ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിന് സാധ്യത

ബംഗ്ലാദേശ് പരമ്പരക്കുള്ള ടീമിനെ നാളെ പ്രഖ്യാപിക്കും; സഞ്ജുവിന് സാധ്യത

ബംഗ്ലാദേശിനെതിരായ ടി20 ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. നാളെ നടക്കുന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിലാണ് ടീം പ്രഖ്യാപനം. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ സെലക്ഷൻ കമ്മിറ്റി യോഗമാണ് നാളെ നടക്കുക

മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് നവംബർ 11ന് ആരംഭിക്കുന്ന പരമ്പരയിലുള്ളത്. മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് ടീം പ്രഖ്യാപനത്തെ നോക്കിയിരിക്കുന്നത്. സഞ്ജു വി സാംസണ് ഇന്ത്യൻ ടീമിലേക്കുള്ള സാധ്യതയേറിയ സമയത്താണ് ടീം പ്രഖ്യാപനം

വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ച്വറിയാണ് സഞ്ജുവിന്റെ സാധ്യത വർധിപ്പിക്കുന്നത്. അതേസമയം സെലക്ടർമാർ റിഷഭ് പന്തിനെ തന്നെ നിലനിർത്തുമോയെന്ന കാര്യവും കണ്ടറിയേണ്ടതുണ്ട്. മുൻതാരങ്ങളിൽ പലരും സഞ്ജുവിന് അവസരം നൽകണമെന്ന അഭിപ്രായം തുറന്നു പറഞ്ഞവരാണ്.

 

Share this story