യെസ് യുവർ ഓണർ: ഭാഗം 23

yes your owner

രചന: മുകിലിൻ തൂലിക

" നീ എന്റെ കല്ല്യാണിയാണെന്ന് മനസ്സിലാക്കാൻ എനിക്ക് ഇതിലും വലിയൊരു തെളിവും വേണ്ട കല്ലു.. നിന്റെ പ്രശ്നങ്ങൾ അത് എന്ത് തന്നെയായാലും അതറിഞ്ഞ് ഞാൻ വരും.. നിന്നെ കൂട്ടാൻ.. കേട്ടോടി എരുമേ" അവളുടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു.. കല്ല്യാണി വലിയൊരു തേങ്ങലോടെ അവനെ ഒന്ന് പാളി നോക്കി കൊണ്ട് തികട്ടി വന്ന കരച്ചിൽ അടക്കിപ്പിടിച്ച് അകത്തേക്ക് ഓടി പോയി.. അവളെ നോക്കി ചിരിച്ച് സായന്തും തിരിഞ്ഞു നടന്നു.. മുഖത്ത് ചിരി വിരിഞ്ഞിരുന്നെങ്കിലും അവന്റെ ഉള്ളിൽ കല്ല്യാണി അവനോടു അങ്ങനെ പറയാനുള്ള കാരണത്തെ കുറിച്ചുള്ള ചിന്തകളായിരുന്നു..

കല്ല്യാണിയ്ക്കായി പിന്നെയും പിന്നെയും തിരിഞ്ഞു നോക്കിയാണ് ഗേറ്റിന് മുൻപിൽ നിർത്തിയിട്ടിരുന്ന തന്റെ കാറിനരികിലേക്ക് സായന്ത് എത്തിയത്... വീട്ടിലേക്കുള്ള യാത്രയിൽ അവന്റെ ചിന്ത കല്ല്യാണി പറഞ്ഞ കാര്യങ്ങളിൽ ആയിരുന്നു.. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മനസ്സിനെ ഇളക്കി മറിക്കുന്നുണ്ടെങ്കിലും കല്ല്യാണിയെ തിരികെ കിട്ടിയ സന്തോഷം അവന്റെയുള്ളിൽ നുരഞ്ഞു പൊന്തിയിരുന്നു.. വീട്ടിലേക്ക് മൂളിപ്പാട്ടുമായി കാറിന്റെ കീ ഒരു വിരലിലിട്ട് ചുഴറ്റി കയറി വന്ന സായന്തിനെ തെല്ലൊരു അമ്പരപ്പോടെയാണ് സായു നോക്കിയത്..

വീട്ടിൽ നിന്ന് പോയത് പോലെ അല്ല അവന്റെ ഭാവമിപ്പോൾ.. തികച്ചും സന്തോഷവാനായിരുന്നു.. അത് കണ്ടത്തോടെ സായുവിന് ആശ്വാസമായി.. എന്തെങ്കിലും ചോദിക്കാനായി സായന്തിന് അരികിലേക്ക് ചെന്ന സായുവിന്റെ കവിളിൽ പതിയെ വലിച്ച് നിറഞ്ഞ ചിരി സമ്മാനിച്ച് അവൻ റൂമിലേക്ക് കയറി പോയി.. റൂമിൽ എത്തിയിട്ടും സായന്തിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.. കാറിന്റെ കീ സോഫയിലേക്ക് ഇട്ട് ഇരു കൈകളും വിരിച്ച് ബെഡിലേക്ക് ഒരു വീഴ്ച്ചയായിരുന്നു അവൻ.. ആ കിടപ്പ് ഒരുപാട് നേരം കിടന്നവൻ കല്ല്യാണിയെ കുറിച്ചോർത്തു.. അവളപ്പോഴും അവന്റെ കൂടെയുണ്ടെന്ന ഫീലായിരുന്നു സായന്തിന്..

