പത്ത് പേരായി ചുരുങ്ങിയെങ്കിലും ഒഡീഷയെ പരാജയപ്പെടുത്തി ജംഷഡ്പൂർ; 2-1ന്റെ തകർപ്പൻ ജയം

പത്ത് പേരായി ചുരുങ്ങിയെങ്കിലും ഒഡീഷയെ പരാജയപ്പെടുത്തി ജംഷഡ്പൂർ; 2-1ന്റെ തകർപ്പൻ ജയം

ഐഎസ്എല്ലിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഒഡീഷക്ക് തോൽവി തുടക്കം. സീസണിലെ മൂന്നാം മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയാണ് ഒഡീഷയെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ജംഷ്ഡ്പൂരിന്റെ ജയം

35ാം മിനിറ്റ് തുടങ്ങി പത്ത് പേരായി ചുരുങ്ങിയെങ്കിലും ജയത്തിൽ നിന്നും ജംഷഡ്പൂരിനെ പിടിച്ചുനിൽക്കാൻ ഒഡീഷക്ക് സാധിച്ചില്ല. 17ാം മിനിറ്റിലെ സെൽഫ് ഗോളിലൂടെ ജംഷഡ്പൂരാണ് മുന്നിലെത്തിയത്. 35ാം മിനിറ്റിൽ ജംഷഡ്പൂരിന്റെ ബികാസ് ജെയ്‌റു ചുവപ്പ് കാർഡ് കണ്ടുപുറത്തുപോയി.

പത്ത് പേരായി ജംഷഡ്പൂർ ചുരുങ്ങിയതോടെ 40ാം മിനിറ്റിൽ ഒഡീഷയുടെ സമനില ഗോൾ പിറന്നു. അറിഡെയ്ൻ സാന്റനയാണ് സ്‌കോർ ചെയ്തത്. ഒന്നാം പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 സമനില പാലിച്ചു

രണ്ടാം പകുതിയിൽ വിജയഗോളിനായി ഇരുടീമുകളും മത്സരിച്ച് ശ്രമിച്ചു. ഒഡീഷയായിരുന്നു കൂടുതൽ ആക്രമണം കാഴ്ചവെച്ചത്. പക്ഷേ 85ാം മിനിറ്റിൽ സെർജിയോ കാസ്റ്റലിലൂടെ ജംഷഡ്പൂർ വിജയ ഗോൾ കണ്ടെത്തുകയായിരുന്നു

 

Share this story