ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെ തകർത്ത് ബാഴ്‌സ; സുവാരസിന് ഇരട്ട ഗോൾ

ചാമ്പ്യൻസ് ലീഗിൽ ഇന്റർമിലാനെ തകർത്ത് ബാഴ്‌സ; സുവാരസിന് ഇരട്ട ഗോൾ

ചാമ്പ്യൻസ് ലീഗ് സീസണിൽ ആദ്യ ജയം സ്വന്തമാക്കി ബാഴ്‌സലോണ. ഗ്രൂപ്പ് എഫിലെ മത്സരത്തിൽ ഇന്റർമിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സ തകർത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ തിരിച്ചുവരവ്.

ഇരട്ട ഗോൾ നേടിയ സുവാരസിന്റെ പ്രകടനമാണ് ബാഴ്‌സയെ വിജയവഴിയിൽ തിരിച്ചെത്തിച്ചത്. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ നൗകാമ്പിനെ ഞെട്ടിച്ച് ഇന്റർ മുന്നിലെത്തിയിരുന്നു. ലൗട്ടാരോ മാർട്ടിനസാണ് വല കുലുക്കിയത്. ആദ്യ പകുതിയിൽ ഇന്റർ ലീഡ് നിലനിർത്തുകയും ചെയ്തു

രണ്ടാം പകുതിയിൽ കളി മാറുന്നതാണ് കണ്ടത്. 58ാം മിനിറ്റിൽ ബാഴ്‌സ സമനില പിടിച്ചു. 84ാം മിനിറ്റിൽ മെസി നൽകിയ പാസിലൂടെ സുവാരസ് ബാഴ്‌സയുടെ വിജയ ഗോളും സ്വന്തമാക്കി.

Share this story