ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; രാഹുലും ശ്രേയസ്സും തിരിച്ചെത്തി

ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് നായകൻ. കെ എൽ രാഹുലും ശ്രേയസ് അയ്യരും ടീമിൽ തിരിച്ചെത്തി. രാഹുൽ വിക്കറ്റ് കീപ്പറായാണ് തിരിച്ചെത്തുന്നത്. ഇഷാൻ കിഷൻ രണ്ടാം വിക്കറ്റ് കീപ്പറായി. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടമില്ല. അതേസമയം സഞ്ജുവിനെ ബാക്ക് അപ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്
ശുഭ്മാൻ ഗിൽ തിരികെ എത്തിയപ്പോൾ യശസ്വി ജയ്‌സ്വാൾ പുറത്തായി. വിൻഡീസിനെതിരായ ടി20 പരമ്പരയുടെ പേരിൽ തിലക് വർമ ഏഷ്യാ കപ്പ് ടീമിൽ ഇടം നേടി. ഏകദിനത്തിൽ നിരന്തരമായി പരാജയപ്പെടുന്ന സൂര്യകുമാർ യാദവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് പേസർമാർ. പ്രസിദ്ധ് കൃഷ്ണ നാലാം പേസറായും ടീമിലുണ്ട്. അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരാണ് സ്പിന്നർമാർ
ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ഷാർദൂൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ
ബാക്ക് അപ് പ്ലെയർ-സഞ്ജു സാംസൺ