പെൺകരുത്ത്: ഭാഗം 5

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

അമലിൻ്റെ നോട്ടത്തെ നേരിടാനാവാതെ അജ്ഞലി തൻ്റെ മിഴികൾ പിൻവലിച്ച് അമ്മയുടെ നേരെ നോക്കി. അപ്പോ കുട്ടികളുടെ അച്ഛൻ ജിവിച്ചിരിക്കുന്നുണ്ടന്നാണോ പറഞ്ഞു വരുന്നത്. അതെ ഞങ്ങളുടെ പപ്പ ജീവിച്ചിരിക്കുന്നുണ്ട് പിന്നെ എന്താ അഞ്ജലി മരിച്ചു പോയി എന്നു പറഞ്ഞത്. അമലിൻ്റെ അമ്മ അലീനയോട് ചോദിച്ചു. ഞങ്ങളുടെ മനസ്സിൽ പപ്പ മരിച്ചു പോയി അതായിരിക്കും അവൾ അങ്ങനെ പറഞ്ഞത്. നിങ്ങളെ ഉപേക്ഷിച്ച് പോയതാണോ അച്ഛൻ. അല്ല.. പപ്പയെ ഞങ്ങളാണ് ഉപേക്ഷിച്ചത്. എന്താ നിങ്ങൾ അച്ഛനെ ഉപേക്ഷിച്ച് പോന്നെന്നോ അത് 5 വർഷം കഴിഞ്ഞു ഞങ്ങൾ പപ്പയെ ഉപേക്ഷിച്ച് പോന്നിട്ട് .പപ്പ മറ്റൊരു സ്ത്രിയോടൊപ്പം ജീവിക്കുന്നു. അമൽ വാ പോകാം ഈ ബന്ധം നമുക്ക് ശരിയാകില്ല അമലിൻ്റെ അമ്മ പോകാനായി എഴുന്നേറ്റു. അമ്മേ.... ഒന്നും കൂടി അലാചിച്ചിട്ട് പോരെ തീരുമാനം എടുക്കാൻ . ആലോചിക്കാൻ ഒന്നും ഇല്ല...

അമ്മയും മക്കളും അച്ഛനെ ഉപേക്ഷിച്ച് ഒറ്റക്ക് വന്നു താമസിക്കുന്നു. അച്ഛൻ മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുന്നു. ഇതൊന്നും എനിക്ക് അംഗികരിച്ചു തരാൻ പറ്റില്ല നാളെ ഇവള് നിൻ്റെ ഭാര്യ അകേണ്ടവളാ ഇവ് നിന്നെ ഉപേക്ഷിക്കില്ലന്ന് എന്താ ഉറപ്പ്. കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് നിൻ്റെ ജീവിതത്തിലേക്ക് വന്നവളല്ലേ ഇവൾ വിശ്വസിക്കാൻ പറ്റാത്ത കൂട്ടരാ ഇവരുമായി ഒരു ബന്ധത്തിന് എനിക്കും അച്ഛനും താത്പര്യം ഇല്ല കള്ള കൂട്ടങ്ങള് കള്ളം പറഞ്ഞ് ബന്ധം കൂടാൻ വന്നിരിക്കുന്നു ഭർത്താവിനേയും ഉപേക്ഷിച്ച് വന്ന അമ്മയെ കണ്ടല്ലേ മക്കളു വളർന്നത്. അപ്പോ പിന്നെ നിന്നോടൊപ്പം അധികനാൾ ഇവളും ജീവിക്കില്ല. രണ്ടു പെൺമക്കളുള്ള തള്ളഎല്ലാ സഹിച്ചും ക്ഷമിച്ചും കെട്ടിയോനോടൊപ്പം ജീവിച്ചേനെ. നിർത്ത്..... കുറെ നേരമായി നിങ്ങൾ ഓരോന്ന് പറയുന്നു.

