വാതുവെപ്പ് വിവാദം: ഷാക്കിബ് അല്‍ ഹസന് രണ്ട് വര്‍ഷത്തേക്ക് ഐസിസിയുടെ വിലക്ക്

വാതുവെപ്പ് വിവാദം: ഷാക്കിബ് അല്‍ ഹസന് രണ്ട് വര്‍ഷത്തേക്ക് ഐസിസിയുടെ വിലക്ക്

വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകനും അവരുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടറുമായ ഷാക്കിബ് അല്‍ ഹസന് വിലക്ക്. രണ്ട് വര്‍ഷത്തേക്കാണ് ഷാക്കിബിന് ഐസിസി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാതുവെപ്പുകാരന്‍ തന്നെ സമീപിച്ച കാര്യം അദ്ദേഹം ഐസിസിയെ അറിയിച്ചില്ലെന്നതാണ് നടപടിക്ക് കാരണം

ഞായറാഴ്ച തുടങ്ങുന്ന ഇന്ത്യന്‍ പര്യടനം മുതല്‍ ഷാക്കിബിന്റെ വിലക്ക് ആരംഭിക്കും. ആദ്യത്തെ ഒരു വര്‍ഷം നിര്‍ബന്ധമായും വിലക്ക് അനുഭവിക്കണം. ഈ സമയം ഐസിസി നിയമങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കുകയാണെങ്കില്‍ രണ്ടാം വര്‍ഷത്തില്‍ വിലക്കില്‍ നിന്ന് ഇളവ് ലഭിക്കും.

ഐസിസിക്ക് മുമ്പില്‍ ഷാക്കിബ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ദീപക് അഗര്‍വാള്‍ എന്ന ഇന്ത്യക്കാരനാണ് ഷാക്കിബിനെ വാതുവെപ്പുമായി സമീപിച്ചത്.

 

Share this story