യെസ് യുവർ ഓണർ: ഭാഗം 22

രചന: മുകിലിൻ തൂലിക

" എന്റെ പേര് അവന്തിക വാസുദേവ മേനോൻ ആണ്.. കല്ല്യാണി അത് ഞാൻ എന്റെ ഒരു കാര്യസാധ്യത്തിനായി കെട്ടിയാടിയ വേഷം മാത്രമാണ്.." കല്ല്യാണി അവനെ പുച്ഛത്തോടെ നോക്കി.. സായന്ത് അവളുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന പൊരുൾ മനസ്സിലാവാതെ അവളെ ഉറ്റ് നോക്കി കൊണ്ട് നിൽക്കുകയാണ്.. കല്ല്യാണി അവനെ നോക്കി കൊണ്ട് തന്നെ സിറ്റൗട്ടിൽ നിന്ന് ഇറങ്ങി.. അവന് തൊട്ടു മുമ്പിലായി ഇറങ്ങി നിന്ന്, കൈകൾ മാറിലേക്ക് പിണച്ച് കെട്ടി അവനെ അടിമുടി നോക്കി.. മുഖത്ത് അപ്പോഴും പുച്ഛഭാവം തന്നെയാണ്.. " എന്റെ കാര്യങ്ങൾക്കുള്ള സപ്പോർട്ടിന് വേണ്ടി മാത്രമാണ് നിങ്ങളുമായി അടുത്തത്..

കാര്യങ്ങളെല്ലാം ശരിയായി വന്നതും എന്റെ മുഖം മൂടി അഴിച്ച് വെയ്ക്കാൻ ഒരുങ്ങിയ സമയത്താണ്.. നിങ്ങൾ അന്ന് ആ ബെർത്ത് ഡേ പാർട്ടിയിൽ എല്ലാവരുടെയും മുൻപിൽ വെച്ച് എന്നേ നാണംകെടുത്തിയത്.. ആ ദിനം ഓർമ്മയുണ്ടോ സായന്ത് ശങ്കറിന്.. ഓഹ് തന്നെയത് ഓർമ്മിപ്പിക്കേണ്ടതില്ലലോ.. ഒരു മുള്ള് കൊണ്ടത് പോലും ഓർമ്മയിൽ സൂക്ഷിക്കുന്നവൻ അല്ലേ നിങ്ങൾ " കല്ല്യാണിയുടെ ഭാവങ്ങളും ശബ്ദത്തിലെ പകയും അവനെ ചുട്ട് പൊള്ളിക്കുകയാണ്..

വിറയാർന്ന ശരീരത്തോടെ അവളുടെ വാക്കുകൾ മുന്പിൽ സ്തംഭിച്ചു നിൽക്കുകയാണ് അവൻ.. " ആ ദിവസം ഈ അവന്തിക ജീവിതത്തിൽ ഒരിക്കലും മറക്കില്ല.. അതിന് തിരിച്ചൊരു സമ്മാനം തരാതെ എങ്ങനെയാണ്.. അതല്ലേ അതിന്റെയൊരു ന്യായം.. അതിന് വേണ്ടി തന്നെയാണ്.. നിങ്ങളുടെ കൂടെ കൂടി.. നിങ്ങളുടെ സ്നേഹം പിടിച്ച് പറ്റിയത്.. എന്തിനാണെന്നോ എന്നെ തള്ളി പറഞ്ഞ് കള്ളിയെന്ന് മുദ്ര കുത്തിയ നിങ്ങൾ എനിക്കായി എന്റെ വീടിന്റെ മുന്നിൽ വന്ന് നിന്ന് കേഴാനായി" അവളുടെ ഓരോ വാക്കുകളും അവന് മേൽ ആയിരം ചാട്ടവാറടി പോൽ പതിച്ച് കൊണ്ടിരുന്നു.. കണ്ണുകൾ നിറഞ്ഞ് ഒഴുകി കൊണ്ടിരുന്നു..

