ഇന്ത്യൻ ടീം ഫിസിയോ ടീം വിട്ടു; തീരുമാനം തോൽവിക്ക് പിന്നാലെ

Share with your friends

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫിസിയോയായിരുന്ന പാട്രിക് ഫർഹട് ടീം വിട്ടു. ലോകകപ്പ് സെമിയിൽ ന്യൂസിലാൻഡിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് ഈ തീരുമാനം. പാട്രിക് ഫർഹാർട് തന്നെയാണ് ട്വിറ്ററിലൂടെ താൻ ഇന്ത്യൻ ടീം വിടുന്നുവെന്ന വാർത്ത പുറത്തുവിട്ടത്.

2015 മുതൽ ഇന്ത്യൻ ടീമിന്റെ ഫിസിയോയാണ് ഫർഹാർട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ബി.സി.സി.ഐക്കും നന്ദി പറഞ്ഞുകൊണ്ടാണ് താൻ ഇന്ത്യൻ ടീം വിടുന്നുവെന്ന് ഓസ്ട്രേലിയൻ വംശജനായ ഫർഹാർട് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഫർഹാർടിനെ കൂടാതെ ഫിറ്റ്‌നസ് പരിശീലകനായിരുന്ന ശങ്കർ ബസുവും ടീം വിടുകയാണെന്ന് അറിയിച്ചിട്ടുണ്ട്.ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ 18 റൺസിനാണ് ഇന്ത്യ തോറ്റത്. മത്സരത്തിൽ മുൻ നിര ബാറ്റ്‌സ്മാൻമാർ പരാജയപ്പെട്ടപ്പോൾ പൊരുതി നിന്ന ധോണിയും ജഡേജയും ഇന്ത്യയെ ജയത്തോടെ അടുപ്പിച്ചെങ്കിലും ന്യൂസിലാൻഡ് വിജയിക്കുകയായിരുന്നു.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *