ഇന്ന് ജയിച്ചേ മതിയാകു; കേരളാ ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ എഫ് സി മത്സരം വൈകിട്ട് ഏഴിന്

ഇന്ന് ജയിച്ചേ മതിയാകു; കേരളാ ബ്ലാസ്റ്റേഴ്‌സ്-ഒഡീഷ എഫ് സി മത്സരം വൈകിട്ട് ഏഴിന്

ഇന്ത്യൻ സൂപ്പർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മത്സരത്തിൽ ഒഡീഷ എഫ് സിയാണ് കേരളത്തിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഹോം മത്സരമാണ് ഇന്ന് നടക്കുന്നത്.

പ്രധാന താരങ്ങളുടെ പരുക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വലിയ വെല്ലുവിളി. സന്ദേശ് ജിങ്കന് സീസണിൽ ടീമിലേക്ക് എത്താനാകുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. പ്രതിരോധത്തിലെ ഡച്ച് മതിൽ എന്നറിയപ്പെടുന്ന ജിയാനി സ്യൂവാർലൂണും പരുക്കിന്റെ പിടിയിലാണ്. മധ്യനിര താരം മരിയോ ആർക്വസിന്റെ പരുക്കും ഭേദമായിട്ടില്ല

മൂന്ന് മത്സരങ്ങളിൽ നിന്നായി ഒരു വിജയവും രണ്ട് തോൽവിയുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പക്കലുള്ളത്. ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്തയെ തകർത്ത് ആരംഭിച്ച ബ്ലാസ്റ്റേഴ്‌സിന് പക്ഷേ അടുത്ത രണ്ട് മത്സരങ്ങളിൽ കാലിടറി. നിലവിൽ മൂന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. ഇന്ന് വിജയിക്കാനായില്ലെങ്കിൽ സെമിയിലേക്കുള്ള പ്രവേശനം ബ്ലാസ്റ്റേഴ്‌സിന് കടുപ്പമേറിയതാകും.

 

Share this story