" തന്റെ ഈ കണ്ണുനീർ എന്നെ എത്രയധികം സന്തോഷിപ്പിക്കുന്നുണ്ടെന്നോ.. ഞാൻ കാത്തിരുന്ന കാഴ്ച എന്റെ കൺമുന്നിൽ കാണുമ്പോൾ എന്റെ മനസിലെ നീറ്റലിന് ഉണ്ടാകുന്ന ഒരു സുഖമുണ്ടല്ലോ.. കരയ്.. നിന്റെ കണ്ണുനീർ എന്റെ ഉള്ളിലെ പക കനലിന് ആശ്വാസമാണ്.. കാരിനാഗമാണ് സായന്തേ ഈ ഞാൻ... എന്റെ മേൽ നിന്റെ ഒരു ചവിട്ടു പതിഞ്ഞിട്ടുണ്ടേൽ അവസരം കാത്തിരുന്ന് നിന്റെ തിരുനെറ്റിയിൽ തന്നെ കൊത്തിയത് അതാണ്" അത് പറയുമ്പോൾ കല്ല്യാണിയുടെ മുഖത്തൊരു വിജയീ ഭാവം തെളിഞ്ഞു.. ശേഷം സെക്യൂരിറ്റിയെ നോക്കി ഗൗരവത്തിൽ " സെക്യൂരിറ്റി ഇങ്ങേരെ പിടിച്ച് വീടിന്റേ ഗേറ്റിന് വെളിയിലാക്ക്.. "

കല്ല്യാണി സായന്തിനെ പുച്ഛിച്ച് നോക്കി അകത്തേക്ക് കയറാൻ ഒരുങ്ങിയതും സായന്ത് അവളുടെ കയ്യിൽ പിടിച്ച് വലിച്ച് കൈവീശി അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു.. കല്ല്യാണി കവിളും പൊത്തിപ്പിടിച്ച് കണ്ണ് നിറച്ച് അവനെ തുറിച്ചു നോക്കി... സായന്ത് ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി അവളുടെ നേരെ ചൂണ്ടുവിരൽ ഉയർത്തി " എന്റെ മുമ്പിൽ വന്ന് നിന്ന് കള്ളം പറഞ്ഞതിനാണ് നിന്റെ കരണമിപ്പോ പുകഞ്ഞത്.. നിന്റെ കഥയൊക്കെ കൊള്ളാം.. നന്നായിട്ടുണ്ട്.. നിന്റെ തന്ത മേനോന്റെ തിരക്കഥ ആയിരിക്കും അല്ലേ.. പക്ഷേ നീ കഥ അവതരിപ്പിച്ച ഇടം മാറിപ്പോയി.. ഇത് സായന്താണ്.. നിനക്കെന്നെ നന്നായി അറിയാലോ കല്ല്യാണി..

അറിഞ്ഞ് വെച്ചിട്ടും എന്റെ മുന്നിൽ വന്ന് നിന്ന് ഇങ്ങനെയൊരു നാടകം കളിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടി" കവിൾ പൊത്തിപ്പിടിച്ചു തലതാഴ്ത്തി നിൽക്കുന്ന കല്ല്യാണിയുടെ മുഖത്തേക്ക് അവൻ കുനിഞ്ഞു നോക്കി കൊണ്ട് " നീ എന്റെ ഭാര്യയാണ് കല്ല്യാണി.. ഈ സായന്ത് തൊട്ടു താലി കെട്ടിയ പെൺകുട്ടി.. നിന്റെ ശ്വാസോച്ഛ്വാസത്തിൽ വരുന്ന ചെറിയൊരു മാറ്റം പോലും എനിക്കറിയാം.. അത്രധികം ആഴത്തിലാണ് നീ എന്റെ മനസ്സിൽ പതിഞ്ഞു പോയിരിക്കുന്നത്... പിന്നെ എന്നിലേക്ക് അടുക്കാൻ നിന്നെ തടയുന്ന കാര്യം എന്തായാലും അത് അറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തി ഈ സായന്ത് വരും നിന്നെ കൂട്ടി കൊണ്ട് പോകാൻ കേട്ടോടി"

