യെസ് യുവർ ഓണർ: ഭാഗം 17

രചന: മുകിലിൻ തൂലിക

ഓട്ടത്തിനിടയിൽ കല്ല്യാണിയുടെ പാവട ഒരു വള്ളി പടർപ്പിൽ കുരുങ്ങി വലിച്ചതും കല്ല്യാണിയുടെ ചുവട് തെറ്റി അവൾ അടുത്തുള്ള ആഴമേറിയ കിടങ്ങിലേക്ക് വീഴാൻ പോയി.. അതേ ക്ഷണം സായന്ത് അവളെ ഒരു കയ്യാൽ മുറുക്കി പിടിച്ച് വലിച്ച് സേഫ് ആക്കുന്നതിനിടയിൽ കാൽ വഴുതി അവൻ ആ ഇരുണ്ട വള്ളി പടർപ്പുകളും വേരുകളും നിറഞ്ഞ ആഴമേറിയ കിടങ്ങിലേക്ക് വീണ് പോയിരുന്നു.. " ഏട്ടാാാാ......" കല്ല്യാണിയുടെ നിലവിളി ഉൾക്കാടിനെ പോലും പിടിച്ചുലച്ചു.. ##############################

വേദനയോടെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിക്കുകയാണ് സായന്ത്.. വേദനാലസ്യത്തോടെ തുറന്ന കണ്ണുകളിൽ കല്ല്യാണിയുടെ അവ്യക്തത രൂപം കണ്ടതും "കല്ല്യാണി...." പേടിയോടെ ഉറക്കെ വിളിച്ച് സായന്ത് ചാടി എണീറ്റു.. "എന്ത് പറ്റിയെട്ടാ.. " അവന്റെ ശബ്ദം കേട്ടതും കല്ല്യാണി ഓടി വന്ന് അവനെ മാറോടു ചേർത്തു.. സായന്ത് അവളെ കെട്ടിപ്പിടിച്ചു മുഖത്താകെ ചുംബനം കൊണ്ട് മൂടി.. " നിനക്കൊന്നും പറ്റിയില്ലലോ കല്ലു" സായന്തിന്റെ മുഖമാകെ കണ്ണീര് കൊണ്ട് നിറഞ്ഞിരുന്നു..

"കല്ല്യാണി മോൾക്ക് എന്നും പറ്റിയില്ല മോനേ" മൂപ്പന്റെ ശബ്ദം കേട്ടതോടെയാണ് സായന്തിന് സ്ഥലകാല ബോധം വന്നത്.. അവൻ കല്ല്യാണിയെ വിട്ട് ചുറ്റും നോക്കി.. ഊരു നിവാസികളെല്ലാം ചുറ്റും കൂടിയിട്ടുണ്ട്.. അവരെ കണ്ട് വലതെ കൈകുത്തി കട്ടിലിൽ നിന്ന് എണീക്കാൻ നോക്കിയതും കൈ അനക്കാൻ വയ്യ.. എല്ല് നുറുങ്ങുന്ന അസഹ്യമായ വേദനയോടെ അവൻ ഞെരുങ്ങി.. കല്ല്യാണി അവനെ പിടിച്ച് കട്ടിലിൽ തന്നെ കിടത്താൻ ശ്രമിച്ചു കൊണ്ട്

"എണീക്കണ്ട ഏട്ടാ.. അവിടെ കിടക്ക്" അപ്പോഴാണ് സായന്ത് അവനെ തന്നെ നോക്കുന്നത്.. വലത് കൈ ഒടിഞ്ഞിരിക്കുന്നു.. ദേഹമാസകലം വേദന.. തലയൊന്നും അനക്കാൻ വയ്യ.. മുഖത്തും ശരീരത്തിന്റെ പലയിടങ്ങളിലും നീറുന്നുണ്ട്.. എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു.. സായന്ത് ഇടത്ത് കൈ ഉയർത്തി തലയിൽ തൊട്ട് നോക്കി.. നെറ്റിയുടെ ഇടത് വശം മുറിഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.. അവൻ വെപ്രാളപ്പെട്ട് കല്ല്യാണിയെ നോക്കി.. " കല്ലു നിനക്ക് എന്തെങ്കിലും പറ്റിയോ" അവൻ അവളുടെ കയ്യെല്ലാം പിടിച്ച് നോക്കുന്നുണ്ട്.. "എനിക്കൊന്നുമില്ല ഏട്ടാ.. ഒരു പോറലുപോലും പറ്റിയിട്ടില്ല.." കല്ല്യാണി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി കവിളിൽ തലോടി.. "

ആ സമത്ത് വിറക് വെട്ടാൻ പോയ മുത്തുവൊക്കെ കല്ല്യാണി മോളുടെ കരച്ചിൽ കേട്ടാണ് അവിടേക്ക് ഓടിയെത്തിയത്" മൂപ്പൻ അവനരികിലേക്ക് ഇരുന്നു.. നടന്നത് എന്താണെന്ന് ഓർത്തെടുക്കാൻ സാധിക്കാതെ സായന്ത് മൂപ്പനെ നോക്കി കിടന്നു.. അവന്റെ മുടിയിഴകളിൽ തഴുകി കല്ല്യാണിയും അടുത്തുണ്ട്.. " മോളുടെ താലിയുടെ ബലമാണ് മോന് ആയുസ്സ് തിരികെ കിട്ടിയത്.. ആ കിടങ്ങിൽ വീണവരെയൊന്നും ജീവനോടെ കിട്ടിയിട്ടില്ല.. വള്ളിപടർപ്പിൽ കുരുങ്ങി കിടക്കുകയായിരുന്നു..

