ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം; യുവന്റസും ബാഴ്‌സയും നേർക്കുനേർ

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം; യുവന്റസും ബാഴ്‌സയും നേർക്കുനേർ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ബാഴ്‌സലോണയും യുവന്റസും ഏറ്റുമുട്ടും. അതേസമയം യുവന്റ്‌സ് നിരയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. കൊവിഡ് ബാധിച്ചതിനാൽ താരം ഐസോലേഷനിലാണ്

മെസി-റൊണാൾഡോ പോരാട്ടം മത്സരം ശ്രദ്ധ നേടിയിരുന്നത്. പക്ഷേ റൊണാൾഡോ ചികിത്സയിലായതോടെ താരങ്ങളുടെ ഏറ്റുമുട്ടൽ കാണാൻ ആരാധകർ ഇനിയും കാത്തിരിക്കണം. റോണോ യുവന്റസിൽ എത്തിയതിന് ശേഷം ഇതുവരെ മെസ്സിയും റൊണാൾഡോയും നേർക്കുനേർ വന്നിട്ടില്ല. ക്രിസ്റ്റിയാനോയുടെ അഭാവത്തിൽ ഡീബാലയാകും യുവന്റസിന്റെ ആക്രമണനിരയെ നയിക്കുക.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യൂനൈറ്റഡ് ലെയ്പ്‌സിഗിനെ നേരിടും. ചെൽസി ക്രസാനോഡാറിനെയും പി എസ് ജി ഇസ്താംബൂൾ ബസക്‌സെഹിറിനെയും നേരിയും

Share this story