ദക്ഷിണാഫ്രിക്ക 431 റൺസിന് പുറത്ത്, ഇന്ത്യക്ക് 71 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; അശ്വിന് ഏഴ് വിക്കറ്റ്

ദക്ഷിണാഫ്രിക്ക 431 റൺസിന് പുറത്ത്, ഇന്ത്യക്ക് 71 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്; അശ്വിന് ഏഴ് വിക്കറ്റ്

വിശാഖപട്ടണം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 71 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്. ഇന്ത്യയുടെ 502 റൺസിനെതിരെ ബാറ്റേന്തിയ അതിഥികൾ 431 റൺസിന് പുറത്താകുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ആർ അശ്വിൻ ഏഴ് വിക്കറ്റുകൾ സ്വന്തമാക്കി. ഇന്ത്യ രണ്ടാമിന്നിംഗ്‌സ് ആരംഭിച്ചിട്ടുണ്ട്

160 റൺസെടുത്ത എൽഗർ, 111 റൺസെടുത്ത ക്വിന്റൺ ഡി കോക്ക് എന്നിവരുടെ പ്രകടനാണ് ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. ഡുപ്ലെസിസ് 55 റൺസെടുത്തു. മുത്തുസ്വാമി 33 റൺസും റബാദ 15, ബവുമ 18 റൺസുമെടുത്തു. അശ്വിൻ 7 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ജഡേജ രണ്ടും ഇഷാന്ത് ശർമ ഒന്നും വിക്കറ്റെടുത്തു

നാലാം ദിനം മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ് എന്ന നിലയിലാണ്. ഏഴ് റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. രോഹിത് ശർമ 25 റൺസുമായും പൂജാര 2 റൺസുമായും ക്രീസിലുണ്ട്. രോഹിത് 33പന്തിൽ രണ്ട് സിക്‌സും ഒരു ഫോറും സഹിതമാണ് 25 റൺസ് എടുത്തിരിക്കുന്നത്. ഇന്ത്യക്ക് നിലവിൽ 106 റൺസിന്റെ ലീഡുണ്ട്.

Share this story