താൻ നെഞ്ചോട് ചേർത്തപ്പോൾ ഉയർന്ന് കേട്ട അവളുടെ ഹൃദയമിടിപ്പ് അതിപ്പോഴും അവന്റെ നെഞ്ചിൽ താളം കൊട്ടും പോലെ.. അവൻ തന്റെ നെഞ്ചിലൊന്ന് പതിയെ തടവി ചിരിച്ച് ബെഡിൽ നിന്നും എഴുന്നേറ്റു... താൽക്കാലികമായി കല്ല്യാണിയെ ചുറ്റിപ്പറ്റിയുള്ള തന്റെ സ്വപ്നാടനത്തിന് വിരാമമിട്ട് അവൻ ഫ്രഷാകാൻ കയറി.. ഫ്രഷായി തിരികെ ഇറങ്ങിയതും ഫുഡ് കഴിക്കാനായുള്ള സായുവിന്റെ വിളി വന്നു.. കയ്യിൽ കിട്ടിയ ഡ്രസ്സും എടുത്തിട്ട് സായന്ത് താഴേക്ക് ഇറങ്ങി ചെന്നു..

സായുവിനോടൊപ്പവും കുട്ടികളോടൊപ്പവും വളരെ സന്തോഷത്തോടെയാണ് സായന്ത് അന്ന് ഭക്ഷണം കഴിച്ചത്.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വളരെ നാളുകൾക്ക് ശേഷം അവരൊടൊപ്പം കളിയും ചിരിയും തമാശകളുമായി നേരം ചിലവഴിച്ചാണ് സായന്ത് ഉറങ്ങാനായി തന്റെ റൂമിലേക്ക് എത്തിയത്.. റൂമിലേക്ക് കയറി അവൻ നേരെ പോയത് ബാൽക്കണിയിലേക്കാണ്.. സന്തോഷം അലതല്ലുന്ന മനസ്സുമായി സായന്ത് കൈകൾ നെഞ്ചിലേക്ക് പിണച്ചു കെട്ടി തൂനിലാ വെട്ടം തെളിയിച്ച അമ്പിളിയെ നോക്കി നിന്നു.. ബാൽക്കണിയിലെ തൂണിൽ പടർത്തിയിരുന്ന മുല്ലവള്ളിയിൽ പൂക്കൾ വിരിഞ്ഞ് ആ പരിമളം തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്ന് അവനെ തഴുകി വീശുന്നുണ്ട്..

സായന്ത് കണ്ണുകൾ അടച്ച് ആ സുഗന്ധം ആസ്വദിച്ച് നിന്നു.. ആ നിമിഷം കല്ല്യാണിയുമൊത്തുള്ള പ്രഥമരാത്രിയുടെ മധുരിക്കുന്ന ഓർമ്മകളാണ് അവനിലേക്ക് ഓടിയെത്തിയത്..ഇപ്പോൾ അവനു ചുറ്റും നിറഞ്ഞിരിക്കുന്ന സുഗന്ധം അന്ന് കല്ല്യാണിയിലും നിറഞ്ഞ് നിന്നിരുന്നതായി തോന്നിയ നിമിഷം സായന്തിന്റെ മനസ്സ് കല്ല്യാണിയിലേക്ക് എത്താൻ തുള്ളി കുതിച്ച് പായാൻ തുടങ്ങി.. ഒരു നിമിഷം പോലും താമസിക്കാതെ സായന്ത് കല്ല്യാണിയെ കാണാനായി അവളുടെ വീട്ടിലേക്ക് പുറപ്പെട്ടു.. സായന്ത് തന്റെ കാർ കല്ല്യാണിയുടെ വീടിന്റെ കുറച്ചു ദൂരെയായി പാർക്ക് ചെയ്യ്തവൻ കല്ല്യാണിയുടെ വീട് ലക്ഷ്യമാക്കി നടന്നു..

