റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്‌സിനും 202 റൺസിന്റെയും കൂറ്റൻ ജയം; പരമ്പര 3-0ന് വൈറ്റ് വാഷ്

റാഞ്ചി ടെസ്റ്റിൽ ഇന്ത്യക്ക് ഇന്നിംഗ്‌സിനും 202 റൺസിന്റെയും കൂറ്റൻ ജയം; പരമ്പര 3-0ന് വൈറ്റ് വാഷ്

ദക്ഷിണാഫ്രിക്കക്ക് എതിരെ റാഞ്ചിയിൽ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് ഇന്നിംഗ്‌സ് ജയം. ഇന്നിംഗ്‌സിനും 202 റൺസിന്റെയും കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാമിന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്ക 133 റൺസിന് എല്ലാവരും പുറത്തായി. ഒന്നാമിന്നിംഗ്‌സിൽ അവർ 162 റൺസാണ് എടുത്തത്. 497 റൺസായിരുന്നു ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോർ

നാലാം ദിനമായ ഇന്ന് മത്സരം തുടങ്ങി അര മണിക്കൂറിനുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ ബാക്കിയുണ്ടായിരുന്ന രണ്ട് വിക്കറ്റും വീഴുകയായിരുന്നു. ഇന്ത്യക്കായി ഷമി മൂന്നും ഉമേഷ്, നദീം എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും ജഡേജ, അശ്വിൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 9ന് 497 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. രോഹിത് ശർമ 212 റൺസും രഹാനെ 115 റൺസുമെടുത്തു. ജഡേജ 51 റൺസുമായി മികച്ച പിന്തുണ നൽകി.

ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 162 റൺസിന് പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്കയെ ഫോളോ ഓൺ ചെയ്യിക്കാനായിരുന്നു കോഹ്ലിയുടെ തീരുമാനം. ഉമേഷ മൂന്നും ഷമി, നദീം, ജഡേജ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. 335 റൺസിന് പിന്നിലായെങ്കിലും ചെറുത്തുനിൽക്കാൻ പോലും സാധിക്കാതെയാണ് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിംഗ്‌സിലും തകർന്നുവീണത്. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ 3-0ന് സ്വന്തമാക്കി. രണ്ടും മൂന്നും ടെസ്റ്റുകളില്‍ ഇന്നിംഗ്‌സ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

 

Share this story