പെൺകരുത്ത്: ഭാഗം 9

penkaruth

എഴുത്തുകാരി: ഷൈനി വർഗീസ് (സ്‌നേഹ സ്‌നേഹ)

കിരൺ സാറിന്റെ കോളാണല്ലോ എന്നോർത്തു കൊണ്ട് അലീന കോൾ അറ്റന്റ് ചെയ്തു. ഹലോ സാർ അലീന ഹൗ ആർ യു ? ഫൈൻ സാർ തന്റെ ലോൺ ശരിയായിട്ടുണ്ട് അതു പറയാനാണ് വിളിച്ചത്. താങ്ക്യം സാർ എങ്ങനെ നന്ദി പറയണം എന്നറിയില്ല ഇത്ര പ്പെട്ടന്ന് ലോൺ ശരിയാകും എന്നും ഒട്ടും കരുതിയില്ല. ' എന്റെ അനിയത്തി കുട്ടി അവളുടെ ഫ്രണ്ടിന് വേണ്ടി ഒരു കാര്യം പറഞ്ഞാൽ അതു ചെയ്തു കൊടുക്കണ്ടേ അതും എത്ര പെട്ടന്ന്. പിന്നെ താൻ നന്ദി ഒന്നും പറയണ്ട ഇതെന്റെ ഡ്യൂട്ടി ആണടോ എനിക്കുള്ള നന്ദി തന്റെ ഫ്രണ്ടിന് കൊടുത്തേക്ക് മിയയോടും നന്ദിയുണ്ട് ലോൺ ശരിയാക്കി തരാനും കടമുറി ശരിയാക്കി തരാനും അവൾ എന്നെ സഹായിച്ചു.

അതിന്റെ നന്ദി അവളോട് പറയുന്നുണ്ട് അപ്പോ നാളെ രാവിലെ ബാങ്കിലേക്ക് പോന്നോളു ശരി സാർ രാവിലെ എത്താം അലീന ഫോൺ വെച്ചതിന് ശേഷം ഓടി പോയി അമ്മയെ കെട്ടിപിടിച്ചു. എന്താ മോളെ ആരാ വിളിച്ചത് ? ലോൺ ശരിയാമ്മേ കിരൺ സാറാണ് വിളിച്ചത്. നാളെ ബാങ്കിൽ ചെന്നാൽ ക്യാഷ് തരാം എന്നും പറഞ്ഞു. നാളെ ക്യാഷ് കിട്ടിയാൽ ഉടൻ തുണികളെടുക്കാൻ പോകണം. ആദ്യം കുറച്ചൊക്കെ എടുത്താൽ മതീട്ടോ അതേയുള്ളമ്മേ ചുരിദാർ നൈറ്റി മെറ്റിരിയൽസ് പുതിയ ട്രെൻഡ് ഫാഷനിലുള്ളത് എടുക്കാം പിന്നെ കിഡസിന് ആവശ്യമായ കുറച്ച് ഐറ്റംസ് , ആദ്യം തുടങ്ങി വെയ്ക്കാം ബാക്കി എല്ലാം പിന്നെ എല്ലാം ശരിയാകും മോളെ അഞ്ജലി വിളിക്കുമ്പോൾ എല്ലാം അവളോടും കൂടി പറയണട്ടോ അല്ലങ്കിൽ അവൾക്കത് വിഷമം ആകും പറയാതെ പിന്നെ പറയും

അവളോട് ഇത്രയും ദിവസം പറയാതിരുന്നത് നടക്കുമോ ഇല്ലയോ എന്നറിയാതെ വെറുതെ പറയണ്ടല്ലോ എന്നോർത്താ പിന്നെ അവളുടെ പൈസ ഞാൻ ഈ ആവശ്യത്തിനായി എടുക്കാത്തതിന് കാരണം ഉണ്ടമ്മേ എന്തു കാരണം. അവളത് അറിയുമ്പോൾ എത്ര വിഷമിക്കും എന്നറിയോ അറിയാം പക്ഷേ ആ കാശിന് മറ്റൊരവകാശി കൂടി ഉള്ളതല്ലേ. പിന്നീട് അവളാ കാശിന്റെ കണക്കു പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റില്ലമ്മേ അതുമാത്രല്ല നമുക്ക് ഒരു വീട് ഇല്ല എന്നും ഈ വാടക വീട്ടിൽ കഴിഞ്ഞാൽ മതിയോ പിന്നെ അവളുടെ വിവാഹം അവൾക്ക് അവളുടെ വിവാഹത്തെ കുറിച്ച് എന്താ സ്വപ്നം എന്നു നമുക്ക് അറിയില്ലല്ലോ നീ എന്തിനാ ഇതൊക്കെ ചിന്തിക്കുന്നത്.