രക്ഷപ്പെടുത്തി കയറ്റിയപ്പോൾ മോന്റെ ബോധം മറഞ്ഞിരുന്നു" മൂപ്പൻ അവന്റെ മുറിവുകളിലേക്ക് കണ്ണോടിച്ച് കൊണ്ട് " തേവര് കാത്തു.. കയ്യൊന്ന് ഒടിഞ്ഞതൊഴിച്ചാൽ വലിയ മുറിവുകളൊന്നും ഇല്ല.." സായന്ത് മൂപ്പനെ നോക്കി പുഞ്ചിരിച്ചു.. മൂപ്പൻ നെടുവീർപ്പിട്ടു എണീറ്റ് " ഇനി എല്ലാവരും കുടിയിലേക്ക് പോയിക്കോ.. മോൻ വിശ്രമിച്ചോട്ടേ" പരസ്പരം പിറുപിറുത്തു കൊണ്ട് ഊര് നിവാസികളെല്ലാം തങ്ങളുടെ കുടിലുകളിലേക്ക് മടങ്ങി ഇതേസമയം കല്ല്യാണി അവന്റെ അരികിലായി ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ്.. സായന്ത് അവളെ സൂക്ഷിച്ചു നോക്കി.. ശബ്ദമില്ലാതെ കരച്ചിലിലാണവൾ..

"ഡി പെണ്ണേ..കല്ലു" അവന്റെ വിളി കേട്ടതും കല്ല്യാണി വേഗത്തിൽ കണ്ണുനീർ തുടച്ച് തല താഴ്ത്തി തന്നെ ഇരുന്നു.. സായന്ത് അവളുടെ മടിയിലേക്ക് കയറി കിടന്ന് " എന്തിനാ എന്റെ പെണ്ണ് കരയണേ.." അവന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി അവന്റെ മുഖത്തേക്ക് കണ്ണുനീർ തുള്ളികൾ വീണു.. "അയ്യേ...ഈ പെണ്ണ്.. കരയല്ലേ.. ദേ നോക്കിയേ എനിക്കൊന്നും പറ്റിയിട്ടില്ലാടി.. പിന്നെ എന്തിനാ എന്റെ പെണ്ണ് കരയുന്നേ" സായന്ത് അവളുടെ കണ്ണുനീർ തുടച്ചു.. " എന്നെ കണ്ട നാൾ മുതൽ ഏട്ടന് ഓരോ പരിക്കുകളാണ്.. എന്റെ ജാതകം ദോഷം കൊണ്ടാണ്" അത് കേട്ടതും സായന്ത് പൊട്ടിചിരിക്കാൻ തുടങ്ങി,.

" അയ്യോ.. " ചിരിക്കുന്നതിനിടയിൽ അവന്റെ നെറ്റിയിലെ മുറിവൊന്ന് വലിഞ്ഞു.. കല്ല്യാണി അങ്കലാപ്പോടെ അവന്റെ നെറ്റിയിൽ തലോടി.. മുറിവ് അവനാണെങ്കിലും അതിന്റെ വേദന നൂറിരട്ടിയായി അനുഭവിക്കുന്നത് കല്ല്യാണിയാണെന്ന് അവളുടെ ഭാവങ്ങളിൽ നിന്ന് വ്യക്തമാണ്.. അവളുടെ കണ്ണുകൾ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നുണ്ട്.. സായന്ത് അവനെ തഴുകി കൊണ്ടിരുന്ന അവളുടെ കയ്യെടുത്ത് ചുണ്ടോടു ചേർത്ത് പതിയെ മുത്തി നെഞ്ചിലേക്ക് ചേർത്ത് വച്ച് തലോടി കൊണ്ട്.. "ആര് പറഞ്ഞു കല്ലു നിന്റെ ജാതകദോഷം ആണെന്ന്.." "ആരും പറയണ്ട എനിക്കറിയാം ഏട്ടാ.." സായന്തൊന്ന് ചിരിച്ച് അവളുടെ കൈയിൽ തന്റെ കൈ കോർത്ത് പിടിച്ച്

"എന്റെ കല്ലു.. ഇക്കാലത്ത് ജാതകം, ദോഷം ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ" " എനിക്ക് വിശ്വാസമുണ്ട് ഏട്ടാ.. എന്റെ.. എന്റെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് ഊറി കൂടിയ വിശ്വാസമാണത്" കയ്പ്പേറിയ ഓർമ്മകൾ അവളെ വേട്ടയാടുന്നത് പോലെ കല്ല്യാണിയുടെ കണ്ണുകൾ പിടച്ചു. സായന്ത് അവളുടെ കൈയ്യിൽ കോർത്തു പിടിച്ചിരുന്ന തന്റെ കൈയൊന്ന് ഉയർത്തി കഴുത്തിലേക്ക് കയറ്റി വെച്ച് " എങ്കിലേ.. എനിക്ക് അത്തരത്തിലുള്ള ഒരു വിശ്വാസങ്ങളും ഇല്ല..

