ഇന്ത്യ 502ന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു; മൂന്ന് വിക്കറ്റുകൾ വീണ ദക്ഷിണാഫ്രിക്ക പതറുന്നു

ഇന്ത്യ 502ന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തു; മൂന്ന് വിക്കറ്റുകൾ വീണ ദക്ഷിണാഫ്രിക്ക പതറുന്നു

ദക്ഷിണാഫ്രിക്കക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 7ന് 502 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. ഇരട്ട സെഞ്ച്വറി നേടിയ മായങ്ക് അഗർവാളിന്റെയും സെഞ്ച്വറി നേടിയ രോഹിത് ശർമയുടെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് മികച്ച സ്‌കോർ നേടിക്കൊടുത്തത്. സ്‌കോർ 317ലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടത്.

മായങ്ക് 215 റൺസെടുത്ത് പുറത്തായി. 23 ബൗണ്ടറിയും ആറ് സിക്‌സും അടങ്ങിയതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ാേഹിത് 176 റൺസിന് പുറത്തായി. 23 ബൗണ്ടറിയും ആറ് സിക്‌സറുകളും രോഹിതിന്റെ ഇന്നിംഗ്‌സിനെ മനോഹരമാക്കി. പൂജാര ആറ് റൺസിന് വീണു. കോഹ്ലി 20 റൺസും രഹാനെ 15 റൺസുമെടുത്ത് പുറത്തായി

ഹനുമ വിഹാരി 10, വൃദ്ധിമാൻ സാഹ 21 റൺസെടുത്തു. ജഡേജ 30 റൺസുമായും അശ്വിൻ ഒരു റൺസുമായും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക് വേണ്ടി കേശവ് മഹാരാജ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ഫിലാൻഡർ, പീഡ്റ്റ്, മുത്തുസ്വാമി, എൽഗർ എന്നിവർ ഓരോ വിക്കറ്റ് നേടി

കൂറ്റൻ സ്‌കോറിനെ പിന്തുടരാനെത്തിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. 34 റൺസെടുക്കുന്നതിനിടെ അവർക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും നേടി. രണ്ടാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്.

Share this story