ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടക്കുമോ; തീരുമാനം ആറരയോടെയെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ

ഇന്ത്യ-ബംഗ്ലാദേശ് മത്സരം നടക്കുമോ; തീരുമാനം ആറരയോടെയെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ

ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കേണ്ട ഇന്ത്യ-ബംഗ്ലാദേശ് മത്സരം മുടങ്ങിയേക്കുമെന്ന ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ. മത്സരം നടക്കുമോയെന്ന കാര്യത്തിൽ വൈകുന്നേരം ആറരക്ക് തീരുമാനമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. നഗരത്തിലെ പൊടിയും വായു മലിനീകരണവമാണ് മത്സരം പ്രതിസന്ധിയിലാക്കുന്നത്.

വായു നിലവാര സൂചിക ഇന്ന് ഉച്ചയ്ക്ക് 625ൽ എത്തിയിരുന്നു. ഗ്രൗണ്ടിലെ പൊടിക്ക് ശമനം കിട്ടാനായി ടാങ്കർ കണക്കിന് വെള്ളമെത്തിച്ചാണ് സ്റ്റേഡിയത്തിന് ചുറ്റും തളിക്കുന്നത്. പൊടി നിയന്ത്രണവിധേയമായില്ലെങ്കിൽ മാച്ച് റഫറി തീരുമാനമെടുക്കുമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രതികരിച്ചു

2017 ഡിസംബറിൽ ഡൽഹിയിൽ ടെസ്റ്റ് മത്സരത്തിനിറങ്ങിയ ശ്രീലങ്കൻ താരങ്ങൾക്ക് വായു മലിനീകരണത്തെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. പൊടി ശമിപ്പിക്കാനായി പ്രതിദിനം പതിനായിരം ലിറ്റർ വെള്ളം തളിക്കുന്ന യന്ത്രസംവിധാനങ്ങളാണ് ഇവിടെ എത്തിച്ചിട്ടുള്ളത്.

Share this story