെ എൻ്റെ സീനിയർ ആയി പഠിച്ച ആളാണ് ആളിപ്പോ സൗദിയിലാണ്. വിവാഹം കഴിഞ്ഞാൽ എന്നേയും അങ്ങോട് കൊണ്ടു പോകും. പിന്നെ നിങ്ങളെനിക്ക് സ്ത്രീധനമൊന്നും തരണ്ട നീ എന്തൊക്കെയാ അഞ്ജലി ഈ പറയുന്നത് ഉടനെ ഒരു കല്യാണം എന്നൊക്കെ പറഞ്ഞാൽ അതെ അവനിപ്പോ നാട്ടിലുണ്ട് സൗദിക്ക് തിരിച്ച് പോകും മുൻപ് വിവാഹം നടത്തണം. തലക്കടിയേറ്റതു പോലെ തോന്നി അലീനക്ക്.

അപ്പോ എല്ലാം തീരുമാനിച്ചുറപ്പിച്ചിട്ടാണ് ഈ വരവ് അ ല്ലേ അതെ ഉം നടക്കട്ടേ അഞ്ജലി പറഞ്ഞതെല്ലാം അമ്മ കേട്ടല്ലോ അല്ലേ എന്താ അമ്മയുടെ തീരുമാനം ഞാനിനി എന്തു തീരുമാനിച്ചിട്ടെന്താ കാര്യം അവളുടെ ഇഷ്ടം നടത്തി കൊടുക്കുക. അലീന അതിന് മറുപടി ഒന്നും പറഞ്ഞില്ല അമ്മ പറഞ്ഞതു കേട്ടത് നന്നായി അല്ലങ്കിൽ ഇവൾക്കു വേണ്ടി ഇവളുടെ പഠിപ്പിന് വേണ്ടി ഇവളെ വിശ്വസിച്ച് ഞാൻ എൻ്റെ പഠിപ്പും നിർത്തിയിരുന്നെങ്കിൽ.

ഒരാഴ്ച കഴിഞ്ഞൊരു ദിവസം അമൽ അഞ്ജലിയെ പെണ്ണുകാണാനെത്തി അമലിനൊപ്പം അമലിൻ്റെ പപ്പയും അമ്മയും അനുജത്തിയും ഉണ്ടായിരുന്നു. അവർക്കെല്ലാം പെണ്ണിനെ ഇഷ്ടമായി . വീട്ടു വിശേഷങ്ങൾ തിരക്കുന്ന ക്കുട്ടത്തിൽ അവർക്കു സംശയം. മക്കളുടെ പപ്പ മരിച്ചിട്ട് എത്ര നാളായി. അയ്യോ ഇവരുടെ പപ്പ മരിച്ചിട്ടില്ല ജീവനോടെ ഉണ്ട് ഞങ്ങൾ പിരിഞ്ഞു താമസിക്കുകയാണ്. അമലിൻ്റെ പപ്പയും അമ്മയും അമലിൻ്റെ നേരെ നോക്കി അമൽ അഞ്ജലിയുടെ നേരേയും............. തുടരും........

 പെണ്‍കരുത്ത്  : ഭാഗം 3

Share this story