പെൺകരുത്ത്: ഭാഗം 6

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

അമ്മയുടെ ജോലി ഭാരം കുറയ്ക്കണം ഇനി അഞ്ജലിക്കായി പണം കണ്ടെത്തണ്ടല്ലോ. ഇനി മുതൽ അമ്മ തോട്ടത്തിലെ പണിക്ക് പോയാൽ മതി.' പശുക്കളെയെല്ലാം വിൽക്കണം. പിന്നെ എൻ്റെ പച്ചക്കറികച്ചവടം ഊർജിതമാക്കണം. അലീന പുതിയ തീരുമാനങ്ങളെടുത്തു. ഡിഗ്രിയുടെ റിസൽട്ട് വന്നു നല്ല മാർക്കുണ്ട്. Msc ക്ക് പോകാം പഠനവും പച്ചക്കറി കച്ചവടവുമായി ഈ നാട്ടിൽ തന്നെ താൻ വേണം അമ്മയെ ഒറ്റക്ക് ആക്കി ദൂരേക്ക് പോകാൻ പറ്റില്ല. ആ തീരുമാനത്തോടെ തന്നെ അലീന പുതിയ പദ്ധതികൾക്ക് രൂപം നൽകി. പശുക്കളെ വിറ്റ് കാശുമായി അലീന നേരെ പോയത് ടൗണിലെ ഒരു ജല്ലറിയിലേക്ക് ആയിരുന്നു.

തൻ്റെ കൈവശം ഉണ്ടായിരുന്ന ചെറിയ സമ്പാദ്യവും പശുക്കളെ വിറ്റ കാശും കൂട്ടി അമ്മക്കൊരു മാലയും രണ്ടു വളകളും വാങ്ങി ബാക്കി വന്ന പൈസക്ക് ഒരു മോതിരവും വാങ്ങി വീട്ടിലേക്ക് തിരിച്ചു. അമ്മേ.. - അമ്മേ... വീടിൻ്റെ പടിക്കലെത്തിയതും അലീന വിളി തുടങ്ങി അമ്മേ...: എന്താടി അമ്മ വന്നിട്ട് പശുതൊഴുത്തിൽ പോയി നോക്കിയായിരുന്നോ ഇല്ല എന്താ മോളെ? ഞാനിപ്പോ വന്നതേയുള്ളു. എന്നാലിനി അമ്മ ഇന്നു മുതൽ പശു തൊഴുത്തിൽ പോകണ്ട അതെന്താ നീ നോക്കുമോ അവറ്റകളുടെ കാര്യം ആരും നോക്കുന്നില്ല. ഞാനവയെ എല്ലാം വിറ്റു നീ എന്താ മോളെ ഈ പറയുന്നത് പശുക്കളെ വിറ്റന്നോ? അവരുണ്ടായിരുന്നതുകൊണ്ടാണ് ദാരിദ്യം ഇല്ലാതെ പോയിരുന്നത്. ഇനി ഇത്തിരി ദാരിദ്യം ഉണ്ടേലും കുഴപ്പം ഇല്ലമ്മേ അഞ്ജലിയുടെ പoനം കഴിഞ്ഞു അവളെ ഒരു കര പറ്റിച്ചു. ഇനി ഞാനും എൻ്റെ അമ്മയും മാത്രമല്ലേയുള്ളു.

അമ്മ ഒത്തിരി കഷ്ടപ്പെട്ടില്ല. ഇനി ഇത്തിരി റെസ്റ്റ് ..എനിക്കും കൂടി ഒരു ജോലി ആയി കഴിഞ്ഞാൽ പിന്നെ പിന്നെ അമ്മക്ക് ഫുൾ റെസ്റ്റ് അമ്മക്ക് കഷ്ടപെടാനൊന്നും മടിയില്ല മോളെ. നിങ്ങൾക്കു വേണ്ടിയല്ലേ അതിലമ്മക്ക് സന്തോഷമേയുള്ളു. അമ്മക്ക് സന്തോഷമാണന്ന് എനിക്കറിയാം എന്നാലിനി ആ സന്തോഷം കുറച്ചു മതി മോളു പറയുന്നതുപോലെ ആകട്ടെ പിന്നെ ഒരു കാര്യം പശുവിനെ വിറ്റ് കാശും കൊണ്ട് നീ എനിക്കൊരു മെഷീൻ വാങ്ങി തരുമോ പത്തിലെ പഠിത്തം നിർത്തിയപ്പോൾ ഞാൻ കുറച്ച് തയ്യലൊക്കെ പഠിച്ചിരുന്നു അതൊന്ന് പൊടി തട്ടി എടുക്കാം എനിക്ക് തയ്യലെന്നു വെച്ചാൽ ജീവനായിരുന്നു. നിന്നേയും പഠിപ്പിക്കാം തോട്ടത്തിലെ പണിയും കഴിഞ്ഞു വന്നാൽ നീ വരുന്നതുവരെ ഞാൻ ഒറ്റക്ക് വെറുതെ ബോറടിച്ചിരിക്കണ്ടേ