ഈ താലി അല്ലേ പെണ്ണേ എന്റെ ആയുസ്സിന്റെ ബലം.. മൂപ്പൻ പറഞ്ഞത് നീ കേട്ടില്ലേ.. അപ്പോൾ വെറുതെ കാട് കയറി ചിന്തിച്ചു കൂട്ടി എന്റെ പെണ്ണ് വിഷമിക്കാൻ നിൽക്കണ്ട" കല്ല്യാണി അവനെ തന്നെ നോക്കി ഇരിക്കുകയാണ്.. " വെറുതെ ഇങ്ങനെ നോക്കി ഇരിക്കാതെ ആ ചുണ്ടിലെ മരുന്നിതിരി താ എന്റെ കല്ലു നീ.. ഏട്ടന്റെ വേദനയൊക്കെ മാറട്ടേ" അവനൊരു കള്ള ചിരിയോടെ കല്ല്യാണിയുടെ ചുണ്ടിൽ തടവി കല്ല്യാണി ഉറക്കെ ചിരിച്ച് അവനെ മാറോടു ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. ############################## ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു..

സായന്തിന്റെ കയ്യിലെയും ഒടിവും തലയിലെ മുറിവും ഒഴിച്ചാൽ ബാക്കിയുള്ള മുറിവുകളെല്ലാം ഭേദമായി.. ആ ദിവസങ്ങളിലെല്ലാം കല്ല്യാണി അവനെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു.. അവളിലെ ഭാര്യയുടെ അധികാരങ്ങളും സ്നേഹവും അമ്മയുടെ വാൽസല്യവും ഒരുപോലെ അവൻ അടുത്തറിഞ്ഞ അനുഭവിച്ച ദിവസങ്ങൾ.. ഓരോ ദിവസം കഴിയുന്തോറും അവന്റെ ഹൃദയമിടിപ്പ് പോലും അവളുടെ പേര് ചൊല്ലി മിടിക്കുന്നത് പോലെ.. കല്ല്യാണി അവന്റെയുള്ളിൽ അത്രയും ആഴത്തിൽ ഇറങ്ങിയിരുന്നു..പതിവ് പോലെ രാത്രിയിലെ ഭക്ഷണം കഴിച്ച് മൂപ്പനോടൊപ്പം സംസാരത്തിലാണ് സായന്ത്.. "

മൂപ്പാ ഞങ്ങൾക്ക് തിരികെ പോകാൻ.. ദിവസം ഒരുപാട് കഴിഞ്ഞിരിക്കുന്നു.." " മക്കൾ പോകണമെന്ന് പറയുമ്പോൾ ഉള്ളിലൊരു വിഷമമാണ്.. പക്ഷേ പോകാതെ എങ്ങനെയാണ് അല്ലേ.. നിങ്ങളെ കാത്ത് നാട്ടിൽ ബന്ധുക്കൾ ഉണ്ടാകുമല്ലോ" സായന്ത് അതിനു മറുപടിയായി ഒന്ന് ചിരിച്ചു.. " ഇവിടെ മാസത്തിൽ മെഡിക്കൽ ക്യാമ്പിന് ടൗണിലുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറും ജീവനക്കാരും വരാറുണ്ട്.. ഒറ്റയാൻ ഇറങ്ങിയത് കൊണ്ട് അവരുടെ ഈ മാസത്തെ വരവ് ഒന്ന് വൈകി.. അവര് മറ്റന്നാൾ അതായത് ശനിയാഴ്ച ഇവിടേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.. അവരോടൊപ്പം മക്കൾക്ക് മടങ്ങി പോകാം.. അത് മതിയോ"

" അത് മതി.. ധാരാളം.. സന്തോഷമായി..." സായന്ത് മൂപ്പനെ നോക്കി ചിരിച്ചു.. രാത്രിയിൽ കിടക്കാൻ നേരം കല്ല്യാണിയോട് വീട്ടിലേക്ക് തിരികെ പോകാനുള്ള മാർഗം ശരിയായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്കും ഒരുപാട് സന്തോഷമായി.. ശനിയാഴ്ച ക്യാബിന് വന്ന മെഡിക്കൽ ടീമിനോടൊപ്പം സായന്തും കല്ല്യാണിയും വീട്ടിലേക്ക് തിരികെ പോകാൻ തയ്യാറായി.. അത്രയും ദിവസം അവർക്ക് ആശ്രയമായ അവിടവും അവിടുത്തെ നിവാസികളേയും വിട്ട് പിരിയാൻ ഇരുവർക്കും നല്ല വിഷമം ഉണ്ടായിരുന്നു.. മൂപ്പനോടും മല്ലിയമ്മയോടുമെല്ലാം യാത്ര പറയുമ്പോൾ കല്ല്യാണി കരയുകയായിരുന്നു..

മൂപ്പന്റെ അനുഗ്രഹത്തിനായി ശിരസ്സ് കുനിച്ച് പാദങ്ങളിൽ തൊടാനാഞ്ഞ അവരെ മൂപ്പൻ ചേർത്ത് പിടിച്ചു.. " ദൈവമായിട്ട് കൂട്ടി ചേർത്തവരാ നിങ്ങൾ.. ഒരിക്കലും ഒരു കാരണത്തെ കൊണ്ടും വേർപിരിയരുത്.. എന്ത് പ്രശ്നങ്ങൾ വന്നാലും അതെല്ലാം നേരിടാൻ തമ്മിൽ തമ്മിൽ കരുത്തായി നിൽക്കണം.. വല്ലപ്പോഴും ഞങ്ങളെ കാണാൻ ഇത് വഴിയൊക്കെ വരണം മക്കളെ" സായന്ത് കണ്ണുകൾ നിറച്ച് മൂപ്പന്റെ കൈകൾ കൂട്ടിപ്പിടിച്ച് യാത്ര ചോദിച്ച് കല്ല്യാണിയെയും കൂട്ടി വണ്ടിയിൽ..