ഞാനിതുവരെ മിണ്ടാതെ ഇരുന്നത് വീട്ടിൽ വന്നവരെ അപമാനിക്കാൻ വയ്യാത്തോണ്ടാണ്. എൻ്റെ അമ്മ അല്ല ഭർത്താവിനെ ഉപേക്ഷിച്ചത്. ഞങ്ങളാ ഞങ്ങളുടെ അച്ഛനെ ഉപേക്ഷിച്ചു പോന്നത്. എല്ലാം ക്ഷമിച്ചും സഹിച്ചും ജീവിക്കേണ്ടവളാ പെണ്ണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്. ഞങ്ങളുടെ അമ്മ സഹിച്ചും ക്ഷമിച്ചും ജീവിക്കുന്നതു കണ്ടു തന്നാ ഞങ്ങളു വളർന്നത്‌.അച്ചൻ്റെ അടിമയായിരുന്നു ഞങ്ങളുടെ അമ്മ അതുപോലെ ഇനിയും സഹിച്ചാൽ ഞങ്ങളുടെ അമ്മയെ നഷ്ടപെടും എന്നു തോന്നിയപ്പോളാണ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങിയത്.അതൊരു കുറച്ചില്ലായി തോന്നുന്നെങ്കിൽ നിങ്ങൾക്കു പോകാം. മോളെ അലീന...... എന്താമ്മേ ? ഇവർക്കു മകനൊരു ഭാര്യയെ അല്ല വേണ്ടത്.

എല്ലാം സഹിക്കാനും ക്ഷമിക്കാനും അറിയാവുന്നൊരു അടിമയെ ആണ് വേണ്ടത്. അലീനാ വാക്കുകൾ സൂക്ഷിച്ച് ഞാൻ ഓരോ വാക്കും സൂക്ഷിച്ചു തന്നെയാ പറയുന്നത്. അമലിന് ധൈര്യം ഉണ്ടെങ്കിൽ അമൽ പറയട്ടെ. എനിക്ക് അഞ്ജലിയെ വേണമെന്ന് . എന്നാൽ അമൽ - ഒന്നും മിണ്ടാതെ പോകാനായി എഴുന്നേറ്റു. കണ്ടല്ലോ അഞ്ജലി അമലിൻ്റെ ധൈര്യം അമ്മക്ക് അടിമയായ ഒരു മകൻ്റെ ഭാര്യ ആകുന്നതിലും നല്ലത് വിവാഹം കഴിക്കാതെ ഇരിക്കുന്നതാ നീ ചെറിയൊരു കള്ളം പറഞ്ഞു. വേണമെങ്കിൽ അമലിന് അതു ക്ഷമിക്കാം നിന്നോടുള്ള പ്രണയം ആത്മാർത്ഥമാണെങ്കിൽ. വാടാ പോകാം നിങ്ങളിനി എന്തു നോക്കി ഇരിക്കുകയാ ഭർത്താവിനേയും മോനേയും പേടിപ്പിച്ച് അമലിൻെറ 'അമ്മ മുന്നിൽ ഇറങ്ങി. പിറകെ അമലും അമലിൻ്റെ പപ്പയും അവരു വന്ന വണ്ടി ഗേറ്റ് കടന്നു പോയതും അഞ്ജലി പൊട്ടിത്തെറിച്ചു.

നിങ്ങളു കാരണമാ അവരു പിണങ്ങി പോയത്. ഞങ്ങളെന്തു ചെയ്തെന്നാ നീ പറയുന്നത്. നീ പറഞ്ഞ കള്ളത്തിന് ഞങ്ങൾ കൂട്ടു നിൽക്കാത്തതാണോ ഞങ്ങൾ ചെയ്ത തെറ്റ്. പിന്നെ ഞാൻ എന്തു പറയണമായിരുന്നു പപ്പ മറ്റൊരു സ്ത്രിയോടൊപ്പം താമസിക്കുകയാണന്ന് പറയണമായിരുന്നോ. പറയണമായിരുന്നു. നീ പറഞ്ഞ കള്ളത്തിന് കൂട്ടുനിന്ന് നിൻ്റെ വിവാഹം നടത്തി കഴിഞ്ഞതിന് ശേഷം അമൽ സത്യങ്ങൾ എല്ലാം അറിഞ്ഞാൽ നീ എന്തു ചെയ്യും വിവാഹം കഴിഞ്ഞതിനു ശേഷമല്ലേ എടി കള്ളം പറഞ്ഞ് നേടുന്നതൊന്നും നിലനിൽക്കില്ല നീ കള്ളം പറഞ്ഞ് അമലിനെ വിശ്വസിപ്പിച്ചിട്ട് കുറ്റം ഞങ്ങൾക്കോ ? പിന്നെ അവനു നട്ടെല്ല് ഇല്ല അമ്മയെ എതിർക്കാൻ നട്ടെല്ലില്ലാത്തവൻ നിന്നെ കെട്ടിയാൽ അതോടെ തീരും നിൻ്റെ ജീവിതം. വേണമെന്നുണ്ടായിരുന്നെങ്കിൽ അവൻ നീ പറഞ്ഞ കള്ളം ക്ഷമിച്ചേനെ അമലിൻ്റെ സ്നേഹം ആത്മാർത്ഥമാണ് അവന് എന്നെ മറക്കാൻ പറ്റില്ല.