അവളു നിന്റെ ചേച്ചിയല്ലേ അവളൊരിക്കലും കണക്കു പറയില്ല. നിന്നെ സഹായിക്കേണ്ട ഉത്തരവാദിത്വം അവൾക്കില്ലേ അത് അമ്മയുടെ കാഴ്ചപാട്. അവളു കണക്കു പറയുമോ ഇല്ലയോന്ന് മുൻകൂട്ടി പറയാനൊന്നും എനിക്കറിയില്ല. പക്ഷേ അതിനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുക എന്നതാണ് എന്റെ ലക്ഷ്യം. പിന്നെ സ്വന്തം പപ്പക്ക് ജന്മം തന്ന മക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലേ എന്നിട്ട് പപ്പ അതു ചെയ്തോ ഇല്ലല്ലോ. അപ്പോ പിന്നെ ഞാൻ ആരിൽ നിന്നും അതും പ്രതീക്ഷിക്കുന്നില്ല. അമ്മ അതൊന്നും ഓർത്ത് വിഷമിക്കണ്ട അവൾക്ക് എന്നെ മനസ്സിലാകും പിന്നെ അമ്മേ ഞാനിപ്പോ ഈ ചെയ്യുന്നത് വിജയിക്കുമോ എന്ന് ഒരുറപ്പും ഇല്ലാത്ത കാര്യമാണ്.

വിജയിച്ചില്ലങ്കിൽ ഇതിന്റെ നഷ്ടം ഞാൻ മാത്രം സഹിച്ചാൽ മതിയല്ലോ. എല്ലാ മോളുടെ ഇഷ്ടം. പിറ്റേന്ന് രാവിലെ തന്നെ ബാങ്കിലെത്തി ലോൺ തുക കൈപ്പറ്റി. തിരിച്ചടവിനെ കുറിച്ചെല്ലാം സംസാരിച്ചതിന് ശേഷം കിരൺ സാറിനോട് യാത്രയും പറഞ്ഞ് ക്യാമ്പിനുള്ളിൽ നിന്ന് ഇറങ്ങാൻ തുടങ്ങുമ്പോളാണ് കിരൺ ചോദിച്ചത്. അലീന കടയുടെ ഉത്ഘാടനത്തിന് താൻ എന്നെ വിളിക്കുന്നില്ലേ ചെറിയ ഒരു ഷോപ്പ് അല്ലേ സാർ ? ഞാൻ ക്ഷണിച്ചാൽ സാർ വരുമോ ഉത്ഘാടനത്തിന് തീർച്ചയായും വരും ചെറിയ ഷോപ്പിൽ നിന്നാണ് അലീന വലിയ ഷോപ്പുകൾ ഉണ്ടാക്കുന്നത്. താൻ വലിയ വലിയ ടെക്സ്റ്റെൽസ് ഷോപ്പുകളുടെ ഉടമയായി മാറും അതുറപ്പാണ്.

ഉത്ഘാടനത്തിന് ക്ഷണിക്കാനായി അടുത്ത ദിവസം തന്നെ വരുന്നുണ്ട് ഞാൻ welcome Aleena ok സാർ എന്നാൽ ഞാനിനി പൊയ്ക്കോട്ടെ ok ബാങ്കിൽ നിന്നിറങ്ങിയ അലീന കട ഉത്ഘാടനത്തിന് ആവശ്യമായ കാര്യങ്ങൾ ഓരോന്നായി ആരംഭിച്ചു.ഒരാഴ്ച കോളേജിൽ പോകാതെ ഉത്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കടയിലേക്ക് ആവശ്യമായ വസ്ത്രങ്ങളെല്ലാം ശേഖരിച്ചു. ക്ഷണിക്കാനുള്ളവരെയെല്ലാം അമ്മയേയും കൂട്ടി പോയി ക്ഷണിച്ചു കോളേജിലെത്തി കോളേജിലെ കുട്ടികളോടെല്ലാം തന്റെ പുതിയ സംഭരഭത്തെ കുറിച്ച് പറഞ്ഞു അവരെയെല്ലാം ഉത്ഘാടനത്തിന് ക്ഷണിച്ചു. ലഞ്ച് ബ്രേക്കിന്റെ സമയത്ത് അലീന സ്റ്റാഫ് റൂമിലേക്ക് കടന്നു ചെന്നു ടീച്ചേഴ്സിനോടെല്ലാം കടയുടെ ഉത്ഘാടനത്തെ കുറിച്ച് സംസാരിച്ചു. കല്യാൺ സിൽക്ക്സ് പോലുള്ള വലിയ വലിയ ടെക്സ്റ്റെയിൽസ് ഷോപ്പോക്കെ പൂട്ടിക്കുമോ അലീന ?

