അർധ സെഞ്ച്വറിയുമായി രോഹിതും മായങ്കും; ഇന്ത്യക്ക് തകർപ്പൻ തുടക്കം

അർധ സെഞ്ച്വറിയുമായി രോഹിതും മായങ്കും; ഇന്ത്യക്ക് തകർപ്പൻ തുടക്കം

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ട് ഓപണർമാരും അർധ സെഞ്ച്വറി തികച്ചു

37 ഓവറിൽ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 110 റൺസ് എന്ന നിലയിലാണ്. 59 റൺസുമായി രോഹിതും 51 റൺസുമായി മായങ്ക് അഗർവാളുമാണ് ക്രീസിൽ. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് രോഹിത് 59 റൺസുമായി ക്രീസിൽ നിൽക്കുന്നത്. മായങ്ക് ഇതുവരെ ഏഴ് ഫോറും രണ്ട് സിക്‌സും കണ്ടെത്തിക്കഴിഞ്ഞു.

Share this story