സഞ്ജുവിന് നാഗ്പൂരിലും നിരാശ

സഞ്ജുവിന് നാഗ്പൂരിലും നിരാശ

ബംഗ്ലാദേശിനെതിരെ ടി20 പരമ്പര സ്വന്തമാക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കാനുളള വിദൂര സാധ്യത പോലുമില്ല. നിർണായക മത്സരമായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യതയില്ല. അതിനാൽ തന്നെ മലയാളിതാരം സഞ്ജു സാംസണ് കളിക്കാൻ അവസരം കിട്ടാൻ സാധ്യത കുറവാണ്. ഇതോടെ സഞ്ജുവിന് കഴിവ് തെളിയ്ക്കാൻ ഇനിയും അവസരത്തിനായി കാത്തിരിക്കേണ്ടി വരും.

ട്വന്റി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരം നാളെ നാഗ്പൂരിൽ നടക്കുന്നത്. ഡൽഹിയിൽ ബംഗ്ലാദേശും രാജ്‌കോട്ടിൽ ഇന്ത്യയും ജയിച്ച് പരമ്പര ഒപ്പത്തിനൊപ്പം ആണിപ്പോൾ. നാഗ്പൂരിൽ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം. ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിംഗ് കരുത്തിലായിരുന്നു രാജ്‌കോട്ടിൽ ഇന്ത്യയുടെ അനായാസ ജയം. എട്ട് വിക്കറ്റിനാണ് ടീം ഇന്ത്യ വിജയിച്ചത്. കരിയറിലെ നൂറാം ടി20 കളിച്ച രോഹിത് 43 പന്തിൽ 85 റൺസെടുത്തു.

Share this story