ഇരട്ട സെഞ്ച്വറിയുമായി സ്മിത്തിന്റെ പോരാട്ടം; ഓസ്‌ട്രേലിയ ശക്തമായ നിലയിൽ

Share with your friends

ആഷസിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയിൽ. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 8 വിക്കറ്റിന് 497 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് രണ്ടാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റിന് 23 റൺസ് എന്ന നിലയിലാണ്

സ്റ്റീവ് സ്മിത്തിന്റെ ഇരട്ട സെഞ്ച്വറി മികവിലാണ് ഓസ്‌ട്രേലിയ കൂറ്റൻ സ്‌കോറിലേക്കെത്തിയത്. 319 പന്തുകളിൽ 211 റൺസാണ് സ്മിത്ത് സ്വന്തമാക്കിയത്. ലാബൂഷൈൻ 67, ടിം പെയ്ൻ 58, മിച്ചൽ സ്റ്റാർക്ക് 54 റൺസെടുത്തു.

ഏഴ് മണിക്കൂറോളം നേരം ബാറ്റ് ചെയ്താണ് സ്മിത്ത് ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയത്. സ്മിത്തിന്റെ കരിയറിലെ മൂന്നാം ഇരട്ടശതകമാണിത്. തുടർച്ചയായി ആഷസ് പരമ്പരകളിൽ അഞ്ഞൂറിലധികം റൺസ് നേടുന്ന രണ്ടാമത്തെ ഓസീസ് താരമാണ് സ്മിത്ത്. അലൻ ബോർഡർ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *

Powered by