റാം അലീനയോട് ചോദിച്ചു. ആരുടെയും ഷോപ്പ് പൂട്ടിക്കാനല്ല സാർ ഞാൻ കട തുടങ്ങുന്നത്. എനിക്ക് ജീവിക്കാൻ വേണ്ടിയാ ആരേയും തോൽപ്പിക്കാൻ ഞാൻ ശ്രമിക്കില്ല. പക്ഷേ ഞാൻ തോൽക്കാതിരിക്കാൻ പരിശ്രമിക്കും. അതു കൊള്ളാം അലീന ഈ ആത്മവിശ്വാസം ഉണ്ടെങ്കിൽ താൻ വിജയിക്കും. താങ്ക്സ് മീര ടീച്ചർ.പിന്നെ എല്ലാവരും കട ഉദ്ഘാടനത്തിന് വരണം ട്രെൻസി ആയിട്ടുള്ള വസ്ത്ര ശേഖരം തന്നെ ആ ചെറിയ കടയിൽ ഉണ്ട് എല്ലാവരും വരണം ആ ചടങ്ങിൽ വന്ന് അനുഗ്രഹിക്കണം പങ്കാളികളാകണം. തീർച്ചയായും ഞങ്ങൾ വരും അലീനയെ കുറിച്ചോർക്കുമ്പോൾ ഞങ്ങൾക്കെല്ലാം അഭിമാനമാണ്. ഏതു പ്രതിസന്ധിയിലും തളരാതെ മുന്നോട്ട് കുതിക്കുന്ന താൻ വളർന്നു വരുന്ന പെൺകുട്ടികൾക്ക് ഒരു മാതൃക ആണ് എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞ് അലീന അവിടെ നിന്നും ഇറങ്ങി.

വൈകുന്നേരം മിയയോടൊപ്പം അലീന മിയയുടെ വീട്ടിൽ ചെന്നു കയറി. മിയയുടെ വീട്ടിലെ എല്ലാവരേയും കടയുടെ ഉത്ഘാടനത്തിന് ക്ഷണിക്കാനായി. മിയയോടൊപ്പം അലീനയെയും കണ്ടപ്പോൾ മിയയുടെ പപ്പക്കും അമ്മക്കും ഒരുപാട് സന്തോഷം തോന്നി. അലീന ഇതാണ് ഞങ്ങളുടെ പപ്പ കുര്യൻ തോമസ് നല്ലൊരു കർഷകനാണ്. പപ്പ നിന്റെ ഒരു അരാധകനാട്ടോ പപ്പ പറയുന്നത് പെൺകുട്ടികളായാൽ അലീനയെ പോലെ ആകണം എന്നാണ്. അതിന് നിന്റെ പപ്പക്ക് എന്നെ അറിയില്ലല്ലോ ആരു പറഞ്ഞു. ഈ വീട്ടിൽ എല്ലാവരും നിന്നെ അറിയും ഞാൻ നിന്നെ കുറിച്ച് അതുപോലെയാണ് ഞാനിവിടെ പറഞ്ഞിട്ടുള്ളത്. ഇപ്പോ ചേട്ടനും നിന്നെ കുറിച്ച് പറയാനെ സമയമുള്ളു.

