Movies
കിംഗ് സിനിമയുടെ ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് പരുക്ക്; താരം യുകെയിൽ ചികിത്സയിൽ

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരുഖ് ഖാന് പരുക്ക്. പുറത്തേറ്റ പരുക്കിനെ തുടർന്ന് ചികിത്സക്കായി യുഎസിലേക്ക് പോയ താരം ഇവിടെ നിന്ന് യുകെയിലേക്ക് മാറി. നിലവിൽ കുടുംബത്തോടൊപ്പം യുകെയിൽ വിശ്രമത്തിലാണ് താരം
പരുക്ക് ഗുരുതരമല്ലെന്നും സുഖം പ്രാപിച്ച് വരികയാണെന്നുമാണ് വിവരം. കിംഗിന്റെ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. സെപ്റ്റംബറിൽ ഷൂട്ടിംഗ് പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
മുംബൈയിലെ ഗോൾഡൻ ടുബാക്കോ സ്റ്റുഡിയോയിൽ സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഷാരുഖിന് പരുക്കേറ്റത്. ഷാരുഖിന്റെ മകൾ സുഹാന ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം കൂടിയാണ് കിംഗ്. ദീപിക പദുകോൺ, അഭിഷേക് ബച്ചൻ, അനിൽ കപൂർ എന്നിവരും ചിത്രത്തിലുണ്ട്.