176 റൺസുമായി രോഹിത് മടങ്ങി, മായങ്കിനും സെഞ്ച്വറി; ഇന്ത്യ റൺമല കയറുന്നു

176 റൺസുമായി രോഹിത് മടങ്ങി, മായങ്കിനും സെഞ്ച്വറി; ഇന്ത്യ റൺമല കയറുന്നു

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റിന്റെ രണ്ടാം ദിവസം ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. 176 റൺസെടുത്ത രോഹിതിന്റെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. 244 പന്തിൽ 23 ഫോറും 6 സിക്‌സും സഹിതമാണ് രോഹിത് 176 റൺസെടുത്തത്. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് എന്ന നിലയിലാണ്.

മായങ്ക് അഗർവാളും ഇന്ത്യക്കായി സെഞ്ച്വറി തികച്ചു. മായങ്ക് 138 റൺസുമായി ക്രീസിലുണ്ട്. 6 റൺസുമായി ചേതേശ്വർ പൂജാരയാണ് മറുവശത്ത്. കേശവ് മഹാരാജാണ് രോഹിതിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. കേശവിനെ പുറത്തേക്കിറങ്ങി അടിക്കാനുള്ള നീക്കം സ്റ്റംപിംഗിൽ കലാശിക്കുകയായിരുന്നു

Share this story