അവൻ അമ്മയെ പറഞ്ഞ് മനസ്സിലാക്കിയിട്ട് അവൻ വരും . വരട്ടെ വരുമ്പോൾ ആലോചിക്കാം. വന്നാൽ പറയാം അവൻ്റെ പ്രണയം ആത്മാർത്ഥമാണോ അല്ലയോ എന്ന് അന്നു വൈകുന്നേരം അഞ്ജലിയുടെ മൊബൈലിലേക്ക് അമലിൻ്റെ മെസ്സേജ് വന്നു. അമ്മ ഈ വിവാഹത്തിന് സമ്മതിക്കില്ല. നമുക്ക് പിരിയാം അഞ്ജലി എന്നെ മറക്കണം ഇനി എന്നെ വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്യരുത്. ഞാൻ അഞ്ജലിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയാണ്. മെസ്സേജ് വായിച്ച് അഞ്ജലി പൊട്ടിക്കരഞ്ഞു എന്താടി നീ കിടന്നു മോങ്ങുന്നത്. അവൻ നിന്നെ വേണ്ടന്ന് പറഞ്ഞല്ലേ നീയും അമ്മയും കാരണമാ അമല് അങ്ങനെ പറഞ്ഞത്. അതു നന്നായി അഞ്ജലി. അവൻ പോയത്. നമ്മുടെ എല്ലാ അവസ്ഥകും മനസ്സിലാക്കി വരുന്നവർ നമ്മളെ ഉപേക്ഷിച്ച് പോകില്ല ബന്ധങ്ങളിൽ എപ്പോഴും സത്യസന്ധത പുലർത്താൻ ശ്രമിക്കുക ദിവസങ്ങൾ കടന്നു പോയി

അഞ്ജലിയുടെ സങ്കടങ്ങൾ കുറഞ്ഞു വന്നു തുടങ്ങി. അഞ്ജലി IELTS കോച്ചിംഗിന് പോയി തുടങ്ങി അതോടൊപ്പം ടൗണിലുള്ള ഒരു ഹോസ്പിറ്റലിൽ ട്രെയനി ആയും ജോലിക്ക് കയറി ദിവസങ്ങൾ മാസങ്ങൾ കടന്നു പോയി ആദ്യത്തെ രണ്ടു വട്ടം IELTS എഴുതി എങ്കിലും അഞ്ജലിക്ക് കിട്ടിയില്ല. അഞ്ജലി ക്ക് നിരാശയായി അവൾ ദൗത്യത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് അലോചിച്ചു തുടങ്ങി അലീന.... ഞാനിനി IELTS എഴുതുന്നില്ല എൻ്റെ ഫ്രണ്ട് ഡൽഹിക്ക് പോവുകയാണ് ഞാനും പോയാലോ എന്ന് ആലോചിക്കുകയാ നീ എന്താ അഞ്ജലി ഇങ്ങനെയൊക്കെ ചിന്തിക്കുന്നത് ഒന്നോ രണ്ടോ വട്ടം തോറ്റു എന്നു വെച്ച് ജീവിതകാലം മുഴുവൻ തോറ്റെന്നല്ല അർത്ഥം പരിശ്രമിച്ചാൽ നേടാത്തതായി ഒന്നും ഇല്ല ഒരു കാര്യം ചിന്തിച്ച് അതിനായി പരിശ്രമിച്ചാൽ നടക്കും . ഡൽഹിക്ക് പോകുന്നതിനെ കുറിച്ചല്ല ഇപ്പോ നീ ചിന്തിക്കേണ്ടത്. IELTS എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ പരിശ്രമിക്ക്.

