ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകൾ വീണു; ഇന്ത്യ ജയത്തിലേക്ക്

ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകൾ വീണു; ഇന്ത്യ ജയത്തിലേക്ക്

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യൻ വിജയ പ്രതീക്ഷ സജീവമാകുന്നു. അഞ്ചാം ദിനമായഇന്ന് 395 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നാല് വിക്കറ്റുകൾ 52 റൺസിനിടെ വീണു. ആറ് വിക്കറ്റുകൾ അകലെയാണ് ഇന്ത്യൻ ജയം.

നിലവിൽ ദക്ഷിണാഫ്രിക്ക നാലിന് 60 റൺസ് എന്ന നിലയിലാണ്. 335 റൺസ് അകലെയാണ് അവരിപ്പോഴും. രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഷമിയും ഓരോ വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും ജഡേജയുമാണ് അതിഥികളുടെ മുൻനിര തകർത്തത്.

26 റൺസുമായി ക്രീസിൽ തുടരുന്ന മർക്രാമിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകൾ. ആദ്യ ഇന്നിംഗ്‌സിലെ അവരുടെ ഹീറോ എൽഗർ 2 റൺസിന് പുറത്തായി. ബ്രയാൻ 10 റൺസിനും ബവുമ പൂജ്യത്തിനും ഡുപ്ലെസിസ് 13 റൺസിനും വീണു. മർക്രാമും ക്വിന്റൺ ഡി കോക്കുമാണ് നിലവിൽ ക്രീസിൽ

Share this story