നേരം പാതിരയോട് അടുത്തിരിക്കുന്നു.. നടക്കുന്നതിനിടയിൽ സായന്ത് ചുറ്റും നിരീക്ഷിക്കുന്നുണ്ട്.. ആ പരിസരത്തുള്ള വീടുകളിലെ ആളുകളെല്ലാം ഉറക്കമായിരിക്കുന്നു.. തണുത്ത കാറ്റ് വീശുന്നതിനാൽ പോക്കറ്റിലേക്ക് തന്റെ കൈകൾ തിരുകിയാണ് സായന്ത് നടക്കുന്നത്.. കല്ല്യാണിയുടെ വീടിന് സമീപമെത്തിയതും അവനൊരു നിമിഷം നിന്ന് ഗേറ്റിലേക്ക് എത്തി നോക്കി.. സെക്യൂരിറ്റി ഗേറ്റിനരികിൽ ഇട്ടിരിക്കുന്ന ചെയറിൽ ഇരിക്കുന്നുണ്ട്.. അത് കണ്ട് സായന്തിന് ചെറിയ നിരാശ തോന്നി.. അകത്ത് കയറാൻ എന്താണൊരു മാർഗമെന്ന് താടി തടവി കൊണ്ട് ആലോചിച്ച് നിന്നതിന് ശേഷം വീടിന്റെ പുറകു വശത്തേ ഗേറ്റ് ലക്ഷ്യമാക്കി നടന്നു..

അകത്ത് നായ ഇല്ലെന്ന് പകലിൽ വന്നതോടെ മനസ്സിലായിട്ടുണ്ട്.. അതിനാൽ ആ പേടി ഇല്ലായിരുന്നു അവന്.. പുറകിലെ ഗേറ്റിന് സമീപം എത്തിയതും അത് പൂട്ടിയിരിക്കുകയാണ്.. വീട്ടിലേക്ക് നോക്കിയപ്പോൾ ഒരു മുറിയിലെ ലൈറ്റ് ഒഴിച്ച് ബാക്കി എല്ലാം അണച്ചിരിക്കുന്നു.. ആ മുറി കല്ല്യാണിയുടേത് ആകുമെന്ന് സായന്തിന് ഉറപ്പായിരുന്നു.. ചുണ്ടിൽ ഒരു കള്ള പുഞ്ചിരി വിരിയിച്ച് പരിസരം നിരീക്ഷിച്ചവൻ അധികം ഉയരമില്ലാത്ത ആ മതിൽ ചാടി കടന്നു.. നിലാവെട്ടത്തിൽ പുറകിലെ വാതിൽ കണ്ടെത്തുവാൻ എളുപ്പമായിരുന്നു.. വാതിലിന് മുന്പിൽ ചെന്ന് നിന്ന് ഒരു നിമിഷം ആലോചിച്ചു.. വാതിൽ തുറന്നിടാൻ ഒരു വഴിയും ഉണ്ടായിരുന്നില്ലല്ലോ..

എങ്കിലും ഒന്ന് ഉറപ്പ് വരുത്തുന്നതിനായി പതിയെ തള്ളി നോക്കി.. ആ വാതിൽ ചെറിയൊരു ഞെരുങ്ങൽ ശബ്ദത്തോടെ അവനു മുന്പിൽ തുറക്കപ്പെട്ടു.. വാതിൽ തുറന്നത് സായന്തിന് തന്നെ അമ്പരപ്പ് തോന്നി.. ആരാകും വാതിൽ തുറന്നിട്ടിരുന്നേന്നുള്ള ആശങ്ക നിലനിർത്തി തന്നെ അവൻ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി.. നിലാവെട്ടം ജനലിലൂടെ അരിച്ചിറങ്ങിയ ചെറിയ പ്രകാശത്തിൽ വീടിനകത്തെ അത്യാവശ്യം കാഴ്ചകൾ കാണാം.. നേരത്തെ ലൈറ്റ് കണ്ട കല്ല്യാണിയുടെ മുറിയെന്ന് തോന്നിയ മുറിയാണ് അവന്റെ ലക്ഷ്യം.. അത് മുകളിലെ ഇടത്ത് വശത്തുള്ള മുറിയായിരുന്നു.. സായന്ത് ശബ്ദമുണ്ടാക്കാതെ ഗോവണി പടികൾ കയറി മുകളിലെത്തി..