ആ ഊര് മൊത്തം അവർക്കായുള്ള യാത്രയയപ്പ് നൽകി വണ്ടികൾ കണ്ണിൽ നിന്നും മറയും വരേയ്ക്കും അവരെ നോക്കി നിന്നു.. അത്രയും സ്നേഹം നിറഞ്ഞവരിൽ നിന്നുള്ള വേർപിരിയൽ ഇരുവരേയും മൗനത്തിൽ ആഴ്ത്തിയിരുന്നു.. കല്ല്യാണി വിഷമത്തോടെ സായന്തിന്റെ തോളിലേക്ക് ചാഞ്ഞ് കണ്ണുകൾ അടച്ച് കിടന്നു.. അവളെ ചേർത്ത് പിടിച്ച് അവനും ചെറു മയക്കത്തിലേക്കു വഴുതി വീണു.. സഡൻ ബ്രേക്കിട്ട് വണ്ടി വലിയൊരു ശബ്ദത്തോടെ നിന്നപ്പോഴാണ് ഇരുവരും ഞെട്ടി കണ്ണ് തുറന്നത്..

എന്താ കാര്യമെന്ന് മനസ്സിലാകാതെ സായന്ത് ചുറ്റും നോക്കി.. അത്രയും നേരം കൂടെ വന്നിരുന്ന ഡോക്ടറേയും സംഘവും കാറിൽ ഉണ്ടായിരുന്നില്ല.. എന്താ നടക്കുന്നതെന്ന് മനസ്സിലാകും മുൻപെ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഏതാനും പേർ സായന്തിനേയും കല്ല്യാണിയേയും കാറിൽ നിന്ന് വലിച്ചിറക്കി.. കാര്യങ്ങൾ വശപിശകാണെന്ന് മനസ്സിലായതും സായന്ത് പ്രതികരിക്കാൻ തുടങ്ങി.. അവന്റെ ഇരു കൈകളേയും ബലമായി പിടിച്ചിരുന്ന ഒരുത്തനെ അവൻ ആഞ്ഞ് ചവിട്ടി.. മറ്റവനെ തല കൊണ്ട് ശക്തമായി ഇടിച്ചു.. തലയിലെ മുറിവ് ഉണങ്ങാതതിനാൽ ആ പ്രഹരം അവനേയും വേദനിപ്പിച്ചു..

വേദനയോടെ തല കുടഞ്ഞ് സായന്ത് കല്ല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോകുന്നവരേ ലക്ഷ്യമാക്കി പാഞ്ഞതും അപ്രതീക്ഷിതമായി ആരോ അവനെ തലയ്ക്ക് പുറകിൽ ശക്തമായി അടിച്ചു.. തല പൊട്ടിപ്പിളരുന്ന വേദനയിലും കല്ല്യാണിയുടെ നെഞ്ച് തകർന്നുള്ള വിളി അവന്റെ കാതുകളിൽ വന്നലച്ചിരുന്നു.. തലപൊത്തിപ്പിടിച്ച് കല്ല്യാണിയുടെ പിന്നാലെ കുഴഞ്ഞ് പോകുന്ന കാലുകൾ വലിച്ച് ഓടാൻ ശ്രമിക്കുമ്പോഴേക്കും ശക്തമായ മറ്റൊരു പ്രഹരം കൂടി അവന്റെ തലയിൽ പതിച്ചിരുന്നു.. അസഹ്യമായ വേദനയോടെ തലപ്പൊത്തി പിടിച്ചവൻ അലറി കരഞ്ഞ് കുഴഞ്ഞ് വീണ് പോയിരുന്നു..

സ്വബോധത്തിന്റെ അവസാന കണികയും നഷ്ടപ്പെടുന്ന നേരത്തും കല്ല്യാണിയെ തേടാനായി കാഴ്ച മങ്ങി തുടങ്ങിയ അവന്റെ കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു.. അവളെ ബലമായി വലിച്ച് ഒരു ഗ്രേ കളർ ഇന്നോവയിൽ കയറ്റുന്നുണ്ട്.. കല്ല്യാണി സായന്തിനെ നോക്കി അലറി കരഞ്ഞ് കൊണ്ടിരുന്നു.. പൂർണമായും ബോധം നശിക്കും മുൻപ് ചോര് ഇറ്റ് വീണ് നിറഞ്ഞിരുന്ന കണ്ണിൽ പതിഞ്ഞ ആ അവ്യക്ത രൂപത്തെ സായന്ത് മനസ്സിലാക്കി കഴിഞ്ഞിരുന്നു.. കുഴയുന്ന നാവിനാൽ കല്ല്യാണി എന്ന് പറഞ്ഞ് പൂർണ്ണമായും ബോധരഹിതനായി അവൻ.. തുടരും.. ഇനി ഏതാനും പാർട്ടുകളോടെ യെസ് യുവർ ഓണർ അവസാനിക്കുകയാണ്..