ഓ എനിക്കൊന്നും വയ്യ എന്നാ പിന്നെ നീ ഡൽഹിക്ക് പോ അതിന് മുൻപ് ഒന്നും കൂടി ആലോചിക്ക്. അന്നു രാത്രി മുഴുവൻ അജ്ഞലി അലീന പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു. ഒടുവിൽ ഒരു തീരുമാനത്തിലെത്തി ഒന്നുകൂടി എഴുതുക. IELTS എഴുതി എടുത്ത് ഇവിടെ നിന്നും പോകണം. നല്ലൊരു നിലയിൽ എത്തണം. അലീന ഒത്തിരി കഷ്ടപ്പെട്ടു എന്നെ പഠിപ്പിക്കാൻ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിക്കാതെ എന്നെ പഠിപ്പിച്ചു. ഒരു വീട് വാങ്ങി ഇവിടെ നിന്നു മാറണം അതിന് ഞാൻ IELTS എഴുതി പാസ്സാകണം അമലിൻ്റെ മുന്നിൽ ജയിച്ചു കാണിക്കണം' പിറ്റേന്ന് രാവിലെ തന്നെ അഞ്ജലി തൻ്റെ പുതിയ തീരുമാനം അലീനയെ അറിയിച്ചു. വീണ്ടും അഞ്ജലി പoനവും ജോലിയുമായി മുന്നോട്ട് പോയി.

ദിവസങ്ങൾ ഓടി പൊയ്കൊണ്ടിരുന്നു ഈ തവണ അഞ്ജലിയുടെ റിസൽട്ട് വന്നപ്പോൾ അഞ്ജലി പാസ്സായി അഞ്ജലിക്ക് വിശ്വസിക്കാനായില്ല തൻ്റെ വിജയം. അലീനയെ കുറിച്ച് ഓർത്ത് അജലിക്ക് അഭിമാനം തോന്നി. പ്രായം കൊണ്ട് അവൾ എനിക്ക് ഇളയതാ എങ്കിലും പക്വത കൊണ്ട് അവളെനിക്ക് ചേച്ചിയാ അലീന ക്ലാസ്സ് കഴിഞ്ഞ് വരാൻ കാത്തിരുന്നു അഞ്ജലി അലീനയെ കണ്ടതും അഞ്ജലി ഓടി ചെന്ന് അലീനയെ കെട്ടിപ്പിടച്ചു. എന്താടി എന്തു പറ്റി നിനക്ക്. എന്താ ഇത്ര സന്തോഷം എനിക്ക് എൻ്റെ സന്തോഷം നിയന്ത്രിക്കാൻ പറ്റുന്നില്ലടി എടി... ഞാൻ പാസ്സായി. എൻ്റെ സ്വപ്നം പൂവണിഞ്ഞു കൺഗ്രാസ് അഞ്ജലി. അന്നു കൂട്ടുകാരിയുടെ കൂടെ ഡൽഹിക്ക് പോയിരുന്നെങ്കിൽ നിനക്ക് ഈ സന്തോഷം കിട്ടുമായിരുന്നോ. നിൻ്റെ സ്വപ്നം പൂവണിയുമായിരുന്നോ ഇല്ല അതിനെനിക്ക് നിന്നോട് നന്ദിയുണ്ട്.

