ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും അവസാന നിമിഷങ്ങളിൽ വഴങ്ങിയത് രണ്ട് ഗോളുകൾ; യോഗ്യതാ റൗണ്ടിൽ ഇന്ത്യക്ക് തോൽവിത്തുടക്കം

Share with your friends

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ഒമാനെതിരെ 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. മത്സരത്തിന്റെ 82 മിനിറ്റുകൾ വരെ ഒരു ഗോളിന് മുന്നിട്ട് നിന്നിട്ടും ഇന്ത്യ പരാജയപ്പെടുകയായിരുന്നു. 82, 83 മിനിറ്റുകളിലാണ് ഒമാൻ തിരിച്ചടിച്ചത്.

24ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രിയുടെ ഗോളിലൂടെ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇന്ത്യ ഒരു ഗോളിന് മുന്നിട്ട് നിന്നു. രണ്ടാം പകുതി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യ ചരിത്രം രചിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും പിന്നീട് കളി മാറിമറിയുകയായിരുന്നു

റാബിയ അലാവി അൽ മന്ദറിന്റെ ഇരട്ട ഗോളുകളാണ് ഒമാനെ തുണച്ചത്. പത്തിന് ദോഹയിൽ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published. Required fields are marked *