ഷമിയും ജഡേജയും കൂടി ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; 203 റൺസിന്റെ കൂറ്റൻ ജയം, രോഹിത് കളിയിലെ താരം

ഷമിയും ജഡേജയും കൂടി ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു; 203 റൺസിന്റെ കൂറ്റൻ ജയം, രോഹിത് കളിയിലെ താരം

വിശാഖപട്ടണം ടെസ്റ്റിൽ ഇന്ത്യക്ക് 203 റൺസിന്റെ വമ്പൻ ജയം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ ഉയർത്തിയ 395 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 191 റൺസിന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റെടുത്ത ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ ജഡേജയും ചേർന്നാണ് ദക്ഷിണാഫ്രിക്കൻ നിരയെ തകർത്തത്. അശ്വിൻ ഒരു വിക്കറ്റെടുത്തു. ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ച്വറി സ്വന്തമാക്കിയ രോഹിത് ശർമയാണ് മത്സരത്തിലെ താരം

70 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ വീണ് പതറിയ ദക്ഷിണാഫ്രിക്കയെ പീഡ്റ്റും മുത്തുസ്വാമിയും ചേർന്നുള്ള കൂട്ടുകെട്ടാണ് വലിയ തകർച്ചയിൽ നിന്നും രക്ഷിച്ചത്. പീഡ്റ്റ് 56 റൺസും മുത്തുസ്വാമി 49 റൺസുമെടുത്തു. റബാദ 18 റൺസും മർക്രാം 39 റൺസുമെടുത്തു.

ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 502 റൺസിന് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. മായങ്ക് അഗർവാൾ 215 റൺസും രോഹിത് 176 റൺസുമെടുത്തു. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 431 റൺസിന് എല്ലാവരും പുറത്തായി. എൽഗർ 160 റൺസും ഡിക്കോക്ക് 111 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി അശ്വിൻ 7 വിക്കറ്റുകൾ വീഴ്്ത്തി. ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 323 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. രോഹിത് 127 റമ്#സും പൂജാര 81, ജഡേജ 40 റൺസുമെടുത്തു.

Share this story