കല്ല്യാണി കണ്ണ് നിറച്ച് തലയും താഴ്ത്തി നിൽക്കുകയാണ്.. അവന്റെ ഓരോ വാക്കുകളും അവളിൽ ഓരോ ഞെട്ടൽ ഉണ്ടാക്കുന്നുണ്ട്.. സായന്ത് അവളെ അടിമുടി നോക്കി അവളുടെ ഇടുപ്പിൽ വട്ടം പിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു.. കല്ല്യാണി ഞെട്ടി അവന്റെ മുഖത്തേക്കു നോക്കി.. അവളുടെ പെയ്യ് കൊണ്ടിരിക്കുന്ന മൊട്ടകണ്ണുകൾ വല്ലാതെ പിടയ്ക്കുന്നുണ്ട്... സായന്ത് അവളുടെ കണ്ണുകളുടെ പിടച്ചിൽ നോക്കി ചിരിച്ച് അവളുടെ നിറഞ്ഞ കണ്ണുകൾ പതിയെ തുടച്ച് കൊണ്ട് അവന്റെ അടി കൊണ്ട അവളുടെ കവിളിൽ പതിയെ തലോടി.. അവന്റെ കൈ അവിടെ തൊട്ടതും കല്ല്യാണി വേദനയോടെ മുഖം ചുളിച്ചു...

അവളുടെ വേദന സായന്തിന്റെ മുഖത്തേക്കും പടർന്നിരുന്നു.. അവൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചതും അവന്റെ നിശ്വാസ വായു തട്ടി അവളിലൂടൊരു മിന്നൽ പാഞ്ഞു പോയിരുന്നു... " വേദനിച്ചോ എന്റെ എരുമ കടാവിന്.. എന്റെ സ്വഭാവം നിനക്കറിയില്ലേ കല്ലു.. പോട്ടേ.. " ആർദ്രമായിരുന്നു അവന്റെ വാക്കുകൾ.. വിറയ്ക്കുന്ന അവളുടെ ചുണ്ടുകളിലേക്ക് നോക്കി കൊണ്ട് തന്നെ അവനവളെ ഒന്നും കൂടി തന്റെ നെഞ്ചിലേക്ക് വലിച്ച് ചേർത്ത് ഇറുകെ പുണർന്ന് ആ അധരങ്ങളെ കവർന്നിരുന്നു.. ഒരു എതിർപ്പും പ്രകടിപ്പിക്കാതെ കല്ല്യാണി മിഴികൾ കൂമ്പിയടച്ച് അവന്റെ സ്നേഹത്തെ ഏറ്റ് വാങ്ങി.. അവളുടെ അധരങ്ങളെ ഒരു പൂവിനെ തഴുകും പോൽ തന്റെ ചുണ്ടുകൾ കൊണ്ട് താലോലിച്ചവൻ അവളിൽ നിന്ന് അടർന്നു മാറി.. കല്ല്യാണി കണ്ണുകൾ ഇറുക്കിയടച്ച് അതേ നിൽപ്പ് തുടരുകയാണ്..

" നീ എന്റെ കല്ല്യാണിയാണെന്ന് മനസ്സിലാക്കാൻ എനിക്ക് ഇതിലും വലിയൊരു തെളിവും വേണ്ട കല്ലു.. നിന്റെ പ്രശ്നങ്ങൾ അത് എന്ത് തന്നെയായാലും അതറിഞ്ഞ് ഞാൻ വരും.. നിന്നെ കൂട്ടാൻ.. കേട്ടോടി എരുമേ" അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.. കല്ല്യാണി വലിയൊരു തേങ്ങലോടെ അവനെ ഒന്ന് പാളി നോക്കി കൊണ്ട് തികട്ടി വന്ന കരച്ചിൽ അടക്കിപ്പിടിച്ച് അകത്തേക്ക് ഓടി പോയി.. അവളെ നോക്കി ചിരിച്ച് സായന്തും തിരിഞ്ഞു നടന്നു.. മുഖത്ത് ചിരി വിരിഞ്ഞിരുന്നെങ്കിലും അവന്റെ ഉള്ളിൽ കല്ല്യാണി അവനോടു അങ്ങനെ പറയാനുള്ള കാരണത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story