അയ്യോ പശുവിനെ വിറ്റ കാശും കൈയിൽ ഇരുന്ന കാശും തീർന്നല്ലോ അമ്മ ഒരു ആഗ്രഹം പറഞ്ഞിട്ട് എങ്ങനാ നടത്തി കൊടുക്കാതെ ഇരിക്കുന്നത്. അമ്മക്ക് ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടിയാ മാലയും വളകളും വാങ്ങിയത്. ഇനീപ്പോ എന്തു ചെയ്യും വളയിൽ ഒരെണ്ണം പണയം വെച്ചാലോ .മെഷീൻ വാങ്ങാൻ എന്തു ചെയ്യും എന്നതിനെ കുറിച്ച് അലീന ചിന്തിച്ചു കൊണ്ടിരുന്നു. നീ എന്താ മോളെ ഒന്നും മിണ്ടാത്തത്. പശുക്കളെ വിറ്റ കാശിന് മോൾക്കു മറ്റ് എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ മെഷീൻ പിന്നെ വാങ്ങാം ഏയ്യ് അതൊന്നും വേണ്ടമ്മേ നമുക്ക് മെഷീൻ നാളെ തന്നെ വാങ്ങാം. പിന്നെ ഞാൻ മിണ്ടാതിരുന്നത് എന്താണന്ന് അമ്മക്ക് അറിയോ അമ്മക്ക് തയ്യൽ അറിയാമെന്ന് അമ്മ ഇതുവരെ ഞങ്ങളോട് പറഞ്ഞിട്ടില്ലല്ലോ എന്നോർക്കുകയായിരുന്നു. തയ്യൽ ജീവനായിരുന്നെങ്കിൽ ഞാനമ്മക്ക് എത്രയും നേരത്തെ മെഷീൻ വാങ്ങി തരുമായിരുന്നല്ലോ ഞാനിപ്പോഴല്ലേ ഫ്രീ ആയത്.

വെറുതെ ബോറടി മാറ്റാൻ വേണ്ടി ഒരു മെഷീൻ വാങ്ങാനു ഓർത്തതാ നാളെത്തന്നെ വാങ്ങാം മെഷീൻ അദ്യം അമ്മ ഒന്നു കണ്ണടച്ചേ എന്തിനാ കണ്ണ് അടക്കുന്നത്. അമ്മ കണ്ണടച്ചേ എന്നിട്ട് ആ കൈ ഒന്നു നീട്ടിക്കേ ഇത് എന്തു കൂത്ത് ആദ്യം കണ്ണ് അടക്കാൻ പറയുന്നു.പിന്നെ പറയുന്നു കണ്ണടച്ച് കൈ നീട്ടാൻ അമ്മക്ക് എന്നെ വിശ്വാസം ഇല്ലേ അമ്മക്ക് എൻ്റെ മോളെ വിശ്വാസം ഇല്ലേ എന്നോ .? ഞാൻ ദാ കണ്ണടച്ചു.ദേ കൈയും നീട്ടി. അലീന മാലയും വളകളും അമ്മയുടെ ഉള്ളംകൈയിൽ വെച്ചു കൊടുത്തു. ഇനി അമ്മ കണ്ണു ഒന്നു തുറന്നേ കണ്ണ് തുറന്നു നോക്കിയ ആ അമ്മയുടെ കണ്ണുകളിൽ തിളക്കുണ്ടായി. മോളെ ഇത്. അതെ പശുക്കളെ വിറ്റ കാശിന് ഞാനിത് വാങ്ങി അമ്മ ആ മാല കഴുത്തിലിട്ടേ വളകൾ കൈയിലും ഞാനൊന്ന് കാണട്ടേ നീണ്ടകാലത്തിന് ശേഷം അമ്മയുടെ കൈയിലും കഴുത്തിലും പൊന്നിൻ്റെ തിളക്കം കണ്ടപ്പോൾ അലീനയുടെ കണ്ണുകളിൽ നീർ തിളക്കം ഉണ്ടായി.

