എൽഗറിനും ഡികോക്കിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്കൻ ചെറുത്തുനിൽപ്പ് തുടരുന്നു

എൽഗറിനും ഡികോക്കിനും സെഞ്ച്വറി; ദക്ഷിണാഫ്രിക്കൻ ചെറുത്തുനിൽപ്പ് തുടരുന്നു

വിശാഖപട്ടണത്ത് നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്ക പൊരുതുന്നു. മൂന്നാം ദിനം മത്സരം നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 385 റൺസ് എന്ന നിലയിലാണ്. ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 502ൽ നിന്നും 117 റൺസ് അകലെയാണ് ആതിഥേയർ ഇപ്പോഴും.

ഒരുഘട്ടത്തിൽ തകർച്ചയെ നേരിട്ടെങ്കിലും ഓപണർ എൽഗറിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കൻ ചെറുത്തുനിൽപ്പിന് തുടക്കമിട്ടത്. പിന്നാലെ ക്വിന്റൺ ഡിക്കോക്കും സെഞ്ച്വറി തികച്ചു. എൽഗർ 160 റൺസിനും ഡിക്കോക്ക് 111 റൺസിനും പുറത്തായി. ഡുപ്ലെസിസ് 55 റൺസെടുത്തു. ബവുമ 18 റൺസെടുത്തു.

മൂന്നാം ദിനം കളി നിർത്തുമ്പോൾ 12 റൺസുമായി മുത്തുസ്വാമിയും 3 റൺസുമായി കേശവ് മഹാരാജുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ 5 വിക്കറ്റുകൾ വീഴ്ത്തി. ജഡേജ രണ്ടും ഇഷാന്ത് ശർമ ഒരു വിക്കറ്റുമെടുത്തു.

Share this story