യെസ് യുവർ ഓണർ: ഭാഗം 15

yes your owner

രചന: മുകിലിൻ തൂലിക

നിന്റെ വെറുപ്പും ദേഷ്യവും മാറും വരേയ്ക്കും നിന്റെ സ്നേഹത്തിനായി കാത്തിരിക്കാം.. അന്ന് നീ എന്നോട് ചോദിച്ചത് സത്യം ആയിരുന്നു കല്ല്യാണി.. ആ രാത്രിയിൽ.. നിന്നെ കാണാൻ... നിന്റെ വീട്ടിലേക്ക് വന്നത്.. അന്ന് നിന്നെ കണ്ടില്ലേൽ, ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോഴാണ്.. കല്ല്യാണി I love you.. I deeply madly love with you.. plz കല്ല്യാണി നീയില്ലാതെ എനിക്ക് പറ്റില്ല.." അവന്റെ കണ്ണുനീർ അവൻ കൂട്ടിപിടിച്ചിരുന്ന അവളുടെ കൈകളെ നനയ്ക്കുന്നുണ്ട്.

അവളൊന്നു പറയാതെ സായന്തിന്റെ കൈകളിൽ നിന്ന് തന്റെ കൈകളെ മോചിപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കാതെ എണീറ്റു നടന്നു.. അവളുടെ ആ മൗനം ചുട്ട് പൊള്ളിക്കുന്നത് പോലെ തോന്നിയവന്. ############################## ഇരുണ്ട കർക്കിടക രാവിലെ പേമാരി പോലെ കല്ല്യാണി തന്റെ വിഷമങ്ങൾ കണ്ണുകളിലൂടെ പെയ്തിറക്കി കാദംബരി പുഴയിലേക്ക് ഒഴുക്കുകയായിരുന്നു.. അവളെ സമാധാനിക്കാനെന്നോണം കാദംബരി തന്റെ ശീതജലം അവളുടെ പാദങ്ങളിൽ തഴുകി ഓളം തല്ലി ഒഴുക്കുന്നുണ്ട്..

കല്ല്യാണിയിലെ വലിയ ഏങ്ങലടികൾ നേർത്ത് തുടങ്ങിയിരുന്നു.. നനഞ്ഞ സാരി ഉടുത്തിരിക്കുന്നത് കൊണ്ട് അവൾ വല്ലാതെ വിറയ്ക്കുന്നുണ്ട്.. ശീതക്കാറ്റേൽക്കുമ്പോൾ സായന്ത് നുകർന്ന് മുറിവേൽപ്പിച്ച ചുണ്ട് വരണ്ട് നീറുന്നുണ്ട്.. പുഴയിലേക്ക് കണ്ണുനട്ട് സായന്തിനെ ആദ്യമായി കണ്ടത് മുതൽ ഈ നിമിഷം വരെ നടന്ന കാര്യങ്ങളെല്ലാം ഒരു തീരശ്ശീലയിൽ എന്നപോൽ അവളുടെ ഉള്ളിലൂടെ കടന്ന് പോയി കൊണ്ടിരുന്നു..

അവളിലേക്കടുത്ത് നെഞ്ചോട് ചേർത്ത് സ്വാന്തനിപ്പിക്കാൻ കൊതിച്ച് അവളെ തന്നെ നോക്കി സായന്ത് തെല്ല് മാറി നിൽപ്പുണ്ട്.. അവളുടെ ഓരോ ഏങ്ങലടികളും അവന്റെ ഹൃദയത്തിൽ മുറിവുണ്ടാക്കി വേദനിപ്പിച്ച് കൊണ്ടിരുന്നു.. " ഒരിക്കൽ ഞാൻ വിശ്വസിച്ചതാണ്.. ചുരുങ്ങിയ സമയം കൊണ്ട് ഒരു ആയുസ്സിന്റെ സ്നേഹം തന്ന് ക്ഷണനേരം കൊണ്ട് അതെല്ലാം തിരികെയെടുത്ത് എന്നെ ചതിക്കുകയാണ് ചെയ്തത്.. എങ്കിലും ഈ നിമിഷം വരെ വെറുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ടോ.. ആ സാമീപ്യം എനിക്ക് ചുറ്റുമൊരു രക്ഷാവലയം തീർക്കുന്നില്ലേ.. ആ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങിക്കിടന്ന രാത്രി എനിക്കത് മറക്കാൻ സാധിക്കുമോ..

