സഞ്ജു കളിക്കുന്നില്ല; ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ശിവം ദുബേക്ക് അരങ്ങേറ്റം

സഞ്ജു കളിക്കുന്നില്ല; ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, ശിവം ദുബേക്ക് അരങ്ങേറ്റം

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടി20 മത്സരം അൽപ്പസമയത്തിനകം ഡൽഹിയിൽ ആരംഭിക്കും. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. ഇന്ത്യക്കായി ഓൾ റൗണ്ടർ ശിവം ദുബേ ഇന്ന് അരങ്ങേറും. അതേസമയം മലയാളി താരം സഞ്ജു സാംസണ് അവസാന ഇലവനിൽ സ്ഥാനം നേടാനായില്ല

കോഹ്ലിയുടെ അഭാവത്തിൽ പരിചയസമ്പന്നനായ കെ എൽ രാഹുലിനെ മൂന്നാമനായി ഇറക്കാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദ് നയീമും അന്താരാഷ്ട്ര ടി 20യിൽ അരങ്ങേറുന്നുണ്ട്

ഇന്ത്യൻ ടീം ഇലവൻ: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, കൃനാൽ പാണ്ഡ്യ, ശിവം ദുബേ, വാഷിംഗ്ടൺ സുന്ദർ, യുസ് വേന്ദ്ര ചാഹൽ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്

 

Share this story