മായങ്കിന് സെഞ്ച്വറി, കോഹ്ലിക്കും പൂജാരക്കും അർധ സെഞ്ച്വറി; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ

മായങ്കിന് സെഞ്ച്വറി, കോഹ്ലിക്കും പൂജാരക്കും അർധ സെഞ്ച്വറി; ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ

പൂനെയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 273 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി മായങ്ക് അഗർവാൾ സെഞ്ച്വറി നേടിയപ്പോൾ നായകൻ കോഹ്ലിയും ചേതേശ്വർ പൂജാരയും അർധ ശതകം തികച്ചു

ടോസ് നേടിയ കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ഹീറോ രോഹിത് ശർമ 14 റൺസിന് പുറത്തായി. എന്നാൽ ആദ്യ ടെസ്റ്റിലെ ഇരട്ട ശതകം നേടിയ ഫോം മായങ്ക് നിലനിർത്തി. 195 പന്തിൽ 108 റൺസെടുത്താണ് മായങ്ക് പുറത്തായത്. രണ്ട് സിക്‌സും 16 ഫോറും താരം കണ്ടെത്തി.

പൂജാര 112 പന്തിൽ 58 റൺസുമായി മടങ്ങി. ഒരു സിക്‌സും 9 ഫോറും താരം കണ്ടെത്തി. ഒന്നാം ദിനം കളി നിർത്തുമ്പോൾ കോഹ്ലി 63 റൺസുമായും രഹാനെ 18 റൺസുമായും ക്രീസിലുണ്ട്. ഇന്ത്യയുടെ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത് റബാദയാണ്.

Share this story