എന്നിലേക്ക് നീളുന്ന നോട്ടങ്ങളിൽ അലിഞ്ഞു ചേർന്ന് എന്നന്നേക്കുമായി ആ ഹൃദയത്തിന്റെ ഉള്ളറകളിൽ ബന്ധനസ്ഥയാകാൻ കൊതിക്കുന്നില്ലേ ഞാൻ.. ഈ താലി എന്റെ കഴുത്തിൽ കെട്ടിയ നിമിഷം, ഇനിയെന്നും ഈ താലി എന്റെ കഴുത്തിൽ വേണമെന്ന് ആഗ്രഹിച്ചില്ലേ.. അതിനായി ഭഗവാനോട് പ്രാർത്ഥിച്ചില്ലേ ഞാൻ.. എന്തൊക്കെ ചെയ്താലും എത്രയൊക്കെ വിഷമിപ്പിച്ചാലും ആ മുഖം മറക്കാനും വെറുക്കാനും സാധിക്കാത്തത് എന്തേ... ഈശ്വരാ..

അതിനർത്ഥം.. എനിക്കിപ്പോഴും.." കല്ല്യാണിയുടെ നിറഞ്ഞ് തൂവിയ കണ്ണുകൾ തിളങ്ങി... കാണാൻ കൊതിക്കുന്ന മുഖത്തിനായി തലയുയർത്തി അവൾ തിരിഞ്ഞു നോക്കി... സായന്ത്... ആ മുഖം കണ്ടതും അവളുടെ ഹൃദയം പ്രണയത്താളതോടെ മിടിക്കാൻ തുടങ്ങി.. അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയാണ് സായന്ത് പെയ്യ്തിറങ്ങുന്ന അവന്റെ കണ്ണുകൾ അവളെ നോക്കി കേഴുന്നത് പോലെ.. അവളുടെ സ്നേഹത്തിനായി കൊതിച്ച്..

നെഞ്ചോട് ചേർത്ത് സ്വാന്തനിപ്പിക്കാൻ കൊതിച്ച്... ഇനി ഒറ്റയ്ക്കാക്കില്ലെന്ന് ഒരായിരമാവർത്തി ആ കാതുകളിൽ ഓതാൻ കൊതിച്ച്.. പ്രാണനാണെന്ന് പറഞ്ഞ് ആ നെറ്റിയിൽ ചുണ്ടുകൾ ചേർക്കാൻ കൊതിച്ച്.. ഒരായുസിന്റെ സ്നേഹം നൽകി അവളെ ജീവിതപാതിയാക്കാൻ കൊതിച്ച്.. ഈ സായന്തിന്റെ ജീവിത ഗീതത്തിലെ കല്ല്യാണി രാഗമിനി നീയാണ് പെണ്ണേ എന്ന് പറയാൻ കൊതിച്ച് ഒരായുസ്സിന്റെ സ്നേഹമെല്ലാം അവന്റെ കണ്ണുകളിലൂടെ പ്രതിഫലിച്ച് കണ്ണിമ ചിമ്മാതെ നോക്കി നിൽക്കുകയാണവൻ..

രണ്ടാളുടേയും കണ്ണുകൾ ഒരുപോലെ ഇടഞ്ഞ് ഒന്നായ് കോർത്ത് വലിച്ച നിമിഷം കല്ല്യാണി അവന്റെ അരികിലേക്ക് ഓടി അവന്റെ നെഞ്ചിലേക്ക് തന്റെ മുഖം ചേർത്ത് മുറുക്കെ കെട്ടിപ്പിടിച്ചു.. തന്റെ പ്രണയം ഒരു മഴയായി അവളിലേക്ക് പെയ്തിറക്കാൻ കൊതിച്ച് സായന്തും അവളെ തന്റെ കരവലയത്തിലാക്കി.. ഇരുവരും കെട്ടിപ്പുണർന്നു.. അവർക്കിടയിൽ ഒരു ഹൃദയമിടിപ്പിന്റെ അകലം പോലും ഇല്ല.. ഇരുഹൃദയങ്ങളും ഒന്നായി ഒറ്റ ഹൃദയമായി മിടിക്കാൻ തുടങ്ങി..

അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിലൂടെ ഒഴുകുന്നുണ്ട്.. ആ കണ്ണുനീർ അവനെ ചുട്ട് പഴുപ്പിച്ചില്ല.. അതവനോടുള്ള അവളുടെ തീരാപ്രണയമാണെന്ന് സായന്തിന് അറിയാം.. അവളുടെ മുടിയിഴകളിൽ തലോടി തുടരെ തുടരെ അവളുടെ നെറുകയിൽ ചുണ്ടമർത്തി അവനും കരയുന്നുണ്ട്.. അവരുടെ പ്രണയ സാക്ഷാത്കാരത്തിന് സാക്ഷിയായി അമ്പിളിയും കാദംബരി പുഴയും.. ആ പ്രണയ സാക്ഷാത്കാരത്തിന് വർണ്ണമേകാൻ ഊഴചെമ്പകം തന്റെ ശ്വേത പൂക്കൾ അവർക്ക് മേൽ പുഷ്പവൃഷ്ടി നടത്തി.. "ഇഷ്ടമാണ്.. ഒരുപാട് ഒരുപാട്.. മറക്കാനോ വെറുക്കാനോ സാധിക്കില്ല ഈ ഉടലിൽ പ്രാണന്റെ കണിക നിലനിൽക്കുന്ന കാലത്തോളം..

ഒരിക്കൽ കൂടി ഈ സ്നേഹത്തെ വിശ്വസിക്കാണ് ഞാൻ.. " തേങ്ങി കരഞ്ഞു കൊണ്ടവൾ അവനെ മുറുക്കെ കെട്ടിപ്പിടിച്ചു.. അവളിലെ പിടി അയക്കാതെ അവനും " നീയില്ലാതെ ഈ സായന്തില്ല കല്ല്യാണി.. പ്രാണൻ വിട്ടകന്നാലും നീയും നിന്നോടുള്ള എന്റെ പ്രണയവും ഈ നെഞ്ചിലുണ്ടാകും.. നീയില്ലാതെ പറ്റില്ലെനിക്ക്" ശേഷം അവളുടെ താടിയിൽ പിടിച്ച് ആ മുഖമുയർത്തി ചുണ്ടുകളാൽ അവളുടെ കണ്ണീരിനെ ഒപ്പിയെടുത്തവൻ പതിയെ അവളുടെ ചുണ്ടുകളിൽ മുത്തി..

ചുണ്ടിലെ മുറിവ് വേദനിച്ചപ്പോൾ അവൾ ശിരസ്സ് പുറകിലേക്ക് വലിച്ചു.. സായന്ത് അവളുടെ ചുണ്ടിലെ മുറിവിലേക്ക് നോക്കി കൊണ്ട് " എന്നെ പ്രണയിക്കാൻ തയ്യാറായാൽ നീ ചിലതൊക്കെ സഹിക്കേണ്ടി വരും കല്ലു" കല്ല്യാണി മൊട്ടകണ്ണ് വിരിച്ച് എന്താന്ന് അറിയാൻ അവന്റെ മുഖത്തേക്ക് നോക്കി.. സായന്തിന്റെ ചുണ്ടിലൊരു കുസൃതി ചിരി തത്തികളിച്ചിരുന്നു.. മുറിവേറ്റു രക്തം കിനിഞ്ഞു നിന്നിരുന്ന അവളുടെ ചൂണ്ടിലൂടെയവൻ വിരലോടിച്ച്

"എന്റെ ദേഷ്യവും വാശിയും പ്രണയവും ഇങ്ങനെയാണ്.. അത് ചിലപ്പോൾ നിന്റെ ചുണ്ടിണകളിൽ ഇനിയും മുറിവുണ്ടാക്കിയേക്കാം.. എന്റെ കല്ലു അതൊക്കെ സഹിക്കാൻ തയ്യാറാണോ" അവനെ ഇറുകെ കെട്ടിപ്പിടിച്ച് അവന്റെ നഗ്നമായ നെഞ്ചിലൊരു ഉമ്മ നൽകിയാണ് അവൾ തന്റെ സമ്മതം അറിയിച്ചത്.. സായന്ത് സന്തോഷത്തോടെ ഉറക്കെ ചിരിച്ച് അവളേയും ചേർത്ത് പിടിച്ച് പൂത്ത് നിന്നിരുന്ന ഊഴചെമ്പകത്തിന്റെ ചുവട്ടിലിരുന്നു... രണ്ട് പേരും തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച കാദംബരിയിലേക്ക് കണ്ണ് നട്ടിരിക്കുകയാണ്.. ഉള്ളിൽ ഒരു കടലോളം സന്തോഷം അല തല്ലുന്നുണ്ടെങ്കിലും അവർക്കിടയിൽ മൗനം തളംകെട്ടി നിന്നു..

