ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്, കീഴടങ്ങിയത് മൂന്നാം ദിനത്തിലെ അവസാന ഓവറിൽ; ഇന്ത്യക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്, കീഴടങ്ങിയത് മൂന്നാം ദിനത്തിലെ അവസാന ഓവറിൽ; ഇന്ത്യക്ക് 326 റൺസിന്റെ കൂറ്റൻ ലീഡ്

പൂനെ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 275 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 601 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 326 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. മൂന്നാം ദിനമായ ഇന്ന് അവസാന ഓവറിലെ നാലാം പന്തിലാണ് ദക്ഷിണാഫ്രിക്കയുടെ പത്താം വിക്കറ്റ് വീണത്. വാലറ്റം നടത്തിയ ധീരമായ ചെറുത്തുനിൽപ്പാണ് അവരുടെ സ്‌കോർ 275 വരെ എത്തിച്ചത്

53 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടപ്പെട്ട അവർ ഒരു ഘട്ടത്തിൽ 162 റൺസിന് 8 വിക്കറ്റ് എന്ന നിലയിലായിരുന്നു. എന്നാൽ കേശവ് മഹാരാജും ഫിലാൻഡറും ചേർന്ന ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്‌കോർ 270 കടത്തിയത്. സ്‌കോർ 271ലാണ് 72 റൺസെടുത്ത മഹാരാജ് പുറത്തായത്. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റിൽ 109 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു

ഫിലാൻഡർ 44 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ നായകൻ ഡുപ്ലെസിസ് 64 റൺസും ക്വിന്റൻ ഡികോക്ക് 31 റൺസുമെടുത്തു പുറത്തായി. ഇന്ത്യക്ക് വേണ്ടി അശ്വിൻ 4 വിക്കറ്റും ഉമേഷ് യാദവ് 3 വിക്കറ്റും ഷമി രണ്ടും ജഡേജ ഒന്നും വിക്കറ്റെടുത്തു. മത്സരം രണ്ട് ദിവസം ശേഷിക്കെ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.

Share this story