ഞാൻ ഓരോ അബദ്ധത്തിൽ കാണിക്കും നീ അതിൽ നിന്നെല്ലാം എന്നെ രക്ഷിക്കും നിന്നെ എൻ്റെ അനിയത്തിയായി കിട്ടിയതാ എൻ്റെ ഭാഗ്യം നിന്നെ എൻ്റെ ചേച്ചിയായി കിട്ടിയത് എൻ്റെ ദാഗ്യവും ഞാനൊരു കാര്യം പറഞ്ഞാൽ നീയും അമ്മയും സമ്മതിക്കണം നിങ്ങൾക്ക് ഇഷ്ടമല്ലാത്ത കാര്യമാണ് എന്നാലും നിങ്ങളിത് സമ്മതിക്കണം. എന്ത് കാര്യം. എന്താ നിനക്ക് പറയാനുള്ളത്. എനിക്ക് പപ്പയെ ഒന്നു കാണണം. പപ്പയുടെ ഇപ്പോഴത്തെ അവസ്ഥ എന്താന്നു പോലും അറിയില്ലല്ലോ. ഓ ഇതാണോ കാര്യം നിനക്ക് വേണമെങ്കിൽ പോയി നിൻ്റെ പപ്പയെ കാണാം ഞാൻ ആരേയും തടയില്ല ഞാൻ ഒറ്റക്ക് അല്ല നീയും വരണം എനിക്ക് കാണണം എന്നു തോന്നുമ്പോൾ ഞാൻ പോയി കണ്ടോളാം നിനക്ക് വേണമെങ്കിൽ നീ ഒറ്റക്ക് പോയാൽ മതി. നീ വരില്ല അല്ലേ എൻ്റെ കൂടെ ഇല്ല ഞാൻ വരില്ല എന്നാൽ ഞാൻ പോകുന്നില്ല അതൊക്കെ നിൻ്റെ ഇഷ്ടം അഞ്ജലി പപ്പയെ കാണാൻ പോകുന്ന ആഗ്രഹം വേണ്ടന്ന് വെച്ചു. അങ്ങനെ അഞ്ജലിക്ക് UK യിലേക്കുള്ള വിസ വന്നു. വിവരം അറിഞ്ഞ് റംലക്കും ഹസീനക്കും വളരെയധികം സന്തോഷം തോന്നി.

പോകുന്നതിൻ്റെ തലേന്ന് അഞ്ജലി അരോടും പറയാതെ പപ്പയെ കാണാൻ പോയി വൈകുന്നേരം സമയത്താണ് അഞ്ജലി പപ്പയുടെ വീടിന് മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയത്. മുറ്റത്ത് നിൽക്കുന്ന അഞ്ജലിയെ കണ്ട് ഷീജ മുറ്റത്തേക്കിറങ്ങി വന്നു എന്താ? പപ്പയെ ഒന്നു കാണാൻ വന്നതാണ്. ആരുടെ പപ്പ ഇവിടെ ആരുടെയും പപ്പ ഇല്ല പിന്നെ എൻ്റെ പപ്പ എവിടെ പോയി ഇട്ടെറിഞ്ഞ് പോയിട്ട് വർഷം അഞ്ചാറ് ആയല്ലോ ഇപ്പോഴാണോ തിരക്കി വരുന്നത്. നിങ്ങളോട് ഇതിനൊന്നും മറുപടി പറയേണ്ട കാര്യം എനിക്കില്ല ഞാൻ എൻ്റെ പപ്പയെ കാണാൻ വന്നതാ പപ്പ ഇവിടെ ഇല്ലന്ന് നിങ്ങൾ പറഞ്ഞു. ഞാനത് വിശ്വസിച്ച് പോകുന്നു അഞ്ജലി തിരിഞ്ഞ് നടന്നതും വീടിനുള്ളിൽ നിന്ന് ജോസ് പുറത്തേക്കിറങ്ങി വന്നു. ആരാ ഷീജേ വന്നത്. അതോ വീടുകൾ കയറി ഇറങ്ങി ലോഷൻ വേണോന്നും ചോദിച്ചു വന്ന ഒരു പെൺകുട്ടിയാ എന്നിട്ടെന്താ നീ വാങ്ങിയില്ലേ ഓ ഞാനൊന്നും വാങ്ങിയില്ല.