മനസ്സിൽ ഉണ്ടായിരുന്ന ഭാഗങ്ങളെല്ലാം അതേ പടി പകർത്തി കഴിഞ്ഞെന്നാണ് എന്റെ ഒരു ഇത്.. അപ്പോ അടുത്ത പാർട്ടിയുമായി ഒരു വരവ് കൂടി വരാം good by guys 👋🏻👋🏻👋🏻 #💞 പ്രണയകഥകൾ #✍ തുടർക്കഥ #📚 ട്വിസ്റ്റ് കഥകൾ #📔 കഥ#📙 നോവൽ യെസ് യുവർ ഓണർ ഭാഗം 17 ഓട്ടത്തിനിടയിൽ കല്ല്യാണിയുടെ പാവട ഒരു വള്ളി പടർപ്പിൽ കുരുങ്ങി വലിച്ചതും കല്ല്യാണിയുടെ ചുവട് തെറ്റി അവൾ അടുത്തുള്ള ആഴമേറിയ കിടങ്ങിലേക്ക് വീഴാൻ പോയി.. അതേ ക്ഷണം സായന്ത് അവളെ ഒരു കയ്യാൽ മുറുക്കി പിടിച്ച് വലിച്ച് സേഫ് ആക്കുന്നതിനിടയിൽ കാൽ വഴുതി അവൻ ആ ഇരുണ്ട വള്ളി പടർപ്പുകളും വേരുകളും നിറഞ്ഞ ആഴമേറിയ കിടങ്ങിലേക്ക് വീണ് പോയിരുന്നു..

" ഏട്ടാാാാ......" കല്ല്യാണിയുടെ നിലവിളി ഉൾക്കാടിനെ പോലും പിടിച്ചുലച്ചു.. ############################## വേദനയോടെ കണ്ണുകൾ പതിയെ തുറക്കാൻ ശ്രമിക്കുകയാണ് സായന്ത്.. വേദനാലസ്യത്തോടെ തുറന്ന കണ്ണുകളിൽ കല്ല്യാണിയുടെ അവ്യക്തത രൂപം കണ്ടതും "കല്ല്യാണി...." പേടിയോടെ ഉറക്കെ വിളിച്ച് സായന്ത് ചാടി എണീറ്റു.. "എന്ത് പറ്റിയെട്ടാ.. " അവന്റെ ശബ്ദം കേട്ടതും കല്ല്യാണി ഓടി വന്ന് അവനെ മാറോടു ചേർത്തു.. സായന്ത് അവളെ കെട്ടിപ്പിടിച്ചു മുഖത്താകെ ചുംബനം കൊണ്ട് മൂടി.. "

നിനക്കൊന്നും പറ്റിയില്ലലോ കല്ലു" സായന്തിന്റെ മുഖമാകെ കണ്ണീര് കൊണ്ട് നിറഞ്ഞിരുന്നു.. "കല്ല്യാണി മോൾക്ക് എന്നും പറ്റിയില്ല മോനേ" മൂപ്പന്റെ ശബ്ദം കേട്ടതോടെയാണ് സായന്തിന് സ്ഥലകാല ബോധം വന്നത്.. അവൻ കല്ല്യാണിയെ വിട്ട് ചുറ്റും നോക്കി.. ഊരു നിവാസികളെല്ലാം ചുറ്റും കൂടിയിട്ടുണ്ട്.. അവരെ കണ്ട് വലതെ കൈകുത്തി കട്ടിലിൽ നിന്ന് എണീക്കാൻ നോക്കിയതും കൈ അനക്കാൻ വയ്യ.. എല്ല് നുറുങ്ങുന്ന അസഹ്യമായ വേദനയോടെ അവൻ ഞെരുങ്ങി.. കല്ല്യാണി അവനെ പിടിച്ച് കട്ടിലിൽ തന്നെ കിടത്താൻ ശ്രമിച്ചു കൊണ്ട്

"എണീക്കണ്ട ഏട്ടാ.. അവിടെ കിടക്ക്" അപ്പോഴാണ് സായന്ത് അവനെ തന്നെ നോക്കുന്നത്.. വലത് കൈ ഒടിഞ്ഞിരിക്കുന്നു.. ദേഹമാസകലം വേദന.. തലയൊന്നും അനക്കാൻ വയ്യ.. മുഖത്തും ശരീരത്തിന്റെ പലയിടങ്ങളിലും നീറുന്നുണ്ട്.. എവിടെയൊക്കെയോ മുറിഞ്ഞിരിക്കുന്നു.. സായന്ത് ഇടത്ത് കൈ ഉയർത്തി തലയിൽ തൊട്ട് നോക്കി.. നെറ്റിയുടെ ഇടത് വശം മുറിഞ്ഞ് കെട്ടി വെച്ചിരിക്കുന്നു.. അവൻ വെപ്രാളപ്പെട്ട് കല്ല്യാണിയെ നോക്കി.. "

കല്ലു നിനക്ക് എന്തെങ്കിലും പറ്റിയോ" അവൻ അവളുടെ കയ്യെല്ലാം പിടിച്ച് നോക്കുന്നുണ്ട്.. "എനിക്കൊന്നുമില്ല ഏട്ടാ.. ഒരു പോറലുപോലും പറ്റിയിട്ടില്ല.." കല്ല്യാണി നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി കവിളിൽ തലോടി.. "ആ സമത്ത് വിറക് വെട്ടാൻ പോയ മുത്തുവൊക്കെ കല്ല്യാണി മോളുടെ കരച്ചിൽ കേട്ടാണ് അവിടേക്ക് ഓടിയെത്തിയത്" മൂപ്പൻ അവനരികിലേക്ക് ഇരുന്നു.. നടന്നത് എന്താണെന്ന് ഓർത്തെടുക്കാൻ സാധിക്കാതെ സായന്ത് മൂപ്പനെ നോക്കി കിടന്നു.. അവന്റെ മുടിയിഴകളിൽ തഴുകി കല്ല്യാണിയും അടുത്തുണ്ട്.. " മോളുടെ താലിയുടെ ബലമാണ് മോന് ആയുസ്സ് തിരികെ കിട്ടിയത്.. ആ കിടങ്ങിൽ വീണവരെയൊന്നും ജീവനോടെ കിട്ടിയിട്ടില്ല..