പ്രണയിക്കുന്നവർക്കിടയിൽ മൗനത്തിനും ഒരുപാട് പറയാനുണ്ട്.. തെല്ലിടയ്ക്കു ശേഷം സായന്ത് പുഴയ്ക്ക് അഭിമുഖമായി അവളുടെ മടിയിലേക്ക് കിടന്നു.. കല്ല്യാണി അവന്റെ മുടിയിൽ വിരലുകൾ കോർത്ത് തലോടി.. "നമ്മൾ പോലും പ്രതീക്ഷിക്കാതെ നമ്മുടെ കല്ല്യാണം കഴിഞ്ഞു അല്ലേ കല്ലു." "ഉം.." പ്രതീക്ഷിച്ച മറുപടി ലഭിക്കാത്തത് കൊണ്ട് സായന്ത് അവളുടെ മടിയിൽ വെച്ചിരുന്ന തലയുയർത്തി തിരിഞ്ഞു നോക്കി.. കല്ല്യാണി ആഘാതമായ ചിന്തയിലാണ്..

സായന്ത് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ അവൾക്ക് നേരെ തിരിഞ്ഞ് കിടന്ന് അവളുടെ മൂക്കിന് തുമ്പിൽ വലിച്ചു.. കല്ല്യാണി മിഴികൾ താഴ്ത്തി അവനെ നോക്കി വിഷാദ ചിരി ചിരിച്ചു.. "ഉം.. എന്താണ് എന്റെ എരുമ കടാവിനൊരു വിഷമം പോലെ.." "എന്നെ കുറിച്ച് എന്തറിഞ്ഞിട്ടാണ്.. ഞാൻ.." അവൾ പറഞ്ഞ് മുഴുവിക്കും മുന്പേ സായന്ത് അവളുടെ ചുണ്ടിൽ വിരൽ വെച്ച് ആ വാക്കുകളെ തടഞ്ഞു.. "നീ.. എന്താണെന്നോ.. ഏങ്ങനെയാണെന്നൊന്നും എനിക്ക് അറിയണ്ട കല്ല്യാണി..

നീ എന്റെയാണ്.. എന്റെ മാത്രം കല്ല്യാണി.. അത് മാത്രം മതിയെനിക്ക്" അവന്റെ വാക്കുകൾ അവളെ സന്തോഷിപ്പിച്ചെങ്കിലും മുഖത്തെ വിഷാദ ഭാവം വിട്ട് പോയിരുന്നില്ല.. "ഇനി എന്താ എന്റെ പെണ്ണിന്റെ പ്രശ്നം.." സായന്ത് അവളുടെ കവിളിണയിൽ തഴുകി.. "അന്ന് സായുവിന്റെ പിറന്നാൾ പാർട്ടിയിൽ എല്ലാവരുടെയും മുൻപിൽ വെച്ച് രശ്മിതയുമായി വിവാഹമാണെന്നൊക്കെ പറഞ്ഞത്" സായന്ത് വലിയൊരു ചിരിയോടെ അവളുടെ മടിയിൽ നിന്ന് ചാടി എണീറ്റു

" എടീ മണ്ടി കല്ലു.. നീ അതും ആലോചിച്ച് ഇരിക്കാണോ.. അന്ന് നിന്നെയൊന്ന് വിഷമിപ്പിക്കാനായി ഞങ്ങൾ രണ്ടാളും കൂടി നാടകം കളിച്ചതല്ലേ... അവളെന്റെ ബെസ്റ്റ് ഫ്രണ്ടാണ്.. ഈ എരുമേടെ ഒരു കാര്യം " കല്ല്യാണി അവനെ ചുണ്ട് കൂർപ്പിച്ചു നോക്കി അവന്റെ നെഞ്ചിൽ ഇടിച്ചു.. "അമ്മേ... പതിയെടി.. നീ ഒന്ന് തന്നത് എന്റെ കവിളിൽ ചുമന്ന് കിടപ്പുണ്ട്" സായന്ത് അടി കൊണ്ട കവിൾ അവളുടെ നേർക്ക് തിരിച്ച് കാണിച്ചു.. "അത് വഷളത്തരം കാണിച്ചിട്ടല്ലേ.."

"എന്ത് വഷളത്തരം.. എടി പെണ്ണെ നീ എന്റെ കെട്ടിയോൾ അല്ലേ ആ നിന്നെ എനിക്കൊന്ന് ഉമ്മ വയ്ക്കണേൽ ആരേ ഭയക്കണം.. ആരോട് ചോദിക്കണം.. നിന്റെ സമ്മതം പോലും എനിക്ക് വേണ്ട.." അവളുടെ ചുണ്ടിൽ ഒന്ന് തൊട്ട് " ഇതേ എന്റെ പ്രോപ്പർട്ടിയാണ്.. എനിക്ക് തോന്നുമ്പോൾ തോന്നുമ്പോൾ ഉമ്മ വയ്ക്കും" "ഉമ്മ മാത്രമാണോ എന്റെ കള്ള വക്കീൽ ഉദ്ദേശിച്ചത്" "വേറേ എന്താ ഞാൻ ഉദ്ദേശിച്ചേ... എന്റേ എരുമ കടാവ് പറഞ്ഞേ ഈ ഏട്ടനൊന്ന് കേൾക്കട്ടേ"