ഗേറ്റിനടുത്ത് ചെന്ന അഞ്ജലി വെറുതെ തിരിഞ്ഞു നോക്കി. ജോസിനെ കണ്ടതും അഞ്ജലി നിന്നു. പിന്നെ തിരികെ വന്നു. അഞ്ജലിയെ കണ്ട് ജോസ് ഞെട്ടി. പപ്പേ...... എടി ഇതാണോ ലോഷൻ വിൽക്കാൻ വന്ന പെൺകുട്ടി. ആ എനിക്കറിയില്ല. ഞാൻ പപ്പയെ ഒന്നു കാണാൻ വന്നതാ എന്തിന്? പപ്പേ.... എനിക്ക് അറിയാമായിരുന്നു ഒരിക്കൽ നീയൊക്കെ ഈ വീടിൻ്റെ പടി കേറി വരുമെന്ന് . നിൻ്റെ അനിയത്തി പറഞ്ഞു വിട്ടതായിരിക്കും അല്ലേ എന്ത് സഹായം ചോദിക്കാനാണ് വന്നത്. പപ്പയുടെ വാക്കുകൾ കേട്ട് അഞ്ജലിയുടെ ഹൃദയം മുറിഞ്ഞു. ഒന്നു കാണാൻ വേണ്ടി മാത്രം വന്നതാ. ഞാൻ നാളെ UKക്ക് പോകുകയാണ്. പോകും മുൻപ് പപ്പയെ ഒന്നു കാണണം എന്നു തോന്നി. കണ്ടു. ഞാൻ പോവുകയാണ്.

അഞ്ജലി തിരിഞ്ഞു വേഗത്തിൽ നടന്നു ഗേറ്റ് കടന്നു പുറത്തേക്കു പോയി. നിങ്ങൾ പറഞ്ഞത് എനിക്കിഷ്ടപ്പെട്ടു തോന്നിവാസം ഇറങ്ങിപ്പോയിട്ട് കാണാൻ വന്നിരിക്കുന്നു. ജോസിന് തൻ്റെ നെഞ്ചു വിങ്ങുന്നതു പോലെ തോന്നി.ഷീജയെ പേടിച്ചാണ് മോളോട് അങ്ങനെ പറഞ്ഞത്. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് മക്കളെ ഒന്നു കാണാൻ ഷീജ വരച്ചവരയിൽ നിന്ന് പുറത്ത് പോയാൽ അന്ന് വീട് യുദ്ധഭൂമിയാണ്.ശമ്പളം കിട്ടുന്ന അന്നു തന്നെ അവൾ അതു കൈക്കലാക്കും പിന്നെ അവളോട് ഇരക്കണം എന്തെങ്കിലും ആവശ്യത്തിന് .വെറുതെ മനസമാധാനം കളയണ്ടല്ലോ എന്നോർത്ത് എല്ലാം സഹിക്കുകയാണ്. നീ വാ അവളു പോയില്ലേ അഞ്ജലി തിരികെ വീട്ടിലെത്തി തൻ്റെ മുറിയിൽ കയറി വാതിലടച്ചു.

ഇതു കണ്ട് അലീനക്ക് എന്തോ പന്തികേട് തോന്നി വാതിലിൽ തട്ടി വിളിച്ചു. അഞ്ജലി..... അഞ്ജലി വാതിൽ തുറക്ക്‌ അഞ്ജലി വന്നു വാതിൽ തുറന്നു. കരഞ്ഞു തിണർത്ത അഞ്ജലിയുടെ മുഖം കണ്ട് അലീന ചോദിച്ചു. എന്താടി എന്താ പറ്റിയെ ഒന്നും ഇല്ല നാളെ പോകുന്ന കാര്യം ഓർത്ത് സങ്കടം വന്നു. കള്ളം പറയണ്ട നീ പപ്പയെ കാണാൻ പോയിരുന്നു അല്ലേ നീ എങ്ങനെ അറിഞ്ഞു. പോയോ ഇല്ലയോ? പോയി. അവിടെ ചെന്നപ്പോ രണ്ടു പേരും കൂടി അക്ഷേപിച്ച് മടക്കി അയച്ചു അല്ലേ. ഉം. നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു. ആരാ നിന്നോട് പറഞ്ഞത്. ആരെങ്കിലും പറയണോ ഊഹിച്ചാൽ പോലും അറിയാൻ പറ്റും അവിടെ എന്താ സംഭവിച്ചതെന്ന് സോറി ...ഞാൻ നാളെ പോയാൽ രണ്ടു വർഷം കഴിഞ്ഞല്ലേ വരൂ.