വള്ളിപടർപ്പിൽ കുരുങ്ങി കിടക്കുകയായിരുന്നു.. രക്ഷപ്പെടുത്തി കയറ്റിയപ്പോൾ മോന്റെ ബോധം മറഞ്ഞിരുന്നു" മൂപ്പൻ അവന്റെ മുറിവുകളിലേക്ക് കണ്ണോടിച്ച് കൊണ്ട് " തേവര് കാത്തു.. കയ്യൊന്ന് ഒടിഞ്ഞതൊഴിച്ചാൽ വലിയ മുറിവുകളൊന്നും ഇല്ല.." സായന്ത് മൂപ്പനെ നോക്കി പുഞ്ചിരിച്ചു.. മൂപ്പൻ നെടുവീർപ്പിട്ടു എണീറ്റ് " ഇനി എല്ലാവരും കുടിയിലേക്ക് പോയിക്കോ.. മോൻ വിശ്രമിച്ചോട്ടേ" പരസ്പരം പിറുപിറുത്തു കൊണ്ട് ഊര് നിവാസികളെല്ലാം തങ്ങളുടെ കുടിലുകളിലേക്ക് മടങ്ങി ഇതേസമയം കല്ല്യാണി അവന്റെ അരികിലായി ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരിക്കുകയാണ്.. സായന്ത് അവളെ സൂക്ഷിച്ചു നോക്കി.. ശബ്ദമില്ലാതെ കരച്ചിലിലാണവൾ..

"ഡി പെണ്ണേ..കല്ലു" അവന്റെ വിളി കേട്ടതും കല്ല്യാണി വേഗത്തിൽ കണ്ണുനീർ തുടച്ച് തല താഴ്ത്തി തന്നെ ഇരുന്നു.. സായന്ത് അവളുടെ മടിയിലേക്ക് കയറി കിടന്ന് " എന്തിനാ എന്റെ പെണ്ണ് കരയണേ.." അവന്റെ ചോദ്യം കേട്ടതും അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി അവന്റെ മുഖത്തേക്ക് കണ്ണുനീർ തുള്ളികൾ വീണു.. "അയ്യേ...ഈ പെണ്ണ്.. കരയല്ലേ.. ദേ നോക്കിയേ എനിക്കൊന്നും പറ്റിയിട്ടില്ലാടി.. പിന്നെ എന്തിനാ എന്റെ പെണ്ണ് കരയുന്നേ" സായന്ത് അവളുടെ കണ്ണുനീർ തുടച്ചു.. " എന്നെ കണ്ട നാൾ മുതൽ ഏട്ടന് ഓരോ പരിക്കുകളാണ്.. എന്റെ ജാതകം ദോഷം കൊണ്ടാണ്" അത് കേട്ടതും സായന്ത് പൊട്ടിചിരിക്കാൻ തുടങ്ങി,.

" അയ്യോ.. " ചിരിക്കുന്നതിനിടയിൽ അവന്റെ നെറ്റിയിലെ മുറിവൊന്ന് വലിഞ്ഞു.. കല്ല്യാണി അങ്കലാപ്പോടെ അവന്റെ നെറ്റിയിൽ തലോടി.. മുറിവ് അവനാണെങ്കിലും അതിന്റെ വേദന നൂറിരട്ടിയായി അനുഭവിക്കുന്നത് കല്ല്യാണിയാണെന്ന് അവളുടെ ഭാവങ്ങളിൽ നിന്ന് വ്യക്തമാണ്.. അവളുടെ കണ്ണുകൾ അപ്പോഴും പെയ്തു കൊണ്ടിരിക്കുന്നുണ്ട്.. സായന്ത് അവനെ തഴുകി കൊണ്ടിരുന്ന അവളുടെ കയ്യെടുത്ത് ചുണ്ടോടു ചേർത്ത് പതിയെ മുത്തി നെഞ്ചിലേക്ക് ചേർത്ത് വച്ച് തലോടി കൊണ്ട്.. "ആര് പറഞ്ഞു കല്ലു നിന്റെ ജാതകദോഷം ആണെന്ന്.." "ആരും പറയണ്ട എനിക്കറിയാം ഏട്ടാ.."

സായന്തൊന്ന് ചിരിച്ച് അവളുടെ കൈയിൽ തന്റെ കൈ കോർത്ത് പിടിച്ച് "എന്റെ കല്ലു.. ഇക്കാലത്ത് ജാതകം, ദോഷം ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ" " എനിക്ക് വിശ്വാസമുണ്ട് ഏട്ടാ.. എന്റെ.. എന്റെ അനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ് ഊറി കൂടിയ വിശ്വാസമാണത്" കയ്പ്പേറിയ ഓർമ്മകൾ അവളെ വേട്ടയാടുന്നത് പോലെ കല്ല്യാണിയുടെ കണ്ണുകൾ പിടച്ചു. സായന്ത് അവളുടെ കൈയ്യിൽ കോർത്തു പിടിച്ചിരുന്ന തന്റെ കൈയൊന്ന് ഉയർത്തി കഴുത്തിലേക്ക് കയറ്റി വെച്ച് " എങ്കിലേ.. എനിക്ക് അത്തരത്തിലുള്ള ഒരു വിശ്വാസങ്ങളും ഇല്ല.. ഈ താലി അല്ലേ പെണ്ണേ എന്റെ ആയുസ്സിന്റെ ബലം.. മൂപ്പൻ പറഞ്ഞത് നീ കേട്ടില്ലേ.. അപ്പോൾ വെറുതെ കാട് കയറി ചിന്തിച്ചു കൂട്ടി എന്റെ പെണ്ണ് വിഷമിക്കാൻ നിൽക്കണ്ട"