മുകളിൽ മൂന്ന് മുറികൾ കണ്ടതും അവൻ സംശയത്തിലായി.. അപ്പോഴാണ് ഒരുമുറിയുടെ വാതിൽ പഴുതിലൂടെ അരിച്ചിറങ്ങിയ വെളിച്ചം കണ്ടത്.. സായന്തിന്റെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു.. അത് തന്നെ കല്ല്യാണിയുടെ മുറിയെന്ന് തീർപ്പാക്കി ആ മുറിയുടെ ഡോർ ഹാന്റ് ലോക്കിൽ കയ്യമർത്തി.. അത് അകത്ത് നിന്ന് ലോക്ക് ചെയ്യ്തിരുന്നില്ല.. സായന്ത് വാതിൽ ചെറുതായി തുറന്ന് അകത്തേക്ക് നോക്കി.. ആ കാഴ്ച കണ്ട് അവന്റെ കണ്ണുകൾ വിടർന്ന് പ്രണയം നിറഞ്ഞ് തിളങ്ങി.. "കല്ല്യാണി".. കുളി കഴിഞ്ഞ് ഇറങ്ങിയതേ ഒള്ളുവെന്ന് തോന്നുന്നു.. മുടി ടവ്വലിനായി ചുറ്റി കെട്ടി പുറം തിരിഞ്ഞ് നിൽക്കുകയാണ്..

അവളുടെ ഈറൻ മുടിയിലെ വെള്ളം പിൻകഴുത്തിലൂടെ ഒഴുകിയിറങ്ങുന്നുണ്ട്.. സായന്തൊരു ചിരിയോടെ ശബ്ദമില്ലാതെ അകത്തേക്ക് കയറി വാതിൽ ചാരി.. കല്ല്യാണി ഇതൊന്നും അറിയാതെ തിരിഞ്ഞ് നിന്ന് ബെഡ് ഷീറ്റ് വിരിക്കുകയാണ്.. അവളെ കണ്ട സന്തോഷത്തിൽ പുറകിലൂടെ കെട്ടിപ്പിടിക്കാനായി സായന്ത് തന്റെ കൈകൾ നീട്ടിയതും അവൾ പേടിച്ചു നിലവിളിച്ചാൽ പ്രശ്നമാകുമെന്ന് തോന്നിയതിനാൽ അവൻ തന്റെ ആഗ്രഹത്തെ കടിഞ്ഞാണിട്ടു.. പുറം തിരിഞ്ഞ് നിന്നിരുന്ന കല്ല്യാണിയെ അടിമുടിയൊന്ന് നോക്കി ഒരു കുസൃതിക്കെന്നോണം അവളുടെ പിൻകഴുത്തിൽ ഊതി..

കല്ല്യാണി പതിയെ തല വെട്ടിച്ച് തിരിഞ്ഞു നോക്കാതെ ചെയ്യുന്ന ജോലിയിൽ മുഴുകി നിൽക്കുകയാണ്.. സായന്ത് ചിരിച്ചു കൊണ്ട് തന്റെ മുഖം അവളുടെ പിൻകഴുത്തിലേക്ക് അടുപ്പിച്ച് ഒരിക്കൽ കൂടി ഊതി.. അവന്റെ നിശ്വാസ വായുവിൻ ചൂട് തട്ടിയതും കല്ല്യാണി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി.. തൊട്ടു പുറകിലായി നിൽക്കുന്ന സായന്തിനെ കണ്ടതും കല്ല്യാണി ഞെട്ടി ഒരു വിറയലോടെ പുറകിലേക്ക് നീങ്ങിയതും കട്ടിലിൽ തട്ടി ബെഡിലേക്ക് വീഴാൻ പോയ അവളെ സായന്ത് ഒരു കയ്യാൽ ചുറ്റിപ്പിടിച്ച് നെഞ്ചിലേക്ക് ചേർത്തു.. കല്ല്യാണിയുടെ നെഞ്ചിടിപ്പ് ഉച്ചത്തിലായി.. ഉള്ളിലെ പേടിയുടെ തീവ്രത വെളിവാക്കും വിധത്തിൽ അവളുടെ മേൽ ചുണ്ടിൽ വിയർപ്പ് പൊടിഞ്ഞിരുന്നു..

