ദക്ഷിണാഫ്രിക്ക വൻ തകർച്ചയിലേക്ക്; ആറ് വിക്കറ്റുകൾ വീണു

ദക്ഷിണാഫ്രിക്ക വൻ തകർച്ചയിലേക്ക്; ആറ് വിക്കറ്റുകൾ വീണു

റാഞ്ചി ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ് തകർച്ച. നിലവിൽ അവർ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 9 വിക്കറ്റിന് 497 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇന്ത്യൻ സ്‌കോറിനേക്കാൾ 368 റൺസ് പിന്നിലാണ് ദക്ഷിണാഫ്രിക്ക ഇപ്പോഴും

10ന് 2 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് നായകൻ ഡുപ്ലസിസിനെ തുടക്കത്തിലെ നഷ്ടപ്പെട്ടു. സ്‌കോർ 16ൽ നിൽക്കെ ഡുപ്ലെസിസ് ഒരു റൺസെടുത്ത് മടങ്ങി. പിന്നാലെ സുബൈർ ഹംസയും ബവുമയും ചേർന്നുള്ള കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ 107 വരെ എത്തിച്ചു

79 പന്തിൽ 62 റൺസെടുത്ത ഹംസ പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ തകർച്ച വീണ്ടുമാരംഭിച്ചു. 107ൽ തന്നെ ബവുമയും പുറത്തായി. 32 റൺസാണ് അദ്ദേഹമെടുത്തത്. 119ൽ അവർക്ക് ആറാം വിക്കറ്റും നഷ്ടപ്പെട്ടു. 6 റൺസെടുത്ത ക്ലാസനാണ് പുറത്തായത്.

നിലവിൽ 10 റൺസുമായി ലിൻഡെയും നാല് റൺസുമായി പീഡ്റ്റുമാണ് ക്രീസിൽ. രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവും ജഡേജയുമാണ് ദക്ഷിണാപ്രിക്കൻ തകർച്ചക്ക് വേഗത കൂട്ടിയത്. ഷമി, നദീം എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി

 

Share this story