കല്ല്യാണി അവനെ തന്നെ നോക്കി ഇരിക്കുകയാണ്.. " വെറുതെ ഇങ്ങനെ നോക്കി ഇരിക്കാതെ ആ ചുണ്ടിലെ മരുന്നിതിരി താ എന്റെ കല്ലു നീ.. ഏട്ടന്റെ വേദനയൊക്കെ മാറട്ടേ" അവനൊരു കള്ള ചിരിയോടെ കല്ല്യാണിയുടെ ചുണ്ടിൽ തടവി കല്ല്യാണി ഉറക്കെ ചിരിച്ച് അവനെ മാറോടു ചേർത്ത് പിടിച്ച് നെറ്റിയിൽ ചുണ്ടുകൾ അമർത്തി.. ############################## ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.. സായന്തിന്റെ കയ്യിലെയും ഒടിവും തലയിലെ മുറിവും ഒഴിച്ചാൽ ബാക്കിയുള്ള മുറിവുകളെല്ലാം ഭേദമായി.. ആ ദിവസങ്ങളിലെല്ലാം കല്ല്യാണി അവനെ ഒരു കുഞ്ഞിനെ പോലെ പരിചരിച്ചു..

അവളിലെ ഭാര്യയുടെ അധികാരങ്ങളും സ്നേഹവും അമ്മയുടെ വാൽസല്യവും ഒരുപോലെ അവൻ അടുത്തറിഞ്ഞ അനുഭവിച്ച ദിവസങ്ങൾ.. ഓരോ ദിവസം കഴിയുന്തോറും അവന്റെ ഹൃദയമിടിപ്പ് പോലും അവളുടെ പേര് ചൊല്ലി മിടിക്കുന്നത് പോലെ.. കല്ല്യാണി അവന്റെയുള്ളിൽ അത്രയും ആഴത്തിൽ ഇറങ്ങിയിരുന്നു..പതിവ് പോലെ രാത്രിയിലെ ഭക്ഷണം കഴിച്ച് മൂപ്പനോടൊപ്പം സംസാരത്തിലാണ് സായന്ത്.. " മൂപ്പാ ഞങ്ങൾക്ക് തിരികെ പോകാൻ.. ദിവസം ഒരുപാട് കഴിഞ്ഞിരിക്കുന്നു.." " മക്കൾ പോകണമെന്ന് പറയുമ്പോൾ ഉള്ളിലൊരു വിഷമമാണ്.. പക്ഷേ പോകാതെ എങ്ങനെയാണ് അല്ലേ.. നിങ്ങളെ കാത്ത് നാട്ടിൽ ബന്ധുക്കൾ ഉണ്ടാകുമല്ലോ"

സായന്ത് അതിനു മറുപടിയായി ഒന്ന് ചിരിച്ചു.. " ഇവിടെ മാസത്തിൽ മെഡിക്കൽ ക്യാമ്പിന് ടൗണിലുള്ള ഗവൺമെന്റ് ഹോസ്പിറ്റലിലെ ഡോക്ടറും ജീവനക്കാരും വരാറുണ്ട്.. ഒറ്റയാൻ ഇറങ്ങിയത് കൊണ്ട് അവരുടെ ഈ മാസത്തെ വരവ് ഒന്ന് വൈകി.. അവര് മറ്റന്നാൾ അതായത് ശനിയാഴ്ച ഇവിടേക്ക് തിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.. അവരോടൊപ്പം മക്കൾക്ക് മടങ്ങി പോകാം.. അത് മതിയോ" " അത് മതി.. ധാരാളം.. സന്തോഷമായി..." സായന്ത് മൂപ്പനെ നോക്കി ചിരിച്ചു..

രാത്രിയിൽ കിടക്കാൻ നേരം കല്ല്യാണിയോട് വീട്ടിലേക്ക് തിരികെ പോകാനുള്ള മാർഗം ശരിയായിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്കും ഒരുപാട് സന്തോഷമായി.. ശനിയാഴ്ച ക്യാബിന് വന്ന മെഡിക്കൽ ടീമിനോടൊപ്പം സായന്തും കല്ല്യാണിയും വീട്ടിലേക്ക് തിരികെ പോകാൻ തയ്യാറായി.. അത്രയും ദിവസം അവർക്ക് ആശ്രയമായ അവിടവും അവിടുത്തെ നിവാസികളേയും വിട്ട് പിരിയാൻ ഇരുവർക്കും നല്ല വിഷമം ഉണ്ടായിരുന്നു.. മൂപ്പനോടും മല്ലിയമ്മയോടുമെല്ലാം യാത്ര പറയുമ്പോൾ കല്ല്യാണി കരയുകയായിരുന്നു.. മൂപ്പന്റെ അനുഗ്രഹത്തിനായി ശിരസ്സ് കുനിച്ച് പാദങ്ങളിൽ തൊടാനാഞ്ഞ അവരെ മൂപ്പൻ ചേർത്ത് പിടിച്ചു..