സായന്ത് അവളെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുകയാണ്.. ഒരു വേള അവളും അവന്റെ നോട്ടത്തിൽ ഇഴുകിച്ചേർന്ന് അതേ നിൽപ്പ് നിന്നു.. അവളുടെ ഇടുപ്പിൽ അവന്റെ പിടി മുറുകിയതും കല്ല്യാണി അവന്റെ പിടിവിടുവിക്കാനായി കുതറി.. അവൾ ബലം പ്രയോഗിക്കുന്നതിന് അനുസൃതമായി അവനും തന്റെ പിടിമുറുക്കി അവളോട് ചേർന്ന് നിൽക്കാൻ ശ്രമിച്ചു.. " അവിടെ അടങ്ങി നിൽക്ക് പെണ്ണേ.. വേറെ ആരും അല്ലല്ലോ നിന്റെ കെട്ടിയവൻ അല്ലേ.. അതിന് ഇങ്ങനെ കിടന്ന് കുതറണോ" സായന്തൊരു കള്ള ചിരിയോടെ പേടിയോടെ തുള്ളി പിടയ്ക്കുന്ന അവളുടെ മൊട്ടകണ്ണുകളിലേക്ക് നോക്കി കൊണ്ടാണ് ചോദിച്ചത്..

കല്ല്യാണി അവന്റെ പിടി അഴിക്കാനായി സർവ്വ ബലമെടുത്ത് കുതറിയതും ഇരുവരും ബെഡിലേക്ക് വീണു.. കല്ല്യാണിയുടെ മുകളിലേക്കാണ് സായന്ത് വീണത്.. " വീണത് എന്തായാലും നന്നായി കല്ലു ഇനി നിന്ന് കഷ്ടപ്പെടണ്ട എന്റെ പെണ്ണിനെ കിടന്നു കൊണ്ട് സനേഹിക്കാലോ ഈ ഏട്ടന് .. അതാണല്ലോ അതിന്റെ ഒരു ഇത് ഏത് " സായന്ത് ഒരു ശൃംഗാര ചിരിയോടെ അവളെ നോക്കി കണ്ണിറുക്കി കാണിച്ചു.. അവന്റെ ആ മട്ടും ഭാവവും കണ്ടതോടെ ഒരു വിറയൽ അവളിലൂടെ കടന്നു പോയിരുന്നു.. തന്റെ ദേഹത്ത് നിന്നും സായന്തിനെ ബലമായി തള്ളി മാറ്റാൻ ശ്രമിച്ചു.. അവളുടെ ആ ശ്രമത്തെ തടയിട്ടു കൊണ്ട് സായന്ത് കല്ല്യാണിയുടെ ഇരു കൈകളും തന്റെ ഒരു കയ്യിനാൽ പിടിച്ച് വെച്ചു.

. കല്ല്യാണി അവനെ ദേഷ്യത്തോടെ തുറിച്ചു നോക്കി കൊണ്ട് കിടക്കുകയാണ്.. " എന്നെ ഇങ്ങനെ നോക്കല്ലേ പെണ്ണെ.. ഈ നോട്ടം എന്റെ എല്ലാ കെട്ടും പൊട്ടിക്കും.. വെറുതെ ഈ ഏട്ടന്റെ കൺട്രോൾ കളയല്ലേ.. നല്ല കുട്ടിയായി അടങ്ങി കിടന്നാൽ ഏട്ടൻ ഒന്നും ചെയ്യില്ല... " അത് കേട്ടതോടെ കല്ല്യാണി ഒന്ന് ഒതുങ്ങി.. അടങ്ങിയൊതുങ്ങി കിടന്ന് " നിങ്ങളിപ്പോൾ എന്തിനാ ഇങ്ങോട്ട് വന്നത്.. അതും ഈ നേരത്ത്" ഒരു ഈർഷ്യയോടെ ആണവൾ അത് ചോദിച്ചത് " അത് കൊള്ളാം എന്റെ കെട്ടിയോളെ കാണാൻ എനിക്ക് വന്നൂടെ.. അതിന് നേരവും കാലവും നോക്കണോ" " നിങ്ങളുമായി ഒരു ബന്ധവുമില്ലെന്ന് ഞാൻ പറഞ്ഞതല്ലേ.. പിന്നെയെന്തിനാ വന്നത്"