ഒന്നു പോടി എന്നെ കുറിച്ച് ഇത്ര പറയാൻ എന്തിരിക്കുന്നു. മോളെ കുറിച്ച് എന്താ പറയാനില്ലാത്തത്. സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ചവളല്ലേ ഞാൻ എന്നും മിയയോട് പറയും അലീനയെ കണ്ടുപഠിക്കാൻ. അങ്കിളേ അങ്ങനെ ഒരിക്കലും പറയരുത്. ഞാൻ വളർന്ന സാഹചര്യവും മിയ വളർന്ന സാഹചര്യവും രണ്ടും രണ്ടാണ്. എന്റെ ജീവിതമല്ല മിയയുടേത് പിന്നെ എങ്ങനാ അവൾ എന്നെ കണ്ടു പഠിക്കുന്നത് - അവൾ നല്ല മിടുക്കിയാ പഠിക്കാനും പാടാനും മിടുക്കി. മിയയുടെ അമ്മ ആ സമയം ചായയുമായി അങ്ങോട്ട് വന്നു. മോളു പറഞ്ഞത് ശരിയാ മിയക്ക് മിയയുടെതായ കഴിവുണ്ട് അതിൽ മിടുക്ക് കാണിക്കട്ടെ അവൾ മിയയുടെ അമ്മ തന്ന ചായയും കുടിച്ച് സംസാരിച്ചിരിക്കുമ്പോളാണ് കിരൺ അങ്ങോട്ട് വന്നത്.

കിരണിനെ കണ്ട് അലീന എഴുന്നേറ്റു അല്ല ഇതാര് അലീനയോ? താൻ എപ്പോ വന്നു മിയയോടൊപ്പം. കടയുടെ ഉത്ഘാടനം ക്ഷണിക്കാൻ വന്നതാ. അഹാ വലിയ ആഘോഷം ആണന്നു തോന്നുന്നല്ലോ ഉത്ഘാടനം അത്രക്ക് ഒന്നുമില്ല സാർ അത്രക്ക് പരിചയവും അടുപ്പവുമുള്ള കുറച്ചു പേർ പിന്നെ കോളേജിലെ കുട്ടികളേയും അധ്യാപകരേയും ക്ഷണിച്ചിട്ടുണ്ട് ബിസിനസ്സ് അല്ലേ സാർ ആരേയും പിണക്കാൻ പറ്റില്ലല്ലോ. ആരാണ് ഉത്ഘാടനം ചെയ്യുന്നത് രണ്ടു വിശിഷ്ട വ്യക്തികളാണ് സാർ അത് ആരാണന്ന് ഒരു സസ്പെൻസ് ആയിരിക്കട്ടെ എന്നാൽ അങ്ങനെ ആയിരിക്കട്ടെ കിരൺ ചിരിയോടു കൂടി തന്നെയാണത് പറഞ്ഞത്.

എല്ലാവരും ഉത്ഘാടന ചടങ്ങിന് ക്ഷണിച്ചതിന് ശേഷം അലീന അവിടെ നിന്നും ഇറങ്ങി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം അലീന തിരക്കിലായിരുന്നു താൻ ഉന്തു വണ്ടിയുമായി പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന വീടുകളിലെല്ലാം തന്റെ പുതിയ കടയെ കുറിച്ച് പറഞ്ഞു. അവരെയെല്ലാം തന്റെ കടയിലേക്ക് സ്വാഗതം ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കി. റാം സാറിന്റെ വീട്ടിലും അലീന എത്തി എല്ലാവരും ഉത്ഘാടനം ക്ഷണിച്ചു. അപ്പോ ഇനി മോള് പച്ചക്കറിയുമായി ഇതു വഴി വരില്ലേ വരാതിരിക്കാനാകുമോ എനിക്ക് ബിസിനസ്സിന്റെ ആദ്യപാഠം പഠിച്ചത് ഇവിടെ നിന്ന് അല്ല വരണം അലീന മോളുടെ വരവും കാത്ത് ഞങ്ങളിവിടെ ഉണ്ടാകും അങ്ങനെ ഉത്ഘാടന ദിവസം വന്നെത്തി.

ക്ഷണിച്ചവരെല്ലാം ഉത്ഘാടന ചടങ്ങിന് മുൻപു തന്നെ എത്തി തുടങ്ങി. കോളേജിലെ കൂട്ടുകാരും അദ്ധ്യാപകരും evening എത്തുകയുള്ളു എന്ന് പറഞ്ഞിരുന്നു കിരൺ സാറിന്റെ കാർ കടയുടെ മുന്നിൽ എത്തി നിന്നും കാറിൽ നിന്ന് കിരൺ സാറും മായയും അവരുടെ പപ്പയും അമ്മയും ഇറങ്ങി. ആ സമയത്തു തന്നെ റാം സാറും മാതാപിതാക്കളും കാറും കടയുടെ മുന്നിൽ എത്തി നിന്നു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story