" ദൈവമായിട്ട് കൂട്ടി ചേർത്തവരാ നിങ്ങൾ.. ഒരിക്കലും ഒരു കാരണത്തെ കൊണ്ടും വേർപിരിയരുത്.. എന്ത് പ്രശ്നങ്ങൾ വന്നാലും അതെല്ലാം നേരിടാൻ തമ്മിൽ തമ്മിൽ കരുത്തായി നിൽക്കണം.. വല്ലപ്പോഴും ഞങ്ങളെ കാണാൻ ഇത് വഴിയൊക്കെ വരണം മക്കളെ" സായന്ത് കണ്ണുകൾ നിറച്ച് മൂപ്പന്റെ കൈകൾ കൂട്ടിപ്പിടിച്ച് യാത്ര ചോദിച്ച് കല്ല്യാണിയെയും കൂട്ടി വണ്ടിയിൽ.. ആ ഊര് മൊത്തം അവർക്കായുള്ള യാത്രയയപ്പ് നൽകി വണ്ടികൾ കണ്ണിൽ നിന്നും മറയും വരേയ്ക്കും അവരെ നോക്കി നിന്നു.. അത്രയും സ്നേഹം നിറഞ്ഞവരിൽ നിന്നുള്ള വേർപിരിയൽ ഇരുവരേയും മൗനത്തിൽ ആഴ്ത്തിയിരുന്നു..

കല്ല്യാണി വിഷമത്തോടെ സായന്തിന്റെ തോളിലേക്ക് ചാഞ്ഞ് കണ്ണുകൾ അടച്ച് കിടന്നു.. അവളെ ചേർത്ത് പിടിച്ച് അവനും ചെറു മയക്കത്തിലേക്കു വഴുതി വീണു.. സഡൻ ബ്രേക്കിട്ട് വണ്ടി വലിയൊരു ശബ്ദത്തോടെ നിന്നപ്പോഴാണ് ഇരുവരും ഞെട്ടി കണ്ണ് തുറന്നത്.. എന്താ കാര്യമെന്ന് മനസ്സിലാകാതെ സായന്ത് ചുറ്റും നോക്കി.. അത്രയും നേരം കൂടെ വന്നിരുന്ന ഡോക്ടറേയും സംഘവും കാറിൽ ഉണ്ടായിരുന്നില്ല.. എന്താ നടക്കുന്നതെന്ന് മനസ്സിലാകും മുൻപെ ഗുണ്ടകൾ എന്ന് തോന്നിക്കുന്ന ഏതാനും പേർ സായന്തിനേയും കല്ല്യാണിയേയും കാറിൽ നിന്ന് വലിച്ചിറക്കി.. കാര്യങ്ങൾ വശപിശകാണെന്ന് മനസ്സിലായതും സായന്ത് പ്രതികരിക്കാൻ തുടങ്ങി..

അവന്റെ ഇരു കൈകളേയും ബലമായി പിടിച്ചിരുന്ന ഒരുത്തനെ അവൻ ആഞ്ഞ് ചവിട്ടി.. മറ്റവനെ തല കൊണ്ട് ശക്തമായി ഇടിച്ചു.. തലയിലെ മുറിവ് ഉണങ്ങാതതിനാൽ ആ പ്രഹരം അവനേയും വേദനിപ്പിച്ചു.. വേദനയോടെ തല കുടഞ്ഞ് സായന്ത് കല്ല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോകുന്നവരേ ലക്ഷ്യമാക്കി പാഞ്ഞതും അപ്രതീക്ഷിതമായി ആരോ അവനെ തലയ്ക്ക് പുറകിൽ ശക്തമായി അടിച്ചു.. തല പൊട്ടിപ്പിളരുന്ന വേദനയിലും കല്ല്യാണിയുടെ നെഞ്ച് തകർന്നുള്ള വിളി അവന്റെ കാതുകളിൽ വന്നലച്ചിരുന്നു..

തലപൊത്തിപ്പിടിച്ച് കല്ല്യാണിയുടെ പിന്നാലെ കുഴഞ്ഞ് പോകുന്ന കാലുകൾ വലിച്ച് ഓടാൻ ശ്രമിക്കുമ്പോഴേക്കും ശക്തമായ മറ്റൊരു പ്രഹരം കൂടി അവന്റെ തലയിൽ പതിച്ചിരുന്നു.. അസഹ്യമായ വേദനയോടെ തലപ്പൊത്തി പിടിച്ചവൻ അലറി കരഞ്ഞ് കുഴഞ്ഞ് വീണ് പോയിരുന്നു.. സ്വബോധത്തിന്റെ അവസാന കണികയും നഷ്ടപ്പെടുന്ന നേരത്തും കല്ല്യാണിയെ തേടാനായി കാഴ്ച മങ്ങി തുടങ്ങിയ അവന്റെ കണ്ണുകൾ വലിച്ച് തുറക്കാൻ ശ്രമിച്ചു..

അവളെ ബലമായി വലിച്ച് ഒരു ഗ്രേ കളർ ഇന്നോവയിൽ കയറ്റുന്നുണ്ട്.. കല്ല്യാണി സായന്തിനെ നോക്കി അലറി കരഞ്ഞ് കൊണ്ടിരുന്നു.. പൂർണമായും ബോധം നശിക്കും മുൻപ് ചോര് ഇറ്റ് വീണ് നിറഞ്ഞിരുന്ന കണ്ണിൽ പതിഞ്ഞ ആ അവ്യക്ത രൂപത്തെ സായന്ത് മനസ്സിലാക്കി കഴിഞ്ഞിരുന്നു.. കുഴയുന്ന നാവിനാൽ കല്ല്യാണി എന്ന് പറഞ്ഞ് പൂർണ്ണമായും ബോധരഹിതനായി അവൻ......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story