" നീ തള്ളി പറഞ്ഞാൽ തീരുന്നതാണോടി നമ്മൾ തമ്മിലുള്ള ബന്ധം" അവളുടെ ചോദ്യം കേട്ടതും സായന്തിന് ദേഷ്യം തോന്നി.. അവളുടെ മേലുള്ള അവന്റെ പിടി അഴച്ച് അവൻ ബെഡിൽ എണീറ്റിരുന്നു.. അവനെ സംശയത്തോടെ നോക്കി കൊണ്ട് കല്ല്യാണിയും എണീറ്റ് അവനരികിലായി ഇരുന്നു.. " നിന്റെ പ്രശ്നം എന്താണ് കല്ല്യാണി നീയെന്തിനാ എന്നെ അറിയാത്തത് പോലെ... എന്നോട് വെറുപ്പുള്ളത് പോലെ പെരുമാറുന്നത്" താഴേക്ക് നോക്കി കൊണ്ടാണ് സായന്തത് ചോദിച്ചത് എങ്കിലും ആ ശബ്ദത്തിൽ ഗൗരവ്വം നിറഞ്ഞിരുന്നു.. കല്ല്യാണി മറുപടിയൊന്നും പറയാതെ തലയും താഴ്ത്തി ഇരിക്കുകയാണ്.. അവളുടെ ഭാഗത്തും നിന്ന് മറുപടിയൊന്നും ലഭിക്കാത്തതിനാൽ അവൻ തലയുയർത്തി അവളെ നോക്കി.. "

ചോദിച്ചത് കേട്ടില്ലേടീ.. എന്താ നിന്റെ പ്രശ്നം" " എനിക്ക് നിങ്ങളെ ഇഷ്ടമല്ല... നിങ്ങളോടൊത്തുള്ള ഒരു ജീവിതം എനിക്കത് പറ്റില്ല" " അതൊന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞേ നീ" അവളുടെ കയ്യിൽ പിടിച്ച് ഉലച്ചു കൊണ്ട് ഉച്ചത്തിലാണ് അവൻ പറഞ്ഞത് കല്ല്യാണി ഒന്നും മിണ്ടാതെ അപ്പോഴും തലയും താഴ്ത്തി ഇരിക്കുകയാണ്.. " നിന്റെ ഈ മൗനം മതിലോ കല്ലു നിനക്ക് എന്നെ പിരിയാൻ സാധിക്കില്ലെന്ന്.. നീയീ പറയുന്ന ഒന്നും നിന്റെ മനസ്സിൽ നിന്നും വരുന്ന വാക്കുകളാണെന്ന്.. നിനക്കറിയോ കല്ലു അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടതിന് ശേഷം ജീവിച്ചെന്ന് തോന്നിയിട്ടില്ല എനിക്ക്..

നിന്റെ സ്നേഹം അനുഭവിച്ച ആ നിമിഷങ്ങളിലാണ് ഈ സായന്തിന് ജീവിച്ചെന്ന് തോന്നിയിട്ടുള്ളത്" സായന്ത് ബെഡിൽ നിന്നും എഴുന്നേറ്റു റൂമിന്റെ ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു കൊണ്ട് " നീയില്ലാതെ ഓരോ നിമിഷവും ഞാൻ എങ്ങനെയാ കഴിച്ച് കൂട്ടിയതെന്ന്.. എരിത്തീയിൽ വെന്ത് നീറുകയായിരുന്നു ഞാൻ.. എന്തിന്റെ പേരിലായാലും എന്നോട് എത്ര വെറുപ്പ് കാണിച്ചാലും നീയില്ലാതെ ഈ സായന്ത് ഇല്ല കല്ല്യാണി.. എനിക്കൊരു നിലനിൽപ്പില്ല.. എന്റെ ജീവവായു നീയാണ് പെണ്ണേ" അത് പറയുമ്പോൾ സായന്തിന്റെ ശബ്ദം ഇടറിയിരുന്നു.. നിറഞ്ഞ് തുടങ്ങിയ കണ്ണുകൾ അവൻ വിരലിനാൽ ഒപ്പിയെടുത്ത് കല്ല്യാണിയെ നോക്കാതെ പുറത്തേക്ക് ദൃഷ്ടിയൂന്നി നിന്നു..

