ഇരു ടീമുകൾക്കും നിർണായക മത്സരം; ടോസ് പഞ്ചാബിന്, കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഇരു ടീമുകൾക്കും നിർണായക മത്സരം; ടോസ് പഞ്ചാബിന്, കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യും

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ കിംഗ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. തുടർച്ചയായ നാല് വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്. അതേസമയം നിലനിൽപ്പിനായാണ് കൊൽക്കത്തയുടെ ശ്രമം

പത്ത് പോയിന്റുള്ള പഞ്ചാബ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും 12 പോയിന്റുള്ള കൊൽക്കത്ത നാലാം സ്ഥാനത്തുമാണ്. ഇന്ന് ജയിച്ചാൽ പഞ്ചാബിന് നാലാം സ്ഥാനത്തേക്ക് കയറാം. കൊൽക്കത്തയുടെ സാധ്യതകൾ മങ്ങുകയും ചെയ്യും.

കൊൽക്കത്ത ടീം: ശുഭം ഗിൽ, നിതീഷ് റാണ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക്, സുനിൽ നരൈൻ, ഇയാൻ മോർഗൻ, പാറ്റ് കമ്മിൻസ്, ലോക്കി ഫെർഗൂസൺ, നാഗർകോട്ടി, പ്രദീഷ് കൃഷ്ണ, വരുൺ ചക്രവർത്തി

പഞ്ചാബ് ടീം: കെ എൽ രാഹുൽ, മൻദീപ് സിംഗ്, ക്രിസ് ഗെയിൽ, നിക്കോളാസ് പൂരൻ, ഗ്ലെൻ മാക്‌സ് വെൽ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുരുഗൻ അശ്വിൻ, രവി ബിഷ്‌ണോയി, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്‌

Share this story