ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന് തുടക്കം; ഓപണർമാരെ തുടക്കത്തിലെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പതറുന്നു

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന് തുടക്കം; ഓപണർമാരെ തുടക്കത്തിലെ നഷ്ടപ്പെട്ട ബംഗ്ലാദേശ് പതറുന്നു

ഇന്ത്യ-ബംഗ്ലാദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഇൻഡോറിൽ തുടക്കം. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ തുടർ വിജയങ്ങളുടെ റെക്കോർഡ് പുതുക്കാനായാണ് കോഹ്ലിയും സംഘവും ഇന്നിറങ്ങുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ അഞ്ച് മത്സരവും വിജയിച്ച് ഇന്ത്യ മറ്റ് രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ നാട്ടിൽ പരമ്പര കൈവിട്ടിട്ടില്ലെന്ന റെക്കോർഡ് ഇന്ത്യക്ക് സ്വന്തമാണ്. 2013 മുതൽ നാട്ടിൽ കളിച്ച 32 ടെസ്റ്റുകളിൽ 26 എണ്ണത്തിലും വിജയം. അഞ്ചെണ്ണം സമനിലയായപ്പോൾ ഒരെണ്ണത്തിൽ മാത്രമാണ് തോൽവി അറിഞ്ഞത്.

തകർച്ചയോടെയാണ് ബംഗ്ലാദേശിന്റെ തുടക്കം. 12 റൺസ് എടുക്കുന്നതിനിടെ അവർക്ക് ഓപണർമാർ രണ്ട് പേരെയും നഷ്ടപ്പെട്ടു. നിലവിൽ 12 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്

ആറ് വീതം റൺസെടുത്ത ഷാദ്മാൻ ഇസ്ലാമും ഇമുറുൽ ഖയീസുമാണ് പുറത്തായത്. ഇഷാന്ത് ശർമക്കും ഉമേഷ് യാദവിനുമാണ് വിക്കറ്റ്

 

Share this story