ഇന്ത്യക്ക് 257 റൺസിന്റെ കൂറ്റൻ ജയം, പരമ്പര; ഹനുമ വിഹാരി കളിയിലെ താരം

ഇന്ത്യക്ക് 257 റൺസിന്റെ കൂറ്റൻ ജയം, പരമ്പര; ഹനുമ വിഹാരി കളിയിലെ താരം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 257 റൺസിന്റെ കൂറ്റൻ ജയം. ഇന്ത്യ ഉയർത്തിയ 468 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ വിൻഡീസ് രണ്ടാമിന്നിംഗ്‌സിൽ 210 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 416 റൺസാണ് എടുത്തത്. വിൻഡീസ് ആദ്യ ഇന്നിംഗ്‌സിൽ 117ന് പുറത്തായി. ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 4ന് 168 റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയും 468 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയുമായിരുന്നു

മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയും ഷമിയും ചേർന്നാണ് രണ്ടാമിന്നിംഗ്‌സിൽ വിൻഡീസ് നിരയെ തകർത്തത്. ഇഷാന്ത് രണ്ടും ബുമ്ര ഒരു വിക്കറ്റുമെടുത്തു. ഒന്നാമിന്നിംഗ്‌സിൽ ബുമ്ര ആറ് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. വിൻഡീസിന് വേണ്ടി ബ്രൂക്‌സ് 50 റൺസ് നേടി. ബ്ലാക്ക് വുഡ് 38, ഹോൾഡർ 39, ബ്രാവോ 23 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനായില്ല.

ഒന്നാമിന്നിംഗ്‌സിൽ സെഞ്ച്വറി നേടുകയും രണ്ടാമിന്നിംഗ്‌സിൽ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയും ചെയ്ത ഹനുമ വിഹാരിയാണ് മത്സരത്തിലെ താരം. 111, 53 നോട്ടൗട്ട് എന്നിങ്ങനെയായിരുന്നു വിഹാരിയുടെ സ്‌കോർ. രണ്ട് ടെസ്റ്റുകളും വിജയിച്ചതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി.

Share this story