അടക്കിപ്പിടിച്ച ഒരു തേങ്ങൽ കാതിൽ പതിഞ്ഞത് കേട്ടാണ് അവൻ തിരിഞ്ഞ് നോക്കിയത്.. കല്ല്യാണി മുഖംപ്പൊത്തിയിരുന്ന് കരയുകയാണ്.. സായന്ത് വെപ്രാളത്തോടെ അവൾക്കരികിൽ ചെന്ന് കല്ല്യാണിയുടെ നെറുകയിൽ തലോടിയതും കല്ല്യാണി മുഖത്ത് നിന്ന് തന്റെ കൈകൾ പിന്വലിച്ച് കരഞ്ഞ് കലങ്ങിയ കണ്ണുമായി അവനെ നോക്കി വലിയൊരു കരച്ചിലോടെ സായന്തിന്റെ വയറിൽ ചുറ്റിപ്പിടിച്ച് ഏങ്ങലടിച്ചു കരയാൻ തുടങ്ങി.. " ഞാൻ... ഞാൻ... എനിക്ക്..." കരച്ചിലൂടെ മുറിയുന്ന വാക്കുകളാൽ എന്തൊക്കെയോ അവൾ പറയാൻ ശ്രമിക്കുന്നുണ്ട്.. അവളുടെ കരച്ചിൽ ഒതുങ്ങും വരെ സായന്ത് കണ്ണുകൾ നിറച്ച് അവളുടെ നെറുകയിൽ തലോടി നിന്നു..

ഒരുപാട് നേരം കരഞ്ഞ് ശാന്തയായത്തോടെ അവൾ സായന്തിനെ ചുറ്റിപ്പിടിച്ച തന്റെ കൈകൾ അയച്ച് തലതാഴ്ത്തി ഇരുന്ന് ഏങ്ങലടിച്ചു.. സായന്ത് തന്റെ കണ്ണുകൾ തുടച്ച് അവളുടെ അരികിലേക്ക് ഇരുന്ന് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.. " കല്ലു നിന്റെ ഈ കണ്ണുകൾ നിറയുന്നത് എനിക്ക് സഹിക്കില്ല.. ഞാൻ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ച്ചയാണ് കണ്ണീര് നിറഞ്ഞ നിന്റെ മുഖം.. നിന്റെ കണ്ണുനീർ വീണ് പൊള്ളുന്നത് എന്റെ നെഞ്ചിലാണ് കല്ലു.. പക്ഷേ എന്നോട് പറയാൻ സാധിക്കാത്ത എന്തോ ഒന്ന് നിന്റെ ഉള്ളിൽ കിടന്ന് നീറുന്നത് ഞാൻ മനസ്സിലാക്കുന്നുണ്ട് കല്ലു..

അത് പറയാൻ നിനക്കെന്നാണ് മനസ്സ് വരുന്നത് അന്ന് എന്നെ അറിയിച്ചാൽ മതി" സായന്ത് അവളുടെ നെറുകയിൽ തന്റെ ചുണ്ടുകൾ അമർത്തി ചുംബിച്ചു.. സായന്തിന്റെ നെഞ്ചിൽ മുഖം ചേർത്ത് വച്ച് അവൾ തന്റെ വിഷമങ്ങളെല്ലാം പെയ്തിറക്കി.. അവളൊന്നു ശാന്തയായെന്ന് മനസ്സിലായതും സായന്ത് " കല്ലു" "ഉം" " നിന്റെ മടിയിലൊന്ന് കിടക്കട്ടേ ഞാൻ.. എത്ര ദിവസമായി പെണ്ണേ നിന്റെ തലോടലേറ്റ് ഞാനൊന്ന് ഉറങ്ങിയിട്ട്" അവന്റെ ആഗ്രഹത്തിന് മൗനത്താൽ സമ്മതം നൽകിയവൾ സായന്തിനെ തന്റെ മടിയിലേക്ക് കിടത്തി അവന്റെ മുടിയിഴകളിൽ തഴുകി.. സായന്ത് അവളുടെ സ്നേഹ സ്പർശത്തിൽ അലിഞ്ഞ് തന്റെ കണ്ണുകൾ അടച്ച് നിദ്രയിലാണ്ടൂ..

