രണ്ടാം ടെസ്റ്റിലും ഇന്ത്യ വിജയത്തിലേക്ക്; വിൻഡീസിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം

Share with your friends

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ജയപ്രതീക്ഷ. ഇന്ത്യ ഉയർത്തിയ 468 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന വിൻഡീസിന് 45 റൺസെടുക്കുന്നതിനിടെ 2 വിക്കറ്റുകൾ നഷ്ടപ്പെട്ടു കഴിഞ്ഞു. രണ്ട് ദിവസവും എട്ട് വിക്കറ്റും ബാക്കി നിൽക്കെ വിൻഡീസിന് ജയിക്കാൻ ഇനിയും 423 റൺസ് കൂടി വേണം.

ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 416 റൺസാണെടുത്തത്. വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിംഗ്‌സിൽ 117 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ബുമ്രയാണ് വിൻഡീസ് നിരയെ തകർത്തത്. രണ്ട് വിക്കറ്റെടുത്ത ഷമിയും ഓരോ വിക്കറ്റുകളുമായി ഇഷാന്തും ജഡേജയും ബുമ്രക്ക് മികച്ച പിന്തുണ നൽകി.

299 റൺസ് ലീഡ് സ്വന്തമാക്കിയിട്ടും വിൻഡീസിനെ ഫോളോ ഓൺ ചെയ്യിക്കാതെ ഇന്ത്യ രണ്ടാമിന്നിംഗ്‌സിന് ഇറങ്ങുകയായിരുന്നു. നാലിന് 168 റൺസ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. രഹാനെ 64 റൺസുമായും ഹനുമ വിഹാരി 53 റൺസുമായും പുറത്താകാതെ നിന്നു. വിഹാരി ആദ്യ ഇന്നിംഗ്‌സിൽ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു

കെ എൽ രാഹുൽ വീണ്ടും പരാജയപ്പെട്ടു. 6 റൺസാണ് രാഹുൽ എടുത്തത്. മായങ്ക് അഗർവാൾ 4 റൺസിന് മടങ്ങി. പൂജാര 27 റൺസെടുത്തു. കോഹ്ലി നേരിട്ട ആദ്യ പന്തിൽ തന്നെ പൂജ്യത്തിന് മടങ്ങി.

രണ്ടാമിന്നിംഗ്‌സിൽ വിൻഡീസിന്റെ വീണ രണ്ട് വിക്കറ്റും സ്വന്തമാക്കിയത് ഷമിയാണ്. 18 റൺസുമായി ബ്രാവോയും നാല് റൺസുമായി ബ്രൂക്‌സുമാണ് ക്രീസിൽ

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *