മഴയെ തോൽപ്പിച്ച് കൊച്ചിയിൽ കിക്കോഫ്: ഐഎസ്എൽ ആറാം സീസണ് തുടക്കം, ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയെ നേരിടുന്നു

മഴയെ തോൽപ്പിച്ച് കൊച്ചിയിൽ കിക്കോഫ്: ഐഎസ്എൽ ആറാം സീസണ് തുടക്കം, ബ്ലാസ്റ്റേഴ്‌സ് കൊൽക്കത്തയെ നേരിടുന്നു

ഐഎസ്എൽ ആറാം മാമാങ്കത്തിന് കൊച്ചിയിൽ കിക്കോഫ്. ഉദ്ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കൊൽക്കത്തയെ നേരിടുകയാണ്. സന്ദേശ് ജിങ്കൻ ഇല്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നത്. കൊച്ചിയിൽ ചാറ്റൽ മഴയുണ്ടെങ്കിലും മത്സരം തടസ്സമില്ലാതെ നീങ്ങുകയാണ്

കഴിഞ്ഞ സീസണിലെ നിരാശജനകമായ പ്രകടനത്തിൽ നിന്നൊരു ശക്തമായ തിരിച്ചുവരാണ് ടീമും ആരാധകരും പ്രതീക്ഷിക്കുന്നത്. പുതിയ കോച്ചിന്റെയും പുതിയ താരങ്ങളുടെയും കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ് സീസൺ ആരംഭിക്കുന്നത്.

കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഉടമ ചിരംഞ്ജീവി ഉദ്ഘാടന മത്സരം കാണുന്നതിനായി കൊച്ചിയിലെത്തിയിട്ടുണ്ട്. കൊൽക്കത്ത ടീമിന്റെ പാർട്ണറും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയും ഉദ്ഘാടന ചടങ്ങിനെത്തിയിട്ടുണ്ട്.

Share this story