"അയ്യടാ.. അങ്ങനെ കേട്ട് സുഖിക്കണ്ട" അവന്റെ ചെവിയിൽ പിടിച്ച് വലിച്ച് എണീറ്റു ഓടാൻ തുടങ്ങിയ കല്ല്യാണിയുടെ കയ്യിൽ വലിച്ചതും അവൾ ഒന്ന് കറങ്ങി അവന്റെ മടിയിലേക്ക് വീണു.. ആ ക്ഷണം സായന്ത് അവളെ തന്റെ കൈകൾകിടയിൽ ലോക്ക് ചെയ്തു.. "ദേ കള്ള് വണ്ടി വിട്ടേ.." "അങ്ങനെ വിടാനല്ലല്ലോ ഈ ഏട്ടൻ പിടിച്ചിരിക്കുന്നേ" പിന്നെ..??? "ഇത് ഉടുമ്പ് പിടിയാണ് കല്ലു.. ഇതിൽ നിന്നും ഈ ജന്മം നിനക്ക് രക്ഷയില്ല.. ഈ ജന്മം മാത്രമല്ല മൂപ്പൻ പറഞ്ഞ ഈരേഴ് പതിനാല് ജന്മത്തേക്ക് ഒരു രക്ഷയുമില്ല.."

"അതേയോ.. എങ്കിലേ" കല്ല്യാണി മുഖമുയർത്തി അവന്റെ താടിയിൽ അമർത്തി കടിച്ചു.. "ആ...ആ... വിടെടി പെണ്ണേ.. ഇതിനുള്ള സ്നേഹ സമ്മാനം എന്റെ മോൾക്ക് ഇപ്പോ തരാട്ടോ ഏട്ടൻ" സായന്ത് അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചതും കല്ല്യാണി കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു.. കുറച്ചു നേരം കഴിഞ്ഞിട്ടും അവന്റെ അനക്കമൊന്നും കാണാത്തത് കൊണ്ട് അവൾ കണ്ണ് തുറന്ന് നോക്കി.. അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കി ഇരിക്കുകയാണ് അവൻ.. അവന്റെ നോട്ടത്തിൽ അവളാകെ പൂത്തുലഞ്ഞു.. കണ്ണുകൾ പിടയ്ക്കുന്നുണ്ട്.. "കല്ലു" "ഉം" "നിന്റെ ചുണ്ടുകളിൽ ഒളിപ്പിച്ച് വച്ചൊരു രസക്കൂട്ട് ഉണ്ട് കല്ലു..

എന്റെ രസമുകുളങ്ങളെ നിസ്സഹായരാക്കുന്ന നിനക്ക് പോലും നിർവചിക്കാനാകാത്ത ഒന്ന് (കടപ്പാട്).. നിന്റെ ചുണ്ടുകൾ വിയർക്കത് വരെ നിന്നെ ചുംബിച്ച് അനുനിമിഷം നിന്നിൽ പടർന്നുകയറി ഉതിർന്നു വീഴാതെ.. നിന്നിലങ്ങനെ.. അങ്ങനെ.." സായന്ത് അവളുടെ ചുണ്ടുകളെ നുകർന്ന് കൊണ്ട് തന്നെ അവളെ ഇരുകയ്യിലും കോരിയെടുത്ത് ഏറുമാടം ലക്ഷ്യമാക്കി നടന്നു..

പ്രഥരാത്രിയ്ക്കായി ഒരുക്കിയിരുന്ന ഏറുമാടത്തിന്റെ വാതിൽ തുറന്ന് അവളെയും കൊണ്ട് സായന്ത് അകത്തേക്ക് കയറി.. അവളെ കട്ടിലിൽ കിടത്തി.. കല്ല്യാണി നാണത്താൽ കൂമ്പി കിടന്നു.. അവളെ നോക്കി ചിരിച്ചവൻ ചിമ്മിനി വിളക്കിന്റെ തിരി താഴ്ത്തി.. അവളുടെ മാറിലേക്ക് ചാഞ്ഞ് അവളുടെ ഓരോ അണുവിലും ചുംബിച്ച് അവളിലേക്ക് അലിഞ്ഞു ചേരാൻ തയ്യാറായി.. അവരുടെ പ്രണയവേഴ്ച്ച കണ്ട് നാണിച്ച് മാനത്തെ അമ്പിളി മേഘങ്ങൾക്കിടയിൽ ഒളിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story