പിറ്റേന്ന് നേരം പുലരുമ്പോൾ സായന്തിന്റെ നെഞ്ചിലുറങ്ങുകയാണ് കല്ല്യാണി.. സായന്ത് കണ്ണ് തുറന്ന് അവളെ നോക്കി നെറ്റിയിൽ ചുംബിച്ച് അവളെ എണീപ്പിക്കാതെ തന്റെ നെഞ്ചിൽ നിന്നും മാറ്റി ബെഡിലേക്ക് കിടത്തി.. അവളുടെ മുടിയിൽ തലോടി ആ കവിളിൽ ചുംബിച്ച് സായന്ത് അവിടെ നിന്നും ഇറങ്ങി.. നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നൊള്ളൂ.. കല്ല്യാണിയുടെ വീട്ടിൽ ആരും എണീറ്റിരുന്നില്ല.. രാത്രിയിൽ വന്ന അതേ വഴിയിലൂടെ അവൻ വീടിന് പുറത്തിറങ്ങി ഗേറ്റ് ചാടി കടന്ന് കാറിനടുത്തെതി.. വീട്ടിലെത്തിയതും അവിടെ ആരും എണീറ്റിരുന്നില്ല.. ശബ്ദമുണ്ടാക്കാതെ റൂമിൽ കയറി ഒന്ന് ഫ്രഷായി ജോഗിങിന് ഇറങ്ങി..

അന്നവൻ പതിവിലും സന്തോഷവാനായിരുന്നു.. നഷ്ടപ്പെട്ടത് എന്തോ തിരികെ കിട്ടിയ ആനന്ദം അവന്റെ എല്ലാ പ്രവർത്തികളിലും കാണാമായിരുന്നു.. ജോഗിങ് കഴിഞ്ഞ് റൂമിൽ വന്ന് ഫ്രഷായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചവൻ കോടതിയിലേക്ക് പുറപ്പെട്ടു.. ഉച്ചയോടെ അവന്റെ കേസുകളുടെ വാദമെല്ലാം കഴിഞ്ഞ് തന്റെ ഓഫീസിൽ വിശ്രമിക്കുകയായിരുന്ന സായന്തിനോട് കുമാരൻ ആരോ കാണാൻ വന്നിരിക്കുന്നെന്ന് പറഞ്ഞത്..

അവരോട് അകത്തേക്ക് വരാൻ പറഞ്ഞ് ക്ഷീണമൊന്ന് മാറ്റാനായി അവൻ മുഖം കഴുകി വന്നിരുന്നു.. അവനെ കാണാൻ വന്നിരുന്നത് ഒരു സ്ത്രീ ആയിരുന്നു.. ഒരു 55 വയസ്സോളം തോന്നിക്കുന്ന നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ.. അവർ ആരാണെന്ന് സായന്തിന് മനസ്സിലായില്ലെങ്കിലും ആ മുഖം എവിടെയോ കണ്ട് പരിചയമുള്ളത് പോൽ തോന്നി അവന്.. സായന്ത് ഒരു പുഞ്ചിരിയോടെ " ആരാ.. എന്ത് കേസാണ്.." " കേസ്.. കേസോന്നും ഇല്ല.. മോനോട് എനിക്കൊന്ന് സംസാരിക്കണം" ആശങ്കകൾ അലതല്ലുന്ന കണ്ണുകളാൽ അവരവനെ നോക്കി കൊണ്ട് പറഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story