മൂന്നാം ടി20യിൽ മനീഷ് പാണ്ഡെക്ക് അവസരം, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

മൂന്നാം ടി20യിൽ മനീഷ് പാണ്ഡെക്ക് അവസരം, സഞ്ജുവിനെ വീണ്ടും തഴഞ്ഞു; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാഗ്പൂരിലാണ് മത്സരം. ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചുനിൽക്കുന്നതിനാൽ ഇന്നത്തെ മത്സരം നിർണായകമാണ്

ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. കൃനാൽ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡ്യ മധ്യനിരയിൽ ഇടം പിടിച്ചു. അതേസമയം മലയാളി താരം സഞ്ജു വി സാംസണെ രോഹിത് ശർമ വീണ്ടും തഴഞ്ഞു. പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സഞ്ജുവിനെ ഇറക്കാൻ രോഹിത് തയ്യാറായിരുന്നില്ല.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ജയിച്ചപ്പോൾ രണ്ടാം മത്സരം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. പരമ്പരയിൽ ആദ്യം ബാറ്റ് ചെയ്തവർ പരാജയപ്പെട്ടതാണ് ഇതുവരെ കണ്ടത്. ഇതിനാൽ ടോസും നിർണായകമായിരുന്നു

Share this story