ഇത്ര ദൂരേക്ക് പോവുകയല്ലേ പപ്പയെ ഒന്നു കണ്ടിട്ടു പോകാം എന്നോർത്ത് പോയതാ പക്ഷേ! അഞ്ജലി അവിടെ നടന്നതെല്ലാം അലിനയോട് പറഞ്ഞു എടി പപ്പയുടെ മേൽ ഇപ്പോ നമുക്ക് ഒരു അധികാരവും ഇല്ല. ആ സ്ത്രിയുടെ ഭർത്താവാണ് പപ്പ ഇപ്പോ.അപ്പോ പിന്നെ ആ സ്ത്രി പപ്പയെ കാണാൻ അനുവധിക്കാത്തതിൽ വിഷമിക്കേണ്ട ആവശ്യം ഇല്ല. നിനക്ക് എങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു പപ്പയുടെ വാക്കുകൾ എന്നെ എത്ര വേദനിപ്പിച്ചു എന്ന് നിനക്കറിയോ ഹ ഹ നീ പ്രതീക്ഷച്ചത് ആറു വർഷം കൂടി പപ്പ നിന്നെ കാണുമ്പോൾ പപ്പ ഓടി വന്ന് നിന്നെ കെട്ടിപിടിച്ച് ഉമ്മ തന്ന നിന്നെ വീട്ടിലേക്ക് സ്വീകരിച്ചിരുത്തി സത്ക്കരിക്കുമെന്നാണ്. അതാണ് നിനക്കിത്ര സങ്കടം ഞാൻ പപ്പയിൽ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല. കാരണം പപ്പ എന്താണന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയതാ.

ഇനി നമ്മുടെ പപ്പക്ക് മാനസാന്തരം ഉണ്ടായി നമ്മളെ സ്നേഹിക്കണം എന്നോർത്താൽ പോലും ആ സ്ത്രി പപ്പയെ സമ്മതിക്കില്ല. കാരണം പപ്പ നമ്മളെ സ്നേഹിക്കാൻ തുടങ്ങിയാൽ പപ്പയുടെ കൈയിൽ നിന്നുള്ള വരുമാനം കുറഞ്ഞു പോകും എന്നുള്ള പേടി ആ സ്ത്രിക്ക് ഉണ്ടാകും. നീ അതൊന്നും ഓർക്കാതെ ഭക്ഷണം കഴിച്ച് നോക്ക് കിടന്നുറങ്ങാൻ നോക്ക്. നാളെ രാവിലെ പോകേണ്ടതാണ്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി. വെളുപ്പിന് ഉണർന്ന് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. റംല ഇത്തായോടും ഹസീനയോടും യാത്ര പറഞ്ഞിറങ്ങി. 12-30നുള്ള ഫ്ലൈറ്റ് അഞ്ജലിയേയും അഞ്ജലിയുടെ പുത്തൻ പ്രതീക്ഷകളും പുത്തൻ സ്വപ്നങ്ങളുമായി ഇംഗ്ലണ്ടിലേക്ക് പറന്നുയർന്നു. തുടർരും. പാർട്ട് വൈകിയതിൽ ക്ഷമ ചോദിക്കുന്നു. അമ്മ ഒന്നു വീണു. നട്ടെല്ലിന് പരിക്കുപറ്റി. അതാണട്ടോ സോറി. ഒത്തിരി പേർ അലീന വൈകുന്നതിൻ്റെ കാരണം തിരക്കി ഒത്തിരി സന്തോഷം തോന്നി കഥ post ചെയ്ത് ഏതാനും മിനിറ്റ് കഴിഞ്ഞപ്പോൾ അമ്മയുടെ ചേച്ചീടെ മരണവാർത്ത തേടി എത്തി ഇനി രണ്ടു ദിവസം കഴിഞ്ഞ് Post ചെയ്യാട്ടോ കഷ്ടകാലം ആണന്ന് തോന്നുന്നു............ തുടരും........

 പെണ്‍കരുത്ത്  : ഭാഗം 4

Share this story