പിറ്റേന്ന് രാവിലെ തന്നെ അലീന തലേന്ന് സ്വർണ്ണം വാങ്ങിയ സ്വർണ്ണ കടയിലെത്തി അമ്മയുടെ സ്വർണ്ണത്തോടൊപ്പം വാങ്ങിയ ആ മോതിരംതിരികെ നൽകി അതിൻ്റെ വിലയും വാങ്ങി നേരെ പോയത് തയ്യൽ മെഷീനുകൾ വിൽക്കുന്ന കടയിലേക്ക് ആയിരുന്നു. മോട്ടർ മെഷീൻ ഒരെണ്ണം വാങ്ങി വീട്ടിലെത്തി. മെഷീൻ കണ്ട അമ്മയുടെ മുഖം കളിപ്പാട്ടംകൈയിൽ കിട്ടിയ കൊച്ചു കുട്ടികളെ പോലെ സന്തോഷത്താൽ വിടർന്നു. അലീനക്ക് Msc യുടെ ക്ലാസ്സുകൾ ആരംഭിച്ചു അമ്മ ഒഴിവു സമയങ്ങളിലെല്ലാം പഴയ തുണികൾ വെട്ടി താൻ പണ്ടു പഠിച്ച ബ്ലൗസും ചുരിദാറും ഒക്കെ തയച്ചു നോക്കി. പഴയ സാരികൾ വെട്ടി അലീനാക്കായി ചുരിദാറുകൾ തയ്ച്ചു.

റംല ഇത്താടെ പഴയ സാരികൾ വെട്ടി ഹസീനക്കും ഉടുപ്പും തയ്ച്ചു കൊടുത്തു. അമ്മ തയ്ച്ച ചുരിദാറുകൾക്കും ഡ്രസ്സുകൾക്കും കോളേജിൽ ഡിമാൻ്റ് ആയി തുടങ്ങി.ഫ്രണ്ട്സ് എല്ലാം തയക്കാനുള്ള ഓർഡറുകൾ നൽകി തുടങ്ങി. ഒഴിവു സമയങ്ങളിൽ അമ്മയോടെപ്പം ഇരുന്ന് തയ്യൽ പിoച്ചു. യുടൂബ് നോക്കി പുതിയ ഫാഷനിൽ തയ്ക്കാൻ അമ്മയെ സഹായിച്ചു. അങ്ങനെ അമ്മയുടെ ബോറടിയും മാറി നല്ലൊരു വരുമാനവും ലഭിച്ചു തുടങ്ങി. അഞ്ജലി തിരക്കിനിടയിലും വീട്ടിലേക്ക് വിളിക്കാൻ സമയം കണ്ടെത്തി വിളിക്കും പിജിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോളാണ് ഹസീനയെ പെണ്ണുകാണാനായി ചെറുക്കൻകൂട്ടരെത്തിയത്.

ഹസീനക്ക് തുടർന്ന് പഠിക്കാൻ താത്പര്യം ഉണ്ടന്നറിഞ്ഞപ്പോൾ പഠിപ്പിക്കാൻ തയ്യാറാണന്ന് വാഗ്ദാനം നൽകിയാണ് ചെറുക്കൻ പെണ്ണുകാണാൻ വന്നത്. പെണ്ണുകണ്ട് ചെറുക്കൻകൂട്ടര് വീടിൻ്റെ പടി കടന്നു പോയതും ഹസീന ഓടി അലീനയുടെ വീട്ടിലെത്തി അലീനയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി. എന്താടി നിനക്കെന്താ വട്ടു പിടിച്ചോ .? എടി ഇന്ന് പെണ്ണുകാണാൻ വന്നത് ആരാന്ന് നിനക്കറിയോ? ആരാ? അവൻ. അവനാണ് ഇന്ന് എന്നെ പെണ്ണുകാണാൻ വന്നത്. ഉമ്മ അറിഞ്ഞോ അവനെ ഉവ്വ് ഉമ്മച്ചി വാപ്പച്ചിയെ വിളിച്ച് വിവരം പറഞ്ഞു. നീ ആണന്ന് അറിഞ്ഞിട്ടാണോ ഇനി അവൻ പെണ്ണുകാണാൻ വന്നത് അവന് നിന്നെ മനസ്സിലായോ .? ഉം മനസ്സിലായി. അന്നത്തെ സംഭവത്തിന് അവൻ സോറി പറഞ്ഞു എന്നിട്ട് നീ അവനോട് ക്ഷമിച്ചോ അലീനയുടെ ചോദ്യവും മുഖഭാവവും കണ്ട് ഹസീന ഞെട്ടി...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story