സഞ്ജുവിനെ വീണ്ടും തഴഞ്ഞ് രോഹിത്; രാജ്‌കോട്ട് ടി20യിൽ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

സഞ്ജുവിനെ വീണ്ടും തഴഞ്ഞ് രോഹിത്; രാജ്‌കോട്ട് ടി20യിൽ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനമെടുത്തു. മഹാ ചുഴലിക്കാറ്റിനെ തുടർന്ന് മഴ ഭീഷണിയുണ്ടെങ്കിലും നിലവിലെ കാലാവസ്ഥ അനുകൂലമാണ്. ഡൽഹിയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു

കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ അതേ ടീമിനെ തന്നെ നിലനിർത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അവസരം ലഭിക്കുമെന്ന് കരുതിയ സഞ്ജു സാംസണും ആരാധകർക്കും കനത്ത തിരിച്ചടിയാണ് രോഹിതിന്റെ തീരുമാനം.

ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, കെ എൽ രാഹുൽ, ശ്രേയസ്സ് അയ്യർ, റിഷഭ് പന്ത്, ശിവം ദുബെ, കൃനാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, ചാഹൽ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്

 

Share this story